സാംസൻ – 4അടിപൊളി  

 

“ശെരി വേണ്ടെങ്കി വേണ്ട.” കാറ്റ്‌ പോയ ബലൂൺ പോലെ ഞാൻ പറഞ്ഞു.

 

“അപ്പോഴേക്കും പിണങ്ങിയോ…?” ചിരിച്ചു കൊണ്ട് അവള്‍ ചോദിച്ചു. “എന്റെ ആര്‍ത്തവം തുടങ്ങിയാല്‍ ആദ്യത്തെ രണ്ട് ദിവസം എന്റെ ശരീരം ഒക്കെ നല്ല വേദനയാണ്. അന്നേരം ഒരു മൂഡും ഉണ്ടാവില്ല. അതാ ഞാൻ അങ്ങനെ പറഞ്ഞത്.” എന്റെ ചീര്‍ത്ത മുഖം കണ്ട് അവള്‍ കൊഞ്ചി. “പക്ഷേ നിനക്ക് നിര്‍ബന്ധം ആണെങ്കിൽ ഞാൻ തരാം… വേദനയൊക്കെ സാരമില്ല, ഞാൻ സഹിച്ചോളാം..” അവൾ സ്നേഹത്തോടെ പറഞ്ഞു.

 

ഉടനെ ഞാൻ ചിരിച്ചു കൊണ്ട്‌ അവളുടെ ചുണ്ടില്‍ ഉമ്മ കൊടുത്തു.

 

“വേണ്ടടി.. നിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും. ഇനിയും രണ്ടാഴ്ച സമയം ഉണ്ടല്ലോ.. പിന്നെ നോക്കാം.” ഞാൻ പറഞ്ഞു.

 

ഉടനെ അവള്‍ എനിക്ക് ഉമ്മ തന്നിട്ട് ജോലി തുടർന്നു. ജോലിയില്‍ ഞാനും അവളെ സഹായിച്ചു.

 

അവസാനം എല്ലാ ജോലിയും കഴിഞ്ഞ് ഞങ്ങൾ അവളുടെ റൂമിലേക്ക് ചെന്നു.

 

“ഞാൻ വേഗം കുളിച്ചിട്ട് വരാം.” അതും പറഞ്ഞു അവള്‍ മാറാനുള്ള ഡ്രെസ്സും പിന്നേ പാഡും തോര്‍ത്തും എടുത്തുകൊണ്ട് പോയി.

 

“എടി കുളിച്ച ശേഷം ഇവിടുന്ന് ഡ്രസ് മാറിയാല്‍ പോരെ..?” എന്റെ നിരാശ പ്രകടിപ്പിച്ചതും അവള്‍ ചിരിച്ചു.

 

“അത് വേണ്ട. നിന്നെ എനിക്ക് വിശ്വാസമില്ല.” അത്രയും പറഞ്ഞ്‌ ചിരിച്ചിട്ട് അവള്‍ പോയി.

 

അര മണിക്കൂറില്‍ അവള്‍ പുറത്തേക്ക്‌ വന്നു… നീല ടോപ്പും കറുത്ത പല്ലാസോയും ഇട്ടു കൊണ്ടാണ് വന്നത്.

 

അതിനുശേഷം അവളുടെ ഒരുക്കമെല്ലാം കഴിഞ്ഞ് ഞങ്ങൾ വീടും പൂട്ടിയിറങ്ങി.

 

ചെറിയ തണുത്ത കാറ്റ്‌ വീശുന്നുണ്ടായിരുന്നു. ആകാശം കൂടുതലായി ഇരുണ്ടിരുന്നു.

 

“മഴക്കോള് കാണുന്നുണ്ട്…!” മഴമേഘങ്ങളെ നോക്കി വിനില പറഞ്ഞു.

 

“നിന്റെ കാര്‍ എടുത്താലോ..?” ഞാൻ ചോദിച്ചു.

 

“വേണ്ടട, ബൈക്കില്‍ നിന്റെ കൂടെ ഇരിക്കുന്നത് പോലെ കാറിൽ പറ്റില്ല. നി വേഗം എടുക്ക്.” അവള്‍ വേഗം ബൈക്കില്‍ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ടിരുന്നു.

 

ഞാനും ശ്രദ്ധിച്ച് അല്‍പ്പം സ്പീഡിൽ ഓടിച്ചു. ഒന്നുരണ്ടു തുള്ളി എന്റെ കൈയിൽ വീണെങ്കിലും മഴ പെയ്തില്ല.

 

ഏകദേശം സ്കൂൾ അടുത്തതും വലിയ ശബ്ദത്തില്‍ ഇടി വെട്ടി. പ്രതീക്ഷിക്കാത്തത് കൊണ്ട്‌ ഞാനും വിനിലയും ഒന്ന് ഞെട്ടി.

 

എന്റെ ചിന്ത പെട്ടന്ന് സാന്ദ്രയിലേക്ക് തിരിഞ്ഞു. ഇടി എന്ന പേര്‌ പറഞ്ഞാൽ പോലും അവൾക്ക് പേടിയാണ്. വീട്ടില്‍ ആണെങ്കിൽ ഇടി വെട്ട് തുടങ്ങിയതും അവള്‍ പേടിച്ച് ആരെയെങ്കിലും കെട്ടിപിടിച്ചു കൊണ്ട്‌ കിടക്കും. വീട്ടില്‍ ഞാൻ ഉണ്ടെങ്കിൽ അവള്‍ എന്റെ അടുത്തേക്കാവും ഓടി വരുന്നത്.

 

പെട്ടന്ന് ഒരു തുള്ളി കൂടി എന്റെ മുഖത്ത് വീണപ്പോ എന്റെ ചിന്ത മുറിഞ്ഞ് ഞാൻ റോഡില്‍ ശ്രദ്ധിച്ചു.

 

നാലഞ്ച്‌ വട്ടം കൂടി ഇടി വെട്ടി എന്നല്ലാതെ ഭാഗ്യത്തിന് മഴ പെയ്തില്ല.

 

അല്‍പ്പം ദൂരെ സുമി പഠിക്കുന്ന സ്കൂൾ കണ്ടതോടെ ഞാൻ ബൈക്കിന്‍റെ സ്പീഡ് കൂട്ടി.

 

സുമി ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്. ആ സ്കൂളിൽ അഞ്ചാം ക്ലാസ് വരേയുള്ളു.

 

ഇന്ന് വെറും കേ.ജി കുട്ടികളുടെ മാതാപിതാക്കളും ടീച്ചേസും പ്രിന്‍സിപ്പലും അടങ്ങുന്ന മീറ്റിംഗ് ആണെന്നാണ് വിനില പറഞ്ഞത്.

 

സ്കൂളിൽ മീറ്റിംഗ് തുടങ്ങാൻ പത്തു മിനിറ്റ് ബാക്കി നില്‍ക്കേ ഞങ്ങൾ എത്തി. ഒരുപാട്‌ മാതാപിതാക്കള്‍ എൽകേജി യുകേജി കുട്ടികളുടെ ക്ലാസ് മുറ്റത്ത്‌ അവരവരുടെ കുട്ടികളുമായി നില്‍ക്കുന്നത് കണ്ടു.

 

വിനില എന്നേയും കൂട്ടിക്കൊണ്ട് സുമിയുടെ ക്ലാസിലേക്ക് ചെന്നു. ക്ലാസിനകത്ത് നാലോ അഞ്ചോ കുട്ടികൾ മാത്രം അവരുടെ മാതാപിതാക്കളുടെ വാരവും നോക്കി ഇരിക്കുകയായിരുന്നു.

 

ജൂലിയുടെ അത്രയും പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു ടീച്ചർ ക്ലാസിനകത്ത് ഉണ്ടായിരുന്നു. അവള്‍ കസേരയില്‍ ഇരുന്നു കൊണ്ട്‌ മേശപ്പുറത്തുള്ള പുസ്തകത്തിൽ ഏതൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും മറിച്ച് നോക്കുന്നുണ്ടായിരുന്നു.

 

എനിക്ക് മുന്നില്‍ നില്‍ക്കുന്ന വിനിലയെ ആണ്‌ സുമി ആദ്യം കണ്ടത്. ഉടനെ അവൾ സന്തോഷത്തോടെ ചിരിച്ചു. പക്ഷേ പെട്ടന്നു തന്നെ എന്നെയും കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടര്‍ന്നു. അവള്‍ വെപ്രാളം പിടിച്ച് വേഗം എഴുനേറ്റു. അതേസമയം ആ ടീച്ചറും വാതില്‍ക്കല്‍ എത്തിപ്പെട്ട ഞങ്ങളെ നോക്കി.

 

വിനിലയെ നല്ല പരിചയം ഉള്ളത് പോലെ ആദ്യം വിനിലയെ നോക്കിയാണ് ആ ടീച്ചർ പുഞ്ചിരിച്ചത്. ശേഷം എനിക്കും ഒരു പുഞ്ചിരി തന്നു.

 

ശെരിക്കും പറഞ്ഞാൽ ആ ടീച്ചറെ കണ്ടിട്ട് ഞാൻ ഭ്രമച്ചു പോയി.

 

സൂര്യ കിരണങ്ങള്‍ ഏറ്റ് ജ്വലിക്കുന്ന സ്വര്‍ണ്ണ വിഗ്രഹം ആയിരുന്നു അവള്‍. വലത് വശത്ത് ചുണ്ടിന് മുകളിലായി ഒരു ചെറിയ കറുത്ത കുത്ത് ഉള്ളത് അവളുടെ ഭംഗിയെ വര്‍ദ്ധിപ്പിച്ചു. അവളെ കണ്ടതും എന്റെ മനസ്സിനൊരു ചാഞ്ചാട്ടം ഉണ്ടായി. തൂവല്‍ കൊണ്ട്‌ എന്റെ ഹൃദയത്തിൽ തഴുകിയത് പോലെ എനിക്ക് അനുഭവപ്പെട്ടു. സര്‍വ്വ ഐശ്വര്യങ്ങളും അടങ്ങിയ അപ്സരസ്സാണോ ഇവൾ..?

 

അവസാനമാണ് കഴുത്തിൽ കിടക്കുന്ന താലി ഞാൻ ശ്രദ്ധിച്ചത്. തീര്‍ച്ചയായും അവളെ കെട്ടിയവൻ ഭാഗ്യവാൻ തന്നെയാണ്.

 

വിനില എന്റെ കൈയിൽ തട്ടിയ ശേഷം ക്ലാസിലേക്ക് കേറി ചെന്നപ്പോൾ ആണ്‌ ഞാൻ സ്വബോധം വീണ്ടെടുത്ത് പിന്നാലെ ചെന്നത്.

 

“സാമങ്കിൾ..!!” താഴ്ന്ന ശബ്ദത്തില്‍ വിളിച്ചിട്ട് സുമി ഓടിവന്ന് എന്റെ കാലില്‍ കെട്ടിപിടിച്ചു കൊണ്ട്‌ നിന്നു. ചിരിച്ചുകൊണ്ട് ഞാൻ അവളെ പൊക്കിയെടുത്ത് കൈയിൽ ഇരുത്തി.

 

അപ്പോൾ വിനില എന്നെ അസൂയയോടെ നോക്കി. എന്നാല്‍ ആ ടീച്ചർ എന്നെ കൗതുകത്തോടെ നോക്കി.

 

“എടി കാന്താരി, സ്വന്തം മമ്മിയെ ഇങ്ങനെ അസൂയ പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നോ..? തിരികെ പോകുമ്പോ നിന്റെ മമ്മി എന്നെ ബൈക്കില്‍ നിന്നും തള്ളിയിടും എന്ന തോന്നുന്നത്.” ഞാൻ നല്ലതുപോലെ ശബ്ദം താഴ്ത്തി സുമിയുടേ കാതില്‍ പറഞ്ഞിട്ട് അവളെ താഴെ നിർത്തി.

 

പക്ഷേ വിനിലയും ആ ടീച്ചറും പെട്ടന്ന് ചിരിക്കുന്നത് കേട്ടതും എന്റെ വാക്കുകൾ അവരുടെ കാതിലും എത്തിയെന്ന് മനസ്സിലായി.

 

ഞാൻ ജാള്യതയോടെ അവരെ നോക്കി.

 

“സാം, ഇതാണ് ദേവി ടീച്ചർ. സുമിയുടെ ക്ലാസ് ടീച്ചറാണ്. ഞങ്ങൾ കോളേജ് മേറ്റ്സ് കൂടിയാണ്. ഞാൻ ഫൈനല്‍ ഇയര്‍ പഠിക്കുമ്പോ ദേവി ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ദേവി ഈ സ്കൂളിൽ ടീച്ചറായി കേറിയത്. ഇടക്കൊക്കെ നമ്മുടെ വീട്ടിലൊക്കെ വരാറുണ്ട്.”

 

അതും പറഞ്ഞ്‌ വിനില ദേവിയെ നോക്കി. “പിന്നേ ദേവി, ഇതാണ് എപ്പോഴും ഞാൻ പറയാറുള്ള സാംസൻ. സാം എന്നാണ് എല്ലാവരും വിളിക്കുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *