സാംസൻ – 4അടിപൊളി  

 

പക്ഷേ എന്നിട്ടും അവള്‍ക്ക് സുഖകരമായി കിടക്കാനായില്ല. എനിക്ക് പെട്ടന്ന് അവളോട് അലിവ് തോന്നിയത് കൊണ്ട്‌ ഞാനും ചെരിഞ്ഞ് കിടന്ന് അവള്‍ക്ക് നന്നായി കിടക്കകളുള്ള സ്ഥലം കൊടുത്തു.

 

സാന്ദ്ര നല്ലതുപോലെ കേറി കിടന്നെങ്കിലും എന്റെ ദേഹത്ത് നിന്നും അവള്‍ കൈ എടുത്ത് മാറ്റിയില്ല…. പോരാത്തതിന് അവൾ മുകളിലേക്ക് നിരങ്ങി നീങ്ങി എന്റെ മുഖത്തിന്‌ നേരെ മുഖം അടുപ്പിച്ച് തൊട്ടും തൊടാതെയുമാണ് കിടന്നത്.

 

ഞങ്ങളുടെ ശ്വാസം പോലും പരസ്പരം മുഖത്ത് അനുഭവപ്പെടുന്നുണ്ടായിരുന്നു.

 

“ചേട്ടൻ എന്റെ കാര്യത്തിൽ ഇടപെടേണ്ടന്ന് ഞാൻ അറിയാതെ പറഞ്ഞു പോയതാണ്. സോറി ചേട്ടാ….! അതിന്റെ പേരില്‍ ചേട്ടൻ എന്നോട് പിണങ്ങിയിരിക്കരുത്.” അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

 

അവൾ ഇത്രയടുത്തായി കിടക്കുന്നത് കൊണ്ട്‌ അവളെ ഞാൻ എന്തെങ്കിലും ചെയ്തു പോകുമോ എന്ന ഭയം ഉണ്ടായിരുന്നു. അവളെ കെട്ടിപിടിക്കണം.. ഉമ്മ കൊടുക്കണം… എന്ന ചിന്തകൾ എന്റെ മനസ്സിനെ ശക്തമായി ഉലച്ചു കൊണ്ടിരുന്നു.

 

“നിന്നോടുള്ള എന്റെ പിണക്കം ഇപ്പൊ മാറി സാന്ദ്ര…, ഇനി നീ ചെന്ന് ഉറങ്ങാൻ നോക്ക്.” ഞാൻ സ്വയം നിയന്ത്രിച്ചു കൊണ്ട്‌ പറഞ്ഞു.

 

അവൾ കുറെ നേരം എന്റെ കണ്ണില്‍ തന്നെ നോക്കി കിടന്നു. ഇരുട്ടുമായി കണ്ണുകൾ പൊരുത്തപ്പെട്ടത് കൊണ്ട്‌, ആ അരണ്ട വെളിച്ചത്തിലും അവളെ എനിക്ക് വ്യക്തമായി കാണാമായിരുന്നു.

 

പനിനീര്‍ പൂവിന്‍റെ നൈർമല്യമുള്ള മുഖവും, റോസ് ചുണ്ടുകളും, വട്ട കണ്ണുകളും, പിന്നെ അവളുടെ മുലകള്‍ എന്റെ നെഞ്ചത്ത് അമർന്നിരുന്നും എല്ലാം, എന്നെ കാമലഹരിയിലേക്ക് ആഴ്ത്തി കൊണ്ടിരുന്നു.

 

എന്റെ ശരീരത്തിൽ തരിപ്പ് പടർന്നു പിടിക്കാൻ തുടങ്ങി.

 

“ശെരിക്കും എന്നോട് പിണക്കം മാറിയോ…?” അവൾ എന്നെ വിട്ടിട്ട് അല്‍പ്പം പിന്നോട്ട് മാറി ചോദിച്ചതും ഞാൻ പുഞ്ചിരിച്ചു.

 

“ശെരിക്കും മാറി. ഇപ്പൊ ചെല്ല്.” ഞാൻ അവളെ പതിയെ തള്ളി. അവളും പുഞ്ചിരിച്ചു കൊണ്ട്‌ മെല്ലെ എഴുന്നേറ്റു. ശേഷം മുകളില്‍ കേറി ചെന്നു.

 

അത് കഴിഞ്ഞാണ് എനിക്ക് ആശ്വാസം തോന്നിയത്‌. അല്‍പ്പനേരം കൂടി അവൾ അതുപോലെ കിടന്നിരുന്നെങ്കിൽ ഞാൻ അവളെ എന്തെങ്കിലും ചെയ്തു പോയേനെ.

 

ഒരു ദീര്‍ഘനിശ്വാസത്തോടെ വിഷമം പിടിച്ച കാര്യങ്ങളെ എന്റെ മനസ്സിന്റെ മൂലയില്‍ ഒതുക്കി വച്ചു കൊണ്ട്‌ സാന്ദ്ര കുറിച്ചു മാത്രം ചിന്തിച്ചു. ഉടനെ ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിഞ്ഞു. മനസ്സിൽ വല്ലാത്ത സന്തോഷവും തോന്നി. അതോടെ ഞാൻ പെട്ടന്ന് ഉറങ്ങുകയും ചെയ്തു.

 

അടുക്കളയില്‍ നിന്നും തട്ടും മുട്ടും കേട്ടാണ് രാവിലെ ഞാൻ ഉണര്‍ന്നത്.

 

മുഖത്തുള്ള നീര് കുറഞ്ഞെങ്കിലും വേദന മാത്രം മാറിയില്ല. തലവേദനയും ഉണ്ടായിരുന്നു. മാളിലേക്ക് ചെല്ലനുള്ള മൂഡും ഇല്ലായിരുന്നു.

 

ഞാൻ എഴുനേറ്റ് നേരെ റൂമിൽ ചെന്നു. ബാത്റൂമിൽ കേറി പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം ബെഡ്ഡിൽ കേറി മലര്‍ന്നു കിടന്നു. കണ്ണുകളെ പൂര്‍ണമായി അടയ്ക്കാതെ സ്വല്‍പ്പം തുറന്നാണ് ഞാൻ കിടന്നത്.

 

അല്‍പ്പം കഴിഞ്ഞ് ജൂലി റൂമിലേക്ക് വന്നു. ഞാൻ ഉറങ്ങുന്നു എന്നാണ് അവൾ കരുതിയത്.

 

കുറച്ച് നേരത്തേക്ക് എന്നെ തന്നെ നോക്കി നിന്നിട്ട് അവള്‍ക്ക് മാറാനുള്ള ചുരിദാറും മറ്റും എടുത്തുകൊണ്ട് അവള്‍ ബാത്റൂമിൽ കേറി. കുളിച്ച് ഡ്രെസ്സും മാറിയാണ് അവൾ പുറത്തു വന്നത്.

 

വേഗം ഒരുങ്ങിയ ശേഷം കാര്‍ കീയും എടുത്തുകൊണ്ട് പോയ അവള്‍ പെട്ടന്ന് വാതില്‍ക്കല്‍ നിന്നു. എന്നിട്ട് ശബ്ദം ഉണ്ടാക്കാതെ പതിയെ നടന്നു വന്ന് എന്റെ അരികില്‍ നിന്ന ശേഷം എന്റെ മുഖത്തിൽ വിഷമത്തോടെ നോക്കി.

 

ജൂലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. പക്ഷേ പെട്ടന്ന് തന്നെ വിഷമം മാറി മുഖത്ത് ദേഷ്യം നിറഞ്ഞു. അവള്‍ കണ്ണു രണ്ടും തുടച്ചു കൊണ്ട്‌ ധൃതിയില്‍ പുറത്തേക്ക്‌ നടന്നു പോയി.

 

അല്‍പ്പം കഴിഞ്ഞ് കാര്‍ പോകുന്ന ഒച്ച കേട്ടു. പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് അമ്മായി റൂമിലേക്ക് വന്നു. കൈയിൽ ചായ കപ്പും ഉണ്ടായിരുന്നു.

 

“മോന്‍ ഉറങ്ങുവാന്നോ..?” അമ്മായി ചോദിച്ചു.

 

ഞാൻ അനങ്ങാതെ കിടക്കുന്നത് കണ്ടിട്ട് അമ്മായി തിരികെ പോയി. കുറെ നേരം അങ്ങനെ കിടന്നതും ഞാൻ ഉറങ്ങി പോയി.

 

ഒന്‍പത് മണിയോടെ ജൂലി റൂമിൽ കേറി വന്നപ്പോളാണ് ഞാൻ ഉണർന്നത്. ഞാൻ എഴുനേറ്റ് കട്ടിലിന്‍റെ തലപ്പത്ത് ചാരി ഇരിക്കുകയും ചെയ്തു.

 

അവള്‍ എന്റെ മുഖത്ത് പോലും നോക്കാതെ നൈറ്റിയും വേറെ ആവശ്യമുള്ളതും എടുത്തു കൊണ്ട്‌ ബാത്റൂമിൽ കേറി ചെയ്ഞ്ച് ചെയ്തിട്ട് വന്നു. എന്നിട്ട് കൈയിലിരുന്ന ടോപ്പും ലെഗിംസും അവള്‍ ഹാങ്ങറിൽ തൂക്കിയിട്ടു.

 

ശേഷം കൈയിലിരുന്ന മൊബൈലിനെ കട്ടിലിനടുത്തുള്ള മേശപ്പുറത്ത് വയ്ക്കാൻ വന്നതും,

 

“ജൂലി…!?” ഞാൻ ദയനീയമായി വിളിച്ചു. ഉടനെ മൊബൈലിനെ മേശപ്പുറത്ത് വച്ചിട്ട് മുഖം കറുപ്പിച്ചു കൊണ്ട്‌ പുറത്തേക്ക്‌ പോകാനായി അവള്‍ തിരിഞ്ഞു.

 

ഞാൻ പെട്ടന്ന് ബെഡ്ഡിൽ നിന്നിറങ്ങി. അവളുടെ ചുമലില്‍ പിടിച്ചു കൊണ്ട്‌, “എന്തെങ്കിലും എന്നോട് സംസാരിക്ക് ജൂ—”

 

“എന്നെ തൊട്ടു പോകരുത്…!!” എന്നും പറഞ്ഞ്‌ അവള്‍ ദേഷ്യത്തില്‍ വെട്ടിത്തിരിഞ്ഞു… അതോടൊപ്പം അവളുടെ രണ്ട് കൈകൾ കൊണ്ടും എന്റെ നെഞ്ചത്ത് ശക്തമായി പിടിചൊരു തള്ളും തന്നു.

 

ഞാൻ തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട്‌ എനിക്ക് ബാലൻസ് കിട്ടിയില്ല. ഉടനെ ഞാൻ പിന്നോട്ട് തെന്നി  മലര്‍ന്നടിച്ചു വീഴുകയും ചെയ്തു. വീഴ്ചയില്‍ കട്ടിലിന്‍റെ കാലിൽ എന്റെ പുറന്തല ശക്തമായി ഇടിക്കുകയും ചെയ്തു.

 

വേദന കാരണം തല പൊത്തി കരഞ്ഞു കൊണ്ടാണ് ഞാൻ വീണത്.

 

ജൂലി പേടിച്ച് കരഞ്ഞു പോയി. അവൾ ഓടി വന്ന് എന്റെ അടുത്തിരുന്ന് എന്റെ കൈ പിടിച്ചു മാറ്റിയ ശേഷം എന്റെ തലയില്‍ നോക്കി പരിശോധിച്ചു. പക്ഷെ തല പൊട്ടിയില്ല എന്ന് കണ്ടതും, ഇടി കിട്ടിയ ഭാഗത്ത് നല്ലതുപോലെ അവൾ തിരുമ്മി തന്നിട്ട് എന്നെ വിട്ട് വേഗം എഴുനേറ്റ് മാറി.

 

ഉടനെ ഞാൻ സ്വയം തലയും തിരുമ്മി കൊണ്ട്‌ പതിയെ എഴുന്നേറ്റു. വേദന കൊണ്ട്‌ എന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. പക്ഷേ അവളും ഞാനും നല്ലോണം തിരുമ്മി വിട്ടത് കാരണം വേദന ഏറെക്കുറെ മാറി കിട്ടി.

 

അവസാനം ഞാൻ ജൂലിയെ ദയനീയമായി നോക്കി.

 

“ജൂലി, ഞാൻ ചെയ്തത് തെറ്റാ—”

 

“എനിക്ക് നിങ്ങളെ സ്നേഹിക്കാന്‍ കഴിയുന്നു എന്നല്ലാതെ എന്നെ കൊണ്ട്‌ നിങ്ങള്‍ക്ക് ഒരു ഗുണവും ഇല്ലെന്നറിയാം. പക്ഷേ ഞാൻ ഇപ്പോഴും ചേട്ടന്റെ ഭാര്യയാണ്. എന്നോട് നിങ്ങൾ ചതിയാണ് കാണിച്ചത്. ഞാനാണ് മറ്റൊരാളുടെ കൂടെ പോയിരുന്നതെങ്കിൽ ചേട്ടന് സഹിക്കാൻ കഴിയുമായിരുന്നോ..?”

Leave a Reply

Your email address will not be published. Required fields are marked *