സാംസൻ – 4 4അടിപൊളി  

 

അവസാനം എങ്ങനെയോ വീട്ടിലെത്തി. ബൈക്കിനെ പോർച്ചിൽ പാർക്ക് ചെയ്തിട്ടും സാന്ദ്ര എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ തന്നെയാ ഇരുന്നത്.

 

“സാന്ദ്ര…, വീടെത്തി..!” ബൈക്കിന്‍റെ രണ്ടു സൈഡും കാലുകൾ ഊന്നിക്കൊണ്ട് ഞാൻ പറഞ്ഞു.

 

പക്ഷേ അതൊന്നും കേള്‍ക്കാതേയും പരിസര ബോധം നഷ്ടപ്പെടും അവള്‍ അനങ്ങാതെ ഇരുന്നു.

 

“എടി മോളെ…!” സ്നേഹത്തോടെ വിളിച്ച ശേഷം എന്റെ കൈ പിന്നിലേക്ക് വളച്ച് അവളുടെ കാലില്‍ ഞാൻ പതിയെ തട്ടി.

 

അപ്പോഴാണ് അവൾ ഞെട്ടലോടെ ചുറ്റിലും നോക്കിയത്‌. എന്നിട്ട് വേഗം ഇറങ്ങി അവൾ വീട്ടിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു.

 

ഞാൻ അത് നോക്കി ചിരിച്ചു കൊണ്ട്‌ ബൈക്കിനെ സൈഡ് സ്റ്റാന്‍ഡിലിട്ടിട്ട് ഇറങ്ങി. എന്നിട്ട് വേഗം നടന്ന് വീട്ടില്‍ കേറി.

 

ഹാളില്‍ ജൂലിയും അമ്മായിയും ഉണ്ടായിരുന്നു. സാന്ദ്രയെ കണ്ടില്ല.. അവള്‍ മുകളില്‍ പോയതാവും.

 

അമ്മായി പുഞ്ചിരിച്ചു. പതിവ് പോലെ ജൂലി മൈന്റ് ചെയ്തില്ല.

 

“രണ്ടു പേരും എന്തിനാ നനഞ്ഞു കൊണ്ട് വന്നത്…? മഴ തോർന്ന ശേഷം വന്നൂടായിരുന്നോ..?” അമ്മായി ചോദിച്ചു.

 

“ഞാൻ എന്തോ ചെയ്യാനാ..? എന്നെ ഇരിക്കാനും നില്‍ക്കാനും സമ്മതിക്കാതെ സാന്ദ്ര ആകാശം നോക്കി കരയുവായിരുന്നു..?” ഞാൻ അമ്മായിയെ നോക്കി പറഞ്ഞതും ജൂലി പെട്ടന്ന് വായ പൊത്തി കൊണ്ട്‌ ചിരിച്ചു.

 

അമ്മായിയും ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചു.

 

“ദേ ചേട്ടാ, വെറുതെ എന്തെങ്കിലും പറയരുത്. ഞാൻ ആകാശം നോക്കി കരഞ്ഞൊന്നുമില്ല..!!” മുകളില്‍ നിന്നും സാന്ദ്രയുടെ വിളിച്ചു കൂവി.

 

ഉടനെ അമ്മായിയും ജൂലിയും കിലുകിലാന്ന് ചിരിച്ചു.

 

ഹോ…. അവസാനം ജൂലി ചിരിക്കുന്നത് കണ്ടതും എനിക്ക് ഒരു ഉന്മേഷം പോലെ തോന്നി.

 

ഒരു പുഞ്ചിരിയോടെ ഞാനും നേരെ റൂമിലേക്ക് ചെന്നു. കുളിച്ച് ഫ്രെഷായ ശേഷം ലുങ്കി എടുത്ത് ഉടുത്തിട്ട് ടീ ഷര്‍ട്ട് ഇട്ടു കൊണ്ടിരുന്ന സമയം ജൂലി ചായയുമായി റൂമിൽ കേറി വന്നു. പക്ഷേ നേരത്തെ കണ്ട ചിരി ഇല്ലായിരുന്നു. ഇപ്പൊ ഗൗരവം മാത്രമേ കണ്ടുള്ളു.

 

ഞാൻ ടീ ഷര്‍ട്ട് ഇട്ടു കഴിയുന്നത് വരെ അവൾ ക്ഷമയോടെ എന്നെയും നോക്കി നിന്നു, ഞാൻ ഇട്ടു കഴിഞ്ഞതും അവള്‍ ഒന്നും മിണ്ടാതെ ചായ കപ്പ് എനിക്കു നേരെ നീട്ടി. ഞാനും അതിനെ വാങ്ങി.

 

അവള്‍ പോകാനായി തിരിയുന്ന സമയം ഞാൻ പെട്ടന്ന് അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ കവിളൽ ഒരുമ്മ കൊടുത്തു.

 

ഉടനെ അവള്‍ ദേഷ്യത്തില്‍ തല തിരിച്ച് എന്നെ നോക്കിയതും അവളുടെ ചുണ്ടിലും ഒരു ഉമ്മ കൊടുത്തു.

 

ജൂലി പെട്ടന്ന് മുഖം വീർപ്പിച്ചു കൊണ്ട്‌ വേഗം പുറത്തേക്ക്‌ നടന്നു. എന്നാൽ അവള്‍ പുഞ്ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.

 

ജൂലിയുടെ പിണക്കം മാറി വരുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എത്ര വലിയ തെറ്റ് ഞാൻ ചെയ്താലും എപ്പോഴെങ്കിലും അവള്‍ എന്നോട് ക്ഷമിക്കും എന്ന വിശ്വാസവും എന്റെ മനസ്സിൽ ഉണ്ടായിരുന്നു.

 

ചായ കുടിച്ച ശേഷം ഞാൻ നേരെ കിച്ചനിലേക്ക് ചെന്നു. അവിടെ ആരും ഇല്ലായിരുന്നു. ഗ്ളാസിനെ കഴുകി വച്ചിട്ട് ഹാളില്‍ വന്നപ്പോ അമ്മായിയും ജൂലിയും സാന്ദ്രയും സോഫയിൽ ഇരുന്ന് സംസാരിക്കുന്നത് കണ്ടു.

 

ഞാൻ ഒറ്റക്ക് പൂമുഖത്ത് പോയിരുന്നു. സമയം വെറും നാലര ആയതേയുള്ളു.. പക്ഷേ മഴ കാരണം ആകാശം നല്ലത് പോലെ ഇരിട്ടിയാണിരുന്നത്. രണ്ടുമൂന്നു വട്ടം കരണ്ടും പോയിട്ട് വന്നു.

 

ഇൻവെർട്ടർ ഉണ്ടെങ്കിലും ഇടിവെട്ടും മിന്നലും കാരണം എന്തെങ്കിലും അപകടം സംഭവിക്കും എന്ന ഭയം കാരണം അമ്മായി അതിനെ ഓഫാക്കി ഇട്ടിരുന്നു.

 

പെട്ടന്ന് കാറ്റ് വീശിയടിക്കാൻ തുടങ്ങി. മഴയുടെ ആക്കവും കൂടി. അല്‍പ്പം സമയത്തിനുള്ളില്‍ കാറ്റിന്റെ ശക്തി പിന്നെയും വര്‍ധിച്ചു.. ഒപ്പം തണുപ്പും കൂടി. ഉടനെ വിറച്ചു കൊണ്ട്‌ ഞാൻ എഴുന്നേറ്റ് അകത്തേക്ക് പോയി വാതില്‍ അടച്ച് കുറ്റിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *