സാംസൻ 4
Samson Part 4 | Author : Cyril
[ Previous Part ] [ www.kambi.pw ]
പ്രിയ വായനക്കാരെ,
ഇതൊരു fiction കഥയാണ്. ഇതില്‍ പ്രധാന കഥാപാത്രത്തിന് പല സ്ത്രീകളുമായി ബന്ധം ഉണ്ട്, അവിഹിതമുണ്ട്. തെറ്റും ശെരിയും ഒന്നും ഈ കഥയിലില്ല. പിന്നെ കഥയും ചിലപ്പോ സ്ലോ ആയിട്ടും നീങ്ങും. അതുകൊണ്ട് ഈ ടൈപ്പ് കഥ ഇഷ്ട്ടം ഇല്ലാത്ത വായനക്കാർ ഈ കഥയെ ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു 🙏🙏
“എന്നെ തൊട്ടു പോകരുത്.” ജൂലി ദേഷ്യത്തില്‍ ചീറി. “എന്നോട് മിണ്ടി പോകരുത്…!!” വെറുപ്പോടെ അവള്‍ പറഞ്ഞു.
അതോടെ എന്തുചെയ്യണം എന്നറിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.
അവസാനം അവള്‍ കരച്ചില്‍ മതിയാക്കി പതിയെ എഴുനേറ്റ് മരുന്ന് കഴിച്ചിട്ട് ലൈറ്റ് ഓഫാക്കിയ ശേഷം ബെഡ്ഡിന്റെ അങ്ങേയറ്റത്ത് ചുരുണ്ടുകൂടി കിടന്നു.
ഞാൻ വിഷമത്തോടെ നടന്നു ചെന്ന് അവള്‍ക്ക് മുന്നിലായി നിന്നു.
“ജൂലി…., ഞാൻ ചെയ്തത് തെറ്റാണ്. ഞാൻ—”
“ഇനിയും എന്നെ കൊല്ലാക്കൊല ചെയ്യാതെ എന്റെ മുന്നീന്ന് ഒഴിഞ്ഞു പോയി തരാമോ…!!?” ജൂലി അലറി വിളിച്ചു. എന്നിട്ട് കമിഴ്ന്ന് കിടന്നിട്ട് കരയാന്‍ തുടങ്ങി.
അവളുടെ അലര്‍ച്ച കേട്ട് ഞാൻ പെട്ടന്ന് പിന്‍വാങ്ങി. അവള്‍ കിടക്കുന്നതിന്‍റെ എതിര്‍ വശത്ത് ബെഡ്ഡിന്റെ അങ്ങേയറ്റത്തായി ഞാൻ പോയി നിന്നു.
കുറെ നേരം ജൂലി കരഞ്ഞു. അവസാനം മരുന്നിന്‍റെ ഇഫക്റ്റ് കാരണം അവള്‍ ഉറങ്ങുകയും ചെയ്തു.
ഭാഗ്യവതി, മരുന്ന് കഴിച്ചത് കൊണ്ട് ഇനി രാവിലെ വരെ ഒന്നും അറിയാതെ അവള്‍ക്ക് ഉറങ്ങാനാവും.
ആ അരണ്ട വെളിച്ചത്തിൽ എന്റെ ഭാര്യയുടെ രൂപത്തെ നോക്കി ഞാൻ നിന്നു.
ഏറെ നേരം ഞാൻ അനങ്ങാതെ നിന്നു. അവള്‍ക്കൊപ്പം ഒരേ ബെഡ്ഡിൽ കിടക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
കൂടാതെ അവള്‍ക്കടുത്ത് കിടന്ന് അവളുടെ സമാധാനം കളയാനും ഞാൻ ആഗ്രഹിച്ചില്ല.
അതുകാരണം ഹാളിലെ സോഫയിൽ ഞാൻ അഭയം പ്രാപിച്ചു. മണിക്കൂറുകളോളം ഞാൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് കിടന്നു.
ഒരു സമാധാനവും കിട്ടിയില്ല. കണക്കില്ലാത്ത തല്ലു കിട്ടിയ എന്റെ ചെകിടും എന്റെ മനസ്സും എല്ലാം ഒരുപോലെ നീറി പുകഞ്ഞു കൊണ്ടിരുന്നു.
അവസാനം ഓരോന്ന് ചിന്തിച്ചു കൊണ്ട് ഞാൻ എങ്ങനെയോ ഉറങ്ങി പോയി.
ആരൊക്കെയോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണര്‍ന്നത്. മുഖം വല്ലാതെ നീറുന്നുണ്ടായിരുന്നു. താടിയെല്ലിന്റെ ഭാഗത്തുള്ള വേദന കൂടാതെ അസഹനീയമായ തല വേദന വേറെയും.
ഹാളിലെ ക്ലോക്കിൽ സമയം നോക്കി…, 7:20 എന്നു കണ്ടു.
കിച്ചനിൽ അമ്മായി ജൂലിയ ദേഷ്യത്തില്‍ കുറ്റപ്പെടുത്തി എന്തൊക്കെയോ പറയുന്നത് കേള്‍ക്കാന്‍ കഴിഞ്ഞെങ്കിലും വാക്കുകൾ ഒന്നും വ്യക്തമായില്ല. എന്റെ മുഖത്തിനെ കുറിച്ച് എന്തോ പറയുന്നത് മാത്രം അവ്യക്തമായി കേട്ടു.
അന്നേരം സാന്ദ്ര കിച്ചനിൽ നിന്നും ഹാളിലേക്ക് വന്ന് എന്റെ മുന്നില്‍ മുട്ടുകുത്തി നിന്നു. ശേഷം തല്ലു കിട്ടി ചീർത്തിരുന്ന എന്റെ കവിളും മുഖത്തും എല്ലാം അവൾ വിഷമത്തോടെ നോക്കി.
“എന്തു പ്രശ്നമാ ഉണ്ടായേ….? ഇത്ര ക്രൂരമായി തല്ലാന്‍ മാത്രം ചേച്ചിക്ക് എങ്ങനെ കഴിഞ്ഞു…?” ജൂലിയോടുള്ള ദേഷ്യത്തില്‍ സാന്ദ്ര പല്ലിറുമ്മി.
പക്ഷേ അവളെ മൈന്റ് ചെയ്യാതെ എഴുനേറ്റു ഞാൻ റൂമിലേക്ക് പോയി.
സാവധാനത്തില്‍ കുളിച്ചിട്ട് ഡ്രസ്സും മാറി പതിയെ ഹാളിലേക്ക് വന്നപ്പൊ അമ്മായിയാണ് എനിക്ക് ചായ കൊണ്ടു തന്നത്.
ജൂലി സാന്ദ്രയെ കൊണ്ടു വിടാൻ പോയെന്ന് മനസ്സിലായി.
ഒന്നും മിണ്ടാതെ ഞാൻ ആ ചായ വാങ്ങി. അമ്മായി വിഷമത്തോടെ എന്റെ നീര് കേറിയ മുഖത്ത് തന്നെ നോക്കി നിന്നു.
“മോനും ജൂലിയും തമ്മില്‍ എന്തെങ്കിലും പ്രശ്നമാണോ…?” അമ്മായി വിഷമത്തോടെ ചോദിച്ചു. “രാവിലെ തൊട്ടേ ജൂലി ഒരേ കരച്ചില്‍ ആയിരുന്നു. പക്ഷെ കാര്യം ചോദിച്ചിട്ട് അവൾ ഒന്നും പറയുന്നില്ല. ജൂലി ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം എന്താ സംഭവിച്ചത്..?”
