സാംസൻ – 6അടിപൊളി  

“അവരൊക്കെ പ്രശ്നം ഇല്ലെങ്കില്‍ പിന്നെ എന്തു ടെൻഷനാ ഒള്ളത്..?”

“അതൊക്കെ സീക്രട്ട് ആണ്, പറയാൻ കഴിയില്ല…” ദേവി അല്‍പ്പം ഗൗരവത്തിൽ പറഞ്ഞു.

അങ്ങനെ അവള്‍ പറഞ്ഞതും എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി.

“പിന്നേ എന്റെ ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്തോ..?” അവളുടെ ചോദ്യം വന്നപ്പോ അല്‍പ്പം സമാധാനമായി.

“ആം ചെയ്തു…”

“പിന്നേ ഫോട്ടോസ് നോക്കീട്ട് ഇതുവരെ അഭിപ്രായം എന്താ പറയാത്തത്…?” ചെറിയൊരു പരിഭവം അവളുടെ സ്വരത്തില്‍ കലര്‍ന്നിരുന്നു.

എനിക്ക് പെട്ടന്ന് ചിരി വന്നു.

“ഈ ലോകത്ത് സൗന്ദര്യവതികൾക്കാണ് കൂടുതൽ ടെൻഷൻ. സുന്ദരികള്‍ ആണെന്ന് സ്വയം അറിയാമെങ്കിലും സംശയം ഒരിക്കലും മാറില്ല.” ഞാൻ കളിയാക്കിയത് കേട്ട് ദേവി ശബ്ദം താഴ്ത്തി ചിരിക്കുന്നത് കേട്ടു.

ഒടുവില്‍ ചിരി നിർത്തി അവള്‍ ചോദിച്ചു, “സത്യം പറയൂ ചേട്ടാ, എന്റെ മുഖം ഫോട്ടോയ്ക്ക് ചേരില്ലേ…?”

“ഫോട്ടോയ്ക്ക് നിന്റെ മുഖം ചേർച്ച ഒക്കെ ഉണ്ട്. പക്ഷെ നേരിട്ട് കാണുന്ന യാഥാര്‍ത്ഥ സൗന്ദര്യം ഫോട്ടോയിൽ കാണാന്‍ കഴിയുന്നില്ല.”

എന്റെ മറുപടി അവളെ വിഷമിപ്പിച്ചതു പോലെ കുറെ നേരത്തേക്ക് അവള്‍ മിണ്ടിയില്ല.

“ഫോട്ടോയിൽ അല്ലേ സൗന്ദര്യം കുറഞ്ഞത്, പക്ഷേ നേരിട്ട് കാണാന്‍ ലോക സുന്ദരിമാരുടെ റേഞ്ച് ഉണ്ടല്ലോ, അത്രയും പോരെ..?” ഞാൻ ചോദിച്ചു.

അതുകേട്ട് അവള്‍ പൊട്ടിച്ചിരിച്ചു.

“ശെരി അതുപോട്ടെ. ചേട്ടനോട് ഞാനൊരു സംശയം ചോദിച്ചോട്ടെ…?”

“ആം.. ചോദിച്ചോ..”

“എന്നെ തെറ്റിദ്ധരിക്കരുത്…!”

അത് കേട്ടപ്പോ എന്റെ ജിജ്ഞാസ ഉണര്‍ന്നു. എന്താണ് അവള്‍ക്ക് ചോദിക്കാൻ ഉള്ളത്…?

“തെറ്റിദ്ധരിക്കില്ല, പറഞ്ഞോ….”

“വിവാഹം കഴിഞ്ഞ ചില സ്ത്രീകൾക്ക് അന്യ പുരുഷോട് സ്നേഹം തോന്നാന്‍ എന്താണ് കാരണം…?”

അവളുടെ ആ ചോദ്യം ശെരിക്കും എന്നെ ഞെട്ടിച്ചു. ഞാനും വിനിലയും തമ്മിലുള്ള ബന്ധം അറിഞ്ഞു കൊണ്ടാവുമോ ഇങ്ങനെ അവള്‍ ചോദിച്ചത്‌..!? ഞങ്ങളുടെ ബന്ധത്തെ കുറിച്ചും വിനില ഇവളോട് പറഞ്ഞുവോ…?

ഞാൻ ശെരിക്കും ചിന്താകുഴപ്പത്തിലായി.

“ഇങ്ങനെ ചോദിക്കാൻ പ്രത്യേക കാരണം എന്തെങ്കിലും ഉണ്ടോ…?”

“എനിക്ക് ഒരാളെ അറിയാം. എന്തുകൊണ്ട്‌ അവള്‍ക്ക് അങ്ങനെ ഇഷ്ട്ടം തോന്നി എന്നാണ് ഞാൻ ചിന്തിക്കുന്നത്…!!”

ഈശ്വരാ… ഇത് എന്നെയും വിനിലയേയും കുറിച്ച് തന്നെ ആയിരിക്കണം…!!

“ആ വ്യക്തി നിന്റെ ഫ്രണ്ട് ആണോ…?” ഭയത്തെ ഉള്ളില്‍ മറച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

“ഫ്രണ്ട് ഒന്നുമല്ല…. ഒരു റിലേറ്റീവ് ആണ്.” അല്‍പ്പം ലേറ്റ് ആയിട്ടാണ് അവളുടെ മറുപടി വന്നത്.

ഹൊ..!! രക്ഷപ്പെട്ടു.. ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ചിലപ്പോ ആതിര ചേച്ചിയെ കുറിചാകുമോ…? എന്റെ മനസ്സ് പല വഴിക്കും പാഞ്ഞു.

“ഇഷ്ട്ടം എന്ന് പറഞ്ഞാൽ.. അവിഹിത ബന്ധം പുലര്‍ത്തുന്നു എന്നാണോ ഉദ്ദേശിച്ചത്…?” വര്‍ധിച്ച നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു.

“യേയ്… അങ്ങനത്തെ ബന്ധം ഒന്നുമില്ല. അവള്‍ക്ക് ഒരാളെ ഇഷ്ട്ടമാണ്, അത്രേയുള്ളൂ.”

“ചിലപ്പോ ഭർത്താവിന്റെ പോരായ്മ കൊണ്ടാവും…!” എന്റെ സംശയം ഞാൻ പറഞ്ഞു.

അവള്‍ എന്തോ ആലോചിക്കും പോലെ മൗനം പാലിച്ചു. പക്ഷേ അവളുടെ ഓപ്പണ് ടോക്ക് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തുകയും ചെയ്തു.

“ചിലപ്പോ വെറും ആകര്‍ഷണം ആയിരിക്കാം… അതുമല്ലെങ്കില്‍ ആ വ്യക്തിയുടെ ക്യാരക്ടര്‍ അവള്‍ക്ക് ഇഷ്ട്ടപ്പെടട്ടിട്ടുണ്ടാകും.” എന്റെ അനുമാനങ്ങൾ ഞാൻ അറിയിച്ചു.

“ചിലപ്പോ ആയിരിക്കാം…!!” ദേവിയും സമ്മതിച്ചു.

“അപ്പോ അങ്ങനെ ഉള്ളവരെ കുറിച്ച് ചേട്ടന്റെ അഭിപ്രായം എന്താണ്…?” ദേവി ചോദിച്ചു.

ആ ചോദ്യം എന്നെ ചിരിപ്പിച്ചു. എനിക്കു തന്നെ എത്ര പേരോടാണ് ഇഷ്ട്ടം തോന്നിയിട്ടുള്ളത്… പോരാത്തതിന് അറിഞ്ഞു കൊണ്ട്‌ രണ്ട് പേരെ കളിച്ചില്ലേ.. പിന്നെ ആളുമാറി ഒരാളെയും കളിച്ചു. ദേവിയെ പോലും എനിക്ക് ഇഷ്ട്ടമാണ്. പക്ഷേ ഇതൊക്കെ അവളോട് പറയാൻ കഴിയില്ലല്ലോ…!

“എന്റെ അഭിപ്രായം പറഞ്ഞാൽ ശരിയാവില്ല…” ഞാൻ മറുപടി കൊടുത്തു.

“അതെന്താ ശെരിയാവാത്തെ…?” അവള്‍ ചോദിച്ചു.

“വെറുതെ ഞാനായിട്ട് എന്റെ വില എന്തിന്‌ കളയണം….!!”

“ചേട്ടൻ പറഞ്ഞോളൂ, പ്ലീസ്. നിങ്ങള്‍ തരംതാഴ്‌ത്തി ഒന്നും ഞാൻ കാണില്ല, പ്രോമിസ്.”

“എന്നാൽ ആദ്യം നിന്റെ അഭിപ്രായം പറ, എന്നിട്ട് ഞാൻ പറയാം.”

“അത് പറ്റില്ല, ഈ ചോദ്യം എന്റെയായിരുന്നു. അതുകൊണ്ട്‌ ആദ്യം ചേട്ടൻ പറയൂ, എന്നിട്ട് ഞാൻ പറയാം.”

“ശെരി, ആദ്യം ഞാൻ തന്നെ പറയാം.” അതും പറഞ്ഞ്‌ അല്‍പ്പനേരം ആലോചിച്ച ശേഷം ഞാൻ തുടർന്നു, “വിവാഹം കഴിഞ്ഞാലും വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയത്‌ കൊണ്ട്‌ ഞാൻ കുറ്റം പറയില്ല, ആരെയും തെറ്റായി വിലയിരുത്താനും പോണില്ല. മനുഷ്യന്റെ മനസ്സ് എപ്പോ എന്ത് ചിന്തക്കും, എന്ത് ആഗ്രഹിക്കും, എന്നൊന്നും പറയാന്‍ കഴിയില്ല. നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങൾ തെറ്റും ചിലത് ശരിയും ആയിരിക്കാം, പക്ഷേ ഓരോ വ്യക്തിയുടെ മനസ്സിലുള്ള ആഗ്രഹം പോലെ ജീവിക്കാൻ കഴിയണം എന്നാണ്‌ എന്റെ അഭിപ്രായം.”

“അയ്യേ….!!”

“എന്ത് അയ്യേ..?!” ഞാൻ ചോദിച്ചു.

“അപ്പോ വിവാഹം കഴിഞ്ഞ സ്ത്രീക്ക് വേറെ ആരോടെങ്കിലും സ്നേഹമോ… വേറെ എന്തെങ്കിലും തോന്നിയാലോ, അത് തെറ്റില്ല എന്നാണോ ചേട്ടൻ വാദിക്കുന്നത്…?”

“തെറ്റില്ല എന്നൊന്നും ഞാൻ വാദിച്ചില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, തെറ്റാണെങ്കിലും ശരിയാണെങ്കിലും എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യും.”

“ഓഹോ..! അപ്പോ ചേട്ടന് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാല്‍ ചേട്ടൻ എന്തു ചെയ്യും…?”

“അതൊക്കെ പുറത്ത്‌ പറഞ്ഞാൽ ശരിയാവില്ല…!”

“അതൊക്കെ ശരിയാവും. ഞാൻ ആരോടും പറയാന്‍ പോണില്ല. ചേട്ടൻ ധൈര്യമായി പറയൂ.”

എത്ര പെട്ടന്നാണ് ഞങ്ങളുടെ സംസാരം വഴി മാറി പോകുന്നതെന്ന്‌ എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല. ഇത്ര വേഗം ദേവി എന്നോട് അടുക്കും എന്ന് ഞാൻ വിചാരിച്ചതുമില്ല.

രാത്രിയുടെ മറവില്‍ മനസ്സു തുറന്നു സംസാരിക്കാനുള്ള ധൈര്യം ലഭിക്കുമെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞ് കൊണ്ടിരിക്കുന്നു. കാരണം, ദേവിയിൽ നിന്നും ഇത്തരം സംശയങ്ങളും ചോദ്യങ്ങളും വരുമെന്ന് ഞാൻ കരുതിയതേയില്ല.

പക്ഷേ അവൾ എന്നെ പരീക്ഷിക്കുകയാണെന്ന സംശയം എന്നെ അലട്ടി കൊണ്ടിരുന്നു.

“എന്നെ വിലയിരുത്താന്‍ ആണോ ഇങ്ങനെയൊക്കെ ചോദിക്കുന്നത്…?” എന്റെ സംശയം ഞാൻ ചോദിച്ചു.

“ഇല്ല ചേട്ടാ, ശെരിക്കും നിങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ തന്നെയാ ചോദിച്ചത്‌. നിങ്ങളുടെ ചിന്താഗതി എന്താണെന്ന് അറിയാൻ ഒരു കൗതുകം. സോ ചേട്ടന്റെ അഭിപ്രായം എന്നോട് പറയൂ, പ്ലീസ്.”

Leave a Reply

Your email address will not be published. Required fields are marked *