“അയ്യോ.. ചേട്ടാ..!! ചേട്ടന്‍ എന്നെ തെറ്റിദ്ധരിക്കരുത്, ട്ടോ… ഇഷ്ട്ടം എന്ന് പറഞ്ഞത്, ഒരു…. ഒരു ഫ്ര..ണ്ട് ആയിട്ടാണ്.” ജൂലി പിന്നെയും വെപ്രാളപ്പെട്ടു.
പക്ഷേ ഫ്രണ്ട് എന്ന വാക്കിനെ അനിഷ്ടത്തോടേയാണ് അവൾ ഊന്നി പറഞ്ഞത്. അറിഞ്ഞ് കൊണ്ടാണോ അറിയാതെ ആണോ അവൾ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ശെരിക്കും അവളുടെ മനസ്സിലിരിപ്പ് എന്താണെന്ന് അറിയാൻ എനിക്ക് ആഗ്രഹം തോന്നി. അത് അറിയാൻ ഞാനൊരു ശ്രമം നടത്തി.
“വെറും ഫ്രണ്ട് ആണോ…?” ഞാൻ ചോദിച്ചു.
“ആം… അതേ… ഫ്രണ്ട് തന്നെയാ.” അവള്‍ അത്രയും പറഞ്ഞിട്ട് എന്നോട് ചോദിച്ചു, “ചേട്ടൻ വേറെ വല്ലതും ചിന്തിച്ചോ…? ഫ്രണ്ട് അല്ലാത്ത വേറെ എന്തെങ്കിലും…?”
അവളുടെ ചോദ്യത്തിൽ എന്തോ ഒരു പ്രതീക്ഷ കലര്‍ന്നിരുന്നത് പോലെ എനിക്ക് ഫീൽ ചെയ്തു.
“യേയ്… ഞാൻ ഒന്നും ചിന്തിച്ചില്ല…. വെറുതെ നിന്നോട് എന്തെങ്കിലും ചോദിക്കണം എന്നത് കൊണ്ട് ഞാൻ അങ്ങനെ ചോദിച്ചു, അത്രതന്നെ.”
“ഓഹോ….” അവൾ എന്തോ അര്‍ത്ഥം വച്ചത് പോലെ പിറുപിറുത്തു.
“ഇപ്പൊ ലഞ്ച് ബ്രേക്ക് ആണോ…?” ഞാൻ തിരക്കി.
“അതേ…”
“നി ഇപ്പൊ സ്റ്റാഫ് റൂമിൽ ആണോ…?”
“അല്ല… ഞാൻ… ഞാൻ പുറത്ത് മാറി നിന്നാണ് ചേട്ടനെ വിളിച്ചത്…!!”
“എന്തിനാ മാറി നിന്ന് വിളിച്ചത്..?” ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.
“അത്.. പിന്നെ…. വെറുതെ പുറത്ത് വന്നപ്പോ ഞാൻ ചേട്ടനെ വിളിച്ചത…”
“ശെരി അത് പോട്ടെ…. നിന്റെ ഭർത്താവാണോ ഫോണിൽ എന്ന് രാവിലെ ആരോ നിന്നോട് ചോദിച്ചപ്പോ നി ആണെന്ന് എന്തിനാ പറഞ്ഞത്…?!” ഞാൻ വെറുതെ ഒരു നമ്പര്‍ ഇറക്കി.
“ങേ….!!!” ദേവി ശെരിക്കും ഞെട്ടിയെന്ന് അവളുടെ ശബ്ദം എനിക്ക് മനസ്സിലാക്കി തന്നു. “ഞാൻ… അങ്ങനെ…. അയാള്‍ ചോദിച്ചപ്പോ വെറുതെ…..!!! ഞാൻ വെക്കുവ… എനിക്ക് ക്ലാസ് എടുക്കാനുണ്ട്.”
അത്രയും പറഞ്ഞിട്ട് ദേവി പെട്ടന്ന് കോൾ കട്ടാക്കി.
സത്യത്തിൽ ഞാൻ ഇരുന്ന് ചിരിച്ചു പോയി. മനസ്സിൽ വല്ലാത്ത സന്തോഷവും ഉന്‍മേഷവും നിറഞ്ഞു.
ദേവിക്ക് എന്നെ ഇഷ്ട്ടം ആയിരിക്കുമോ…? ഞാൻ സ്വയം ചോദിച്ചു. അങ്ങനെ ചിന്തിച്ചതും മനസ്സിന് വല്ലാത്ത ഒരു സുഖം അനുഭവപ്പെട്ടു. പക്ഷേ വെറുതെ ഊഹാപോഹം മാത്രം വച്ച് ഓരോന്ന് ചിന്തിച്ച് ഞാൻ കാടു കേറാന്‍ തുനിഞ്ഞില്ല.
കുറച്ച് കഴിഞ്ഞ് ഞാൻ ദേവിയെ വിളിച്ചു… പക്ഷേ അവള്‍ കട്ടാക്കി. അപ്പോൾ ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ കസേരയില്‍ ചാരി നടുവ് നിവർത്തി.
അതുപോലെ ചാരിയിരുന്ന് ഞാൻ എന്തൊക്കെയോ ചിന്തിച്ച് കൂട്ടാനും തുടങ്ങി. നാല് മണി വരെ ഞാൻ അങ്ങനെ തന്നെ ഇരുന്നു. അവസാനം നെറ്റി ഉഴിഞ്ഞു കൊണ്ട് ഞാൻ മാളിൽ നിന്നിറങ്ങി.
സാന്ദ്ര ബൈക്കില്‍ കേറിയതും എന്റെ അരയില്‍ ചുറ്റിപ്പിടിച്ചു. ചില പയ്യന്‍മാർ എന്നെ അസൂയയോടെ നോക്കി.. എന്നിട്ട് സാന്ദ്രയെ നെടുവീര്‍പ്പോടെ നോക്കുന്നതും കണ്ടു.
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. സാന്ദ്രയെ പോലത്തെ സുന്ദരി ഇങ്ങനെ ഒരാളെ കെട്ടിപിടിച്ചു കൊണ്ടിരിക്കുന്നത് കണ്ടാല്‍ അസൂയ തോന്നിപ്പോകും.
അന്നേരം സാന്ദ്ര എന്നോട് കൂടുതൽ ചേര്‍ന്നിരുന്നു. എന്റെ അരയില്‍ ഉണ്ടായിരുന്ന അവളുടെ കൈ എന്റെ മാറിനെ ചുറ്റി വരിഞ്ഞു, ആ പയ്യന്‍മാരുടെ അസൂയ വർദ്ധിപ്പിക്കാനെന്ന പോലെ.
എനിക്ക് സന്തോഷവും ചിരിയും എല്ലാം ഒരുമിച്ച് വന്നു. ഈ പെണ്ണിന് ശെരിക്കും വട്ട് തന്നെ. ഞാൻ ബൈക്ക് മുന്നോട്ടെടുത്തു.
“എടി നിന്റെ പിണക്കം ഇതുവരെ മാറീലേ…?” പകുതി വഴിക്ക് വച്ച് ഞാൻ ചോദിച്ചു. പക്ഷേ അവള്‍ മിണ്ടിയില്ല.
എത്ര ക്ഷമ ചോദിച്ചിട്ടും അവള്‍ എന്നോട് സംസാരിച്ചില്ല.
ഒരു വഴി തിരിവ് വന്നപ്പോ വീട്ടിലേക്ക് പോകുന്ന വഴിക്കല്ല ഞാൻ തിരിഞ്ഞത്…. ബീച്ചിലേക്ക് പോകുന്ന വഴിക്കാണ് ഞാൻ ബൈക്ക് വിട്ടത്.
സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു. അവളുടെ മുഖത്ത് സന്തോഷം മിന്നിമറഞ്ഞതും ഞാൻ കണ്ടു.
ബീച്ചിന് അടുത്തുള്ള ആ വലിയ ഫാമിലി ബേക്കറിക്ക് സൈഡിലായി ഞാൻ ബൈക്ക് നിർത്തി.
