“ചേച്ചിയുടെ ഈ ചുള്ളൻ ചേട്ടനോട് ചേച്ചി വെറുതെ പിണങ്ങി ഇരിക്കരുത്, ട്ടോ…. ചേട്ടൻ ചേച്ചിയോട് ക്ഷമ ചോദിക്കുന്നത് ഞാൻ കേട്ടു… എനിക്കുപോലും പാവം തോന്നുന്നു.” ആ പെണ്‍കുട്ടി സാന്ദ്രയുടെ ചെവിയോട് ചുണ്ട് അടുപ്പിച്ചാണ് നേര്‍ത്ത സ്വരത്തില്‍ പറഞ്ഞത്.
പക്ഷേ അതൊക്കെ വ്യക്തമായി എനിക്കും കേട്ടു. അവള്‍ അത്രയും പറഞ്ഞിട്ട് വേഗം തിരികെ പോയി. അവള്‍ പോയശേഷം സാന്ദ്ര അല്‍പ്പനേരം എന്നെ മിഴിച്ച് നോക്കിയിരുന്നു.
“ഞാൻ നിന്റെ ഭർത്താവ് ആണല്ലേ…?” കുസൃതിയോടെ ഞാൻ ചോദിച്ചതും സാന്ദ്ര വേഗം ചമ്മലലോടെ തല താഴ്ത്തി. ശേഷം മിണ്ടാതിരുന്നു കഴിക്കാനും കുടിക്കാനും തുടങ്ങി.
ഞാനും അവളെ അനുകരിച്ചു. അവള്‍ ഐസ് ക്രീം ഷെയ്ക്ക് കുടിക്കുന്നത് കണ്ടിട്ട് അവളുടെ ചുണ്ടിനെ നുണഞ്ഞെടുക്കാൻ ഞാൻ കൊതിച്ചു.
തലയാട്ടി കൊണ്ട് ഞാൻ തലയും താഴ്ത്തി എനിക്കുള്ളതിനെ ഞാനും കുടിച്ചു.
ഒടുവില്‍ എല്ലാം കഴിഞ്ഞ്, വീട്ടിലേക്കും കുറച്ച് ബേക്കറി ഐറ്റംസ് ഞാൻ വാങ്ങി.. സാന്ദ്ര തന്നെ ആ പാർസൽ കവര്‍ വാങ്ങി കൈയിൽ കരുതി.
എല്ലാറ്റിനും പേ ചെയ്തിട്ട് ഞങ്ങൾ അവിടം വിട്ടു. ബൈക്കില്‍ കേറിയ ഉടനെ സാന്ദ്ര എന്റെ അരയില്‍ ചുറ്റിപ്പിടിച്ചു.
ഞങ്ങൾ വീടിന് അടുത്ത് എത്താറായി. അന്നേരം ഞാൻ അറിയില്ല എന്ന് കരുതിയപോലെ എന്റെ തോളില്‍ രഹസ്യമായി സാന്ദ്ര ചുണ്ടിനെ ഒന്ന് മുട്ടിച്ചു. ഞാൻ അറിഞ്ഞിട്ടും അറിയാത്ത പോലെ വണ്ടി ഓടിച്ചു.
വീട്ടില്‍ എത്തിയതും എനിക്കുവേണ്ടി നില്‍ക്കാതെ അവള്‍ ഇറങ്ങി നടന്നു.
“എടി, കെട്ടിയോനെ തനിച്ചാക്കി പോകുന്നോ…?” കളിയാക്കി ഞാൻ ചോദിച്ചതും സാന്ദ്ര ചിരിക്കുന്നത് കേട്ടു. പക്ഷേ അവള്‍ നടത്തത്തിന് വേഗത കൂട്ടി… ശെരിക്കും അവൾ ഓടുകയാണ് ചെയ്തത്.
ചിരിച്ചു കൊണ്ട് ഞാനും നടന്ന് വീട്ടില്‍ കേറി. സാന്ദ്ര അന്നേരം അമ്മായിയുടെ കൈയിൽ പാർസൽ കൊടുത്തിട്ട് അല്‍പ്പം തിടുക്കപ്പെട്ട് സ്റ്റെപ്പ്സ് കേറി പോകുന്നത് കണ്ടു.
“ആ നീല കവറില്‍ സ്പെഷ്യൽ ഐസ് ക്രീം ഷെയ്ക്ക് ഉണ്ട്. എങ്ങനെയൊക്കെയോ അവർ പേക് ചെയ്തു തന്നു. രണ്ടുപേരും വേഗം എടുത്ത് കഴിച്ചോളു.. ഇല്ലെങ്കില്‍ അത് നാശമായി പോകും.”
അവർ രണ്ടുപേരോടുമായി ഞാൻ പറഞ്ഞതും ജൂലി മറ്റുള്ള കവര്‍ എല്ലാം ടീപ്പോയിൽ വച്ചിട്ട് ഞാൻ പറഞ്ഞ കവർ എടുത്തു.
അപ്പോൾ ഞാൻ നേരെ റൂം നോക്കി നടന്നു. സാവധാനത്തില്‍ തല തണുക്കെ കുളിച്ചിട്ട് ലുങ്കിയും അടി ബെനിയനും ധരിച്ച് ഹാളില്‍ വന്നപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും സൊഫയിലിരുന്ന് സംസാരിക്കുന്നത് കണ്ടു.
അമ്മായി സ്കൂൾ ടൂറിന്റെ കാര്യം എന്തോ പറയുകയായിരുന്നു. ഞാൻ ചെന്ന് ഹാളില്‍ വെറും തറയില്‍ തലയ്ക്ക് കൈയും കൊടുത്തു കിടന്നു.
“വെറും തറയില്‍ മോന്‍ എന്തിനാ കിടക്കുന്നത്, ഇവിടെ സോഫയിൽ വന്ന് കിടക്ക്… ഞങ്ങൾ കസേരയില്‍ ഇരുന്നോളാം.”
അതും പറഞ്ഞ് അവർ മൂന്നുപേരും എഴുനേൽക്കാൻ തുടങ്ങിയതും ഞാൻ വിലക്കി.
“അതൊന്നും വേണ്ട അമ്മായി, എന്റെ നടുവിന് ചെറിയ പിടുത്തം പോലെ.. അതുകൊണ്ട് അല്‍പ്പനേരം വെറും തറയില്‍ ഞാൻ കിടക്കട്ടെ…” തറയില്‍ കടക്കാനുള്ള എന്റെ ന്യായീകരണം കേട്ട് അവർ പിന്നെയും സോഫയിൽ ഇരുന്നു.
പക്ഷേ വെറും തറയില്‍ ഞാൻ കിടക്കുന്നത് സാന്ദ്രയെ സങ്കടപ്പെടുത്തി. അവള്‍ എഴുനേറ്റ് എന്റെ അടുത്ത് വന്നു. ശേഷം എന്റെ തല പൊക്കി പിടിച്ചു കൊണ്ട് ആ സ്ഥാനത്ത് അവൾ ഇരുന്ന ശേഷം എന്റെ തലയെ അവളുടെ മടിയില്‍ കിടത്തി.
“കണ്ടോ, എന്റെ തലയിണ ഉള്ളപ്പൊ വെറും തറയില്‍ എനിക്ക് തല വയ്ക്കേണ്ടി വരില്ല.”
അങ്ങനെ ഞാൻ പറഞ്ഞതും അവർ മൂന്നുപേരും ചിരിച്ചു. ചിരിച്ചുകൊണ്ട് തന്നെ സാന്ദ്ര എന്റെ കവിളിൽ പതിയെ നുള്ളി. പെണ്ണിന്റെ പിണക്കം പൂര്‍ണമായി മാറിയില്ലെങ്കിലും ആ കണ്ണുകളില്‍ സ്നേഹം ഞാൻ കണ്ടു.
“അതൊക്കെ പോട്ടെ, അമ്മായി ടൂറിന്‍റെ ഏതോ കാര്യം പറഞ്ഞല്ലോ… എന്താ കാര്യം…?” ഞാൻ തിരക്കി.
“അടുത്ത ആഴ്ച രണ്ടുദിവസത്തെ സ്കൂൾ ടൂര് ഉണ്ട്. വ്യാഴനും വെള്ളിയും. പോകാൻ എനിക്ക് താല്പര്യമില്ല, പക്ഷേ ഞാൻ സ്കൂൾ പ്രിന്‍സിപ്പല്‍ ആയത്കൊണ്ട് പോകാതിരിക്കാനും കഴിയില്ല.” അമ്മായി കാര്യം അവതരിപ്പിച്ചു.
