സാംസൻ – 6 3അടിപൊളി  

“എല്‍സക്ക് തീരെ വയ്യ. അതുകൊണ്ട്‌ എല്ലാം അല്‍പ്പം നേരത്തെ അവസാനിപ്പിച്ചു. ഇന്നലെ പാതിരാത്രി വീട്ടിലെത്തി. നി മാളിൽ ചെന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി അല്‍പ്പം ഫ്രീ ആയ ശേഷം ഉച്ചക്ക് വിളിക്കാം എന്ന കരുതിയേ. എന്തായാലും നേരത്തെ നിന്നോട് വർത്തമാനം പറയാൻ കിട്ടിയതിൽ സന്തോഷമായി.” അങ്കിള്‍ പറഞ്ഞിട്ട് ചിരിച്ചു.

എന്നിട്ട് അങ്കിളും ആന്‍റിയും ഇവിടുന്നു പോയത് തൊട്ടുള്ള കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ച് തന്നെ പറയാന്‍ തുടങ്ങി.

ഒടുവില്‍ അങ്കിള്‍ പറഞ്ഞു നിര്‍ത്തിയതും ഞാൻ ചോദിച്ചു, “ഇപ്പൊ ആന്റിക്ക് എങ്ങനെയുണ്ട്…?”

“സ്പീക്കറിൽ തന്നെയാ ഇട്ടേക്കുന്നെ… അവളും അടു—”

“ഇങ്ങ് തന്നെ, എന്റെ മോനോട് ഞാൻ തന്നെ വിശേഷം പറഞ്ഞോളാം.” ആന്റി അങ്കിളോട് പറയുന്നത് കേട്ടു.

“എന്റെ സാം മോനെ… എനിക്ക് ചെറിയൊരു നെഞ്ച് വേദന എടുത്തു. പക്ഷേ അത് സാധാരണ വേദന എന്ന് ഡോക്ടർ പറഞ്ഞിട്ടും ഈ മനുഷ്യന്‍ എന്നെയും കൂടി നാട്ടിലേക്ക് പറന്നു. ആ.. അതൊക്കെ പോട്ടെ. നിന്റെ വിശേഷം പറയട മോനെ.”

അങ്ങനെ ഞാനും ആന്റിയും വിശേഷങ്ങൾ കൈമാറി. കുറെ നേരം ഞങ്ങൾ സംസാരിച്ചു.

“ശെരിയട മോനെ. ഫോൺ ഞാൻ വിനിലക്ക് കൊടുക്കാം.” അവസാനം ആന്റി പറഞ്ഞു.

“എന്താ മോനെ, രാവിലെ തന്നെ…?” എന്റെ ഉദ്ദേശം മനസ്സിലാക്കി കൊണ്ട്‌ വിനില കളിയാക്കി.

“ഞാനിനി എന്ത് പറയാനാ… എല്ലാം തീര്‍ന്നില്ലേ…!!” ഞാൻ നിരാശപ്പെട്ടതും വിനില ചിരിച്ചു.

“ശെരി, അത് വിട്… എപ്പോഴെങ്കിലും സാഹചര്യം ലഭിക്കും, അപ്പോ നോക്കാം.” അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

ശേഷം ഞങ്ങൾ സാധാരണ കാര്യങ്ങൾ സംസാരിച്ചിട്ട് വെച്ചു.

കുറെ കഴിഞ്ഞ് ഞാൻ യാമിറ ചേച്ചിയെ വിളിച്ചു.

“കള്ളന്‍ എന്താ രാവിലെ തന്നെ…?” ചേച്ചി കളിയാക്കും പോലെ ചോദിച്ചു. പക്ഷേ ശബ്ദം നന്നായി താഴ്ത്തിയാണ് ചേച്ചി സംസാരിച്ചത്.

വേറൊരു സ്ത്രീയുടെ സ്വരവും പിന്നേ രണ്ട് മൂന്ന് ടീനേജ് പിള്ളാരുടെ സംസാരവും മറുവശത്ത് നിന്നും കേൾക്കാൻ കഴിഞ്ഞു.

“വീട്ടില്‍ ഗസ്റ്റ് ഉണ്ടോ ചേച്ചി…?” ഞാൻ തിരക്കി.

“ഉണ്ടല്ലൊ…. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും ഫാമിലിയും സൗത് ആഫ്രിക്കയിൽ നിന്നും വന്നിട്ടുണ്ട്. സാധാരണയായി അവർ നാട്ടില്‍ വരുമ്പോ രണ്ടാഴ്ച എന്റെ വീട്ടില്‍ തങ്ങും. ചെറിയൊരു ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്.”

“എന്ന ശെരി ചേച്ചി… അവരുമായി എൻജോയ് ചെയ്യൂ. ഞാൻ ഇടയ്ക്ക് വിളിക്കാം.”

“ശെരിടാ.. പിന്നെ കാണാം.” ചേച്ചി വച്ചു.

എന്തൊരു കഷ്ടമാണിത്..!! എല്ലാവർക്കും ഒന്നിച്ച് തന്നെ നാട്ടിലേക്ക് വരാൻ തോന്നിയോ…!? ഞാൻ താടിക്ക് കൈയും കൊടുത്തിരുന്നു പോയി.

എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ നിരാശനായി ഞാൻ കസേരയില്‍ ചാരി കിടന്നു. ഒച്ചിഴയും പോലെയാണ് സമയം നീങ്ങിയത്.

അങ്ങനെ ഉച്ച ആയതും ദേവി എനിക്ക് കോൾ ചെയ്തത് കണ്ട് സന്തോഷത്തോടെ ചാടി എഴുന്നേറ്റു. വലിയ ആശ്വാസത്തോടെ ആദ്യ റിംഗിൽ തന്നെ ഞാൻ എടുത്തു.

“ബോര്‍ അടിച്ചിരിക്കുവാരുന്നു. ദേവി വിളിച്ചത് നന്നായി.”

“ആന്നോ…!” ദേവിയുടെ സ്വരത്തില്‍ ആഹ്ലാദം ഉണ്ടായിരുന്നു. “എന്നാപ്പിന്നെ ചേട്ടന് ഇങ്ങോട്ട് വിളിക്കാൻ പാടില്ലായിരുന്നോ…?”

“അതുശരി….. എന്നിട്ട് വേണം, ‘ക്ലാസ് എടുക്കാന്‍ സമ്മതിക്കാതെ സുന്ദരി ടീച്ചറെ ശല്യം ചെയ്യുന്ന പൂവാലൻ’ എന്ന തലക്കെട്ടോടെ വാര്‍ത്ത വരാൻ…!!”

ഞാൻ പറഞ്ഞത് കേട്ട് ദേവി അടക്കി ചിരിച്ചു.

“ചേട്ടൻ ആരെയെങ്കിലും ശല്യം ചെയ്തിട്ടുണ്ടോ…?” ചിരി നിർത്തി ദേവി ചോദിച്ചു.

“ഞാൻ ശല്യം ആണെന്ന് ഇതുവരെ ആരും എന്നോട് പറഞ്ഞിട്ടില്ല. നിനക്ക് എന്നെ ശല്യമായി തോന്നുന്നുണ്ടെങ്കില്‍ പറഞ്ഞാൽ മതി… ഞാൻ ഒഴിഞ്ഞു മാറിയേക്കാം..”

“അയ്യോ.. ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടമ…. ചേട്ടൻ ശല്യം ഒന്നുമില്ല.” ദേവി അല്‍പ്പം വെപ്രാളം പിടിച്ചാണ് പറഞ്ഞത്.

അതുകേട്ട് എനിക്ക് ആവേശം തോന്നി. എന്നെ ഇഷ്ട്ടമാണ് എന്ന് ഏതു അര്‍ത്ഥത്തില്‍ ആയിരിക്കും അവള്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *