സാംസൻ – 6 3അടിപൊളി  

ഞാൻ സാന്ദ്രയുടെ എതിര്‍ വശത്തിരുന്നു. ശേഷം ഒരു പ്ലേറ്റ് എടുത്ത് എനിക്കു മുന്നില്‍ വച്ചതും, സാന്ദ്ര ഹോട്ട് ബോക്സ് തുറന്ന് എനിക്ക് ദോശ വച്ചു തരാൻ ശ്രമിച്ചു.

“എന്നോട് സംസാരിക്കാത്തവർ എനിക്ക് വിളമ്പി തരേണ്ട. എനിക്ക് വേണ്ടത് ഞാൻ സ്വയം എടുത്തോളാം.” അതും പറഞ്ഞ്‌ എന്റെ പ്ലേറ്റ് ഞാൻ മാറ്റി പിടിച്ചു.

സാന്ദ്ര എന്നെ ദേഷ്യത്തില്‍ ഒന്ന് നോക്കി. പക്ഷെ അത് കാര്യമാക്കാതെ എനിക്ക് വേണ്ടത് ഞാൻ സ്വയം എടുത്തു. ശേഷം ഒന്നും മിണ്ടാതെ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. അവള്‍ എന്ത് ചെയ്യുന്നു എന്നൊന്നും ഞാൻ നോക്കിയില്ല.

കഴിച്ചു കഴിഞ്ഞ് കൈയും കഴുകി ഞാൻ പുറത്തേക്ക്‌ നടന്നു. അന്നേരം ജൂലി ഓടി വന്ന് എന്റെ കൂടെ നടന്നു. കാര്യമായി എന്തോ ആലോചിച്ചു കൊണ്ടാണ്‌ അവള്‍ നടന്നത്.

ജൂലി മുറ്റത്തിറങ്ങി നിന്നു. ഞാൻ നേരെ പോർച്ചിൽ ചെന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും സാന്ദ്ര തിടുക്കത്തിൽ നടന്നു വന്ന് ബൈക്കില്‍ കേറി. എന്നെ തൊടാതെ അവള്‍ കേറി ഇരുന്നിട്ട് പിന്നിലുള്ള കമ്പിയില്‍ പിടിത്തമിട്ടു.

ഞാനും പതിയെ ബൈക്ക് മുന്നോട്ടെടുത്തു. പോകുന്ന വഴിക്ക് ഞാൻ സാന്ദ്രയോട് വർത്തമാനം പറയാൻ മിനക്കെട്ടില്ല… കാരണം അവള്‍ വായ് തുറക്കില്ല എന്ന് അറിയാമായിരുന്നു.

അവളെ ക്യാമ്പസ് ഗേറ്റിന് മുന്നില്‍ വിട്ടതും ഒന്നും മിണ്ടാതെ അവൾ ഇറങ്ങി നടന്നു. അവിടെയുണ്ടായിരുന്ന ദീപ്തിയോടും ഐഷയോടും സംസാരിക്കാൻ പോലും നില്‍ക്കാതെ ഞാൻ വേഗം മാളിലേക്ക് വിട്ടു.

ശെരിക്കും മോശം മൂഡിലായിരുന്നു ഞാൻ. സാന്ദ്രയുടെ പിണക്കം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെയാണ് തോന്നിയത്‌.

ഞാൻ നേരെ എന്റെ ഓഫീസിൽ വന്നിരുന്നു.

ഒരു മിനിറ്റ് പോലും കഴിഞ്ഞില്ല, അപ്പോഴേക്കും ആരോ ഗ്ളാസ് ഡോറിൽ കൊട്ടുന്ന ശബ്ദം കേട്ട് ഞാൻ നോക്കിയതും, ഷസാന നില്‍ക്കുന്നത് കണ്ടു ഞെട്ടി.

ഈശ്വരാ… ഇവള്‍ എന്തിനാണാവോ ക്ലാസ്സില്‍ കേറാതെ നേരെ ഇങ്ങോട്ട് വന്നത്…? തീര്‍ച്ചയായും നല്ലതിനല്ലെന്ന് മനസ്സിലായി.

അകത്തു വരാൻ തല അനക്കി കാണിച്ചതും അവള്‍ കേറി വന്നു. എന്റെ എതിർ വശത്ത് ഉണ്ടായിരുന്ന കസേര വലിച്ച് എനിക്ക് തൊട്ടുമുന്നില്‍ ഇട്ട ശേഷം അവള്‍ അതിൽ അമർന്നിരുന്നു. എന്നിട്ട് നിർവികാരയായി എന്നെ നോക്കി.

ഞാൻ ശെരിക്കും അസ്വസ്ഥനായി അവിടെ ഇരുന്നു. അവളെ അഭിമുഖീകരിക്കാനും എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട്‌ അവളുടെ തുടയിൽ നോക്കി ഞാൻ ഇരുന്നു.

“എത്ര ദിവസമായി ഇത് തുടങ്ങീട്ട്…?” അവള്‍ ഗൗരവത്തിൽ ചോദിച്ചു.

ആദ്യമായിട്ടാണ് അവളുടെ സ്വരത്തില്‍ ഗൗരവം ഞാൻ കേട്ടത്. ഞാൻ മെല്ലെ തല ഉയർത്തി നോക്കി.

അവളുടെ മുഖത്തും ഗൗരവം നിറഞ്ഞു നിന്നു.

എന്നാൽ കുറച്ച് മുമ്പ്‌ വരെ എനിക്ക് തോന്നിയിരുന്നു അസ്വസ്ഥതയും ലജ്ജയും എല്ലാം മഞ്ഞു പോലെ അലിഞ്ഞില്ലാതായി. എന്റെ കണ്ണുകള്‍ക്ക് തീക്ഷ്ണത ഏറുകയും ചെയ്തതോടെ ഷസാനയുടെ മുഖത്ത് അസ്വസ്ഥത പടർന്നു പിടിക്കാന്‍ തുടങ്ങി.

ഇവിടെ വരേണ്ടായിരുന്നു എന്ന ഭാവവും അവളുടെ മുഖത്തുണ്ടായി. പക്ഷേ പെട്ടന്ന് തന്നെ അവൾ ധൈര്യം വീണ്ടെടുത്തു കൊണ്ട്‌ എന്നെ തറപ്പിച്ച് നോക്കി. ഞാൻ കുലുങ്ങിയില്ല.

“എന്തുകൊണ്ട്‌ ഈ ചോദ്യം നി നിന്റെ അമ്മയോട് ചോദിച്ചില്ല…?” ഞാനും അല്‍പ്പം ഗൌരവത്തില്‍ ചോദിച്ചതും അവളുടെ ധൈര്യം എല്ലാം പെട്ടന്ന് ചോര്‍ന്നുപോയി.

“ഞങ്ങളുടെ കാര്യമൊക്കെ ചേട്ടനും അറിയാവുന്നതല്ലേ…? എനിക്കും എന്റെ ഉമ്മാക്കും ഞങ്ങൾ മാത്രമാണ് പരസ്പരം ആശ്വാസമായിട്ടുള്ളത്. അപ്പോ പിന്നെ ഞാൻ അവരോട് ചോദിച്ചാൽ പിന്നീട് ഞങ്ങൾക്ക് പരസ്പരം ഫേസ് ചെയ്യാൻ കഴിയുമെന്ന് ചേട്ടന് തോന്നുന്നുണ്ടോ..? ഉമ്മാ തെറ്റ് ചെയ്യുന്നത് ഞാൻ കണ്ടു എന്ന് അറിഞ്ഞാല്‍ അവർ തകർന്നു പോകും. അപ്പോൾ എന്റെ സമാധാനവും തകരും… ഞങ്ങളുടെ ബന്ധത്തിന് കോട്ടവും സംഭവിക്കും… പിന്നെ ഞങ്ങളുടെ സ്വര്‍ഗം നരകമായി തീരും. അതൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ ചേട്ടന്റെ അടുത്തേക്ക് വന്നത്.” അവൾ സങ്കടത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *