എന്നെ കണ്ടതും ചേച്ചി മുത്ത് പോലത്തെ അഴകുള്ള പല്ലുകള്‍ കാണിച്ച് ചിരിച്ചു. നിഷ്കളങ്കമായ ഒരു ചിരി ആയിരുന്നു.
അപ്പോഴാണ് ദേവി പറഞ്ഞ കാര്യം ഓര്‍ത്തത്. പക്ഷേ ചേച്ചിയെ കണ്ടിട്ട് ചേച്ചിക്ക് മനസ്സിൽ കള്ളത്തരം ഉള്ളതായി എനിക്ക് തോന്നിയില്ല.
ഞാനും പുഞ്ചിരിച്ചു. അടുത്ത് വന്നതും ചേച്ചി ക്യാഷ്വലായി പറഞ്ഞു, “വല്ലാത്ത നോട്ടം ആയിരുന്നല്ലോ സാമേ…?!”
“ആകര്‍ഷണീയമായ എന്തിനേയും കണ്ണുകൾ താനേ നോക്കി പോകും ചേച്ചി… എന്തു ചെയ്യാനാ..!!” ഞാൻ പറഞ്ഞു.
അതുകേട്ട് ചേച്ചി ക്യാഷ്വലായി തന്നെ പിന്നെയും ചിരിച്ചു.
“വാചകവും കൊള്ളാലോ…!” ചേച്ചി പറഞ്ഞിട്ട് എന്റെ അടുത്തു വന്ന് നിന്നു.
“ഇക്കാലത്ത് വാചകമാണ് എല്ലാം. മിണ്ടാപൂച്ചയെ അധികം ആര്‍ക്കും വേണ്ട… ചേച്ചിക്ക് മിണ്ടാപൂച്ച യാണോ ഇഷ്ട്ടം..?” ഞാൻ ചോദിച്ചു.
“എനിക്ക് മിണ്ടുന്ന പൂച്ച തന്നെയാ ഇഷ്ട്ടം.” ചേച്ചി പകുതി മുത്ത് പല്ലുകളും കാണിച്ച് നല്ല ഭംഗിയായി ചിരിച്ചു.
“ഇവിടത്തെ ജോലി എങ്ങനെ, ഇഷ്ട്ടമായോ..?”
“ശെരിക്കും ഇഷ്ട്ടപ്പെട്ടു. എല്ലാവരും നല്ല സഹകരണമാണ്… മടി കൂടാതെ എല്ലാം പറഞ്ഞു തരുന്നുമുണ്ട്. ശമ്പളത്തിന്‍റെ കാര്യത്തിൽ ആരും പരാതി പറഞ്ഞ് കേട്ടില്ല. വേണ്ട സ്വതന്ത്രവും ഉണ്ട്. ഇതിൽപ്പരം എന്താണ് വേണ്ടത്…?” ചേച്ചി സന്തോഷത്തോടെ പറഞ്ഞു.
അതുകേട്ട് ഞാൻ പുഞ്ചിരിച്ചു.
“എന്നാൽ ഞാൻ ചെന്ന് ജോലിക്ക് കേറട്ടെ… രണ്ടു മണി ആകാറായി.”
“ഓക്കെ, ചേച്ചി പൊയ്കോളു.” ഞാൻ അവരുടെ മുന്നില്‍ നിന്ന് മാറി കൊടുത്തതും ചേച്ചി നടന്നു പോയി.
അവർ പോയ ശേഷം ഞാനും മാളിൽ കേറി. കുറച്ച് തിരക്ക് ഉണ്ടായിരുന്നു പക്ഷേ രണ്ടാമത്തെ ക്യാഷ് കൌണ്ടർ തുറക്കേണ്ട ആവശ്യം വന്നില്ല. അഥവാ വേണ്ടിവന്നാല്‍ വേറെ ആരെങ്കിലും കേറിക്കോളും.
വലിയ സേൽസ് നടന്നത് കൊണ്ട് ഞാൻ ഓഫീസിൽ കേറി മെയിൻ കമ്പ്യൂട്ടറിൽ നിന്നും സ്റ്റോക്ക് കാര്യങ്ങൾ പരിശോധിച്ചു. ക്യാഷ് കൌണ്ടറിലെ കമ്പ്യൂട്ടർ ബില്ല് അനുസരിച്ച് സാധനങ്ങളുടെ സ്റ്റോക്ക് ലിസ്റ്റ് സ്വയമേവ മാറി കൊണ്ടിരിക്കും. എല്ലാ കമ്പ്യൂട്ടറും തമ്മില്‍ ലിങ്ക് ചെയ്തിരിക്കുന്നത് കൊണ്ട് എന്റെ ഓഫീസിൽ ഇരുന്നുകൊണ്ട് തന്നെ എല്ലാം പരിശോധിക്കാന്‍ കഴിയുമായിരുന്നു.
അങ്ങനെ എല്ലാം പരിശോധിച്ച് വേണ്ടുന്ന കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്ത ശേഷം ഞാൻ നിവര്‍ന്നിരുന്നു.
സമയം 3:45 ആയിരുന്നു. പ്രതീക്ഷയോടെ എഴുനേറ്റ് ഞാൻ മാൾ കവാടത്തിലേക്ക് നോക്കി നിന്നു. സാന്ദ്ര വരുമോ..? അവള്‍ക്ക് എന്നോടുള്ള ദേഷ്യം മാറിയിട്ടുണ്ടാകുമോ…? അവള്‍ എന്നോട് സംസാരിക്കുമോ…?
പത്തു മിനിറ്റ് ഞാൻ നോക്കി നിന്നു. സാന്ദ്ര വന്നില്ല. അതുകൊണ്ട് ഞാൻ ഇറങ്ങി.
ബൈക്കും എടുത്ത് കാമ്പസ് ഗേറ്റിന് മുന്നില്‍ ചെന്നതും എനിക്കുവേണ്ടി കാത്തിരുന്ന സാന്ദ്ര വന്ന് ബൈക്കില്‍ കേറി. ദീപ്തിയും ഐഷയും പുഞ്ചിരിച്ചു. ഞാനും ചിരിച്ചു കാണിച്ചിട്ട് വണ്ടി എടുത്തു.
വഴിക്ക് വച്ച് ഞാനായിട്ട് ഒന്നും മിണ്ടിയില്ല. സാന്ദ്രയും മിണ്ടാതെ ഇരുന്നു. വീട്ടില്‍ എത്തിയതും അവള്‍ ഇറങ്ങി പോയി. ഹാളില്‍ വച്ച് ജൂലിയും അമ്മായിയും പുഞ്ചിരിച്ചു. ഞാനും അതുപോലെ പ്രതികരിച്ച ശേഷം റൂം നോക്കി നടന്നു.
കുളിച്ച് വന്നപ്പോ ജൂലി ചായയുമായി റൂമിൽ ഉണ്ടായിരുന്നു. മേശപ്പുറത്ത് ചായ വച്ചിട്ട് അവൾ എന്നെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു.
“ആഹാ…. ഇന്ന് ഭയങ്കര സ്നേഹം ആണല്ലോ എന്റെ ഭാര്യക്ക്…” ഞാൻ ചിരിച്ചതും ജൂലി ഒരു ചുംബനം കൂടി തന്നിട്ട് കണ്ണില്‍ നോക്കി.
“എപ്പോഴും എനിക്ക് സ്നേഹമുണ്ട്.. പക്ഷേ എനിക്ക് ചേട്ടനോടുള്ള സ്നേഹം കൂടി കൊണ്ടിരിക്കുവ… അതുകൊണ്ട് കാണുമ്പോ കാണുമ്പോ ഉമ്മ തരാൻ തോന്നുന്നു.” അങ്ങനെ പറഞ്ഞിട്ട് ജൂലി ചിരിച്ചു.
ഉടനെ ഞാനും ഒരു ഉമ്മ കൊടുത്തു.. ചുണ്ടില്‍ തന്നെ. അവള്‍ ചിരിച്ചിട്ട് എന്നെ വിട്ട് മാറി.
“ചേട്ടൻ ചായ കുടിക്കു… ഞാൻ ഹാളില്‍ പോട്ടെ.” അതും പറഞ്ഞ് അവള്‍ പോയി.
