“എന്നാൽ ആദ്യം നിന്റെ അഭിപ്രായം പറ, എന്നിട്ട് ഞാൻ പറയാം.”
“അത് പറ്റില്ല, ഈ ചോദ്യം എന്റെയായിരുന്നു. അതുകൊണ്ട് ആദ്യം ചേട്ടൻ പറയൂ, എന്നിട്ട് ഞാൻ പറയാം.”
“ശെരി, ആദ്യം ഞാൻ തന്നെ പറയാം.” അതും പറഞ്ഞ് അല്‍പ്പനേരം ആലോചിച്ച ശേഷം ഞാൻ തുടർന്നു, “വിവാഹം കഴിഞ്ഞാലും വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയത് കൊണ്ട് ഞാൻ കുറ്റം പറയില്ല, ആരെയും തെറ്റായി വിലയിരുത്താനും പോണില്ല. മനുഷ്യന്റെ മനസ്സ് എപ്പോ എന്ത് ചിന്തക്കും, എന്ത് ആഗ്രഹിക്കും, എന്നൊന്നും പറയാന്‍ കഴിയില്ല. നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങൾ തെറ്റും ചിലത് ശരിയും ആയിരിക്കാം, പക്ഷേ ഓരോ വ്യക്തിയുടെ മനസ്സിലുള്ള ആഗ്രഹം പോലെ ജീവിക്കാൻ കഴിയണം എന്നാണ് എന്റെ അഭിപ്രായം.”
“അയ്യേ….!!”
“എന്ത് അയ്യേ..?!” ഞാൻ ചോദിച്ചു.
“അപ്പോ വിവാഹം കഴിഞ്ഞ സ്ത്രീക്ക് വേറെ ആരോടെങ്കിലും സ്നേഹമോ… വേറെ എന്തെങ്കിലും തോന്നിയാലോ, അത് തെറ്റില്ല എന്നാണോ ചേട്ടൻ വാദിക്കുന്നത്…?”
“തെറ്റില്ല എന്നൊന്നും ഞാൻ വാദിച്ചില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, തെറ്റാണെങ്കിലും ശരിയാണെങ്കിലും എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യും.”
“ഓഹോ..! അപ്പോ ചേട്ടന് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാല്‍ ചേട്ടൻ എന്തു ചെയ്യും…?”
“അതൊക്കെ പുറത്ത് പറഞ്ഞാൽ ശരിയാവില്ല…!”
“അതൊക്കെ ശരിയാവും. ഞാൻ ആരോടും പറയാന്‍ പോണില്ല. ചേട്ടൻ ധൈര്യമായി പറയൂ.”
എത്ര പെട്ടന്നാണ് ഞങ്ങളുടെ സംസാരം വഴി മാറി പോകുന്നതെന്ന് എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല. ഇത്ര വേഗം ദേവി എന്നോട് അടുക്കും എന്ന് ഞാൻ വിചാരിച്ചതുമില്ല.
രാത്രിയുടെ മറവില്‍ മനസ്സു തുറന്നു സംസാരിക്കാനുള്ള ധൈര്യം ലഭിക്കുമെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞ് കൊണ്ടിരിക്കുന്നു. കാരണം, ദേവിയിൽ നിന്നും ഇത്തരം സംശയങ്ങളും ചോദ്യങ്ങളും വരുമെന്ന് ഞാൻ കരുതിയതേയില്ല.
പക്ഷേ അവൾ എന്നെ പരീക്ഷിക്കുകയാണെന്ന സംശയം എന്നെ അലട്ടി കൊണ്ടിരുന്നു.
“എന്നെ വിലയിരുത്താന്‍ ആണോ ഇങ്ങനെയൊക്കെ ചോദിക്കുന്നത്…?” എന്റെ സംശയം ഞാൻ ചോദിച്ചു.
“ഇല്ല ചേട്ടാ, ശെരിക്കും നിങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ തന്നെയാ ചോദിച്ചത്. നിങ്ങളുടെ ചിന്താഗതി എന്താണെന്ന് അറിയാൻ ഒരു കൗതുകം. സോ ചേട്ടന്റെ അഭിപ്രായം എന്നോട് പറയൂ, പ്ലീസ്.”
“എന്റെ വിവാഹം കഴിഞ്ഞു എന്നത് ഓക്കെ. പക്ഷേ വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നില്ല എന്നും… അവരുമായി ബന്ധപ്പെടില്ല എന്ന് നുണ പറയാനും ഞാൻ ആഗ്രഹിക്കുന്നില്ല. സോ എന്റെ അഭിപ്രായത്തിൽ, ദേവി പറഞ്ഞ ആ സ്ത്രീയെ ഞാൻ കുറ്റപ്പെടുത്തില്ല. അവരുടെ ഇഷ്ട്ടം അങ്ങനെ ആണെങ്കിൽ അവർ അങ്ങനെ തന്നെ ജീവിച്ചോട്ടെ.” ഞാൻ പറഞ്ഞു നിർത്തി.
ഇനി എന്നെ കുറിച്ച് ദേവി എന്തുതന്നെ കരുതിയാലും എനിക്ക് കുഴപ്പമില്ല. അവള്‍ക്ക് എന്റെ മനസ്സിനെ അറിയാനെന്ന പോലെയാണ് എന്നോട് ഇങ്ങനെയൊക്കെ ചോദിക്കുന്നതെന്ന് മനസ്സിലായി. ചിലപ്പോ എന്റെ തനിനിറം മനസ്സിലാക്കി എന്നില്‍ നിന്നും അകന്ന് നിൽക്കാൻ വേണ്ടിയാവും അവള്‍ എന്നെ പരീക്ഷിക്കുന്നത്.
“ശെരി ചേട്ടാ, എനിക്ക് ഉറക്കം വരുന്നു. ഗുഡ് നൈറ്റ്.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.
ഞാൻ മനസ്സിൽ ചിരിച്ചു. എന്റെ അഭിപ്രായം പറഞ്ഞാൽ അവളുടെ അഭിപ്രായവും പറയാമെന്ന് ഏറ്റിട്ട്… ഇപ്പോൾ എന്റെ മനസ്സിനെ അറിഞ്ഞതും അവള്‍ വേഗം ഒഴിവായി പോകുന്നു.
എനിക്ക് വിഷമം തോന്നി. എന്തായാലും എന്റെ സ്വഭാവം ഇഷ്ടമില്ലാത്തവർ എന്നില്‍ നിന്നും അകന്നു നില്‍ക്കട്ടെ — ഞാൻ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.
എനിക്ക് ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.
ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും. അന്നേരം മൊബൈലില്‍ ലൈറ്റ് തെളിഞ്ഞത് കണ്ട് മൊബൈൽ എടുത്തു നോക്കി. ദേവിയുടെ മെസേജ് ആയിരുന്നു.
