സാംസൻ – 8അടിപൊളി  

ഞാൻ ഒന്നും മിണ്ടാതെ വെറുതെ കിടന്നു.

“അതുപോലെ ഇനി കുറെ ദിവസത്തേക്ക് എന്നെ കിട്ടില്ല. അതുകൊണ്ട്‌ ചേട്ടൻ —” പക്ഷേ ജൂലി മുഴുവനും പറയാതെ ബാക്കി വിഴുങ്ങി.

എന്നാൽ അവൾ പറയാൻ വന്നത് എനിക്ക് മനസ്സിലായി. കുറച്ച് ദിവസത്തേക്ക് എന്നെ യാമിറ ചേച്ചിയുടെ അടുത്തേക്ക് പോകാനാ അവൾ പറയാൻ തുടങ്ങിയത്.

ഞാൻ ഒന്നും പറയാതെ എന്റെ കൈ കൊണ്ട്‌ അവളുടെ വിയർപ്പിൽ കുളിച്ച മുഖത്തെ തുടച്ചു കൊടുത്തു. എന്നിട്ട് ചുണ്ടില്‍ അമർത്തി ഒരു മുത്തവും ഞാൻ കൊടുത്തു.

“ഇനിയും വേണം.” ജൂലി പുഞ്ചിരിയോടെ ആവശ്യപ്പെട്ടു.

ഉടനെ ഞാൻ നാലഞ്ച്‌ മുത്തം കൊടുത്തു.

“ചേട്ടാ…?” ഉമ്മ കൊടുത്തു കഴിഞ്ഞതും അവൾ വിളിച്ചു.

“പറ എന്റെ മോളെ…!”

“അന്നു ഞാൻ പറഞ്ഞില്ലേ… ചേട്ടന്റെ സാധനം ചെറുതായി ഇരുന്നെങ്കിൽ മതിയായിരുന്നു എന്നു..?”

“അതെ നി പറഞ്ഞു. എന്തേ, പാവപ്പെട്ട എന്റെ പകുതി കുണ്ണയെ നി മുറിച്ചു കളയാന്‍ പോവാണോ…?” പേടിയോടെ ഞാൻ ചോദിച്ചു.

ഉടനെ ജൂലി ഉറക്കെ ചിരിച്ചു. അവൾ പൊട്ടി പൊട്ടി ചിരിച്ചു. ഒരുപാട്‌ നേരം ചിരിച്ച ശേഷമാണ് അവളുടെ ചിരി അടങ്ങിയത്.

“ഇതുവരെ കുട്ടിത്തം മാറാത്ത എന്റെ പോന്നോമനയെ എന്താ ഞാൻ ചെയ്യേണ്ടത്..?!” വാത്സല്യപൂർവ്വം അവൾ എന്റെ മുടിയില്‍ തഴുകി. ശേഷം എന്റെ രണ്ടു കണ്ണിലും ഉമ്മ തന്നു.

അതുകഴിഞ്ഞ്‌ എന്റെ ചുണ്ടില്‍ മുത്തം തന്നിട്ട് അവൾ പറഞ്ഞു, “അന്നത്തെ പോലെയല്ല ഞാൻ ഇപ്പോൾ. ഇപ്പൊ എനിക്ക് ചേട്ടന്റെ ഈ വലിയ സാധനം ആണ് ഇഷ്ട്ടം. എനിക്ക് ഇതിനെ ഭയങ്കര ഇഷ്ട്ടമാണ്.” അവള്‍ സ്നേഹത്തോടെ പറഞ്ഞിട്ട് പൂറിനെ ഇറുക്കി പിടിച്ചു.

അതുകഴിഞ്ഞ്‌ കുറേനേരം ഞങ്ങൾ കെട്ടിപ്പുണർന്നു കിടന്നു. കുറെ നേരം കൂടി കടന്നു പോയി.

“ശെരി വാ, നമുക്ക് കുളിക്കാം.” പറഞ്ഞിട്ട് അവളുടെ മുകളില്‍ നിന്നും ഞാൻ പതിയെ പൊങ്ങി. എന്നിട്ട് അവളുടെ പൂറിൽ നിന്നും എന്റെ കുണ്ണയെ പതിയെ ഞാൻ ഊരി എടുത്തു. ജൂലിയും നാണത്തോടെ ഞാൻ ഊരി എടുക്കുന്നതും നോക്കി കിടന്നു.

ഒടുവില്‍ ഞാൻ എഴുനേറ്റ് തറയില്‍ നിന്നതും ജൂലി കുസൃതിയോടെ എന്നെ നോക്കി ചുണ്ട് മലർത്തി കാണിച്ചു.

അവളുടെ മനസില്‍ എന്താണെന്ന് എനിക്ക് മനസ്സിലായി. ഉടനെ ചിരിച്ചുകൊണ്ട് അവളെ ഞാൻ കോരി എടുത്തു കൊണ്ട്‌ ബാത്റൂമിലേക്ക് നടന്നു. അവൾ എന്റെ കഴുത്തിൽ വളയം ചുറ്റി പിടിച്ചുകൊണ്ട് എന്നെ തന്നെ നോക്കി എന്റെ കൈകളിൽ കിടന്നു.

അവസാനം കുളിയും കഴിഞ്ഞ് ബെഡ്ഷീറ്റും മാറ്റി വേറെ വിരിച്ച ശേഷം സമയം ഞാൻ നോക്കി. ഏഴര കഴിഞ്ഞിരുന്നു.

“ഈശോയേ…. ഇതെല്ലാം സമയം കഴിഞ്ഞോ. ഞാൻ ഇനി കിച്ചനിൽ പോട്ടെ. മമ്മിയും സാന്ദ്രയും രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടാവും.”

പറഞ്ഞിട്ട് ജൂലി വേഗം വാതിൽ തുറന്നു ഇറങ്ങി പോയി. ഞാൻ ബെഡ്ഡിൽ കേറി കിടന്നു. ഉടനെ മയങ്ങുകയും ചെയ്തു.

“ചേട്ടാ, എണീക്കൂന്നേ. ഇനി കഴിച്ചിട്ട് ഉറങ്ങിക്കോളൂ.” ജൂലി എന്നെ കുലുക്കി വിളിക്കുന്നത് അറിഞ്ഞാണ് ഞാൻ ഉണര്‍ന്നത്.

“എനിക്കൊന്നും വേണ്ട… ഞാൻ ഉറങ്ങട്ടെ.” പറഞ്ഞിട്ട് എന്റെ കണ്ണുകൾ പിന്നെയും അടഞ്ഞു.

“അത് പറ്റില്ല.” ജൂലി എന്നെ ഇക്കിളിപ്പെടുത്താൻ തുടങ്ങിയതും ചിരിച്ചു കൊണ്ട്‌ ഞാൻ വേഗം എഴുനേറ്റിരുന്നു.

“വരൂ ചേട്ടാ.” എന്റെ കവിളിൽ ഉമ്മ തന്നിട്ട് അവള്‍ എന്നെ പിടിച്ചു വലിച്ചു.

അപ്പോഴാണ് വാതില്‍ക്കല്‍ സാന്ദ്ര ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നത് ഞങ്ങൾ കണ്ടത്.

പക്ഷേ ഒരു കൂസലുമില്ലാതെ ജൂലി പിന്നെയും എന്റെ കവിളിൽ ഒരു ഉമ്മ കൂടി തന്നിട്ട് എന്നെ വലിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചു.

ഒടുവില്‍ ഞാൻ പതിയെ എഴുനേറ്റ് നിലത്ത് നിന്നതും ജൂലി എന്നെ ബാത്റൂമിന് നേരെ തള്ളിക്കൊണ്ടു പോയി.

“വേഗം വരൂ. ഫുഡ് എല്ലാം എടുത്തു വച്ച് കഴിഞ്ഞു.” അതും പറഞ്ഞ്‌ ജൂലി സാന്ദ്രയുടെ നേര്‍ക്ക് നടന്നു.

ഞാൻ കുറച്ച് സമയത്തിനുള്ളില്‍ ഫ്രെഷ് ആയിട്ട് നേരെ ഡൈനിംഗ് റൂമിലേക്ക് നടന്നു.

ടേബിളിന്റെ അപ്പുറത്ത് അമ്മായിയും സാന്ദ്രയും ഇരിപ്പുണ്ടായിരുന്നു. ജൂലി ഇപ്പുറത്തും. ഞാൻ ചെന്ന് ജൂലിയുടെ അടുത്ത് ഇരുന്നതും അമ്മായി പുഞ്ചിരിച്ചു. പക്ഷേ സാന്ദ്ര എന്നെ നോക്കാതെ അവളുടെ വെറും പ്ലേറ്റിലാണ് നോക്കിയിരുന്നത്.

“ബുധനാഴ്ച രാത്രിയല്ലേ അമ്മായി ടൂര്‍ പോകുന്നത്…?” കഴിക്കുന്നതിനിടെ ഞാൻ ചോദിച്ചു.

“അതേ മോനെ.” അമ്മായി പറഞ്ഞു. “ബുധന്‍ രാത്രി സ്കൂളിൽ നിന്നും ഞങ്ങൾ തിരിക്കും. വെള്ളി രാത്രി പത്ത് മണിക്ക് മുന്നേ സ്കൂളിൽ തിരികെ എത്തുകയും ചെയ്യും.”

അമ്മായി അറിയിച്ച ശേഷം ഞങ്ങളുടെ സംസാരം ടൂറിനെ കുറിച്ചായി. സാന്ദ്ര അവളുടെ മമ്മിയോടും ചേച്ചിയോടും എന്തൊക്കെയോ പറഞ്ഞെങ്കിലും എന്നോട് മാത്രം മിണ്ടിയില്ല.

“നിങ്ങൾ രണ്ടും പിന്നെയും പിണങ്ങിയോ…?” അവസാനം അമ്മായി എന്നെ നോക്കി ചോദിച്ചു.

“എനിക്ക് പിണക്കം ഒന്നുമില്ല, അമ്മായി. അവളാണ് ഒരു കാര്യവും ഇല്ലാതെ വെറുതെ എന്നോട് പിണങ്ങിയിരിക്കുന്നത്.”

“ആട്ടെ.. ഇപ്രാവശ്യം എന്തിനാ പിണങ്ങിയത്…?” അമ്മായി ഞങ്ങൾ രണ്ടുപേരെയും മാറിമാറി തുറിച്ചു നോക്കി കൊണ്ട്‌ ചോദിച്ചു.

“എനിക്കറിയില്ല. അവളോട് തന്നെ ചോദിക്കു.”

ഞാൻ പറഞ്ഞത് കേട്ട് സാന്ദ്രയുടെ മുഖം വിളറി. അവള്‍ ദേഷ്യത്തില്‍ എന്നെ ഒന്ന് ഇരുത്തി നോക്കി. ശേഷം അവളുടെ അമ്മയുടെ മുഖത്തും നോക്കി.

“എപ്പോ നോക്കിയാലും എന്നെ കെട്ടിച്ച് വിടുന്ന കാര്യം പറയാനെ ചേട്ടന് നേരമുള്ളു…!” സാന്ദ്ര പറഞ്ഞിട്ട് എന്നെ തുറിച്ചു നോക്കി.

“അതിൽ ഇപ്പൊ എന്തു തെറ്റാ നി കണ്ടത്…?” ജൂലി ഇടപെട്ടു.

പെട്ടന്ന് സാന്ദ്ര ടെൻഷനിൽ ചുണ്ടിനെ ഒന്ന് കടിച്ചു. എന്നിട്ട് അവളുടെ അമ്മയും ചേച്ചിയെയും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു, “എനിക്ക് വിവാഹം വേണ്ട. എനിക്ക് പഠിക്കണം, ജോലിയില്‍ കേറണം, അമ്മയെ പോലെ റിസര്‍ച്ച് ചെയ്യണം — അത്രമാത്രം എനിക്ക് മതി. വിവാഹം എനിക്ക് വേണ്ട.”

അത്രയും പറഞ്ഞിട്ട് അവള്‍ അവളുടെ പ്ലേറ്റും എടുത്തുകൊണ്ട് ദേഷ്യത്തില്‍ കിച്ചനിലേക്ക് പോയി.

പകുതി ഭക്ഷണവും കളഞ്ഞിട്ട് അവള്‍ കൈയും കഴുകി തിരികെ ഹാളില്‍ എത്തിയപ്പോ അമ്മായി അവളെ വിളിച്ചു.

“ഇതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല, മമ്മി. പിന്നെ ഞാൻ പറഞ്ഞത് പോലെ അവിടെ ചെന്ന് പഠിക്കുന്ന കാര്യത്തിലും മാറ്റമില്ല.” അത്രയും പറഞ്ഞിട്ട് അവള്‍ മുകളിലേക്ക് ഓടി പോയി.

അമ്മായിയും ജൂലിയും വിഷമത്തോടെ പരസ്പ്പരം നോക്കിയിരുന്നു. ഒടുവില്‍ അവർ രണ്ടുപേരും എന്റെ മുഖത്ത് നോട്ടം നട്ടു.

പക്ഷേ സാന്ദ്ര അവസാനം പറഞ്ഞ കാര്യമാണ് എന്നെ കുഴപ്പിച്ചത്.

“എവിടെ ചെന്ന് പഠിക്കുന്ന കാര്യമാണ് അവള്‍ പറഞ്ഞത്…?” ചോദിച്ചുകൊണ്ട് ഞാൻ അവർ രണ്ടുപേരെയും മാറിമാറി നോക്കി.