“ഞാൻ വരാം….” വെപ്രാളം പിടിച്ചു ഞാൻ ദേവിയോട് പറഞ്ഞു.
“തീര്‍ച്ചയായും വരുമോ….?” അവളും വെപ്രാളം കാട്ടി.
“വരാം എന്റെ ദേവി. എപ്പോഴാ വരേണ്ടത്…?”
“എനിക്കറിയില്ല. ചേട്ടൻ തന്നെ പറയൂ.”
“പത്ത് മണിക്ക് ഓക്കെ ആണോ…?” ആവേശഭരിതനായി ഞാൻ ചോദിച്ചു.
“മ്മ്. പക്ഷേ ബൈക്ക് അകത്തേക്ക് കൊണ്ട് വരേണ്ട. മുന്‍ വാതിൽ ഞാൻ ലോക് ചെയ്യില്ല.” ദേവി പേടിച്ചു വിറച്ചാണ് പറഞ്ഞത്. “പിന്നേ എനിക്ക് കൈയും കാലും വിറയ്ക്കുന്നു. സംസാരിക്കാന്‍ പോലും ബുദ്ധിമുട്ട് തോന്നൂ. ഞാൻ വയ്ക്കുവ… രാ… രാത്രി കാണാം.” വിറയ്ക്കുന്ന സ്വരത്തില്‍ എങ്ങനെയോ അത്രയും പറഞ്ഞിട്ട് ദേവി കട്ടാക്കി.
ഒന്നും തന്നെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സ്വപ്നം കണ്ടതാണോ..? വിശ്വസിക്കാൻ കഴിയാതെ കോൾ ഹിസ്റ്ററി എടുത്തു നോക്കി.
എനിക്കും കൈയും കാലും വിറയ്ക്കാൻ തുടങ്ങി. രാത്രി രഹസ്യമായി ഇതുവരെ ഞാൻ ആരുടെ വീട്ടിലും പോയിട്ടില്ല. നല്ല പേടി എനിക്ക് തോന്നി. പോകണോ എന്ന് ഞാൻ സ്വയം ചോദിച്ചു.
എന്തായാലും ദേവിയുടെ വലിയ വീടാണ്. കോമ്പൗണ്ട് പോലും ഭയങ്കര വലുതാണ്. അയല്‍ വീടുകളും ഒരുപാട് ഗ്യാപ്പ് വിട്ടാണ് സ്ഥിതി ചെയ്യുന്നത്, അതുകൊണ്ട് അവരെ ഒന്നും പേടിക്കേണ്ട കാര്യമില്ല.
പെട്ടന്ന് ഒരു ധൈര്യം എന്നില്‍ നിറഞ്ഞു. എന്റെ സംശയങ്ങളെ എല്ലാം ഞാൻ തൂത്തു കളഞ്ഞു. ഇന്നു രാത്രി ഞാൻ ദേവിയുടെ വീട്ടില്‍ പോയിരിക്കും.
സമയം വെറും അഞ്ചര ആയതേയുള്ളു. ഒരിടത്ത് വെറുതെ ഇരിക്കാൻ ഇനി എനിക്ക് കഴിയില്ല. ഞാൻ വേഗം മാളിന് പുറത്ത് വന്ന് ജെനറേറ്റർ റൂമിലേക്ക് തിടുക്കത്തിൽ നടന്നു.
രാവിലെ എത്ര മണിക്ക് പണി തീരും എന്ന് ചോദിച്ചപ്പോള്‍ ഏഴു മണി കഴിയും എന്നാണ് മറുപടി കിട്ടിയത്.
ശേഷം ബൈക്ക് എടുത്തുകൊണ്ട് ഞാൻ ചുറ്റി തിരിഞ്ഞു. എല്ലാ മെഡിക്കല്‍ സ്റ്റോറും പൂട്ടിയിരുന്നു. ഞാൻ ദൂരേക്ക് പോയി. തുറന്നിരിക്കുന്ന ഒരെണ്ണം കണ്ടു. അവിടെ നിന്നും എനിക്ക് വേണ്ടതൊക്കെ വാങ്ങി.
ശേഷം വരുന്ന വഴിക്ക് ഒരു തോര്‍ത്തും സോപ്പും വാങ്ങി കൊണ്ട് മാളിൽ വന്നു.
സമയം പോകാതെ എന്റെ ഓഫീസിൽ അങ്ങോട്ടും ഇങ്ങോട്ടും ഞാൻ വിരണ്ടു നടന്നു… ഇടയ്ക്ക് ജോലി നടക്കുന്ന സ്ഥലത്തും പോയി നോക്കി.
അവസാനം എട്ട് മണിക്ക് നൈറ്റ് ഷിഫ്റ്റ് സെക്യൂരിറ്റി വന്ന് ഡേ ഷിഫ്റ്റ് സെക്യൂരിറ്റിയെ റിലീസ് ചെയ്തു. ഞാൻ അയാള്‍ക്ക് ഇവിടെ നടക്കുന്ന കാര്യങ്ങളെ വിശദീകരിച്ചു കൊടുത്തു. എന്നിട്ട് രാത്രി അയാള്‍ ഉള്‍പ്പെടെ എല്ലാവർക്കും ഭക്ഷണവും വെള്ളവും സോഫ്റ്റ് ഡ്രിങ്ക്സും അറേഞ്ച് ചെയ്യാൻ അയാളോട് പറഞ്ഞിട്ട് വേണ്ട കാശും അയാളെ ഏല്പിച്ചു. കൂടാതെ രാത്രി ഇടക്കിടക്ക് കഴിക്കാൻ ബേക്കറി ഐറ്റംസ് വാങ്ങി വെക്കാനും കാശ് വേറെ കൊടുത്തു.
മാളിൽ ടോയ്‌ലെറ്റ് ഉണ്ടെങ്കിലും അവിടെ കുളിക്കാന്‍ സൗകര്യം ഇല്ല. എന്നാൽ സെക്യൂരിറ്റിക്ക് റെസ്റ്റ് എടുക്കാനായി പണിത വലിയ റൂമിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. അതുകൊണ്ട് അയാളുടെ കൈയിൽ നിന്നും ചാവി വാങ്ങിക്കൊണ്ടു ആ റൂമിൽ കേറി നന്നായി കുളിച്ച് ഫ്രെഷായി. ശേഷം റൂം പൂട്ടി താക്കോലും തിരികെ ഏല്പിച്ചു.
“ഞാൻ രാവിലെ അഞ്ച് മണിക്ക് മുന്നേ വരാം, ഇവിടത്തെ കാര്യങ്ങൾ ചേട്ടൻ നോക്കിക്കോളു.” സെക്യൂരിറ്റിയെ കാര്യങ്ങൾ പറഞ്ഞ് ഏല്പിച്ചിട്ട് ബൈക്കുമായി ഞാൻ വിട്ടു.
സമയം ഇപ്പൊ 8:45. ബൈക്കിനെ പതിയെ ഓടിച്ചാൽ നാല്‍പത്തിയഞ്ച് മിനിറ്റ് വേണം ദേവിയുടെ വീട്ടില്‍ എത്താന്‍.
മനസ്സിൽ മൂളിപ്പാട്ടും പാടിക്കൊണ്ട് ഞാൻ പതിയെ ഓടിച്ചു. പക്ഷേ വഴിക്ക് വച്ച് പെട്ടന്ന് മഴ തുടങ്ങി.
ഇതെന്ത് കോലം…! ഞാൻ ശെരിക്കും അല്‍ഭുതപ്പെട്ടു. ഈ നിമിഷം വരെ മഴയുടെ ഒരു ലക്ഷണവും ഇല്ലായിരുന്നു. പക്ഷേ എന്നെ തടസപ്പെടുത്താനായി എന്നപോലെയാണ് മഴ പെയ്തത്. ഞാൻ വേഗം ഒരു കടത്തിണ്ണയിൽ ഒതുങ്ങി നിന്നു. 10:40 ആയപ്പോഴാണ് മഴ തോർന്നത്. മഴയെ പഴിച്ചു കൊണ്ട് ഞാൻ സൂക്ഷിച്ചു അല്‍പ്പം വേഗത്തിൽ തന്നെ ഓടിച്ച. അവസാനം ബൈക്കിനെ ഞാൻ ഒരു ബസ് സ്റ്റോപ്പ് ഷെഡിന് പുറകിൽ ഒതുക്കി വച്ചു.
