സാംസൻ – 8അടിപൊളി  

അവളുടെ മനസില്‍ ഉള്ളതെല്ലാം തുറന്ന് പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് നിന്നു.

അപ്പോ കാര്‍ത്തിക എല്ലാം തീരുമാനിച്ച് ഉറച്ചു കഴിഞ്ഞു. എന്റെ നിരാശയെല്ലാം പുറത്ത്‌ കാണിക്കാതെ എന്റെ ഉള്ളില്‍ തന്നെ ഒതുക്കി.

എന്നിട്ട് ഞാൻ ചോദിച്ചു, “നിന്നെപ്പോലെ സുമയ്ക്കും ഇനി എന്നെ വേണ്ട എന്നാണോ പറഞ്ഞത്…?”

“അവള്‍ക്ക് മര്യാദയ്ക്ക് നടക്കാൻ പോലും കഴിയുന്നില്ല. നെല്‍സേട്ടനെ പോലും ഒരാഴ്ചത്തേക്ക് തേടാന്‍ സമ്മതിക്കില്ല എന്നാ സുമ പറഞ്ഞത്.” കാര്‍ത്തിക എന്നെ അറിയിച്ചു.

എന്നിട്ട് മടിച്ചു മടിച്ച് അവൾ താഴെയും എന്റെ മുഖത്തും മാറിമാറി നോക്കി. ശേഷം എന്റെ കണ്ണില്‍ നോട്ടം നട്ട് അവൾ സംസാരിക്കാൻ തുടങ്ങി, “പിന്നെ… പിന്നെ ചേട്ടാ…… ഞങ്ങൾ ചേട്ടന്റെ ഉറ്റ സുഹൃത്തുക്കളുടെ ഭാര്യമാരല്ലേ..? എന്തിനാണ് ആ നല്ല സുഹൃത്തുക്കളെ ഇങ്ങനെ വഞ്ചിക്കുന്നത്…? സെക്സിന് മുന്നില്‍ നിങ്ങളുടെ സൗഹൃദത്തിന് ഒരു വിലയും ഇല്ലേ..? ചേട്ടൻ കാരണം എന്റെ ശരീരം ആദ്യം കളങ്കപ്പെട്ടു… പിന്നെ എന്റെ മനസ്സും കളങ്കപ്പെട്ടു തുടങ്ങി. നല്ലോരു ഭാര്യയായിരുന്ന ഞാൻ ചേട്ടൻ കാരണം ചീത്തയായതിൽ ചേട്ടന് വിഷമം ഒന്നുമില്ലേ…? നെല്‍സേട്ടനും ഗോപേട്ടനും ആണ് ജൂലി ചേച്ചിയെ കളിച്ചിരുന്നെങ്കിൽ ചേട്ടൻ സഹിക്കുമായിരുന്നോ..?”

എന്റെ മുഖത്ത് പ്രഹരിച്ചത് പോലെയാണ് അവള്‍ ഓരോന്നും ചോദിച്ചത്‌.

ഞാൻ ഇടിവെട്ടേറ്റ പോലെ നിന്നു. എന്തു പറയണം എന്നും മനസ്സിലായില്ല. ഞാൻ കാരണം കാര്‍ത്തിക ചീത്തയായി എന്ന് പറഞ്ഞതില്‍ ആണ് എനിക്ക് കഠിനമായ മനോ വിഷമം ഉണ്ടായത്. ഞാൻ തലയും താഴ്ത്തി നിന്നു.

“ശെരി, ചേട്ടൻ ചെന്ന് കുളിച്ച് വരൂ… നമുക്ക് കഴിക്കാം. സമയം ഇപ്പഴേ ഒന്‍പത് കഴിഞ്ഞു. എനിക്ക് നന്നായി വിശക്കുന്നുണ്ട്.” പറഞ്ഞിട്ട് അവള്‍ കിച്ചൻ നോക്കി നടന്നു. അന്നേരം സുമ കിച്ചനിൽ നിന്നും എത്തി എന്നെ നോക്കിയിട്ട് മാറി കളഞ്ഞു.

സുമയുടെ മുഖത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഞാൻ കണ്ടു. കഴിഞ്ഞ രാത്രി അങ്ങനെ ഒന്നും വേണ്ടായിരുന്നു എന്ന പോലെയാണ് അവളുടെ കണ്ണില്‍ ഞാൻ വായിച്ചത്.

അവള്‍ക്ക് വേണ്ടിയും എന്റെ മനസ്സിൽ വിഷമം നിറഞ്ഞു. ഞാൻ കാരണം തന്നെയാണ് സുമയും ചീത്തയായത്. എല്ലാത്തിന്റെയും തുടക്കം എന്നില്‍ നിന്നാണ് ഉണ്ടായത്. അതുകൊണ്ട്‌ തെറ്റുകാരൻ ഞാൻ മാത്രമാണ്.

ഞാൻ തലയും താഴ്ത്തി നടന്നു ചെന്ന് കാര്‍ത്തികയുടെ റൂമിലുള്ള ബാത്റൂമിൽ കേറി.

ആദ്യം എന്റെ ഷഡ്ഡിയെ കഴുകി ബാത്റൂമിൽ തന്നെ ഉണ്ടായിരുന്നു വാഷിങ് മെഷീന്റെ ഡ്രൈയറിൽ ഇട്ട് സെറ്റ് ചെയ്തിട്ട് പേസ്റ്റ് എടുത്ത് വിരലിനെ ബ്രഷായി ഉപയോഗിച്ച് തേച്ചു. പിന്നെ ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷം നല്ലോണം കുളിച്ചു.

ഒടുവില്‍ അകത്ത് ഷഡ്ഡിയും പുറത്ത്‌ തോര്‍ത്തും ഉടുത്താണ് ബാത്റൂമിൽ നിന്നും ഞാൻ ഇറങ്ങിയത്. ശേഷം അവിടെ ഉണ്ടായിരുന്ന കസേരയില്‍ മടക്കി വച്ചിരുന്നു എന്റെ പാന്റും ഷർട്ടും എടുത്ത് നിവര്‍ത്തുന്ന സമയം കാര്‍ത്തിക മുറിയില്‍ കേറി വന്നു.

“ചേട്ടൻ എന്തിനാ അതിനെ എടുക്കുന്നത്… വേറെ ലുങ്കിയും ടീ ഷര്‍ട്ടും ബെഡ്ഡിൽ വച്ചിരിക്കുന്നത് ചേട്ടൻ കണ്ടില്ലേ..?” പറഞ്ഞിട്ട് അവള്‍ ധൃതിയില്‍ നടന്ന് എന്റെ അടുത്തു വന്നു നിന്നു.

“കാപ്പി കുടി കഴിഞ്ഞ് ഞാൻ വീട്ടില്‍ പോകും. അതിനാ—”

“ചേട്ടൻ ഇന്ന്‌ ചേട്ടന്റെ വീട്ടിലും കാട്ടിലും ഒന്നും പോണില്ല. നാളെ പോയാല്‍ മതി.” അതും പറഞ്ഞ്‌ അവള്‍ എന്റെ ഡ്രെസ്സ് പിടിച്ചു പറിച്ചു.

“എടി, അവന്മാര് ഇങ്ങനെ കിടന്ന് ഉറങ്ങുമ്പോ ഞാൻ ഒറ്റക്ക് ഇവിടെ എന്തു ചെയ്യാനാ..?” പറഞ്ഞിട്ട് അവളുടെ കൈയിൽ നിന്നും എന്റെ ഡ്രസ്സിനെ പിടിച്ചു പറിക്കാൻ ശ്രമിച്ചു. പക്ഷേ അവള്‍ പെട്ടന്ന് അതിനെ അവളുടെ പുറകിലാക്കി പിടിച്ചു.

അന്നേരം അവളുടെ മുലകള്‍ നല്ലതുപോലെ നൈറ്റിയിൽ തള്ളി മുന്നോട്ട് തെറിച്ചു നിന്നു. പോരാത്തതിന് അകത്ത് ബ്രാ പോലും ഇല്ലെന്ന് മനസ്സിലായതും എന്റെ മൂഡ് മാറാൻ തുടങ്ങി.

ഞാൻ വേഗം മുലകളിൽ നിന്നും നോട്ടം മാറ്റി അവളുടെ മുഖത്ത് നോക്കി.

കാര്‍ത്തിക നാണത്തോടെ ചിരിച്ചു, ശേഷം കൈകളെ മുന്നോട്ട് കൊണ്ടുവന്നിട്ട് താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു, “എന്റെ കുളി കഴിഞ്ഞാല്‍ മുടിയും ശരീരവും നന്നായി ഉണങ്ങും വരെ അകത്ത് ഒന്നും ഞാൻ ഇടാറില്ല… അത് ശീലമായി പോയി.”

മറുപടിയായി ഞാൻ എന്തെങ്കിലും പറഞ്ഞ്‌ അവളെ കളിയാക്കും എന്നാണ്‌ അവൾ വിചാരിച്ചത്. പക്ഷേ ഞാൻ ഒന്നും പറയാതെ നിന്നത് കൊണ്ട്‌ അവളുടെ മുഖം മങ്ങി.

ശേഷം അവൾ കട്ടിലിനടുത്തു പോയി കൈയിലിരുന്ന എന്റെ ഡ്രെസ്സ് അവിടെ ഇട്ടിട്ട് ബെഡ്ഡിൽ വച്ചിരുന്ന ലുങ്കിയും ടീ ഷര്‍ട്ടും എടുത്തുകൊണ്ട് വന്ന് എന്റെ നേര്‍ക്ക് നീട്ടി.

“എടി ഞാൻ കാര്യമായിട്ട് പറഞ്ഞതാ. കാപ്പി കുടിച്ചിട്ട് ഞാൻ പോകും. അവർ കിടന്ന് ഉറങ്ങുമ്പോള്‍ ഞാൻ ഇവിടെ നിന്നിട്ട് എന്തിനാ….?”

“അതെന്താ… കൂട്ടുകാർ ഉണര്‍ന്നിരുന്നാലേ ചേട്ടൻ ഇവിടെ നില്‍ക്കുകയുള്ളൊ…?” അവൾ പെട്ടന്ന് ചൂടായി.

ഞാൻ എന്തെങ്കിലും മറുപടി കൊടുക്കും മുന്നേ അവള്‍ തുടർന്നു,,

“കൂട്ടുകാർ ഉറങ്ങി കിടന്നാൽ കൂട്ടുകാരുടെ ഭാര്യമാരോട് വെറുതെ സംസാരിച്ചിരിക്കാൻ ചേട്ടന് കഴിയില്ലേ..?” അവള്‍ കടുപ്പിച്ച് ചോദിച്ചു. “കൂട്ടുകാരുടെ ബോധം നശിച്ചു കിടക്കുമ്പോള്‍ കൂട്ടുകാരുടെ ഭാര്യമാരെ കളിക്കാന്‍ മാത്രം വേണം… പക്ഷേ ഇനി കളിക്കാന്‍ കിട്ടില്ല എന്നറിഞ്ഞതും ഇട്ടേച്ചു പോണം, അല്ലേ..? അപ്പൊ ഞങ്ങളോട് വെറുതെ എന്തെങ്കിലും സംസാരിക്കാന്‍ പോലും നിങ്ങള്‍ക്ക് നേരമില്ല, അല്ലേ…?” മനസ്സിൽ കൊള്ളിക്കുന്ന തരത്തിൽ തന്നെ അവള്‍ ഓരോന്നായി എടുത്തു ചോദിച്ചു. അതെല്ലാം എന്റെ മനസ്സിൽ ശെരിക്കും അസ്ത്രം പോലെ തറച്ചു കേറുകയും ചെയ്തു.

“എടി കഴുതെ… എന്തൊക്കെയ നി പറയുന്നത്….? ഇങ്ങനെയൊക്കെ പറഞ്ഞത് ഒട്ടും ശരിയായില്ല, കേട്ടോ.” എന്റെ വിഷമം ഞാൻ പറഞ്ഞു.

“എന്തേ.., ഉള്ളത് പറഞ്ഞപ്പോ ചേട്ടന് പൊള്ളിയോ…? ഞാൻ പറഞ്ഞത് ശരിയല്ലേ…? ഞാൻ ചേട്ടന് കിടന്നു തരാം എന്ന് പറഞ്ഞിരുന്നു എങ്കിൽ ചേട്ടൻ ഇവിടെ നില്‍ക്കുമായിരുന്നില്ലേ…?”

“ആംഹ്.. എനിക്ക് പൊള്ളി. എന്റെ കൂട്ടുകാരന്റെ ഭാര്യക്ക് ഇഷ്ട്ടം ഇല്ലായിരുന്നെങ്കില്‍ അന്നു രാത്രി എന്തിനാ സമ്മതിച്ചത്… ആള് മാറി എന്നറിഞ്ഞതും പകുതി മനസ്സോടെ മാത്രം എന്നെ തള്ളിമാറ്റാൻ നി ശ്രമിച്ചു, അതും ഒരിക്കല്‍ മാത്രം… പക്ഷേ അതിനു ശേഷം നി സഹകരിക്കുകയാണ് ചെയ്തത്…. അന്നേരം വായ തുറന്ന് വേണ്ടെന്ന് നിനക്ക് പറയാമായിരുന്നില്ലേ, പക്ഷേ എന്തുകൊണ്ട്‌ പറഞ്ഞില്ല…? പകരം നീയും തിരികെ എന്നോട് ആവേശം കാണിക്കുകയും ഞാൻ ചെയ്തത് എല്ലാം ആസ്വദിക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോൾ എന്നെ മാത്രം കുറ്റം പറഞ്ഞത് എങ്ങനെയാ ശരിയായത്….?” ദേഷ്യപ്പെടാതെ സമാധാനപരമായിട്ടാണ് ഞാൻ ചോദിച്ചത്.