സാംസൻ – 8 4അടിപൊളി  

“അയ്യോ…. ഞാൻ വരില്ല…. എത്ര ദൂരെ ആണേലും ഞാൻ വരില്ല. ആരും കാണാന്‍ സാധ്യത ഇല്ലെങ്കിലും പോലും എനിക്ക് പേടിയാണ്. ഒരു ഹോട്ടൽ റൂമിലും ഞാൻ വരില്ല.” ദേവി വിറയ്ക്കുന്ന സ്വരത്തില്‍ എതിര്‌ പറഞ്ഞു.

“വരുന്ന വ്യാഴാഴ്ച നെല്‍സന്‍ സ്കൂൾ ടൂറിന് പോകും. സുമ ഞങ്ങളുടെ വീട്ടിലാണ് തങ്ങുന്നത്. നമുക്ക് ആ വീട്ടില്‍ പോകാം.” ഞാൻ പറഞ്ഞു.

“അയ്യോ ചേട്ടാ…. അതൊന്നും ശെരിയാവില്ല. അയല്‍ക്കാര്‍ കണ്ടാൽ അവർ എല്ലാവരോടും പറയും. എനിക്ക് പേടിയാ.. ഞാൻ വരില്ല.” ദേവി അതും നിരസിച്ചു.

അപ്പോ പിന്നെ എന്തു ചെയ്യും…? ഞാൻ തല പുകച്ചു.

“എന്നാൽ നിന്റെ വീട്ടില്‍ ഞാൻ വരാം…!”

“അയ്യോ… ഇവിടെയോ…?!” ദേവി ഭയന്നു പോയി.

“അതേ, അവിടെതന്നെ. ഇപ്പോൾ ഞാൻ വരട്ടേ…?”

“ഈശ്വരാ…..!! എന്തൊക്കെയാ ചേട്ടൻ പറയുന്നേ. എന്റെ അമ്മായി നമ്മൾ രണ്ടുപേരെയും കൊല്ലും.”

“അതിന് ആന്റി ഉറക്കഗുളിക കഴിച്ചു കൊണ്ടല്ലേ ഉറങ്ങുന്നത്. ഉണരുമ്പോള്‍ രാവിലെ ആറു മണി ആകുമെന്ന് ആന്റി തന്നെ എന്നോട് പറഞ്ഞതാണ്.”

“വേണ്ട ചേട്ടാ. അതൊന്നും ശെരിയാവില്ല. എനിക്ക് പേടിയാണ്. നമുക്ക് അങ്ങനെ ഒന്നും വേണ്ട. ഞാൻ ഫോൺ വെക്കുവ.” ദേവി ഉടനെ കോൾ കട്ടാക്കി.

ഛേ…. എല്ലാം ഞാൻ നശിപ്പിച്ചു. വേണ്ടായിരുന്നു. ഒന്നും ചോദിക്കേണ്ടായിരുന്നു…!!

നിരാശയോടെ ഞാൻ സ്വയം കുറ്റപ്പെടുത്തി കൊണ്ട്‌ ബെഡ്ഡിൽ മലര്‍ന്നു കിടന്നു. ഓരോന്ന് ആലോചിച്ച് കൊണ്ട്‌ ഞാൻ സമയം തള്ളിനീക്കി. എന്റെ ഉറക്കം പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.

സമയം ഇഴഞ്ഞു നീങ്ങി. എന്റെ ചിന്തകളിൽ ദേവി മാത്രം നിറഞ്ഞു നിന്നു. അവസാനം എപ്പോഴോ എങ്ങനെയോ ഞാൻ ഉറങ്ങുക തന്നെ ചെയ്തു.

ഞായറാഴ്ച പള്ളിയില്‍ പോക്ക് ശീലമില്ലാത്തത് കൊണ്ട്‌ ജൂലി എന്നെ ഉണര്‍ത്തിയില്ല. കൂടാതെ കഴിഞ്ഞ രാത്രി അവളോട് ഞാൻ പിണങ്ങിയാണ് കിടന്നത്.

എട്ടു മണിക്ക് സാന്ദ്രയാണ് എന്നെ ഉണര്‍ത്തിയത്. അതും എന്നെ തൊടാതെ ഉറക്കെ വിളിച്ചു മാത്രമാണ് അവള്‍ ഉണർത്തിയത്.

എന്റെ നീറുന്ന കണ്ണുകൾ തുറന്ന് ഞാൻ നോക്കി. പള്ളിയില്‍ പോയിട്ട് വന്ന് വേഷം മാറാതെയാണ് സാന്ദ്ര നില്‍ക്കുന്നത്. കാപ്പിപ്പൊടി നിറമുള്ള ചുരിദാറിൽ അവള്‍ അതിസുന്ദരി ആയിരുന്നു. പക്ഷെ എന്നില്‍ നിന്നും രഹസ്യം സൂക്ഷിക്കുന്ന കാര്യം ഓര്‍ത്തതും അവളുടെ മുഖത്ത് നിന്നും ഞാൻ എന്റെ നോട്ടം വെട്ടിച്ചു.

“ചേട്ടനെ ഉണര്‍ത്താൻ ചേച്ചി പറഞ്ഞു.” സാന്ദ്ര അല്‍പ്പം ഗൗരവത്തിലാണ് പറഞ്ഞത്.

ഒന്നും മിണ്ടാതെ… അവളുടെ മുഖത്ത് നോക്കാതെ ഞാൻ മെല്ലെ എഴുന്നേറ്റു. ശേഷം തോര്‍ത്ത് എടുത്തുകൊണ്ട് നേരെ ബാത്റൂമിൽ കേറി വാതിൽ കുറ്റിയിട്ടു.

കുളി കഴിഞ്ഞ് പുറത്തേക്ക്‌ വന്ന് ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടു. അന്നേരം സാന്ദ്ര ചായയുമായി റൂമിലേക്ക് വന്നു. എന്റെ നേര്‍ക്ക് നീട്ടിയ ചായ ഞാൻ അവളുടെ മുഖത്ത് നോക്കാതെ വാങ്ങി.

“ചേച്ചി ചേട്ടനോട് അക്കാര്യം പറഞ്ഞു, അല്ലേ..?”

“ഏതു കാര്യം…?” അവളെ നോക്കാതെ ചായ ഒരുറുമ്പ് കുടിച്ചിറക്കി കൊണ്ട്‌ ഞാൻ ചോദിച്ചു.

“ഞാൻ ഓസ്ട്രേലിയയിൽ പോകാൻ തീരുമാനിച്ച കാര്യം.”

“മ്മ്.. പറഞ്ഞു.” അതും പറഞ്ഞ്‌ ഞാൻ നേരെ ഹാളിലേക്ക് നടന്നു. എന്നിട്ട് ഒരു കസേരയില്‍ ഞാൻ ഇരുന്നു.

ഞാൻ എപ്പോഴും സോഫയിൽ ആണ്‌ ഇരിക്കാറുള്ളത്.. പക്ഷേ ഇപ്പോൾ ഞാൻ കസേര സെലക്ട് ചെയ്തപ്പോ സാന്ദ്ര വിഷമത്തോടെ എന്നെ നോക്കിയ ശേഷം എന്റെ അടുത്തുള്ള കസേരയില്‍ അവളും ഇരുന്നു.

“എന്നോട് ദേഷ്യമാണോ…?” അവള്‍ ചോദിച്ചു.

“എന്തിന്‌…?” ചോദിച്ചിട്ട് ഞാൻ എഴുനേറ്റ് ടിവി ഓണാക്കി. ശേഷം എന്റെ കസേരയെ ഇരുന്ന ശേഷം എനിക്ക് വേണ്ട ചാനൽ വച്ച് അതിൽ നോട്ടവും നട്ടു.

പക്ഷേ അവളുടെ നോട്ടം എന്റെ മുഖത്ത് ആണെന്ന് കടക്കണ്ണിലൂടെ ഞാൻ കണ്ടു.

“ആദ്യമെ ചേട്ടനോട് ഇക്കാര്യം പറയാത്തത് കൊണ്ട്‌ ദേഷ്യമാണോ…?” സാന്ദ്ര ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു തീര്‍ത്തിട്ട് ഗ്ലാസ്സിനെ ടീപ്പേയിൽ വച്ചു.

എന്നിട്ട് ടിവിയിൽ നിന്നും കണ്ണെടുക്കാതെ ഞാൻ കഠിന സ്വരത്തില്‍ പറഞ്ഞു, “നീ ഓസ്ട്രേലിയയിൽ പോകുന്നതും പോകാത്തതും നിന്റെ ഇഷ്ട്ടം. അക്കാര്യം എന്നോട് പറയണമെന്ന ആവശ്യവും നിനക്കില്ല. അതുപോലെ എനിക്ക് ആവശ്യമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ എനിക്ക് ആരോടും ദേഷ്യപ്പെടേണ്ട കാര്യവുമില്ല.”