സാംസൻ – 8 4അടിപൊളി  

പക്ഷേ ജൂലി ഭയങ്കര ദേഷ്യത്തില്‍ എന്നെ നോക്കിയിരുന്നു. അതോടെ എനിക്കും കോപം വന്നു.

“എന്റെ ജൂലി, എനിക്ക് കുടുംബം എന്നു പറയാൻ നിങ്ങളാണ് പ്രധാനമായി ഉള്ളത്. പക്ഷേ നിങ്ങൾ എല്ലാവരും എന്നെ വെറും അന്യനായി കണ്ട് എന്നില്‍ നിന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചു… എന്റെ ഇളയമ്മയും മക്കളും എന്നെ അവരുടെ ജീവിതത്തിൽ നിന്നും ഒതുക്കി നിര്‍ത്തിയത് പോലെ.”

ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കണ്ണുകൾ നിറഞ്ഞു.

“സാന്ദ്ര പറഞ്ഞത് കേട്ടില്ലേ..? എന്നോട് പറഞ്ഞാല്‍ ഞാൻ അവളെ പോകാൻ അനുവദിക്കില്ല പോലും. അവളുടെ പോക്കും ഞാൻ മുടക്കും പോലും. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി വെറുതെ എന്റെ മെക്കിട്ടു കേറാന്‍ നി വരരുത്. അവളുടെ കാര്യത്തിൽ ഞാൻ ഇടപെടാനും വരില്ല.”

അത്രയും പറഞ്ഞിട്ട് ഞാൻ എന്റെ മൊബൈലിനെ അവളുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങി. എന്നിട്ട് ബെഡ്ഡിൽ കിടന്ന് അതിൽ കുത്തി കളിക്കാന്‍ തുടങ്ങി.

ജൂലി വിഷമത്തോടെ എഴുനേറ്റ് പോയി.

അര മണിക്കൂര്‍ ഞാൻ മൊബൈലില്‍ കുത്തി കൊണ്ടിരുന്നു.

അപ്പോൾ ദേവിയുടെ “ഹായ്” എന്ന മെസേജ് വന്നു.

ഞാൻ ശെരിക്കും അന്തിച്ചു പോയി. കുറെ ദിവസത്തേക്ക് അവൾ എന്നെ ഒഴിവാക്കും എന്നാണ്‌ ഞാൻ കരുതിയത്.

*ഹയ് ദേവി* സന്തോഷത്തോടെ ഞാനും മറുപടി കൊടുത്തു.

*ഫ്രീ ആകുമ്പോള്‍ എന്നെ ഒന്ന് വിളിക്കാമോ… മറ്റാരും ചേട്ടന്റെ കൂടെ ഇല്ലാത്ത സമയം..?!* അവളുടെ അടുത്ത മെസേജ് വന്നു.

*ഫ്രീ ആകുമ്പോ ഞാൻ വിളിക്കാം.* റിപ്ലൈ ചെയ്ത ഉടനെ ദേവി ഓഫ്ലൈന്‍ ആയി.

പകല്‍ സമയം വീട്ടില്‍ വച്ച് ദേവിയെ വിളിച്ച് സംസാരിക്കാൻ കഴിയില്ല. അതുകൊണ്ട്‌ അര കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന എന്റെ കശുമാവ് പറമ്പില്‍ പോകാൻ ഞാൻ തീരുമാനിച്ച് എഴുന്നേറ്റു.

പക്ഷേ അന്നേരമാണ് എന്റെ മാൾ സെക്യൂരിറ്റി യുടെ കോൾ വന്നത്. ഞാൻ മുഖം ചുളിച്ചു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ മാത്രമേ സെക്യൂരിറ്റി എന്നെ വിളിക്കുകയുള്ളു.

ഞാനും വേഗം എടുത്തു സംസാരിച്ചിട്ട് വച്ചു.

അതുകഴിഞ്ഞ്‌ എന്റെ ത്രീ ഫോര്‍ത്ത് മാറ്റി പാന്റ് എടുത്തിട്ടിട്ട് എന്റെ പേഴ്സും ബൈക്ക് ചാവിയും എടുത്തു കൊണ്ട്‌ ധൃതിയില്‍ പുറത്തേക്ക്‌ നടന്നു.

എന്നെ കണ്ടതും ഹാളില്‍ ഉണ്ടായിരുന്ന ജൂലിയും സാന്ദ്രയും അമ്മായിയും അവരുടെ അടക്കം പറച്ചില്‍ നിര്‍ത്തി.

“ഡ്രെസ്സും മാറി ഇത്ര തിടുക്കത്തിൽ ചേട്ടൻ എവിടേക്ക…?” ജൂലി എഴുനേറ്റ് വന്ന് എന്റെ കൈ എടുത്ത് അവളുടെ തോളത്തിട്ട് എന്റെ കൂടെ നടന്നു കൊണ്ട്‌ ചോദിച്ചു.

“നമ്മുടെ മാൾ സെക്യൂരിറ്റി വിളിച്ചായിരുന്നു. മെയിൻ ജെനറേറ്റർ റൂമിൽ നിന്നും എന്തൊക്കെയോ കത്തിയെരിഞ്ഞ സ്മെൽ വരുന്നുണ്ട് പോലും. ഞാൻ ചെന്ന് നോക്കട്ടെ.”

“ജെനറേറ്റർ ആണോ പ്രശ്നം…? പുതിയത് മേടിക്കേണ്ടി വരുമോ…” ജൂലി ആശങ്കയോടെ ചോദിച്ചു.

“അറിയില്ല, ചിലപ്പോ റൂമിൽ ആയിരിക്കും പ്രശ്നം. അതോ ജെനറേറ്റർ തന്നെയാണോ എന്നും അറിയില്ല. എന്തായാലും ചെന്ന് നോക്കട്ടെ.”

പറഞ്ഞിട്ട് ഞാൻ വേഗം പോർച്ചിൽ കേറി ബൈക്ക് എടുത്ത് മാളിലേക്ക് വിട്ടു.

ഭാഗ്യത്തിന്‌ ഞാൻ സംശയിച്ച പോലെ റൂമിന് മാത്രം ആയിരുന്നു പ്രശ്നം…. പക്ഷേ വലിയ പ്രശ്നം ആയിരുന്നു. അതിനെ ശരിയാക്കുന്ന ടീമിനെ ഞാൻ വിളിച്ചു. ഞായറാഴ്ച ആയത് കൊണ്ട്‌ വരാൻ അവർ തയ്യാറായില്ല. പക്ഷേ കാശ് കൂടുതൽ കൊടുക്കാമെന്ന് പറഞ്ഞത് കൊണ്ട്‌ മാത്രമാണ് അവർ സമ്മതിച്ചത്.

ഒരു മണിക്കൂറിൽ ആ ടീം എത്തി എല്ലാം പരിശോധിച്ചു. ഇന്ന്‌ കൊണ്ട്‌ ജോലി തീരില്ല എന്ന് അവർ പറഞ്ഞു. പക്ഷേ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ ആ ടീം രാത്രിയും ജോലി തുടർന്ന് ചെയ്തു പുലരും മുന്നേ ശെരിയാക്കി തരാമെന്ന് ഏറ്റു…. അവർ ആവശ്യപ്പെടുന്ന കാശ് കൊടുക്കണം എന്നേയുള്ളു. ഞാനും സമ്മതിച്ചു.

അങ്ങനെ മാൾ ബേസ്മെന്റിൽ സ്ഥിതി ചെയ്യുന്ന ജെനറേറ്റർ റൂമിൽ ജോലി തുടങ്ങി. ഒരു മണിക്കൂര്‍ ഞാനും അവർ ചെയ്യുന്നതൊക്കെ നോക്കി നിന്നു.

ശേഷം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞിട്ട് ഞാൻ നേരെ മാളിനകത്ത് എന്റെ ഓഫിസിലേക്ക് വന്നു.