സാംസൻ – 8 4അടിപൊളി  

അവസാനം സ്വബോധം നഷ്ടമായത് പോലെ അവള്‍ കണ്ണുംപൂട്ടി അനങ്ങാതെ നിന്നു.

കുറേനേരം ഞാൻ അവളെത്തന്നെ നോക്കിനിന്നു. ശേഷം ഞാൻ പുറത്തേക്ക്‌ നടന്നു. അതൊന്നും അവള്‍ അറിയുക പോലും ചെയ്തില്ല.

എന്റെ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടാവും…. കാര്‍ത്തിക വെപ്രാളം പിടിച്ചു ഓടി പുറത്തേക്ക്‌ വന്നത് ഞാൻ കണ്ടു.

എന്തൊക്കെയോ പറയാനായി അവള്‍ ശ്രമിച്ചു.. പക്ഷേ വാക്കുകൾ ഒന്നും പുറത്തേക്ക്‌ വന്നില്ല. കണ്ണില്‍ ഭയങ്കര വിഷമം നിറഞ്ഞു നില്‍ക്കുന്നതും എനിക്ക് കാണാന്‍ കഴിഞ്ഞു.

ഇനി ഞാൻ കാരണം നിനക്ക് വിഷമം ഉണ്ടാവില്ല എന്ന് ബോധിപ്പിക്കുന്ന പോലെ ഞാൻ ഒന്ന് പുഞ്ചിരിച്ചു… ശേഷം എന്റെ ബൈക്ക് പതിയെ മുന്നോട്ട് നീങ്ങി.

ഇനി കാര്‍ത്തികയും സുമയെ കുറിച്ചും തെറ്റായ രീതിക്ക് പോലും ചിന്തിക്കാൻ പാടില്ലെന്ന്‌ ഞാൻ തീരുമാനിച്ചു.

ശേഷം അവരെ എന്റെ മനസ്സിന്റെ ആഴങ്ങളില്‍ ഞാൻ മറച്ചു പൂഴ്ത്തി വച്ചു. എന്നാൽ അവര്‍ക്ക് പകരം ദേവി എന്റെ മനസ്സിനെ ആക്രമിച്ചു.

ദൈവമേ… എന്തൊരു പരീക്ഷണം ആണിത്…!? ഒരു നിമിഷത്തേക്ക് പോലും ഏതെങ്കിലും പെണ്ണിനെ വിചാരിക്കാതിരിക്കാൻ എനിക്ക് കഴിയില്ലേ..?

എത്രതന്നെ ഞാൻ ശ്രമിച്ചിട്ടും എന്റെ മനസ്സിൽ നിന്നും ദേവിയെ അകറ്റാൻ കഴിഞ്ഞില്ല. അവളെ ചുണ്ടിന് മുകളിലുള്ള ആ കുഞ്ഞു കുത്തും… അവളുടെ ഒടുക്കത്തെ ഭംഗിയും ചിരിയും.. ഞങ്ങൾ സംസാരിച്ച കാര്യങ്ങളും.. പൈങ്കിളിയിൽ നടന്ന സംഭവവും… അവസാനം അവള്‍ പിണങ്ങി ചെന്നതും എല്ലാം എന്റെ മനസ്സിൽ തിങ്ങി നിറഞ്ഞു.

ആ ചിന്തകൾ എന്നെ ശെരിക്കും നിയന്ത്രിച്ച് എന്റെ സ്വബോധത്തെ പോലും മറച്ചു. ഒരു യന്ത്രം പോലെയാണ് ഞാൻ ബൈക്ക് ഓടിച്ചത്… എന്റെ മനസ്സിന്റെ നിയന്ത്രണത്തിൽ ആണ്‌ എന്റെ കൈകൾ ചലിച്ചത്. ഒടുവില്‍ ഞാൻ ദേവിയുടെ കോമ്പൗൻഡ് ഗേറ്റിനു മുന്നിലെത്തി നിന്നപ്പോഴാണ് സ്വബോധം വീണ്ടെടുത്തത്.

ഞാൻ അന്തംവിട്ട് കുറേനേരം ആ അടഞ്ഞു കിടന്ന ഗേറ്റിനെയും നോക്കി ബൈക്കില്‍ തന്നെയിരുന്നു.

‘ഒരു പ്രശ്‌നത്തില്‍ നിന്നും എന്നെ അടുത്ത പ്രശ്‌നത്തിലേക്ക് എത്തിച്ച തെണ്ടി.. ദ്രോഹി..!!’ എന്റെ മനസ്സിനെ ഞാൻ പ്രാകി.

അവസാനം തലയാട്ടി കൊണ്ട്‌ അവിടെ നിന്നും തിരിച്ചു പോകാനായി എന്റെ വണ്ടിയെ ഞാൻ പതിയെ കറക്കി തിരിച്ചു.

“എടാ സാം മോനെ…!!” പെട്ടന്ന് ദേവാംഗന ആന്റിയുടെ ശബ്ദം എന്റെ ചെവിയെ തുളച്ചു എന്നെയും ബൈക്കിനെയും സ്തംഭിപ്പിച്ചു.

പത്ത് സെക്കന്‍ഡ് കഴിഞ്ഞ് സ്തംഭനം മാറിയതും ആന്റിയുടെ ശബ്ദം വന്ന ദിശയിലേക്ക് ഞാൻ നോക്കി.

വീടിന്റെ ടെറസിൽ ദേവാംഗന ആന്റി വറ്റല്‍ മുളക് നിറച്ച വലിയൊരു കവറും പിടിച്ചുകൊണ്ട് നില്‍ക്കുന്നതാണ് കണ്ടത്. ആന്റിയുടെ തൊട്ടടുത്ത് ദേവിയും എന്നെ കണ്ട് അന്തിച്ചു നില്‍ക്കുകയായിരുന്നു.. അവളുടെ കൈയില്‍ കിങ്ങിണി മോളും ഉണ്ടായിരുന്നു.

അകത്തേക്ക് വരാൻ ദേവാംഗന ആന്റി കൈ കൊണ്ട്‌ ആംഗ്യം കാണിച്ചു. ശേഷം കൈയിൽ ഉണ്ടായിരുന്ന കവറില്‍ നിന്നും വറ്റല്‍ മുളകിന് ആന്റി ടെറസിൽ തട്ടിയിട്ടത് ഞാൻ കണ്ടു. അവർ കാല്‍ കൊണ്ട്‌ അതിനെ പരത്തിയിടുന്നതും ആന്റിയുടെ ശരീര ചലനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

ബൈക്ക് സ്റ്റാന്‍ഡിൽ ഇട്ടിട്ട് ഗേറ്റ് തുറന് ബൈക്കിനെ അകത്തുകേറ്റി പിന്നെയും ഗേറ്റ് ഞാൻ അടച്ചു. എന്നിട്ട് ബൈക്കിനെ മുറ്റത്ത്‌ കൊണ്ട്‌ നിര്‍ത്തി.

ഞാൻ ബൈക്കില്‍ നിന്നിറങ്ങാൻ തുടങ്ങിയതും ആന്റിയും ദേവിയും പൂമുഖത്തേക്ക് വന്നു.

കിങ്ങിണി ദേവിയുടെ കൈയിൽ നിന്നും ശാഠ്യം പിടിച്ച് താഴെ ഇറങ്ങി. എന്നിട്ട് ഓടി വന്ന് എന്റെ ബൈക്കിനടുത്ത് നിന്നു.

കഴിഞ്ഞ തവണ ഞാൻ ഇവിടെ വന്നപ്പോ കിങ്ങിണി എവിടെയായിരുന്നു എന്ന് പോലും ചിന്തിച്ചില്ല. ചിലപ്പോ അവള്‍ റൂമിൽ ഉറങ്ങി കിടക്കുകയായിരുന്നിരിക്കാം.

“കിങ്ങിണി മോൾക്ക് ബൈക്കില്‍ കേറണോ…?” അവളുടെ വിടര്‍ന്ന കണ്ണും സന്തോഷവും കണ്ട് നിറഞ്ഞ മനസ്സോടെ ഞാൻ ചോദിച്ചതും അവള്‍ വിരണ്ട് എന്റെ കാലിനടുത്തായി വന്നു നിന്നു.