” സാർ…ഞാൻ സസ്‌പെൻഷൻ.. അത് കൊണ്ട് വീട്ടിലേക്ക് വന്നതാ.. ”
” തന്നെ ഞാൻ ഒരു ജോലി ഏൽപ്പിച്ചില്ലേ?? അത് ചെയ്തോ…? ”
” ഇല്ല സാർ. അത് അവിടെ ആണ്. ”
” ആണോ നല്ലത്.. എന്നാൽ നാളെ രാവിലെ ഒമ്പത് മണിക്ക് ഞാൻ റൂം തുറക്കുമ്പോ താൻ ഇവിടെ വേണം. ” ഫോൺ കട്ട് ആവുന്ന ശബ്ദം കേട്ടു.
പണി പാളി… നേരം 2 ആവുന്നു. എന്ത് ചെയ്യും?? ബസിനു പോയാലോ ?? അതോ ട്രെയിനോ ?? ടിക്കറ്റ് കാണില്ല. ഒന്നാലോചിച്ചു… വീട്ടിൽ പറഞ്ഞു, ഹെൽമെറ്റ് എടുത്തു ബൈക്കും കൊണ്ടിറങ്ങി. ലേറ്റ് ആയാൽ പോവുന്ന വഴിക്ക് ഫ്രണ്ട്സിൻറെ വീട്ടിൽ എവിടെ എങ്കിലും നിന്നോ… എന്നിട്ട് രാവിലെ നേരത്തെ എണീറ്റ് പോയാൽ മതി, അച്ഛൻ ഉപദേശിച്ചു.
