☁️☁️മേഘം പോലെ☁️☁️ – 3 3

എന്താടാ നിന്നു കളഞ്ഞത് വാ…””

ഡാ എനിക്ക് പറ്റില്ല… നോക്കിയേ എൻ്റെ കൈയൊക്കെ വിറക്കുന്നു… തൊണ്ട വറ്റിയ മാതിരിയുണ്ട്, ഞാൻ ആകെ വിയർത്തു…എന്തോ നെഞ്ചോക്കെ പടപടാണ് ഇടിക്കുന്നത് പോലെയുണ്ട്..””

ആ…അ…. ആ…. ഇത് അത് തന്നെ….”” മാലു ആകി ചിരിച്ച് കൊണ്ട് അവളെ കളിയാക്കി..

എന്തെന്നേന്നാ നീ പറഞ്ഞു വരുന്നത്…””

അതോ… അതാണ് മോളെ ദിവ്യ പ്രണയം കാതൽ ലൗവ് ഇഷ്ക് മുഹമ്പത്ത്..””

ദേ തോന്നിയത് വിളിച്ച് പറഞ്ഞാലുണ്ടല്ലോ എൻറെ സ്വഭാവം അറിയാലോ നിനക്ക്..””

അത് നന്നായി അറിയുന്നത് കൊണ്ട് തന്നെയാ ഞാൻ ഇത് ഉറപ്പിച്ച് പറയുന്നത്… നിനക്കവനോട് മുടിഞ്ഞ പ്രേമമാണ്…””

അല്ല…. നീ കള്ളമാ പറയുന്നത്…””

മോളെ അഞ്ജലി നിൻറെ നാവിനു മാത്രമേ കളവ് പറയാൻ പറ്റൂ പക്ഷെ നിൻ്റെ മുഖത്തിന് പറ്റില്ല… മുഖമൊക്കെ നോക്കിയേ ചുവന്ന് തുടിച്ച് നാണത്തോടെ…””

പോടീ അവിടുന്ന്…””

ഇങ്ങനെയാണെ നീ ഇവിടെ തന്നെ നിൽക്കലെ ഉണ്ടാവു… എന്തേ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോ ഇത് കഴിഞ്ഞാൽ അവനെ ഇനി കണ്ടെന്ന് വരില്ല… ഇവൻ പുറത്ത് പോയാ കൊള്ളാവുന്നവൾമാര് വന്ന് അടിച്ചോണ്ട് പോകും എനികുറപ്പാണ്..””

അതിന് ഞാൻ സമ്മതിക്കില്ല അവൻ എൻ്റെയാ….”” അഞ്ജലിയുടെ നാക്ക് അവളെ ചതിച്ചു….

എന്താ പറഞ്ഞത് ഞാൻ കേട്ടില്ല…””

എടാ അത് ഞാൻ അറിയാതെ…””

കിടന്ന് ഉരുളണ്ട… എനിക്ക് മനസ്സിലായി… വാ നമുക്ക് അവനോട് ഉള്ളത് പറയാം…””

ഞാനില്ല ചിലപ്പോ അവന് എന്നെ ഇഷ്ടമല്ലങ്കിലോ….””

നീ മനക്കണക്ക് കൂട്ടാതെ വാ പെണ്ണേ…”” മാലു വീണ്ടും അഞ്ജലിയെ നിർബന്ധിച്ചു..

അടുത്തതായി നമ്മുടെ ക്രിക്കറ്റ് ടീമിൻ്റെ ഗോൾഡൺ ബാറ്റ്മാനും നിങ്ങളേവരുടെയും കണ്ണിലുണ്ണിയുമായ സൂരജിനെ, ഞാൻ ഈ വേദിയിൽ മനോഹരമായ ഒരു പാട്ട് പാടാൻ ക്ഷണിക്കുന്നു… എല്ലാവരും ഒന്ന് കൈ അടിച്ച് പ്രോത്സാഹിപ്പിക്കൂ… കോമൺ എവറി ബഡി…. സ്റ്റേജിൽ നിന്നും ഒരു പെൺകുട്ടി മൈക്കിൽ കൂടെ അനൗസ് ചെയ്തു… അതോടെ എല്ലാവരും സൂരജിനെ പാടാൻ നിർബന്ധിച്ചു… ഒരുപാട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിൽ എല്ലാവരും കൂടി അവനെ എടുത്ത് പൊക്കി സ്റ്റേജിൽ നിർത്തി…

ഡീ അവൻ സ്റ്റേജിൽ കയറി… പാട്ട് കഴിഞ്ഞ ഉടൻ പ്രപോസ് ചെയ്തേക്കണം കേട്ടോ..””

ഞാൻ വരൂല…”” നാണം കൊണ്ട് വലിഞ്ഞു മുറുകി അഞ്ജലി താഴെ മാത്രം നോക്കി.

നിന്നു ചുണങ്ങാതെ എൻ്റെ കൂടെ വരണം…”” അഞ്ജലി അവളോട് ഒരു പിണക്കം നടിച്ചു.. താഴെ നോക്കി നിന്നു.

നിലത്ത് കോലം വരാകാതെ എൻ്റെ കൂടെ വന്നെക്കണം… പറഞ്ഞില്ലെന്ന് വേണ്ട…”””

സൂരജ് മൈക്ക് പിടിച്ച് സൗണ്ട് ചെക്ക് ചെയ്തു… ഹലോ ചെക്ക്….

പ്രിയപെട്ട സുഹുതുക്കളെ… ഞാൻ ഒന്നും പാടാൻ ഉദേശിച്ചിട്ടല്ല ഇവിടെ കേറിയത്…””

അങനെ പറയാതെ പാട്ട് ഏട്ടാ….”” ചുറ്റും കൂടിയ പെൺകുട്ടികളിൽ നിന്നും ആരൊക്കെയോ ഉച്ചത്തിൽ പറഞ്ഞു ..

ഓക്കേ ഓക്കേ…. ഞാൻ നിങ്ങളുടെ അഭ്യർത്ഥന മാനിക്കുന്നു… പക്ഷെ എനിക്ക് ഒരിടം വരെ പോകാനുള്ളത് കൊണ്ട് വെറും നാല് വരി മാത്രം ഞാൻ പാടാം…””

അതോടെ എല്ലാവരും… കൈ അടിച്ചും ഒച്ച വച്ചും പ്രോത്സാഹിപ്പിച്ചു……. ..

Silence pls……. എല്ലാവരും നിശബ്ദമായി….

നിയെൻ്റെ ആനന്ദ നീലാംബരി…………………..

നീയെന്നും അണയാത്ത ദീപാഞ്ജലി……….

ഇനിയും ചിലമ്പണിയൂ…………………………………….

എന്തിനു വേറൊരു സൂര്യോദയം.

എന്തിനു വേറൊരു സൂര്യോദയം…… നീയെൻ പൊന്നുശസന്ധ്യയല്ലേ……

എന്തിനു വേറൊരു മധു വസന്തം……. ഇന്നു നീയെൻ അരികിലില്ലേ..

മലർ വനിയിൽ..വെറുതേ…………

എന്തിനു വേറൊരു മധു വസന്തമ്മ്മ്മ്മ്……………… (@ahd_shabeebmusic)

“Thank you…” പാട്ടു പാടി കഴിഞ്ഞതും സൂരജ് എല്ലാവരോടും യാത്ര പറയാൻ തുടങ്ങി…. മാലു അവൻ പാടിയത് ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു…

അഞ്ജലിയാവട്ടെ അവൻ വർണിച്ചത് മൊത്തം തന്നെയാണെന്ന മട്ടിൽ ഒരു മൂലയിൽ അവനെ നോക്കി നിന്നു… അവളുടെ കണ്ണുകളിൽ അവനോടുള്ള അഘാതപ്രണയം വിരിഞ്ഞു പൂത്തുലഞ്ഞു നിന്നു……

സ്വന്തം കാമുകനെ ഇങ്ങനെ വായും പൊളിച്ചു നോക്കി നിൽക്കാതെ വാടി കുരിപ്പെ… വന്ന് നിൻ്റെ ഇഷ്ടം പറ…””

Leave a Reply

Your email address will not be published. Required fields are marked *