☁️☁️മേഘം പോലെ☁️☁️ – 3 3

ഉടനെ തന്നെ ശക്തമായ ഗർജനതോടെ സൂരജ് അവനെ ചവിട്ടി, വടിയുമായി നിന്നവൻ എയറിലോട്ട് പോയി… ബാക്കി രണ്ട് പേരും പിറകിൽ നിന്നും രാഹുലും ശ്രീനിയും കൂടെ ആഞ്ഞു ചവിട്ടി, അതോടെ അവന്മാർ തറയിലേക്ക് നിലം പതിച്ചു വീണു…

ഞാൻ ലേറ്റ് ആയോ….”” ഒരു ഓഞ ചിരി അക്ഷരക്ക് കാട്ടി കൊടുത്തു.

എടാ പട്ടി തെണ്ടി… എത്ര നേരമായി ഞാൻ കാത്ത് നിൽകുന്നു, ഒരല്പ നേരം കൂടി വൈകിയിരുന്നെ ഞാൻ ചത്ത് പോയേനെ നാറീ..””

ഒന്നും പറയണ്ട എൻ്റെ അനു (അക്ഷര) ഈ തെണ്ടി രാഹുൽ ഞെങളെയും കൊണ്ട് പോയത് അപ്പുറത്തെ ബ്ലോക്കിലെ ഏതോ ലാബിലാണ്, എവിടെയാണെ നിന്നെ തിരഞ്ഞിട്ട് കണ്ടതുമില്ല… പൂട്ടി കിടന്ന ലാബ് കുത്തി തുറന്നത്തിൻ്റെ പേരിൽ പ്രിൻസി ഞങ്ങളെ നിർത്തി പൊരിച്ചു… അത് തീർന്നപ്പോ കുറച്ച് വൈകി, അത് തീർന്ന ഉടനെ ഞങൾ ഇങ്ങോട്ട് ഓടിയാ വന്നത്…. നീ ഓകെയല്ലേ നിനക്കൊന്നും പറ്റിയില്ലല്ലോ…””

എനിക്കൊന്നും പറ്റിയില്ലടാ… പക്ഷെ ആ കൊച്ചിനെയവൻ വല്ലാതെ ഉപദ്രവിച്ചിട്ടുണ്ട്…””

സൂരജിനെയും കൂട്ടരെയും കണ്ടപ്പോ സുധി അവൻ്റെ ജീവൻ എങ്ങനെ രക്ഷിക്കുമെന്നുള്ള ഭയത്തിലായിരുന്നു അവൻ മെല്ലെ പിറകിലോട്ട് വലിഞ്ഞിരുന്നു.. സുധിയെയും ചേർത്ത് അവിടെ ആകെ അഞ്ച് പേരായിരുന്നു അതിൽ രണ്ടു പേരെ ശ്രീനിയുടെ രാഹുലും കൂടി പപ്പടം പോലെ പൊടിച്ച് കൊണ്ടിരുന്നു… ബാക്കിയുള്ളത് മൂന്നു പേര്…

എടാ മക്കളെ സുധിയെ എനിക്ക് മാത്രം വേണം കേട്ടോ, ഒറ്റ ഒരുത്തനും തൊട്ടപ്പോരുത്, അവനൊഴികെ ബാക്കിയുള്ളവരെ നോക്കിയാമതി… അനു നീ ആ കൊച്ചിനെ കൊണ്ട് പോക്കോ… പിന്നെ ഈ വിവരം നമ്മള് അല്ലാതെ വേറൊരു ആളും അറിയരുത്…””

അഞ്ജലിയുടെ മുഖത്ത് ഇപ്പോഴും അവൻ നോക്കിയിട്ടില്ല, മുടിയൊക്കെ അലങ്കോലമായി ആകെ ഒരു മുരുടി പിടിച്ച കോലം.

അത് നീ പറഞ്ഞിട്ട് വേണോ എനിക്കറിയാൻ… അവളുടെ കര്യങ്ങൾ ഞാൻ നോക്കിക്കോളാം.. പക്ഷെ അതിനു മുന്നേ നീ എനിക്കൊരു വക്ക് തരണം, ഇവനില്ലേ ഇവന് ഇനി ഇങ്ങനെ തോന്നാത്ത സ്ഥിതിയിൽ ആകിയിട്ട് തിരിച്ച് വരാവൂ…”” അവളത് സുധിയെ ചൂണ്ടി പറഞ്ഞതും സൂരജിന് ഹരം പിടിച് കേറി….

എന്നാ നമുക്ക് തുടങ്ങാല്ലെ സുധി മോനെ…”” കയ്യിലെയും കാലിലെയും കേട്ട് പൊട്ടിച്ച് കൊണ്ട് സൂരജ് ഒന്ന് വാം അപ് ചെയ്തു.

എടാ മൈരേ നീയെന്നും ഇവിടുന്ന് ജീവനോടെ പോകില്ല എല്ലാറ്റിനെയും ഞാൻ കൊല്ലും…”” ഒരു കത്തി കയ്യിൽ പിടിച്ച് കൊണ്ട് സുധി അവരെ ഭീക്ഷണി പെടുത്തി….

രാഹുലേ അവൻ്റെ കയ്യിൽ ആയുധമുണ്ട്…. നമ്മളെ കൊല്ലൂന്നാ അവൻ പറയുന്നത്… ഇനി നമ്മൾ എന്നാ ചെയ്യും മല്ലയാ…”” സൂരജ് രാഹുലിനെ നോക്കി പേടിച്ച് നിന്നു…

ഒന്ന് പോയെടാ തായോളി മോനെ…. നീ ഈ പിച്ചാത്തി കാണിച്ചാൽ ഞാനങ്ങ് പേടിച്ച് ഇല്ലാതാവും, നോക്കിക്കോ മലരെ ഇന്നാവും അവസാനമായി നിൻ്റെ പൗരുഷം പൊങ്ങുന്നത് ഇനിയത് പൊങ്ങില്ല നായിൻ്റെ മോനെ…”” സൂരജ് ഓടി പോയി സ്ലൈഡ് ചെയ്ത് അവനടുത്തേയ്ക് ചെന്നു, വീശിയ കത്തിയിൽ നിന്നും ഒഴിഞ്ഞു മാറി സുധിയുടെ ആ കൈ പിടിച്ച് തിരിച്ചു കത്തി കയ്യിൽ നിന്നും വീണു, ഉടനെ തന്നെ കൈ പിരിച്ച് കൊടുത്തപ്പോൾ അവൻ്റെ കൈ സൂരജിൻ്റെ കയ്യിലും തല നിലത്തുമായിട്ടവൻ വീണു. തലയിൽ ചവിട്ടി മറുകാലുകൊണ്ട് കയ്യുടെ ജോയിൻ് ചവിട്ടി ഒടിച്ചു… വേദന കൊണ്ട് അവൻ വാവിട്ട് കരഞ്ഞു കൊണ്ടിരുന്നു…

അയ്യോ എല്ലൊടിഞ്ഞോ വാവെൻ്റെ…. സാരമില്ലട്ടോ… ചേട്ടൻ മറ്റേതും കൂടി ഓടിക്കാം അപ്പൊ ടാലിയാവും””

സൂരജ് സുധിയുടെ രണ്ട് കയ്യും ഒടിച്ചു… അവനെ നേരെ നിർത്തി അവൻ്റെ ശരീരത്തിൽ ഒരു ബോക്സിങ് പരിശീലനം തന്നെ നടത്തി… അപ്പോഴേക്കും രാഹുലും ശ്രീനിയും കൂടി ബാക്കിയുള്ളവരെ ലാബിൻ്റെ ജനൽ വഴി താഴേയ്ക്ക് എറിഞ്ഞിരുന്നു….

ഡാ അളിയാ…. ഇവനെ ആ ടേബിളിൽ ഒന്ന് കിടത്തിയെ…”” രാഹുലും ശ്രീനിയും കൂടി സുധിയെ അഞ്ജലി കിടന്ന ടേബിളിൽ കിടത്തി…..

സൂരജ് ലാബിൽ ഉപേക്ഷിച്ച പല ആസിഡും രാസലായണികളും കൂടി മിക്സ് ചെയ്യുകയായിരുന്നു.. ടെസ്റ്റ് ട്യൂബിൽ എല്ലാം ചേർത്തപ്പോൾ ട്യൂബിൽ നിന്നും പുക ഉയർന്നു വന്നു കൂടെ രൂക്ഷ ഗന്ധവും… ഇതൊക്കെ ചെയ്യുമ്പോ സൂരജ് സ്വയം കരുതിയത് പ്രശസ്തനായ കെമിസ്ട്രിസ്റ്റായ Heisenberg നെയാണ്. രാഹുലിൻ്റെ കാഴ്പാടിൽ ജെറിയെ കൊല്ലാൻ വേണ്ടി സൂപ്പർ പവർ കിട്ടാൻ ടോം അണ്ണൻ ഉണ്ടാകുന്ന പവർ ഡ്രിങ്ക് ആയിരുന്നു… എന്നാൻ ശ്രീനിക്ക് ഓർമ്മവന്നത് അതിശയൻ മൂവീലിയിലെ ആ പച്ച കളർ മരുന്നാണ്….

Leave a Reply

Your email address will not be published. Required fields are marked *