അക്ഷരക്ക് അവരുടെ കരച്ചിൽ കണ്ട് അധിക നേരം അവിടെ ഇരിക്കാൻ തോന്നിയില്ല….ഇനിയും ഇരുന്നാൽ താനും കറയുമെന്നു അറിയാവുന്നത് കൊണ്ട് അവള് പുറത്ത് നിന്നു… കുറച് കഴിഞു മാലു വിളിച്ചപ്പോഴാണ് അക്ഷര അകത്ത് വന്നത്….
ചേച്ചീ…. നമ്മുക്ക് ഹോസ്പിറ്റലിൽ പോകണം…. ഇവൾക്ക് നല്ല പനിയുണ്ട് ഇപ്പോഴും പിച്ചും പേയും പറഞ്ഞു കൊണ്ടിരിക്കുകയാ എനിക്ക് പേടിയാവുന്നു ഞാൻ കാരണമല്ലെ ഇവൾക്ക് ഈ ഗതി വന്നത്…”” അതും പറഞ്ഞു അവള് വീണ്ടും കരഞ്ഞു… അക്ഷര അഞ്ജലിയുടെ നെറ്റിയിൽ തൊട്ട് നോക്കി അഞ്ജലിക്ക് നല്ല ചൂടുണ്ടായിരുന്നു…
മോളെ…. ഹോസ്പിറ്റലിൽ പോയാ…. അവര് പോലീസിൽ വിവരം അറിയിക്കും, അതോട് കൂടി വിവരം എല്ലാവരും അറിയും… നമ്മുക്ക് തൽക്കാലം എൻ്റെ കസിൻ വീട്ടിൽ പോകാം അവള് ഡോക്ടറാണ്…””
ചേച്ചി എന്തെങ്കിലും ചെയ്യ്…. എനിക്ക് പേടിയാകുന്നു….”” അക്ഷര സൂരജിനെ വിളിച്ച് കാര്യങൾ പറഞ്ഞു, അവനും അവളുടെ തീരുമാനത്തിൽ ശരി വച്ചു… അവൻ ഇവർക്ക് പോകാനുള്ള വണ്ടി ഏർപ്പാടാക്കി കൊടുത്തു…..
അവർ അക്ഷരയുടെ കസിൻ്റെ വീട്ടിൽ എത്തി… അഞ്ജലിയെ ബെഡിൽ കിടത്തിയ ശേഷം കസിനോട് കാര്യങ്ങൾ സംസാരിക്കാൻ അക്ഷരയുടെ കൂടെ മാലുവും പോയി.
എൻ്റെ അനു നീ എന്താ പറയുന്നത്.. ആ കുട്ടി ഒരു റേപ്പ് വിക്ടിമാണ്… അവളെ ഇങ്ങനെ വീട്ടിൽ വെക്കാൻ പറ്റില്ല, ഉടനെ പ്രോപ്പർ ട്രീറ്റ്മെൻ്റ് കൊടുക്കണം….””
ദീപിക ചേച്ചീ പ്ലീസ്… ഇത് പുറത്തറിഞ്ഞാൻ ആ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും.. ചേച്ചീ പ്ലീസ് കയ്യ്ഒഴിയരുത്…”” (Dr ദീപിക നന്ദകുമാർ സ്റ്റോറി name ദീപികാ വസന്തം)
അനു ഞാൻ പറഞ്ഞു നടക്കില്ലെന്ന്… വേഗം ആ കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം…””
ചേച്ചീ ഞാൻ കാല് പിടിക്കാം ഞങ്ങളെ ഉപേക്ഷിക്കരുത്… ഈ വിവരം പുറത്തറിഞ്ഞാൽ ഞാനും അവളും ആത്മഹത്യ ചെയ്യേണ്ടി വരും…”” മാലു ദീപികയുടെ കാലിൽ വീണപ്പേക്ഷിച്ചു…
ഏയ്….. കുട്ടി എന്തൊക്കെയാ പറയുന്നത്…. എണീറ്റെ….”” ദീപിക അവളെ പിടിച് എഴുന്നേൽപ്പിച്ചു…
ഞാൻ നിങ്ങളെ സഹായിച്ചെന്നു ഇരിക്കട്ടെ, നാളെ ഈ വിവരം നിങ്ങളുടെ ഫാമിലി അറിഞ്ഞാൽ, ആര് അറിഞ്ഞു ഇപ്പൊ ഇങ്ങനെ പറഞ്ഞ നിങൾ അന്ന് മാറ്റി പറയില്ലെന്ന്… അത് പോട്ടെ നിങ്ങളോട് ചോദിക്കാതെ നിങ്ങളുടെ വീട്ടുകാർ എൻ്റെ പേരിൽ കേസ് കൊടുത്താലോ, അപ്പൊ എനിക് നഷ്ടപ്പെടുന്നത് എൻ്റെ ജോലിയും ജീവിതവും കൂടിയാണ്…””
ചേച്ചീ ഞാൻ വാക്ക് തരുന്നു അങ്ങനെയൊന്നും സംഭവിക്കില്ല…. ചേച്ചിക്ക് ദേശം വരാത്ത രീതിയിൽ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം..””.
അനു ഞാൻ നിന്നെ സങ്കടപ്പെടുത്താൽ പറഞ്ഞതല്ല, ഇതിൻ്റെ റിസ്ക് ഞാൻ നിങ്ങളെ ബോധിപ്പിച്ചതാണ്.. അപ്പൊ ഞാൻ പറഞു വരുന്നത് ഇപ്പൊ ഞാൻ ചെയ്യുന്നത് മെഡിക്കൽ എത്തിക്സിന് നിരക്കാത്ത കാര്യങ്ങളാണ്… എങ്കിലും ഞാൻ നിങ്ങളെ ഹെൽപ്പ് ചെയ്യാം… ബട്ട് കുറച് ദിവസം നിങ്ങള് ഈ വീട്ടിൽ കഴിയണം… ആ കുട്ടിയുടെ മെൻ്റൽ ഹെൽത്ത് ഓക്കേ ആവുന്നത് വരെ ഇവിടെ നിൽക്കണം, അത് നോർമൻ ആയലേ കാര്യമുള്ളൂ… എൻ്റെ ഒരു സുഹുർത്ത് മനോരോഗ വിദഗ്ധനാണ് അവളെ ഞാൻ വിളിച്ചോളാം, അവളുടെ ട്രീറ്റ്മെൻ്റ് കഴിയുന്നത് വരെ നിങ്ങള് ഇവിടെ വേണം… ഇനി കുറച്ച് ദിവസം ക്ലാസ് ഇല്ലെന്നല്ലെ പറഞ്ഞത്…. അപ്പൊ വീട്ടിൽ വിളിച്ച് പറഞ്ഞേക്ക് കുറച് ദിവസം നിങൾ രണ്ടും ഫ്രണ്ടിൻ്റെ വീട്ടിലാണെന്ന്..””
ശരിയേച്ചീ…”” മാലു രണ്ടു വീടിലും വിളിച്ച് കാര്യം അവതരിപ്പിച്ചു, അഞ്ജലിയുടെ അമ്മ ആദ്യം എതിർത്തെങ്കിലും മാലു കൂടെ ഉണ്ടെന്ന ധൈരത്തിൽ സമ്മതം മൂളി.….
ദീപു ചേച്ചീ ഇനി നന്ദുവേട്ടൻ എന്തെങ്കിലും പറയുമോ…”” അക്ഷര ദീപികയുടെ ഭർത്താവിനെ കുറിച്ച് ചോദിച്ചു.
ഏയ്,,, അവൻ ഇതിലൊക്കെ നമ്മളെ സപ്പോർട്ട് ചെയ്യും…””
നന്ദുവെട്ടനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം…””
അതൊക്കെ അവിടെ നിക്കട്ടെ…. ആ കുട്ടിയുടെ പേരന്താ…””
അഞ്ജലി….””
അഞ്ജലിക് പനി ഉണ്ടെന്നല്ലേ പറഞ്ഞെ ഞാനൊന്നു അവളെ നോക്കട്ടെ എന്നിട്ട് അവൾക് വേണ്ട മരുന്നും ഇൻജക്ഷനും വാങ്ങി വരാം… നീ അവറ്റകൾ കഞ്ഞി ഉണ്ടാക്കി കൊടുക്ക്..”” ദീപിക അക്ഷരെയേ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച ശേഷം പുറത്തോട്ട് പോയി… അതിൻ്റെ ഇടയിൽ സൂരജ് വിളിച്ച് വിവരങ്ങൾ അന്വേക്ഷിച്ചിരുന്നു…
