☁️☁️മേഘം പോലെ☁️☁️ – 3 3

പുള്ളി നാളെ കോളേജിൽ പരിപാടി നടക്കുന്നിടത്ത് ഉണ്ടാവുമെന്ന് പറഞ്ഞു..”” ഒറ്റ സ്‌ട്രചിൽ അവള് മറുപടി നൽകി.

പിന്നെന്താ… നിനകിത്ര ടെൻഷൻ..””

അമ്മെ സത്യം പറയാലോ, ഞാൻ എല്ലാം ഏറ്റു പറഞാൽ അവൻ എന്നെ തല്ലുമോ എന്നാണ് എനിക് പേടി..””

നിനക്ക് രണ്ട് കിട്ടാത്ത കുറവുണ്ട്… അവൻ്റെ കയ്യിൽ നിന്ന് കിട്ടിയാ അത് സന്തോഷപൂർവ്വം മേടിക്കുക അത്രതന്നെ…””

അമ്മേ….””

ഒരമ്മയുമില്ല വന്ന് കിടക്കാൻ നോക്ക് നേരമൊരുപാടായി..””

ദിവസങ്ങൾക്ക് ശേഷം അഞ്ജലിക്ക് ഇന്ന് മരുന്നില്ലാതെ ഉറങ്ങാൻ സാധിച്ചു… രാവിലെ കുളിച്ച് ഫ്രെഷായി മെറൂൺ കളർ അനാർക്കലി എടുത്തിട്ടു, പതിവിലും സുന്ദരിയായി അവള് കോളേജിൽ യാത്ര തിരിച്ചു…

കോളേജ് മൊത്തം അലങ്കരിച്ചിരുന്നു… അവിടെ ഇവിടായി പലരും സെൽഫി എടുക്കലും കൂട്ടം കൂടി തമാശ പറയുക്കയായിരുന്നു… അഞ്ജലി അവരുടെ ഇടയിൽ സൂരജ് ഉണ്ടോയെന്ന് പരതി നടന്നു…

ഡീ കഴുതെ നീ എന്തോ നോക്കി നില്ക്കാ, നടക്ക് ഇങ്ങട് പരിപാടി ഇപ്പൊൾ തുടങ്ങും…”” അലഞ്ഞു നടക്കുന്ന അഞ്ജലിയെ മാലു കൈ വലിച്ച് കൂട്ടികൊണ്ട് പോയി..

എഡി സൂരജ്…””

പുള്ളിയൊക്കെ ഹാളിൽ പരിപാടി നടക്കുന്നിടത്ത് കാണും നീ വാ..””..

ഹാളിൽ നിറയെ ആൾക്കാരായിരുന്നു…. അതിൻ്റെ ഇടയിൽ സൂരജിനെ കണ്ടുപിടിക്കാൻ അവർക്ക് കഷ്ടമായിരുന്നു…. അന്നേരമാണ് പുറകിൽ നിന്ന് അക്ഷര അവരെ കൈ കാണിച്ച് വിളിച്ചത്…

ഹായ്… സുഖല്ലെ രണ്ടാൾക്കും .. “”

അതെ ചേച്ചീ സുഖം…””

കുറച്ച് ദിവസം നിങ്ങള് വന്നിലെന്ന് കേട്ടപ്പോ ഞാൻ ഒന്ന് പേടിച്ച്… ഇപ്പൊ കണ്ടല്ലോ എനിക്കാശ്വാസമായി…””

ചേച്ചീ ചേച്ചിയോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല…””

നന്ദിയുടെ ആവിശ്യമെന്നുമില്ല അഞ്ജലി…””

അങ്ങനെ പറയല്ല ചേച്ചീ.. ആ സമയത്ത് ചേച്ചീ വന്നില്ലായിരുന്നെങ്കിൽ…””

ഏയ്… അഞ്ജലി ഇങ്ങനെ ഡെസ്പ് ആവല്ലേ… കൂൾ… കഴിഞ്ഞത് കഴിഞ്ഞു … ഇനി നിനക്ക് നന്ദി പറയാൻ അത്രയ്ക്ക് നിർബന്ധമാണെ സൂരജിനേട് പറ, അവൻ കാരണമാണ് ഞാൻ ഇതിൽ ഇടപെട്ടത്…””

അപ്പൊ ചേച്ചീ ഇവള് പറഞ്ഞിട്ട് വന്നതല്ലേ…””

എന്നാരു.. പറഞ്ഞു… ഞാൻ അങ്ങനെ നിന്നോട് പറഞ്ഞോ അഞ്ജലി… ചേച്ചിയാണ് എന്നോട് ഇങ്ങോട്ട് വന്ന് കാര്യം തിരക്കിയത്… ഞാൻ കരുതിയത് നീ പറഞ്ഞിട്ടാണ് ചേച്ചീ കാര്യം മനസ്സിലാക്കിയത് എന്നാ”” മാലു അഞ്ജലിയെ നോക്കിയപ്പോ അജ്ഞലി കിളി പോയിട്ട് അക്ഷരയെ നോക്കി…

അതോർത്ത് നിങ്ങള് ഇങ്ങനെ കൺഫ്യൂഷൻ ആവണ്ട… തുടർച്ചയായി തുണ്ട് പൊക്കിയപ്പോ.. സൂരജ് എന്നെ ഗേൾസ് ബാത്റൂമിൽ ഒരു സ്പൈ ആയി നിൽകാൻ ആവശ്യപ്പെട്ടു…അവിടെ നിന്ന് ആരെങ്കിലും അവന്മാരുടെ സംഭാക്ഷണം ഒളിഞ്ഞു കേൾക്കുനുണ്ടോ എന്ന് അവനൊരു സംശയം… അത് കൊണ്ട് എന്തായി നിങൾ രണ്ടും പറഞത് മൊത്തം ഞാൻ കേട്ടു… ഞാനത് അവനോടു പറഞ്ഞു… അവൻ്റെ നിർദ്ദേശം പ്രകാരമാണ് ഞാൻ ഇവളെ കണ്ടതും നിന്നെ രക്ഷിക്കാൻ വന്നതും ഒക്കെ… ഇനി നന്ദിയോ കുന്നിയോ എന്താണ് വെച്ചാ അവനോട് നേരിട്ട് പറഞ്ഞാ മതി… എന്ന ഞാൻ അവിടെ ചെല്ലട്ടെ ബൈ..””

ഇതൊക്കെ കേട്ടപ്പോൾ അഞ്ജലിയും മാലുവിനും അൽഭുതമായി.. അവർ ചിന്തിച്ചതിലും അപ്പുറമാണ് അവനെന്നു അവർക്ക് ബോധ്യമായി… അതിനു ശേഷം അഞ്ജലി മാനം രക്ഷിച്ചതിന് അവനോടുള്ള ആരാധനയാണോ അതോ കുറച്ചിലാണോ… എന്തോ ഒരു വികാരം അവനെ കാണുന്നതിൽ നിന്നും അവളെ തടഞ്ഞു.. അത് ചിലപ്പോ പ്രണയവും ആവാം…

ഡീ ദേ നോക്കിയേ അവിടെ അതാ സൂരജ്..”” മുന്നിൽ കൂടി നിന്നവരുടെ ഇടയിൽ കൂടി ലൈറ്റ് പച്ച ഷർട്ടും അതേ കരയുള്ള മുണ്ടും ധരിച്ച് നിൽകുന്ന സൂരജിനെ മാലു അഞ്ജലിക്ക് കാട്ടിക്കൊടുത്തു…

വാടി നമുക്ക് അങ്ങോട്ട് പോകാം..””

നീ പൊയ്ക്കോ ഞാനില്ല…””

ഇതുവരെയും നിനക്ക് ഒരു പ്രോബ്ലം ഇല്ലായിരുന്നല്ലോ… ഇതെന്താ പെട്ടെനിങ്ങനെ..””

അത്… എടാ… എനിക് പുള്ളിയെ ഫേസ് ചെയ്യാൻ ചെറിയ ബുദ്ധിമുട്ട്..””

അതൊക്കെ മാറിക്കോളും നീ വാ..”” മാലു അവളെയും വലിച്ച് നടന്നു…. കുറച്ച് നടന്നതും അഞ്ജലി സെഡൻ ബ്രേക്കിട്ട് നിന്നു…

Leave a Reply

Your email address will not be published. Required fields are marked *