രണ്ടാഴ്ചത്തെ ദീപികയുടെ പരിചരണവും തെറാപ്പിയുടെ ഫലമെന്നേണം അഞ്ജലി പതിയെ നോർമൽ ലൈഫിലേക് തിരികെ വരാൻ തുടങ്ങി…. പക്ഷെ പഴയ പോലെ ചിരിയും കളിയും ഒന്നും അവൾക്ക് പിന്നീടുണ്ടായില്ല… വീട്ടിൽ എത്തിയപ്പോൾ ഈ കാര്യം അവളുടെ അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
രാത്രി അടുക്കളയിൽ അമ്മയെ സഹായിച്ച് കൊണ്ടിരുന്ന അഞ്ജലിയേട് ഈ കാര്യം ചോദിക്കണമെന്ന് ശരദാമ ഉറപ്പിച്ചു.. ഡീ അഞ്ജലി….””
എന്താ അമ്മെ….””
നിനക്ക് എന്തെങ്കിലും വല്യായികയുണ്ടോ…”” അമ്മയുടെ ചോദ്യം അവളെ ഒന്നു ഞെട്ടിച്ചെങ്കിലും പതറാതെ അവള് പിടിച്ച് നിന്നു.
എനിക്കോ എനിക്കെന്ത് വല്ലായ്മ…””..
നിൻ്റെ മുഖം കണ്ടാൽ എനിക്കറീല്ലെ… ഇപ്പൊ നീ പഴയ പോലെ ചിരിയും കളിയുമില്ല ആകെ ഒരു മന്ദിപ്പ്… അഭിയും അച്ഛനും അപ്പുറത്തെ വീട്ടിലെ ശാന്തേച്ചിയും എന്നോട് ചോദിച്ചു… നീ ആകെ മാറിയെന്ന്…””
ഇല്ലമ്മെ ഞാൻ മറിയിട്ടൊന്നുമില്ല അമ്മക്ക് തോനുന്നതാണ്”” ഉള്ളിലുള്ള വിഷമം പരമാവധി അടക്കി കൊണ്ടവൾ പറഞ്ഞൊപ്പിച്ചു..
നിനക്ക് എന്നോട് പറയാൻ പറ്റാത്തതാണെ പറയണ്ട…”” ശാരദാമ്മ അവരുടെ ജോലികൾ ചെയ്തു..
അമ്മയോടും അച്ഛനോടും തനിക്കുണ്ടായ അനുഭവം പറയാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു… താൻ കാരണം അവരെ കൂടി വിഷമിപ്പികണ്ടെന്നു അവള് കരുതി..
രാത്രി ഉറങ്ങാൻ കിടന്നപ്പോ അഞ്ജലിക്ക് കഴിഞ്ഞ കാര്യങ്ങൾ വീണ്ടും ഓർമ്മ വന്നു… ആ സംഭവത്തിന് ശേഷം അവൾക്കുറങ്ങാൻ സാധിച്ചിരുന്നില്ല… കണ്ണടച്ചാൽ സുധിയുടെ മുഖമാണ് മുന്നിൽ വരിക. ദീപികയുടെ നിർദ്ദേശം പ്രകാരം ഉറക്കാകുളികയുടെ സഹായത്തോടെയാണ് അഞ്ജലികഴിഞ്ഞ ദിവസങ്ങളിൽ ഉറങ്ങിയത്….…
മരുന്ന് കഴിക്കാൻ പോകുമ്പോഴാണ് അമ്മ അവളുടെ മുറിയിൽ പെട്ടെന്ന് കയറി വന്നത്… അത്കൊണ്ട് കയ്യിലുള്ള മരുന്നവൾ മറച്ചു പിടിച്ചവൾ കട്ടിലിൽ കിടന്നു.
നീ ഉറങ്ങിയോ അഞ്ജലി…””
ഇല്ല അമ്മെ…. അമ്മ എന്താ ഇവിടെ…””
ഞാനിന്ന് നിൻ്റെ കൂടെ കിടക്കാൻ വന്നതാ…””
എന്തിനാ അമ്മെ വെറുതെ… എനിക്കൊരു പ്രശ്നവുമില്ലാണ് ഞാൻ പറഞ്ഞില്ലെ…””
നീ എന്തൊക്കെ പറഞ്ഞാലും മക്കളുടെ മുഖം വാടിയാൽ അമ്മമാരുടെ നെഞ്ച് നീറും….. നിനക്ക് പ്രശ്നം ഇല്ലായിരിക്കാം പക്ഷെ എന്നും നിന്നെ കാണുന്ന എനിക്ക്, നിൻ്റെ മുഖതുണ്ടാവുന്ന ചെറിയ ഭാവ വ്യത്യാസം പോലും പെട്ടെന്ന് തിരിച്ചറിയാൻ പറ്റും… എൻറെ മോൾ ഈ അമ്മയോട് എന്തോ മറക്കുന്നുണ്ടെന്നു എനിക്കറിയാം… നിനകത് എന്നോട് പറയാം, അമ്മ ഒരിക്കലും നിന്നെ തള്ളിക്കളയില്ല””
നിങ്ങള് വെറുതെ എഴുതാപ്പുറം വായികണ്ട… എനിക്കെന്നുറങ്ങണം അമ്മയെന്ന് പോയിതരോ…”” അഞ്ജലിക്ക് അമ്മയോട് എല്ലാം പറയണമെന്നുണ്ടായിരുന്നു അത് കേട്ട് കഴിഞ്ഞാൽ അമ്മക്ക് അത് താങ്ങുമോയെന്നവൾ ഭയപ്പെട്ടു…
ഈ അമ്മ കാരണം ആരുടെയും ഉറക്കവും കളയണ്ട ആവിശ്യമില്ല… നീ ഒന്നോർക്കണം എൻ്റെ ജീവിതയിൽ ആകെയുള്ള സമ്പാദ്യം നിങ്ങള് മൂന്ന് പേര് മാത്രമാണ്, അതാണെൻ്റെ ലോകവും ..”” അമ്മെ വിശമിപ്പിച്ചതിൽ അഞ്ജലി അതിയായ സങ്കടമുണ്ടായിരുന്നു…
അമ്മ പോയതും അഞ്ജലി തലയണയിൽ മുഖം പൂഴ്ത്തി കരഞ്ഞു… അവളുടെ സങ്കടം ആരോടും പറയാൻ കഴിയാത്തതിൽ അവളൊരുപ്പാട് വിഷമിച്ചു. അതിന് ശേഷം മരുന്ന് വായിലേക്ക് വച്ചതും ശാരദാമ്മ വീണ്ടും വാതിൽ തുറന്നു എന്തോ പറയാൻ വന്നു. അവർ കാണുന്നത് നാവിൽ ഗുളിക വെക്കുന്ന അഞ്ജലിയെയാണ്…
അഞ്ജലി നാളെ നമ്മള്….”” പറയാൻ വന്നത് മുറിച്ച് കൊണ്ട് അവർ അഞ്ജലിയുടെ വായിലേക്ക് നോക്കി അവളുടെ അടുത്തേക്ക് ദേഷ്യത്താൽ പാഞ്ഞു വന്നു…
എന്താഡി നിൻ്റെ വായിൽ… അത് എന്തിനുള്ള ഗുളികയാണ്…പറഡീ..”” ശരദാമ്മ സ്വരം കടുപ്പിച്ചാണ് ചോദിച്ചത്
ഗുളിക തുപ്പിക്കൊണ്ട് അമ്മയെ അവള് യാദനയോടെ നോക്കി… പിന്നെ അമ്മയെയും കൂട്ടിപ്പിടിച്ചവൾ ഒരൊറ്റ കരച്ചില്ലായിരുന്നു, ഒട്ടും മടിക്കാതെ അവളാർത്ത് കരഞ്ഞു..
മോളെ അഞ്ജലി… എൻ്റെ കുട്ടിക്ക് എന്താ പറ്റിയത്…. ഇനിയെങ്കിലും എന്നെ വിഷമിപ്പിക്കാതെ സത്യം പറ മോളെ….”” അഞ്ജലിയുടെ തല തടവിക്കൊണ്ട് ശാരദാമ്മ പറഞ്ഞു…
