☁️☁️മേഘം പോലെ☁️☁️ – 3 3

അവള് അമ്മയോട് എല്ലാം പറഞ്ഞു… സുരാജിനോടുള്ള പക മുതൽ മാലു വഴി സൂരജ് അവളെ രക്ഷിച്ചതും രണ്ടാഴ്ച ചികിത്സയിൽ കഴിഞ്ഞതും സ്ലീപിങ് പിൽസ് കഴിക്കുന്നടക്കം വള്ളി പുള്ളി തെറ്റാതെ മുഴുവൻ പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അഞ്ജലിയെ മാറോട് ചേർത്ത് അവരും കരഞ്ഞു….

എൻ്റെ കുട്ടിക്ക് ഇതാദ്യമെ പറയായിരുന്നില്ലേ…. അമ്മ ഉണ്ടാവില്ലേ എല്ലാത്തിനും കൂടെ… ഇത്രയും ദിവസം ഇതൊക്കെ ഉള്ളിലിട്ട് എൻ്റെ കുട്ടി നീറി നീറിയാവും ജീവിച്ചത്…. അറിഞ്ഞില്ലല്ലോ ഈ പാവം അമ്മ എൻ്റെ കുട്ടിയെ….””

പറയണമെന്ന് ഒരുപ്പാട് തവണ ആലോചിച്ചതാ, പക്ഷെ എന്നെകൊണ്ട് പറ്റിയില്ലമ്മെ… “”

ഇനി അതോർത്ത് നീ ഒന്നും വിഷമിക്കണ്ട… നിനക്കൊന്നും പറ്റിയില്ലലോ എനിക്കത് മതി…””

കുറച് നേരം അമ്മയുടെ നെഞ്ചില് തലവെച്ചവൾ കിടന്ന്… മുറിയിൽ പൂർണമായും നിശബ്ദത… അതിനെ കീറി മുറിച്ച് കൊണ്ട് ശരദാമ്മ തന്നെ ശബ്ദിച്ചു..

അഞ്ജലി നീ ആ ചെറുകനെ പിന്നെ കണ്ടായിരുന്നോ…”” അമ്മയോടെല്ലാം പറഞ്ഞപ്പോൾ അഞ്ജലിക്ക് മനസ്സിൽനിന്ന് എന്തോ ഭാരം ഇറക്കി വെച്ചപോലെയ്യായിരുന്നു…. അവള്ക്ക് കുറെ നാളുകൾക്ക് ശേഷം സമാധാനം കിട്ടി അതും ആ അമ്മയുടെ നെഞ്ചിൽ കിടന്നപ്പോ…

എന്താ അമ്മേ ഞാൻ കേട്ടില്ല…””

എഡി ആ കൊച്ചന്നില്ലേ നിന്നെ രക്ഷിച്ച, നീ അവനെ കണ്ടായിരുന്നോ..””

ഇല്ല…. അതിന് ശേഷം ഞാൻ കോളേജിൽ പോയിട്ടില്ല…””

എങ്കി നാളത്തന്നെ അവനെ പോയി കാണണം എന്നിട്ട് അവനോട് നന്ദി പറയണം…. നീ അവനോട് ചെയ്ത് കൂടിയത്തിന് മാപ്പും പറയണം ..”” അതിന്

അവരുടെ ക്ലാസ് കഴിഞ്ഞല്ലോ… ഇനി അവരെ കാണില്ലല്ലോ..”” എന്നായിരുന്നു അവളുടെ മറുപടി

അതൊന്നും എനിക്കറിയണ്ട നീ ഈ കുട്ടിയെ കണ്ടെ പറ്റൂ…”” അവൾക്കും തോന്നി അവൾ കാണിക്കുന്നത് ചെറ്റത്തമല്ലെയെന്ന്.

എന്നാ ഞാനൊന്നു മാലുവിനെ വിളിച്ച് നോക്കട്ടെ…”” അഞ്ജലി ഫോൺ എടുത്ത് മാലുവിനെ വിളിച്ചു…

അഞ്ജലി…. എന്തെങ്കിലും പ്രശ്നമുണ്ടോ… നീ ഓക്കേയല്ലെ… ഇത്രയും ദിവസം ഞാൻ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കതിരുന്നത്…”” ഫോൺ അറ്റൻ്റ് ചെയ്ത് ഉടനെ ഉള്ള പരിഭവം മൊത്തം മാലു നിരത്തി.

എഡി കോപ്പെ ഇങ്ങനെ ചെവി തിന്നാതെ ഞാൻ പറയട്ടെ… നിയൊന്നടങ് …. എനിക്ക് ഇപ്പൊ ഒരു പ്രശ്നവുമില്ല ഞാൻ ഓക്കെയാണ്…. പിന്നെ നിന്നെയീ നേരത്ത് വിളിച്ചത് ഒരു കാര്യം അറിയാൻ വേണ്ടിയാണ്…””

നിൻ്റെ ഈ പഴയ ശബ്ദം കേട്ടല്ലോ എനിക്കതുമതി… എന്താ നിനക്ക് വേണ്ടത് എന്ത് ചെയ്യാനും ഞാൻ റെഡിയാണ്..””

നീ അത്രയ്ക്ക് അങ് കഷ്ടപ്പെടേണ്ട.. എനിക് നമ്മളെ സൂരജെട്ടനെ ഒന്ന് കാണണം, അതിനിപ്പോ എന്താ വഴി..””

എന്തിനാ വീണ്ടൂം പണി കൊടുക്കണാണോ…””

ഡീ ഡീ ഡീ… നീ കളിക്കല്ലെ…. ഞാൻ ചോദിച്ചതിന് മറുപടി താ…””

ഉത്തരം സിംപിൾ നാളെ കോളേജിൽ വാ, പുള്ളി അവിടെ ഉണ്ടാവും…””

ക്ലാസ് ഉള്ളപ്പോൾ വരാത്ത ചെക്കൻ, ക്ലാസ്സ് കഴിഞ്ഞ് കഴിഞ്ഞാൽ എന്തിന് വരണം…”” സ്വഭവികമയുള്ള സംശയം.

എഡി ബുദുസെ അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ…””

എന്ത് അറിഞ്ഞില്ലെന്നു…””

അപ്പൊ നീ ഗ്രൂപ്പിൽ ഒന്നും നോക്കറില്ലേ… നീ ഇല്ലാത്തത് കൊണ്ട് ഞാനും കോളേജിൽ പോയിട്ടില്ല ബട്ട് അവിടെ നടക്കുന്നത് മൊത്തം ഞാൻ അറിയാറുണ്ട്…””

നീ വിളച്ചിലെടുക്കാതെ കാര്യം പറ…””.

ടാ നാളെയാണ് സീനിയേഴ്സിൻ്റെ ഫെയർവൽ പാർട്ടി … വേറെ എന്തിന് വന്നില്ലെങ്കിലും പുള്ളി നാളെ എന്തായാലും കാണും….””

എന്നാ ശരിയടി നാളെ കാണാം..””

ബൈ…”” ഫോൺ കട്ട് ചെയ്തതിന് ശേഷം അഞ്ജലിക്ക് ആകെ ഒരു പരവശമായിരുന്നു… നാളെ സൂരജിനോട് എന്ത് പറയും… അവൻ താൻ പറയുന്നത് വിശ്വസിക്കുമോ, താൻ ചെയ്ത് അറിഞ്ഞാൽ അവളെ വഴക്ക് പറയുമോ… അങ്ങനെ പലതും അവളെ അലട്ടി .. അവൻ്റെ പേര് ഉചരിക്കുമ്പോൾ പോലും ഒരുഅങ്കലാപ്പ് പോലെ… ശരീരം കുളിരുന്നു ഫീൽ, അവനോട് കൂടുതൽ അടുപ്പവും സ്നേഹവും അതിൻ്റെ കൂടെ ബഹുമാനവും തോനുന്നു… അവളുടെ ഉള്ളിൽ പല വിസ്‌ഫോടനങ്ങൾ നടന്നു…

എന്താടി അവള് എന്ത് പറഞു…”” അന്തം വിട്ടു നിൽകുന്ന അഞ്ജലി കേൾക്കാൻ പാകത്തിൽ ശരദാമ്മ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *