അളിയാ നീ ഇത് കുടിക്കാൻ പോവുകയാണോ…”” രാഹുലും ശ്രീനിയും ഓരോ സ്വരത്തിൽ ചോദിച്ചു…
എടാ ചോപ്പന്മാരെ ഇത് പൊട്ടാസിയം നൈറ്റേറ്റും Hydrofloric ആസിഡുമാണ്, ഇതൊക്കെ കുടിച്ചാൽ ഞാൻ കാഞ്ഞു പോകും മലരുകളെ… നിനക്കൊന്നും കെമിക്രി അറിയതില്ലേ…””
ഇത് കൊണ്ട് നീ എന്ത് ചെയ്യാൻ പോവുകയാ…”” അവർ രണ്ടും ഓരോ സ്വരത്തോടെ വീണ്ടും ചോദിച്ചും.. എന്നാ മനപോരുത്തമാണെന്ന് നോക്കിയെ രണ്ടിനും ഹൊ…
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത മൈരുകൾക്കുള്ള ഒരു സാമ്പിൾ മരുന്നാണിത്, ഇപ്പൊ ഇവൻ്റെ ശരീരത്തിന് എൻ്റെ വക ഒരു പ്രോത്സാഹന സമ്മാനമായിട്ട് മാത്രം ഞാൻ കൊടുക്കുന്നു… അതിനു മുൻപ് മെയിൻ സമ്മാനം കൊടുക്കണം… ടീ ഇങ്ങോട്ട് വന്നേ നീ….”” വെളിയിൽ നിൽകുന്നവളെ അകത്തേട്ട് വരാൻ സൂരജ് പുറത്തെ വാതിൽ നോക്കി വിളിച്ചു. മാലു പയ്യെ പയ്യെ മുന്നോട്ട് വന്നു,, നടത്തം സ്ലോ ആകിയപ്പോൾ അവൻ്റെ ദേഷ്യം കണ്ട് വേഗം അവൻ്റെ അടുത്തേക്ക് വന്നു…
നിൻ്റെ എന്താ ഇവൻ്റെ കയ്യിലുള്ളത് അതങ്ങ് വാങ്ങിയേക്ക്..””
എനിക്കറിയില്ല ചേട്ടാ എവിടെയാ ഉള്ളതെന്ന്…”” പരിങ്ങി കൊണ്ട് മാലു വിറച്ച് കൊണ്ട് പറഞ്ഞു..
എടാ മൈരെ അതെവിടെയായുള്ളത് ഇപ്പൊ പറഞ്ഞോണം അല്ലെ ഇത് നിൻ്റെ ആസനത്തിൽ ഒഴിക്കും…””
വേണ്ട ഒഴികണ്ട ഞാൻ പറയാം… എൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ ഫോൺ ഉണ്ട് അതിലുണ്ട് എല്ലാം…”” സുധി പേടിച്ച് പതറിയിരുന്നു…
മാലു വേഗം അയിച്ചിട്ട സുധിയുടെ പാൻ്റിൽ നിന്നും ഫോൺ എടുത്തു..
ഇതിൻ്റെ വേറെ കോപ്പി ഉണ്ടോടാ പട്ടി നിൻ്റെ കയ്യിൽ…””
ഇല്ലാ ആകെ അതാ ഉള്ളൂ….”” വിറങ്ങലടിച്ചക്കൊണ്ടവൻ മുഴുവിപ്പിച്ചു.
ഡീ നിനക്ക് വേണ്ടത് കിട്ടിയില്ലെ, ഇനി ഇവനിട്ട് എന്താന്ന് വെച്ചാ കൊടുക്ക് നിൻ്റെ പേരിലും നിൻ്റെ കൂടൂകരിയുടെ പേരിലും…. അതിവൻ ഒരിക്കലും മറക്കാൻ പാടില്ലാത്തതായിരിക്കണം….. ഇതാ ഇത്കൊണ്ടടിച്ചോ വെറുതേ കൈ വേദനികണ്ട…”” നിലത്തിരുന്നെരു പട്ടിക കഷ്ണം അവളുടെ നേരെ സൂരജ് നീട്ടി…
മാലു സൂരജുള്ള ധൈര്യത്തിൽ ആ പട്ടിക കൊണ്ട് ആഞ്ഞു അടിച്ചു അതും അവൻ്റെ ഉണ്ടം പൊരിയിൽ… അവസാനം അടി നിർത്താതെയായപ്പോൾ സൂരജ് അവളെ പിടിച്ച് മാറ്റി നിർത്തി…
എടി പെണ്ണേ നീ ഇങ്ങനെ തല്ലിയാൽ ഞങ്ങൾക്ക് അവനെ തല്ലണ്ടെ…. വിട്ടോ ഇനി ഞങൾ നോക്കിക്കോളാം….”” സുധി അടികൊണ്ട വേദനതിയിൽ കണ്ണ് പുറത്ത് ചാടുമെന്ന അവസ്ഥയിൽ ആയിട്ടുണ്ട്…. അവൻറെ ശബ്ദം പുറത്ത് വരാതിരിക്കാൻ രാഹുൽ ഒരു വടി അവൻ്റെ അണ്ണാക്കിൽ ഇട്ടിവെച്ചു….
മാലു ലാബിൽ നിന്നും ഇറങ്ങി നേരെ പോയത് അഞ്ജലിയെ തിരക്കിയാണ്.. അക്ഷര അഞ്ജലിയെ റെസ്റ്റൂമിൽ കൊണ്ടുപോയി കയ്യും മുഖവും കഴുകി കുടിക്കാൻ വെള്ളം കൊടുത്ത് കട്ടിലിൽ കിടത്തി…. അഞ്ജലിക്ക് ആ ട്രോമയിൽ നിന്നും കരകയറാൻ ആയിട്ടില്ല… അവളാകെ വിയർത്ത് വിറച്ച് കൊണ്ടിരുന്നു… അവള് അക്ഷരയെ മുറുകെ പിടിച്ചായിരുന്നു കിടന്നത്…..
മാലു റെസ്റ്‌റൂമിൽ കയറി, തളർന്നു കിടക്കുന്ന അഞ്ജലിയെ കണ്ടവളുടെ ഉള്ളു നീറി… വിതുമ്പി കൊണ്ടവൾ അഞ്ജലിയെ തട്ടി വിളിച്ചു……
ഡാ അഞ്ജലി….. എഴുന്നേറ്റെ..”” മാലു പതുക്കെയവളെ വിളിച്ചു.
അയ്യോ അമ്മേ….. സുധിയേട്ടാ എന്നെ ഒന്നും ചെയ്യല്ലേ….… എന്നെ ഉപദ്രവിക്കല്ലെ…. കണ്ണാ രക്ഷിക്കണെ”” അക്ഷരയെ വിട്ട് മാറി കൈ കൂപിക്കൊണ്ട് ആരെയും നോക്കാതെ അഞ്ജലി കരഞ്ഞ് കൊണ്ടു പറഞ്ഞു, അതൊടപ്പമവൾ പുറകിലോട്ട് നീങ്ങി നീങ്ങി കട്ടിലിൻ്റെ ക്രോസിൽ പോയിരുന്നു, അപ്പോഴും അവളുടെ വാക്കുകൾ തളർച്ചയിൽ മുറിഞ്ഞി കേൾക്കുന്നുണ്ടായിരുന്നു… അതിൻ്റെ അവൾക് നല്ല വിറയും ഉണ്ടായിരുന്നു…. മാലു അഞ്ജലിയുടെ പെരുമാറ്റം കണ്ട് പൊട്ടി കരഞ്ഞു…
അഞ്ജലി ഞാനാടി മാലുവാടി…. കണ്ണു തുറന്ന് നോക്കടീ… നിനക്ക് ഒന്നുമില്ലടീ…. കണ്ണു തുറക്കടി…”” മാലു ഒള്ളൂ പൊട്ടികൊണ്ട് അഞ്ജലിയുടെ അടുത്തിരുന്നു തല ഉയർത്തി പിടിച്ചു പറഞ്ഞു…..
മാലു എന്നും വിളിച്ച് അഞ്ജലി അവളെ കെട്ടിപിടിച്ചു കരഞ്ഞു….”” രണ്ട് പേരും അതേ ഇരുപ്പിൽ കുറെ കരഞ്ഞു…..
