☁️☁️മേഘം പോലെ☁️☁️ – 3 3

ഞാൻ വരുന്നില്ല…. എനിക്ക് നാണമാണ്…””

വല്ലാണ്ട് ഒലിപ്പിക്കല്ലെ, വരുന്നുണ്ടോ നീ…”” അവള് അനങ്ങിയില്ല

ഡീ പോത്തേ ഇന്നവൻ കൈ വിട്ട് പോയാൽ പിന്നെ മഷിയിട്ടു നോക്കിയാൽ പോലും കിട്ടില്ല… ഞാൻ പോവാ… നീ വരുന്നുണ്ടെ വാ…”” മാലു അഞ്ജലിയെ അധികം നിർബന്ധിക്കാൻ നിന്നില്ല…

നിക്ക് ഞാനും വരുന്നു….”” അഞ്ജലി ഓടി മാലുവിൻ്റെ കൂടെ കൂടി..

അങ്ങനെ വഴിക്ക് വാ മോളെ… നീയല്ല നിൻ്റെ അപ്പുറമുളള മുതലുകളെ കണ്ടതാ ഈ മാലു ആ എന്നോടാ ബാലാ നി”” മനസ്സിൽ സ്വയം വീമ്പളികൊണ്ട് മാലു മുന്നിൽ നടന്നു….

ഹൈ സൂരജെട്ടാ..””

ആഹാ…. താനോ… എന്തൊക്കെയുണ്ടടോ, ഇപ്പൊ എല്ലാം ഒക്കെയല്ലെ തൻ്റെ ഫ്രണ്ടിന് കുഴപ്പമൊന്നും ഇല്ലല്ലോ…”” അതിന്

അത് അവളോട് തന്നെ നേരിട്ട് ചോദിച്ചേ…”” മാലു തിരിഞ്ഞു അഞ്ചലിയെ പരിചയപ്പെടുത്താൻ നോക്കിയപ്പോ പിറകിൽ അഞ്ജലിയുടെ പൊടി പോലും കണ്ടില്ല….

എവിടെ അയാളെവിടെ…. കാണുന്നില്ലല്ലോ…””

ഇതുവരെ എൻ്റെ കൂടെ ഉണ്ടായിരുന്നതാ, ഇത്ര പെട്ടെന്നിവൾ എവിടെ പോയി…””

അത് സാരമില്ല പോട്ടെ, നമ്മുക്ക് പീന്നീട് വേറെ എവിടെയെങ്കിലും വച്ച് കാണാം.. എനിക്ക് കുറച്ചു തിരക്കുണ്ട് ഞാൻ ഇറങ്ങട്ടെ…””, അവൻ ഒരു നല്ല ചിരി അവൾക്ക് നൽകികൊണ്ടു പോകാനൊരുങ്ങി…

സൂരജെട്ടാ ഒന്ന് നിന്നെ…””

ആ പറഡോ..””

ഏട്ടനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല… ഏട്ടനന്ന് വന്നിലായിരുന്നെങ്കിൽ എൻ്റെയും അവളുടെയും അവസ്ഥ…”” മാലുവിന് അതോർത്തപ്പോൾ കരച്ചിൽ വന്നു

ഏയ് എന്താടോ ഇത്…. ഇങ്ങനെ കരയാതെ… അതൊക്കെ കഴിഞ്ഞില്ലേ …. മൂവ് ഓൺ…”” അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ ആശ്വസിപ്പിച്ചു…

ഇനി നിങ്ങള് അതൊന്നും ഓർക്കാതെ നല്ല രീതിയിൽ പഠിച്ച് രക്ഷപെടാൻ നോക്ക്… അപ്പൊ എല്ലാം പറഞ്ഞ പോലെ, ഓക്കേ ബൈ വിധിയുടെങ്കിൽ വീണ്ടൂം കാണാം..”” അവളോട് യാത്ര പറഞ്ഞു ഏട്ടനെ പിക്കു ചെയ്യാൻ എയർപോർട്ടിൽ പോവുകയാണ് കക്ഷി…..&&&&&&&&&&&&&&&&&&&&

മറ്റുള്ളവരെ സ്വാന്തനിപ്പിക്കുമ്പോഴും അവനറിരുന്നില്ല, ഇതിനേക്കാൻ വലിയ വേദന അവനെ തളർത്തിക്കളയുമെന്ന്..

തുടരും Zoro 🧡

Leave a Reply

Your email address will not be published. Required fields are marked *