Related Posts
മച്ചാന്മാരെ കഴിഞ്ഞ പാർട്ടിന് നൽകിയ പിന്തുണക്ക് ഒരുപാട് നന്ദി ❤❤❤
നമ്മുടെ കഥ നടക്കുന്നത് കോഴിക്കോട്ടാണ് അതൊകൊണ്ട് തന്നെ ഇനിയുള്ള പാർട്ടുകളിൽ ഉസ്താദ്ഹോട്ടലിനു പ്രാധാന്യം ഉണ്ടാവും…….
എങ്കിൽ നമുക്ക് കഥയിലേക്ക് കടക്കാം…..
ആരാ????
അവർ എന്നോട് ചോദിച്ചു…
ഒട്ടും ഇഷ്ടപ്പെടാതെ ഞാൻ മറുപടി പറഞ്ഞു
”അമൽ”…. ‘ഇവിടുത്തെ വിശ്വനാഥമേനോൻ്റെ മകളുടെ മോൻ’….
അയ്യോ….
”വിശ്വാച്ഛൻ്റെ കൊച്ചുമോനോണോ”…
എന്നോട് പറഞ്ഞായിരുന്നു ഉടൻ തന്നെ എൻ്റെ കൊച്ചുമോനിവിടെ വരും അവനെ നീ ഒന്ന് നോക്കിക്കോണമെന്ന്.
യാത്രയൊക്കെ സുഖമായിരുന്നോ??
മ്മ്…. അവരുടെ സംസാരം ഒട്ടും ദഹിക്കാതെ ഞാൻ മൂളി .
“അല്ല എന്തിനാ മുത്തച്ഛൻ എന്നെ നോക്കണമെന്ന് ഇവരോട് പറഞ്ഞത് എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം ഞാൻ മനസ്സിൽ പറഞ്ഞു”…
എന്താ മോനേ ആലോചിക്കുന്നേ????
ഏയ് ഒന്നുല്ല… എന്തെങ്കിലും ചോദിച്ചില്ലേൽ മോശമാണ് മുത്തച്ഛൻ ഏൽപ്പിച്ചതല്ലെ….
‘വീട്ടിലാരൊക്കെയുണ്ടെന്ന് ചോദിക്കാം’ ഞാൻ വീണ്ടും മനസ്സിൽ പറഞ്ഞു
ചേച്ചിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ???
എൻ്റെ അച്ഛനും അമ്മയും
‘ചേട്ടൻ ആർമ്മിയിൽ ആണ്’…
എന്താ ചേട്ടൻ്റെ പേര്???
മഹേഷ്…
കുട്ടികളില്ലേ????
എൻ്റെ ചോദ്യം ചെന്നതും അവരുടെ മുഖമാകെ വല്ലാതെയായ്….
‘ഞങ്ങൾക്ക് കുട്ടികളില്ല ’
വളരെ സങ്കടത്തോടെ ചേച്ചി പറഞ്ഞു…
ഒരു നിമിഷം എനിക്ക് വല്ലാതെയായ് ശ്ശൊ ചോദിക്കണ്ടായിരുന്നു..
വിഷയം മാറ്റാൻ ഞാൻ ചേച്ചിയുടെ അച്ഛൻ്റെയും അമ്മയുടെയും പേര് ചോദിച്ചു….
രാജേന്ദ്രൻ , വിലാസിനി എന്ന് ചേച്ചി മറുപടി പറഞ്ഞു’ …
പതിയെ ചിരിച്ച്കൊണ്ട് ചേച്ചി എന്നോട് ചോദിച്ചു…
അല്ല മോനെ നീ എൻ്റെ വീട്ടിലെ എല്ലാരുടെയും പേര് തിരക്കി എന്താ എൻ്റെ മാത്രം പേര് നീ ചോദിക്കാത്തെ ???
‘ശരിയാണല്ലോ ഞാൻ മറന്നുപോയ്’ അവർക്ക് വിഷമം തോന്നാതിരിക്കാൻ ഞാൻ ഒരു കള്ളം പറഞ്ഞു..
എന്താ ചേച്ചിയുടെ പേര്?????
” അനുശ്രീ “……
അല്ല മോനെന്താ വീടിനകത്തേക്ക് കയറാതെ പുറത്തു തന്നെ കിടന്നു കളഞ്ഞത്…
അത് …,,,,,,,,ഞാൻ വെളുക്കാറായപ്പോഴാണ് എത്തിയത് അപ്പോപ്പിന്നെ കുറച്ചു സമയം കൂടെ കഴിഞ്ഞാൽ നേരം വെളുക്കൂല്ലോന്നോർത്തു,,,,,,,, …..
പിന്നെ യാത്ര ചെയ്തു വന്നതിന്റെ നല്ല ക്ഷീണവും ഉണ്ടായിരുന്നു…….. അതിനാൽ വീട് തുറക്കാനൊന്നും നിന്നില്ല വാതിൽക്കൽ തന്നെ അങ്ങ് കൂടി…….
അതുമല്ല രണ്ടുദിവസമായില്ലേ വീട് അടഞ്ഞുകിടക്കുന്നു…….
രാവിലെ എണീറ്റ് വീടൊക്കെ ഒന്ന് വൃത്തിയാക്കിയിട്ട് കയറാന്നു വെച്ചു …….
“””അയ്യോ”””
മോനെ വീട് എല്ലാ ദിവസം ഞാൻ തൂത്തു വൃത്തിയാക്കി ഇടാറുണ്ട്…….
വിശ്വാച്ഛൻ എന്നോട് എല്ലാം പറഞ്ഞേൽപ്പിച്ച് താക്കോലും തന്നിട്ടാണ് പോയത്……
അതുകൊണ്ടുതന്നെ എന്നും ഞാനീ വീട് വൃത്തിയാക്കിയിടാറുണ്ടായിരുന്നു….
എന്നാൽ മോനകത്തേക്ക് കയറിക്കോളു യാത്ര ചെയ്ത് ക്ഷീണിച്ച് വന്നതല്ലെ,,,,,,,,,,
ചേച്ചി വീട്ടിൽ ചെന്ന് കാപ്പിയിട്ടോണ്ട് വരാട്ടോ…..
ശരി ചേച്ചി……
ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്ത് ഞാൻ ബാഗിൽ നിന്നും താക്കോലെടുത്ത് വാതിൽ തുറന്നു…….
അമ്പോ!!!!!!!!…..
””’ ഒരു നിമിഷം ഞാനൊന്ന് അതിശയിച്ചുപോയി””….
മുത്തശ്ശൻ വീട്ടിൽ വന്നപ്പോൾ “വലിയ വീട്” എന്ന് പറഞ്ഞെങ്കിലും ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല……..
അതിശയത്തോടെ ഞാൻ വീടിനുള്ളിലേക്ക് കയറി!!!!!!….
“””വലിയ 3 മുറികളും വരാന്തയും നടുമുറ്റവുമായ്””””… കാണുന്ന ഏതൊരാളിലും ആനന്ദം നിറക്കുന്ന ”””’വലിയൊരു നാലുകെട്ട്”””’….
,,,,,,,,മനോഹരമായ കൊത്തുപണികളോടുകൂടിയ തൂണുകളും,,,,,,, ”””നടുമുറ്റത്തായ് ഒരു തുളസിത്തറയും”””’ “””””അതിന് ചോട്ടിലായൊരു ശ്രീ കൃഷ്ണ വിഗ്രഹവും””””….
തൂണുകളെ തഴുകി തഴുകി ഞാൻ വലതുവശത്തായി കാണുന്ന രണ്ടാമത്തെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി……..
മുറിയിലെ ലൈറ്റ് ഓൺ ചെയ്തതും എന്റെ കണ്ണുകളുടെ ചലനം പോയ് നിന്നത് എതിർ വശത്തായി കാണുന്നഗ്ലാസ് ഷെൽഫിലേക്കാണ്…….
ഓടി അതിനു ചോട്ടിലെത്തി,,,,,,, “””എൻ്റെ മിഴികൾ അതിനുള്ളിലേക്ക് നീട്ടി”””…..
