Related Posts
ചില തിരക്കുകൾ മൂലം വിചാരിച്ച സമയത്തു ഈ ഭാഗം പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. അതിനാൽ ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു
ചെന്നൈ:
രാജയുടെ വീട്ടിൽ അദീലും ജാഫറും താമസം തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. രാജ അവരുടെ ബന്ധനത്തിലയിരുനെങ്കിലും പുറമെ നിന്ന് നോക്കിയാൽ രാജയുടെ അംഗരക്ഷകരെ പോലെയാണ് അദീലും ജാഫറും പെരുമാറിയിരുന്നത്. സ്വന്തം സുരക്ഷയെ കരുതി സലീം അവിടെ താമസിച്ചിരുന്നില്ല.
ഒരു പ്രാവിശ്യം രാജ് രക്ഷപെടാൻ ശ്രമിച്ചതിന് ശിക്ഷയായി പാദത്തിലെ ഒരു വിരൽ തന്നെ അറത്തു മാറ്റി. അതോടെ രാജ ആ ശ്രമം തന്നെ ഉപേക്ഷിച്ചു. രാജയെ കീഴപെടുത്തിയതോടെ സലീമിനും കൂട്ടർക്കും തത്കാലം സാമ്പത്തിക ബുദ്ധിമുട്ട് അവസാനിച്ചു. ഡ്രഗ്സ് കച്ചവടം നടത്തി ലഭിച്ച രാജയുടെ വിഹിതം മുഴുവൻ ക്യാഷായി തന്നെ അവൻ്റെ വീട്ടിൽ ഉണ്ടായിരുന്നു.
രാജയുടെ ബോസ്സ് ഭരതിന് സംശയം ഒന്നും തോന്നാതിരിക്കാനായി സെന്തിൽ അടിച്ചു കൊണ്ട് പോയ് ഡ്രഗ്സ് വീണ്ടെടുത്തു എന്ന് നുണ രാജയെ കൊണ്ട് പറയിപ്പിച്ചു. സലീമിൻ്റെ ആജ്ഞ പ്രകാരം രാജയാകട്ടെ സെന്തിൽ മരണപ്പെട്ടു എന്ന കാര്യം ഭരതിനെ അറിയിച്ചുമില്ല. ഫാക്ടറിയിൽ നടന്ന കൊലപാതകങ്ങളെ പറ്റി മീഡിയയിൽ ചർച്ച ആയെങ്കിലും മരിച്ചത് രാജയുടെ അംഗരക്ഷകരാണെന്നുള്ള കാര്യവും ഭരത് അറിഞ്ഞില്ല. പോരാത്തതിന് പത്രം ന്യൂസ് ചാനൽ ഒക്കെ നോക്കുന്ന സ്വാഭാവം അവന് ഉണ്ടായിരുന്നില്ല
ഒരാഴ്ച്ച് കാത്തിരുന്നെങ്കിലും ഫോണിലുടെ അല്ലാതെ ഭരത് ബന്ധപെട്ടിരുന്നില്ല. അവസാനം സലീം ഒരു പദ്ധതിയിട്ട്. കാശു വീഴുന്ന ഒരു ബിസിനസ്സ് പ്രൊപോസൽ. അതിനു വേണ്ടി ഒരു മീറ്റിംഗ്. രാജയെ കൊണ്ട് സംഭവം സെറ്റാക്കി. അങ്ങനെ നേരത്തെ നിശ്ചയിച്ച പോലെ ഒരു 5 സ്റ്റാർ ഹോട്ടലിലിൽ മീറ്റിംഗ് ഫിക്സ് ചെയ്‌തു. സ്റ്റാർ ഹോട്ടൽ ആയതു കൊണ്ട് പല റിസ്ക് ഉണ്ട്. ഒന്നാമതായി ആയുധങ്ങൾ ഒന്നും തന്നെ കൊണ്ടുപോകാൻ സാധിക്കില്ല. രണ്ടാമതായി ഭരത് എത്ര പേരെ കൂട്ടിയാണ് വരിക എന്നറിയില്ല. എങ്കിലും മീറ്റിങ് അനിവാര്യമാണ്. അതു കൊണ്ട് രാജാ ആ അവസരം മുതലാക്കാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് രാജയെ കൊണ്ട് പോകുന്നത് റിസ്‌ക് ആണ്. അവസാന നിമിഷം രാജയെ കൊണ്ട് തന്നെ ഒഴിവുകഴിവ് പറഞ്ഞു മാറ്റി നിർത്തി. പക്ഷേ കോടികളുടെ ഇടപാട് ആയതു കൊണ്ട് ഭരത് മീറ്റിങ് ഒഴുവാക്കിയില്ല. നിശ്ചയിച്ച സമയത്തു തന്നെ ഭരത് മീറ്റിങ്ങിന് എത്തി. ഹോട്ടലിൻ്റെ പുറത്തായി ആദിലും നിലയുറപ്പിച്ചു.
നേരത്തെ നിശ്ചയിച്ച പ്രകാരം ഹോട്ടലിൻ്റെ ബാറിൽ വെച്ചാണ് മീറ്റിങ്. സലീം ആകട്ടെ സുബൈർ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി. ഔപചാരിക സംഭാഷണങ്ങൾക്ക് ശേഷം അവർ നേരെ ബിസിനസ് കാര്യങ്ങളിലേക്ക് കടന്നു
“meth അധവാ ക്രിസ്റ്റൽ എന്നറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ് കുറഞ്ഞ വിലക്ക് എത്തിക്കാമെന്നും പകരം ഹെറോയിൻ നൽകണം”
യാതൊരു സംശയവും തോന്നാത്ത രീതിയിൽ തന്നെ സലീം കാര്യങ്ങൾ അവതരിപ്പിച്ചു.
“സുബൈർ ഭായി ഡീൽ എനിക്ക് ഇഷ്ടപ്പെട്ടു പക്ഷേ ഹേറോയിന് വില ഭയങ്കര കൂടുതലാണ്. അപ്പോൾ meth വളരെയധികം സപ്ലൈ വരും എനിക്ക് ഇവിടെ അത്രക്ക് വലിയ മാർക്കറ്റ് ഇല്ല.”
“അത് കുഴപ്പമില്ല. ആവിശ്യത്തിന് എടുത്താൽ മതി ബാക്കി ക്യാഷ് ആയി തരാം “
“സാമ്പിൾ എപ്പോൾ കാണിക്കും?”
ഭരത് അത് ചോദിച്ചപ്പോൾ സലീമിന് അത് ഒരു അവസരമായി തോന്നി. ഒരു ചുണ്ട ഇട്ട് നോക്കാമെന്ന് തീരുമാനിച്ചു.
“സാമ്പിൾ ഇവിടെ ചെന്നൈയിൽ ഉണ്ട്. നമ്മുടെ ഒരാളുടെ വീട്ടിലാണ് ഇരിക്കുന്നത്.”
“എന്നാൽ വാ നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോകാം ഭായി”
ഭരത് അത് പറഞ്ഞതും സലീമിൻ്റെ മനസ്സിൽ സന്തോഷം തോന്നി. ഭരതിനെ ഒറ്റക്ക് കിട്ടാനുള്ള അവസരം.
“ഓക്കേ എന്നാൽ നമുക്ക് അങ്ങോട്ട് പോകാം,”
“എൻ്റെ വാഹനത്തിൽ പോകാം.”
ബില്ല് ഒക്കെ അടച്ചു ഹോട്ടലിൻ്റെ വെളിയിലേക്കിറങ്ങിയതും ഭരത് ഡ്രൈവറിനെ വിളിച്ചു. ഉടനെ ഒരു ലാൻഡ് റോവർ വന്ന് നിർത്തി. പതിനഞ്ചു മിനിറ്റു കൊണ്ട് ഇരുവരും അദീലും ജാഫറും താമസിച്ചിരുന്ന വീട് എത്തും വാഹനത്തിൽ കയറിയതും സലീം ഡ്രൈവറിന് അങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുത്തു.
