നിശാഗന്ധി – 8 13അടിപൊളി 

നിശാഗന്ധി 8

Nishgandhi Part 8 | Author : Vedan

[ Previous Part ] [ www.kambi.pw ]


 

എല്ലാർക്കും സുഖല്ലേ…!

കഴിഞ്ഞ തവണ വലിയൊരു പാർട്ട്‌ തന്നത് കൊണ്ട് ഈ തവണ പേജുകൾ കുറവാണ്.. അതൊന്ന് അഡ്ജസ്റ്റ് ചെയ്യണം ല്ലാരും,

പിന്നെ കഥ എഴുതുന്ന ഞങ്ങൾക്ക് കിട്ടുന്നത് നിങ്ങളുടെ അഭിപ്രായങ്ങളും സ്നേഹങ്ങളുമാണ്, അതിൽ കുറവ് വരുമ്പോൾ എഴുത്തിലും കുറവുകൾ ഉണ്ടാവും.. ഇനി മുതൽ 500 ലൈക്കിന് മുകളിൽ കഥകൾക്ക് കിട്ടിയില്ലെങ്കിൽ കഥ തുടരില്ല.

അഹങ്കാരം ഒന്നുമല്ല, നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്നെ കൊണ്ട് ഇത് എഴുതിക്കാൻ തോന്നിപ്പിക്കുന്നത്, അപ്പൊ അതിൽ ഒരു കോട്ടം വരുമ്പോൾ സ്വാഭാവികമായും നിക്കും അത് ഫീൽ ചെയ്യും.
So…..
കഥയിലേക്ക് പോകാം…

“” മതി സങ്കടപ്പെട്ടത്… എണ്ണിറ്റെ… ദേ ആളൊള് നോക്കണ്ണ്ണ്ടേ….!!””

അവളെന്റെ മുടിയിൽ തഴുകി ന്നെ ആ സന്ദർഭത്തിൽ നിന്നും മാറ്റാനായി പറഞ്ഞതും ഞാൻ അവളിൽ മേലുള്ള പിടുത്തം ഒന്നുടെ മുറുക്കുകയാണ് ചെയ്തത്..

“” ആര് കണ്ടാലും നിക്കൊന്നുല്ല… വേറെയാരേയല്ലല്ലോ ഞാനന്റെ ഭാര്യെനെയല്ലേ കെട്ടിപിടിച്ചേക്കണേ..””

ശബ്ദം ഒന്നിടറിയത് പറഞ്ഞതും ആ ചൂടിൽ അവളെന്നെയൊന്നൂടി പൊതിഞ്ഞു പിടിച്ചു ന്റെ തലയിൽ ചുണ്ട് ചേർത്തു.

“” പ്രസാദം തൊട്ടില്ലലോ ന്റെ വാവ… വാ… എണ്ണിക്ക്.., ഞാന്തോട്ടേരാം… “”

അവളാ കണ്മഷി പടർന്ന കണ്ണുകൾ തുടച്ചമുഖത്തേക്ക് ഒരു ചിരി പരത്തി ന്നെ അവിടുന്ന് പതിയെ എഴുനേൽപ്പിച്ചു,

“” അയ്യേ… ന്റെ ചെക്കാ നീ കരഞ്ഞോ….!

നാണക്കേടാണ് ട്ടോ…””

ന്റെ മുഖത്തേക്ക് സാരി തലപ്പ് കൊണ്ടോന്ന് തുടച്ചവൾ ചുറ്റും നോക്കി, ദൂരെ പൈപ്പ് കണ്ടതും അവളങ്ങട്ടേക്ക് ഞാനുമായി നടന്നു.

ന്റെ മുഖം കഴുകി തുടച്ചു തന്നവൾ സ്വന്തം മുഖത്തേക്കും വെള്ളം തളിച്ചൊന്ന് റെഡിയായി.

“” കെട്ടിയോനും കെട്ടിയോളും കൂടെ വീട്ടിൽ സ്ഥലമില്ലാഞ്ഞിട്ടാണോ ഇവിടെ വന്ന് കുളിക്കണേ…. “”

പൂർണിമ ഞങ്ങളെ കണ്ട് കളിയാക്കിതും അവളെന്റെ പിന്നിലേക്ക് ഒളിച്ചു. കാരണം അവളെനിക്ക് മുഖം കഴുകി തരുന്നതും, ഒപ്പം തുടച്ചു തരുന്നതിന്റെ കൂടെ ഞാനാ കവിളിൽ കൊടുത്ത മുത്തം അവര് കണ്ടു ന്ന് പെണ്ണിന് മനസിലായി അതിന്റെ എല്ലാ കളിയാക്കലും ഓരോരുത്തരുടെ മുഖത്തും വ്യക്തം.

“” അയ്യേ… ഏടത്തിപെണ്ണിന് നാണോ..

അയ്യേ.. മോശം… മോശം… “”

“” പോടി വിടുന്ന്… “” അതിന് ചിരിയോടെ തന്നെ അവർക്ക് നേരെ കൈ ഓങ്ങുമ്പോളും ന്നിൽ നിന്നുമവൾ വിട്ടു മാറിയിരുന്നില്ല.

“” ന്തൊക്കെയുണ്ട് വിശേഷം…. “”

സ്റ്റെഫിയേ കണ്ട് കെട്ടിപിടിച്ചു നിന്ന പൂർണിമക്ക് നേരെ ഞാൻ കൈ നീട്ടുമ്പോൾ അവളാ കയ്യിലേക്ക് കൈ ചേർത്തു ന്നെ അവളിലേക്ക് അടുപ്പിച്ചു വശം ചേർന്നൊന്ന് പുണർന്നു.

“” സുഖമേട്ടാ… ഏട്ടന് സുകാണോ…?? “”

അതിനുള്ള മറുപടിയും കൊടുത്ത് നിൽകുമ്പോൾ, സമയം ഏകദേശം ഇരുട്ടിക്കഴിഞ്ഞിരുന്നു.

അങ്ങനെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞു ഇറങ്ങുവാ ന്ന് പറഞ്ഞതും,

“” അതൊന്നും….. പറഞ്ഞാ പറ്റില്ല…

ദേ വീട്ടിൽ എല്ലാരും കാത്തിരിക്കാ പുതുമണവാളനേയും മണവാട്ടിയേം കാണാൻ…. അതോണ്ട് വീട്ടി കേറാതെ പോകാന്ന് ആരും കരുതണ്ട… മര്യാദക്ക് ന്റെപ്പോം പോരെ…””

പറഞ്ഞതിനൊപ്പം അവൾ സ്റ്റെഫിടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.

നേരെ ചെന്ന് കാറിലേക്ക് എല്ലാരും കയറുമ്പോൾ ഞാൻ വണ്ടി അവളുടെ വീട്ടിലെക്ക് എടുത്തിരുന്നു.

ഞാൻ വല്യച്ഛന്റെ കാറും കൊണ്ടാണ് ഇറങ്ങിയത്, അതും പഴയ 1995- മോഡൽ കോണ്ടസ,

ആദ്യം കണ്ട മാത്രയിലെ എനിക്കവളെ നന്നായിട്ട് ഇഷ്ട്ടായതാ…. പക്ഷെ ഇപ്പോളാ അവളെ നിക്ക് കിട്ടിയതെന്ന് മാത്രം.

പോരുന്നൊന്ന് ചോദിച്ചു കൊണ്ട് പോന്നു.

അത്രെയേറെ വല്യച്ഛൻ നോക്കുന്ന വണ്ടി ആണെന്ന് അത് കണ്ടാൽ അറിയാം.. ഇന്റീരിയർ സെക്ഷൻ ഒക്കെ അമ്മോ… പൊളി… വുഡൻ ടച്ച്‌ ആണ് ചെയ്തിരിക്കുന്നത്.. അതും നല്ല രീതിയിൽ.. ആ വെള്ള നിറം അവളെ വേറൊരു സുന്ദരിയാക്കി കാട്ടി…

ന്താ ഇപ്പോ അതിന് പറയാ.. ആഹ്ഹ്ഹ് അപ്സരസ്സ്….

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *