അച്ചായൻ പറഞ്ഞ കഥ…… ടീച്ചർ രാത്രിയിലെ അഥിതി 15

അച്ചായൻ പറഞ്ഞ കഥ…… ടീച്ചർ രാത്രിയിലെ അഥിതി

Achayan Paranja Kadha…. Teacher Raathriyile Adhithi | Author : Eakan


ആദ്യം ഈ കഥക്ക് ഞാൻ കണ്ട പേര് ‘രാത്രിയിലെ അതിഥി’ എന്നായിരുന്നു… എന്നാൽ ഈ കഥക്ക് പറ്റിയ പേര് ‘ ടീച്ചർ’ എന്നാണെന്നുതോന്നി.

 

അതുകൊണ്ട് ഇവിടെ ‘ ടീച്ചർ ‘എന്ന് കൊടുക്കുന്നു.

 

 

നിങ്ങൾ ഈ കഥ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു…. ഒരു ലോജിക്കും ഇല്ലാതെ ഒരു കഥ…ഒരേ ഒരു പേരിൽ തുടങ്ങിയ കഥയാണ് ഇത്. .. ഈ കഥ എഴുതുമ്പോൾ മറ്റൊന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എഴുതി എഴുതി ഇങ്ങനെ ആയെന്ന് മാത്രം.

 

നിങ്ങൾ പറയുന്ന നല്ല വാക്കുകൾ. നിങ്ങൾ തരുന്ന ഹൃദയചിഹ്നം ആണ് എഴുതാൻ ഉള്ള കരുത്ത്… അത് കൂടിയല്ലേ എഴുതും ഭംഗിയാവൂ.. അപ്പോൾ തുടങ്ങാം..

 

 

❤ടീച്ചർ❤

 

“ടീച്ചർ ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടോ? ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട് +2ന് ”

 

“ആണോ!? ഒരുപാട് വർഷം ആയില്ലേ ടീച്ചർ ആയിട്ട്.. അതിനിടയിൽ ഒരുപാട് കുട്ടികളേയും പഠിപ്പിച്ചു.. അപ്പോൾ എങ്ങനെ ഓർക്കാനാ ? ”

 

“അത് ശരിയാ ടീച്ചറെ? എങ്കിലും ഞങ്ങൾക്ക് ടീച്ചറെ മറക്കാൻ പറ്റുമോ? ടീച്ചർ എന്താ ഇവിടെ ? കൂടെ ആരാ ഉള്ളത്.? ”

ചെറിയൊരു ഷോപ്പിംഗ് സെന്റർ ആയിരുന്നു അത്.

 

“ആരും ഇല്ല തനിച്ചാണ്.. ഇവിടെ കുറച്ചു സാധങ്ങൾ വാങ്ങാൻ വന്നതാ..”

 

“അപ്പോൾ ടീച്ചറുടെ ഫാമിലിയൊക്കെ?”

 

“രണ്ടു പെൺമക്കൾ ആയിരുന്നു. രണ്ടുപേരേയും കെട്ടിച്ചയച്ചു.”

 

“അപ്പോൾ ടീച്ചറുടെ ഭർത്താവ് ? ”

 

“അദ്ദേഹം ഇപ്പോൾ ഇല്ല.. രണ്ട് വർഷം കഴിഞ്ഞു. ”

 

“ഓഹ്!!!! ഞാൻ അറിഞ്ഞില്ല.. ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല. വിദേശത്തു ആയിരുന്നു, ഒരുകണക്കിന് ജയിലിൽ എന്ന് പറയാം.. . എട്ടു വർഷം.. ഇപ്പോൾ നാട്ടിൽ വന്നിട്ട് രണ്ടു വർഷം ആകുന്നു.”

 

“അപ്പോൾ മോന്റെ ഫാമിലിയൊക്കെ? ”

 

“ഫാമിലിയായിട്ട് ആരും ഇല്ല.. അച്ഛനും അമ്മയും എന്നെ വിട്ട് നേരത്തെ പോയി..”

 

“അപ്പോൾ മോൻ വിവാഹം ഒന്നും കഴിച്ചില്ലേ? ”

 

“എവിടുന്ന്.. അപ്പനും അമ്മയും ഇല്ലാത്തവർക്ക് എവിടുന്ന് പെണ്ണ് കിട്ടാൻ.. ആരാണ് എനിക്ക് വേണ്ടി സംസാരിക്കുന്നത് ?”

 

“അതിനെന്താ ടീച്ചർ വരാലോ മോന് വേണ്ടി സംസാരിക്കാൻ… മോനെ കാണാൻ സുന്ദരൻ ആയത് കൊണ്ട് ഏതു പെണ്ണും സമ്മതിക്കും ”

 

“എന്നാൽ കുറച്ചു മുൻപ് തന്നെ ടീച്ചറെ വന്നു കാണേണ്ടതായിരുന്നു…അല്ലേ ടീച്ചറെ?”

 

“എന്താ സംശയം.. എന്റെ മോളെ പോലും ഞാൻ കെട്ടിച്ചു തന്നേനെ ”

 

“എന്റെ ഭാഗ്യകേട്!! ടീച്ചറുടെ മോളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ കുറേ ആയോ..?”

 

“രണ്ടു പേരെയും ഒന്നിച്ച കെട്ടിച്ചത്.. ഇരട്ടകൾ ആയിരുന്നു. അതുകൊണ്ട് ഒരുകുടുംബത്തിൽ തന്നെ കെട്ടിച്ചയച്ചു.. ഇപ്പോൾ രണ്ടുപേരും വിദേശത്താണ്. ആറുമാസം കഴിഞ്ഞു. ”

 

“അപ്പോൾ ടീച്ചർ ഒറ്റക്കായി അല്ലെ? വേറെ വിവാഹം നോക്കുന്നുണ്ടോ?”

 

“ആർക്ക് എനിക്കോ ? നല്ല കണക്കായി… ഇനി ഈ പ്രായത്തിൽ ഒരു വിവാഹമോ? ”

 

” ടീച്ചർക്ക് അത്രയും പ്രായം ഒന്നും ആയില്ലല്ലോ ? കൂടിപ്പോയാൽ നാല്പത് വയസ്സ്… പക്ഷെ കണ്ടാൽ ഒരു മുപ്പതു മുപ്പത്തിയഞ്ചു അത്രയേ തോന്നു. വേണമെങ്കിൽ ഒരു വിവാഹം കൂടെ ആകാം. ഞാൻ വേണേൽ ”

 

“ഞാൻ വേണേൽ?”

 

“അല്ല ഞാൻ വേണേൽ ചെക്കനെ അന്വേഷിക്കാം എന്നാ പറഞ്ഞത്.?”

 

“അതിനു മോന് തന്നെ അന്വേഷിച്ചു പെണ്ണിനെ കിട്ടിയില്ല .. അപ്പോഴാ എനിക്ക് ചെക്കനെ അന്വേഷിക്കുന്നത്. ”

 

“അതിനെന്താ നല്ല കമ്മീഷൻ തന്നാൽ മതി.. ഞാൻ അന്വേഷിക്കാം. ”

 

“എന്നാ പിന്നെ മോൻ എന്തിനാ ചെക്കനെ അന്വേഷിച്ചു നടക്കുന്നേ.. മോൻ തന്നെ ടീച്ചറെ കെട്ടിക്കോ? അപ്പോൾ മോന് പെണ്ണും ആകും എനിക്ക് ചെക്കനും ആകും. എന്താ? ”

 

“അതിനെന്താ ഞാൻ റെഡിയാ .. ഇപ്പോഴേ വേണേൽ കെട്ടാം… ടീച്ചർ ഇപ്പോഴും പഴയപോലെ തന്നെ ആണ് കാണാൻ ”

Leave a Reply

Your email address will not be published. Required fields are marked *