ഭൂമിയിലെ ഗന്ധർവ്വൻ – 2
[ Mizmu-The copier ]
[ Previous Part ] [ www.kambi.pw ]

Kambikathakal
ഞാൻ ഭടന്മാർ അറിയിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു
അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു …അച്ഛൻ ഒന്നും മിണ്ടാതെ എന്നെ നോക്കി നില്കുന്നു
അച്ഛൻ പതിയെ നടന്നു മുൻപ് ഇരുന്നിടത്തു തന്നെ ഇരുന്നു
ആ മുഖം വാടിയിരിക്കുന്നു …ഞാൻ പതിയെ അച്ഛന്റെ അടുത്തേക്ക് നടന്നു
അച്ഛന്റെ അടുത്തു തന്നെ ഇരുന്നു .. അമ്മയും എന്റെ മറു വശത്തു ഇരുന്നു
”നമ്മുടെ ഭരണത്തിലും ഇത്രയും കഷ്ടപ്പെടുന്ന ജനങ്ങൾ ഉണ്ടോ വ്യോമാ ..”
അച്ഛൻ പതിയെ പുറത്തേക്ക് നോക്കി എന്നോട് ചോദിച്ചു
ആ ശബ്ദത്തിൽ ഇടർച്ച ഉണ്ട് ..
തന്റെ പ്രജകളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു രാജാവിന്റെ വിഷമം എനിയ്ക്കറിയാൻ കഴിയുന്നുണ്ട്
അച്ഛൻ എപ്പോഴും ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതാണ്
ഇതൊരു ഒറ്റപ്പെട്ട സംഭവം ആയത് കൊണ്ടാവാം ആരും അറിയാതെ പോയത്
”അച്ഛാ … എനിക്കവളെ വേണം ..ഈ കൊട്ടാരത്തിലെ രാജകുമാരിയായിട്ട് ”
ഞാൻ പതിയെ താഴേക്കുനോക്കി പറഞ്ഞു….
***********************************************************************************
Chapter 2
അച്ഛന്റെ കൈ എന്റെ തലമുടിയിൽ തഴുകിയപ്പോൾ ഞാൻ അച്ഛനെ പതിയെ തല ഉയർത്തി നോക്കി
അച്ഛന്റെ മുഖത്തെ തെളിഞ്ഞ ഒരു പുഞ്ചിരി ഞാൻ കണ്ടു
അമ്മയുടെ ഭാഗത്തേക്ക് തല ഒന്ന് തിരിക്കുന്നതിന് മുൻപേ എന്റെ കവിളിൽ ഒരു ചുടു ചുംബനം പതിഞ്ഞു ..അതിൽ ആവോളം സ്നേഹം ഉണ്ടായിരുന്നു
അതിൽ മനസ്സിന്റെ അടിത്തട്ടിൽ നിന്നുള്ള ഒരു സമ്മതവും
ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണ്
ഞാൻ മനസ്സിൽ ചിന്തിച്ചു …അപ്പോഴേക്കും എന്റെ കണ്ണിൽ നിന്ന് കണ്ണീർ തുളുമ്പി
അത് കണ്ട ‘അമ്മ ആ
കണ്ണീർ തുടച്ചു
”ഈ കണ്ണീര് കാണാതിരിക്കാനല്ലേ ഞങ്ങൾ സമ്മതിച്ചത് … എന്നിട്ടും എന്റെ രാജകുമാരൻ കരയാണോ ”
‘അമ്മ ചെറു പുഞ്ചിരിയോടെ പറഞ്ഞു
”ഞാൻ അവരെ കൊട്ടാരത്തിൽ എത്തിക്കാൻ പറയാം ”
അച്ഛൻ എന്നെ നോക്കി പറഞ്ഞു
”ഞാൻ പോകാം അച്ഛാ ..ഞാൻ അവളെ കൊണ്ട് വരാം ”
ഞാൻ പറഞ്ഞു
..അച്ഛൻ ഒരു പുഞ്ചിരിയോടെ അതിനു സമ്മതിച്ചു
പിന്നെ എനിക്ക് അവിടെ നിൽക്കാൻ സാധിച്ചില്ല
ഞാൻ എഴുന്നേറ്റു
”രുദ്രനെയും വിളിച്ചോളൂ ”
അച്ഛന്റെ ശബ്ദം
”രുദ്രൻ അവന്റെ നിഴലല്ലേ ”
പുഞ്ചിരിയോടെ അമ്മയുടെ മറുപടിയും
ഞാൻ വേഗം നടന്ന് പുറത്തെത്തി ചുറ്റുപാടും നോക്കി
രുദ്രനെ കാണാനില്ല
എങ്കിലും എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല ..എന്റെ വിളിപ്പുറത്ത് എപ്പോഴും അവനുണ്ടാകും
കൊട്ടാരത്തിനു മുൻപിൽ ചന്തയിൽ കണ്ട രണ്ട് ഭടന്മാരും ഉണ്ടായിരുന്നു
”രുദ്രാ …..”
ഞാൻ നീട്ടി വിളിച്ചു
”വ്യോമാ ..”
ശരം കണക്കെ വന്ന രുദ്രന്റെ ശാന്തമായ മറുപടി
ഞാൻ രുദ്രനെ അത്ഭുതത്തോടെ ഒന്ന് നോക്കി … ഇവിടെയെങ്ങും കണ്ടില്ലല്ലോ
പിന്നെ ഇത്ര പെട്ടെന്ന് എവിടെ നിന്ന് വന്നു ..ഞാൻ ചിന്തിച്ചു
പിന്നെ രുദ്രനോട് കാര്യങ്ങളൊക്കെ പറഞ്ഞു
രുദ്രൻ ഇപ്പോൾ വരാമെന്നും പറഞ്ഞു അവിടന്ന് പോയി… കൂടെ ആ രണ്ട് ഭടന്മാരെയും കൂട്ടി
അല്പം കഴിഞ്ഞ് പരിവാരങ്ങളുമായി രുദ്രൻ വന്നു
കൂടെ സുന്ദരമായ ഒരു രഥം കൂടെ ഉണ്ടായിരുന്നു
അതിൽ അവളുടെ പ്രായമുള്ള രണ്ട് തോഴിമാരും
ഞാനും കുതിരപ്പുറത്ത് കയറി
”വ്യോമാ .. രഥത്തിൽ കയറിക്കോളൂ ”
രുദ്രൻ പറഞ്ഞു
ഞാൻ വേണ്ട എന്ന രീതിയിൽ തലയാട്ടി
ഞങ്ങൾ
പതുക്കെ നീങ്ങി തുടങ്ങി
മുന്നിൽ വഴി കാണിക്കാൻ ചന്തയിൽ കണ്ട ഭടന്മാരിൽ ഒരാളും
ഞങ്ങളുടെ യാത്ര വഴിയരികിൽ നില്കുന്നവരൊക്കെ വീക്ഷിക്കുന്നുണ്ട്
പലരുടെയും ശ്രദ്ധ എന്നിലേക്ക് മാത്രമാണ് എന്ന് എനിക്ക് മനസ്സിലായി
ഞാനതിനു ചെറിയ പുഞ്ചിരി മുഖത്തു വിരിച്ചു വെച്ചു …
അല്പസമയത്തെ യാത്രക്ക് ശേഷം ഞങ്ങൾ ഒരു വലിയ വയലിന്റെ ഓരത്തിലൂടെ ഉള്ള ഒരു വഴിയിൽ എത്തി ..
അല്പം ദൂരെ കുറെ വീടുകൾ കാണുന്നുണ്ട്
