ആരെയും വേദനിപ്പിക്കാനല്ല ,,അവൾക് വന്ന ഭാഗ്യം കണ്ട് ഇനി അവർ മറ്റാരോടും ഇങ്ങനെ ചെയ്യാതിരിക്കാൻ ”
അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു
അത് കേട്ട അച്ഛൻ ഒന്ന് പുഞ്ചിരിച്ചു രുദ്രനെ നോക്കി
വ്യോമാ … നമുക്ക് പോകാം
രുദ്രൻ പറഞ്ഞു
അച്ഛനും അമ്മയ്ക്കും ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞ ഞാൻ തിരിഞ്ഞു നടന്നു
പുറത്തെത്തിയ രുദ്രൻ എന്നെ നോക്കി
ഞാൻ രുദ്രനോട് ഒരു കാര്യം പറഞ്ഞു … രുദ്രൻ പതിയെ പുഞ്ചിരിച്ചു
ഇപ്പോൾ വരാം എന്നും പറഞ്ഞു എന്റെ കൂടെ
കുറച്ചു ഭടന്മാരെ അയച്ചു
”അത് സുന്ദരമായി പൊതിഞ്ഞെടുത്തോളു ”
ഞാൻ രുദ്രനോട് വിളിച്ച് പറഞ്ഞു
ഞാൻ കൊട്ടാരത്തിലെ തോഴിമാരെ വിളിച്ചു അവരോടായി പറഞ്ഞു
”നഭസ്യ …അവളെ അണിയിച്ചൊരുക്കണം
ആര് കണ്ടാലും അവളെ നോക്കി നിൽക്കുന്ന രീതിയിൽ വേണം അവൾ
ഒരു രാജകുമാരിയെ പോലെ തന്നെ
വേഗം ചെല്ലൂ …”
അവർ
അനുസരണയോടെ അവിടന്ന് നീങ്ങി
അല്പം കഴിഞ്ഞ് രുദ്ര എന്റെ മുന്നിൽ വന്നു പോകാം എന്ന പറഞ്ഞു
ഞാനും ഒരുങ്ങി ഒരു രാജകുമാരനെ പോലെ തന്നെ ആയിരുന്നു
സ്വർണ്ണനൂലുകൾ കൊണ്ട് അതിമനോഹരമായി തുന്നിയുണ്ടാക്കിയ പട്ടുയുവാനിയും
അരയിൽ മുന്തിയ ഇനം തോൽ വാറുകൊണ്ട് ചുറ്റിയുറപ്പിച്ച, സ്വർണ്ണത്തിൽ തീർത്ത പ്രൗഢമായ നടുത്തളം
സിംഹമുഖത്തിന്റെ രൂപം കൊത്തിയെടുത്ത പിടുത്തത്തോടു കൂടിയ ആഢ്യത്വമുള്ള ഉടവാൾ
വാളിന്റെ ഉറയിലും പിടിയിലും വജ്രങ്ങളും മാണിക്യങ്ങളും പതിപ്പിച്ചിരിക്കുന്നു. അരയിൽ ആ വാൾ ഉറപ്പിച്ചു കിടക്കുമ്പോൾ അതൊരു പോരാളിയുടെ വീര്യവും രാജാവിന്റെ അധികാരവും ഒരുപോലെ പ്രകടമാക്കുന്നുണ്ടായിരുന്നു
കൈകളിൽ വീതിയേറിയ സ്വർണ്ണവളകൾ. കാലിൽ കരകൗശലപ്പണികൾ നിറഞ്ഞ, രാജകീയ ശൈലിയിലുള്ള തോൽപാദരക്ഷകൾ
എന്നെ നോക്കുന്ന ആരോടും ഇത് രാജകുമാരനാണ് എന്ന് വിളിച്ചു പറയുന്ന രീതിയിൽ ആയിരുന്നു എന്റെ വേഷവിധാനം
അല്പം കഴിഞ്ഞ തോഴിമാരുടെചിരി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്
അവളെ കണ്ട എന്റെ കണ്ണുകൾ വിടർന്നു
.
.
അന്തഃപുരത്തിന്റെ നിഗൂഢതകൾക്കപ്പുറത്തുനിന്ന്, കൊട്ടാരത്തിന്റെ വിശാലമായ ഇടനാഴിയിലൂടെ അവൾ കടന്നുവന്നു. കൂടെ നടന്നുനീങ്ങുന്ന തോഴിമാരുടെ നിരയും അവരുടെ വസ്ത്രങ്ങളുടെ ചലനവും ആ രംഗത്തിന് വലിയൊരു പ്രൗഢി പകർന്നു.
അതുവരെ കണ്ട തെരുവിന്റെ ലളിതമായ രൂപത്തിൽ നിന്നുള്ള അവളുടെ പൂർണ്ണമായ മാറ്റം ആരുടെയും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
അവളുടെ തിരുമുടിക്കെട്ട് മുല്ലപ്പൂമാലകളാലും സ്വർണ്ണാഭരണങ്ങളാലും അലങ്കരിച്ചിരുന്നു. അതിനു മുകളിലായി രാജവംശത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ചെറുതകുടും മകുടവും ആകാശക്കാറ്റിന്റെ വേഗതയ്ക്കൊത്ത് ചെറുതായി മിന്നിത്തിളങ്ങി.
അവളുടെ കഴുത്തിൽ കിടക്കുന്ന നവരത്നങ്ങൾ പതിച്ച വലിയ കട്ടിമാലയും മാറോടു ചേർന്നു കിടക്കുന്ന സ്വർണ്ണച്ചെയിനുകളും ആ രാജകീയതയ്ക്ക് മാറ്റുകൂട്ടി.
അവൾ ധരിച്ചിരുന്ന പട്ടുസാരി വെറുമൊരു വസ്ത്രമായിരുന്നില്ല; അതൊരു
കലാരൂപമായിരുന്നു. മാതളപ്പഴത്തിന്റെ ചുവപ്പു നിറമുള്ള ആ പട്ടുതുണിയിൽ സ്വർണ്ണനൂലുകൾകൊണ്ട് കൈപ്പണി തീർത്ത മയിൽപ്പീലിയുടെയും താമരപ്പൂക്കളുടെയും ചിത്രങ്ങൾ തിളങ്ങിനിന്നു.
അവൾ ഓരോ ചുവടുവെക്കുമ്പോഴും നിലത്തുതൊട്ടുതുടയ്ക്കുന്ന ആ പട്ടുപാവാടയുടെ താളവും, കൈകളിൽ അണിഞ്ഞിരിക്കുന്ന സ്വർണ്ണവളകളുടെയും കങ്കണങ്ങളുടെയും മൃദുവായ ശബ്ദവും ആ അന്തരീക്ഷത്തിൽ മുഴങ്ങി.
അരയിൽ സ്വർണ്ണത്തിൽ തീർത്ത നടുത്തളവും, അതിൽ കൊത്തുപണികൾ നിറഞ്ഞ മനോഹരമായ ആഭരണക്കെട്ടുകളും അവളുടെ ഒപ്പമുള്ള തോഴിമാരുടെ പരിചരണവും ആ രംഗത്തെ അത്യന്തം ഗാംഭീര്യമുള്ളതാക്കി മാറ്റി.
മുന്നിൽ നടക്കുന്ന തോഴിമാർ പവിത്രമായ തീവട്ടികളും സുഗന്ധദ്രവ്യങ്ങളും പിടിച്ചുനടക്കുമ്പോൾ, ഒരു രാജ്ഞിയെയോ ദേവതയെയോ പോലെ അവൾ എന്റെ അരികിലേക്ക് പ്രൗഢിയോടെ നടന്നടുത്തു .
പെട്ടെന്ന് അവൾ എന്നെ കണ്ട് ഒന്ന് നിന്നു …അമ്പരപ്പോടെ അവൾ എന്നെ തന്നെ നോക്കി
എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല
