ഇത്രയും വലിയൊരു അത്ഭുതം എങ്ങനെയാണ് എനിക്കുവേണ്ടി ചെയ്യാൻ തോന്നിപ്പിച്ചത്?”
ഞാൻ അവളുടെ അരികിലേക്ക് ചെന്ന്, അവളുടെ കണ്ണീർ തുടച്ചുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു:
“നീ കഷ്ടപ്പെട്ട ആ കാലത്തിന്റെ ഓർമ്മകളെ മായ്ച്ചുകളയാൻ എനിക്ക് കഴിയില്ല പ്രിയേ… പക്ഷേ, നിന്റെ പഴയ വേദനകളെല്ലാം മറന്ന് ഇനിമുതൽ പുഞ്ചിരിയോടെ ഓർക്കാൻ പാകത്തിൽ ഈ ഇടത്തെ ഒരു സ്വർഗ്ഗമാക്കി മാറ്റണമെന്ന് എനിക്ക് തോന്നി.
നിന്റെ ആ ചെറിയ കൂര ഇനിമുതൽ നമ്മുടെ സ്നേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന കൊച്ചുകൊട്ടാരമാണ്.”
ആ വാക്കുകൾ കേട്ട് അവൾ സന്തോഷം കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. പഴയ ആ കഷ്ടപ്പാടുകളുടെ ഓർമ്മകളെയെല്ലാം ആ മനോഹരമായ പൂന്തോട്ടത്തിന്റെ സുഗന്ധം അപ്പോഴേക്കും പൂർണ്ണമായി മാറ്റിമറിച്ചിരുന്നു.
അവൾ പിറകിലേക്ക് നടന്ന് അവളുടെ വിശപ്പകറ്റിയ ഞാവൽ പഴ മരങ്ങളെ നോക്കി നെടുവീർപ്പിട്ടു
പിന്നെ ഞങ്ങൾ നേരെ നടന്ന് അവളുടെ വീടിനു അടുത്തുള്ള ഒരു വൃദ്ധനായ മനുഷ്യന്റെ അടുത്തെത്തി
അദ്ദേഹമായിരുന്നു എന്റെ പെണ്ണിന്റെ വിശപ്പകറ്റാൻ സഹായിച്ചിരുന്നത്
അദ്ദേഹത്തിന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും പലപ്പോഴും
അവൾക് അദ്ദേഹം ഭക്ഷണം കൊടുത്തിട്ടുണ്ട്
ഈ ഗ്രാമത്തിൽ എനിക്കേറ്റവും സ്നേഹവും ബഹുമാനവും ഉള്ള മനുഷ്യൻ
ഞങ്ങളെ കണ്ട അദ്ദേഹം കൂപ്പു കൈകളോടെ ഞങ്ങള്ക് മുന്നിലേക്ക് വന്നു
അവൾ അദ്ദേഹത്തെ നോക്കി
കുറച്ചു ദിവസം മുന്നേ വരെ കണ്ട എന്റെ അയൽവാസിയായ ക്ഷീണിച്ച ആളല്ല
അല്പം കൂടെ ഉന്മേഷം ആ
മുഖത്തു കാണുന്നുണ്ട്
അതവൾ അദ്ദേഹത്തോട് പുഞ്ചിരിച്ചു കൊണ്ട് ചോദിക്കുകയും ചെയ്തു
”കുഞ്ഞേ ..എനിക്ക് ഇപ്പോൾ കൊട്ടാരത്തിലാണ് ജോലി …വലിയ ഭാരമില്ലാത്ത ജോലിയുമാണ് … യുവരാജാവ് കനിഞ്ഞതാണ് ”
അദ്ദേഹം അതിനു സൗമ്യമായി മറുപടി പറഞ്ഞു
അത് കേട്ട അവൾ അത്ഭുദത്തോടെ എന്റെ മുഖത്തു നോക്കി
ഞാൻ അവളെ നോക്കി പിഞ്ചിരിച്ചു ..കണ്ണൊന്ന് ഇറുക്കി കാണിച്ചു
ഞാൻ ഉടനെ രുദ്രനെ നോക്കി …
രുദ്രൻ എനിക്ക് ആ ഭംഗിയായി പൊതിഞ്ഞ സമ്മാന പൊതി തന്നു …. ഞാനത് വാങ്ങി അവൾക്കു നേരെ നീട്ടി അദ്ദേഹത്തിന് കൊടുക്കാൻ പറഞ്ഞു
അവൾ ഒരു അമ്പരപ്പോടെ എന്നെ നോക്കി അത് വാങ്ങി
സന്തോഷത്തോടെ അദ്ദേഹത്തിന് നീട്ടി
അദ്ദേഹം രണ്ടു കയ്യും നീട്ടി നിറ കണ്ണുകളോടെ ആ സമ്മാനം വാങ്ങി
ഞങ്ങൾ സ്നേഹത്തോടെ അദ്ദേഹത്തോട് യാത്രപറഞ്ഞ് കൊട്ടാരത്തിലേക്ക് മടങ്ങി
പിന്നെ അവൾ കൊട്ടാരത്തിൽ എത്തുന്നത് വരെ എന്നോടൊന്നും മിണ്ടിയില്ല ..
പക്ഷെ എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്നിരുന്നു …എന്റെ കയ്യിൽ മുറുകെ പിടിച്ചു
കൊട്ടാരത്തിൽ എത്തി ഞാൻ അവളെ തോഴിമാരോടൊപ്പം മുറിയിലേക്ക് പറഞ്ഞയച്ചു
ഞാൻ അല്പം കഴിഞ്ഞ വരാം എന്നും പറഞ്ഞു
അല്പം അകഴിഞ്ഞ ഞാൻ അവളുടെ മുറിയിലേക്ക് കടന്നു ചെന്നു
അവൾ ജനലരികിൽ എന്തോ ചിന്തയിൽ മുഴുകി പുറത്തേക്ക് നോക്കിയിരിക്കുകയാണ്
എന്നെ കണ്ടതും എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ ചുറ്റി വരിഞ്ഞു ..എന്റെ നെഞ്ചിലേക്ക് തല താഴ്ത്തി കരഞ്ഞു
അവളുടെ ഈ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞാനൊന്നമ്പരന്നു
പിന്നെ അവളുടെ മുഖം എന്റെ കയ്യിൽ കോരി എടുത്ത് അവളോട് ചോദിച്ചു
”എന്തിനാ എന്റെ
പ്രിയതമ ഈ കരയുന്നത് ..
ഈ കണ്ണ് നിറയുന്നത് എനിയ്ക്കിഷ്ടമല്ല ..ഇ കണ്ണ് നിറയരുത് എന്ന അമ്മയും പറഞ്ഞതല്ലേ
.
.
”എന്തിനാ വ്യോമാ എന്നെ ഇങ്ങിനെ സ്നേഹിക്കുന്നത് ”
ഇത്രത്തോളം സ്നേഹിക്കാൻ ഞാൻ എന്ത് പുണ്യമാ നിങ്ങളോടൊക്കെ ചെയ്തത്
എന്റെ അയൽ വീട്ടിലെ അദ്ദേഹത്തിന്റെ സന്തോഷവും അദ്ദേഹത്തിന് കൊടുത്ത സമ്മാനവും എല്ലാം എനിക്ക് എത്രത്തോളം സന്തോഷം തന്നു എന്ന് വാക്കുകളിൽ പറയാൻ കഴിയില്ല
അവിടെ വെച്ചു എന്റെ പ്രാണനായ നിന്നെ ഒന്ന് കെട്ടിപ്പിടിച്ചു ഈ കവിളിൽ ഒരു ചുംബനം നൽകാൻ എത്ര കൊതി ഉണ്ടായിരുന്നു എന്നറിയാമോ
അതിനു സാധിക്കാത്ത വിഷമത്തിലാണ് എനിക്ക് മിണ്ടാൻ പോലും സാധിക്കാഞ്ഞത്
എന്റെ പ്രിയന്റെ നെഞ്ചിലേക്ക് ഒട്ടിയിരിക്കാനല്ലാതെ അപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു
