ഭൂമിയിലെ ഗന്ധർവ്വൻ – 2 2അടിപൊളി  

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ആ ചുവന്ന കവിളിൽ അമർത്തി ഒരു ചുമ്പനം നൽകി തിരിഞ്ഞു നടന്നു

വാതിൽക്കൽ എത്തിയ ഞാൻ അവളെ തിരിഞ്ഞു നോക്കി

ആ പുഞ്ചിരി ആ സുന്ദരമായ മുഖത്തു

തിരിച്ചു വന്നിരിക്കുന്നു …ഇമ വെട്ടാതെ എന്നെയും നോക്കി നിൽക്കുന്ന എന്റെ പെണ്ണിന് തിരിച്ചു ഒരു പുഞ്ചിരി നൽകി ഞാൻ വാതിൽ കടന്നു നടന്നു

.

പുറത്തു എന്നെയും കാത്ത് രുദ്രൻ നിൽക്കുന്നുണ്ട്

ഗൗരവമുള്ള മുഖ ഭാവം തന്നെ

വലിയ ഗൗരവത്തിൽ തെന്നെയാണ് രുദ്രനെ നോക്കി ഗുരു ആജ്ഞാപിച്ചത്

അവളുടെ സമ്മതം ഞാൻ അച്ഛനെയും അമ്മയെയും അറിയിച്ചു

അവർക്കും സന്തോഷമായി

ആ രാത്രി അങ്ങിനെ കഴിഞ്ഞുപോയി

പിറ്റേന്ന് എഴുന്നേറ്റു വാതിൽ തുറന്ന ഞാൻ അമ്പരന്നു

എന്റെ വാതിലിനു മുന്നിൽ ആയുധ ദാരികളായ കുറെ ഭടന്മാർ

അവരുടെ നേത്രത്വം പോലെ രുദ്രനും

ഞാൻ പതിയെ പുറത്തിറങ്ങി ചുറ്റുഭാഗവും ഒന്ന് കണ്ണോടിച്ചു

കൊട്ടാരത്തിന്റെ കാവൽ ശക്തിപ്പെടുത്തിയിട്ടുണ്ട്

പീരങ്കികളും കുതിര പടയാളികളും സജ്ജരാണ്

”എന്താ രുദ്ര ഇത്രയും കാവൽ … യുദ്ധ സാഹചര്യം എന്തെങ്കിലും ”

ഞാൻ രുദ്രനെ നോക്കി ചോദിച്ചു

”രാജാവിന്റെ കല്പനയാണ് വ്യോമ ”

രുദ്രന്റെ മറുപടി

ഞാൻ ഒന്നും മിണ്ടിയില്ല

ഞാൻ നേരെ എന്റെ പ്രണയിനിയുടെ അടുത്തേക്ക് നടന്നു …

പുറകെ രുദ്രന് കുറച്ചു പടയാളികളും

അവളുടെ മുറിയുടെ അടുത്തും സ്ഥിതി മറ്റൊന്നല്ല

കുറെ ആയുധദാരികളായ പടയാളികൾ

എന്നെ കണ്ടതും അവരൊന്ന് വണങ്ങി …ഞാനൊരു പുഞ്ചിരിയോടെ അകത്തേക്ക് നീങ്ങി

വാതിൽ തുറന്ന് അകത്ത് കയറി

അവൾ ഭക്ഷണം കഴിക്കുന്നു

അടുത്തു തന്നെ ബഹുമാനത്തോടെ നിൽക്കുന്ന തോഴിമാർ

ഞാൻ അങ്ങോട്ട് നടന്നു …എന്നെ കണ്ട അവൾ എഴുന്നേറ്റു

ഞാൻ പുഞ്ചിരിയോടെ ഇരിക്കാൻ ആംഗ്യം കാണിച്ചു

അവൾ ഇരുന്നു …ഞാൻ അവളുടെ അടുത്തെത്തി ആ മുഖത്തേക്ക് നോക്കി

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു

നില്കുന്നു

അത് കണ്ട എന്റെ നെഞ്ചിൽ എന്തോ വിങ്ങൽ ഞാൻ അറിഞ്ഞു

”എന്തുപറ്റി പ്രിയേ …എന്തിനാണ് സങ്കടം.. എന്താണ് ഈ കണ്ണുകൾ നിറയാൻ കാരണം”

ഞാൻ പതിയെ അവളിലേക്ക് തല താഴ്ത്തി വിഷമത്തോടെ ചോദിച്ചു

വ്യോമ..സങ്കടമല്ല മറിച് സന്തോഷമാണ് … ഇത്രയും നല്ല ഭക്ഷണം എന്റെ ജീവിതത്തിൽ ഞാൻ ഈ കൊട്ടാരത്തിൽ വന്നപ്പോഴാണ് കഴിക്കുന്നത് .. അതിനു ഞാൻ ദൈവത്തോടും ..എന്റെ ഈ പ്രാണ പ്രിയനോടും നന്ദി പറഞ്ഞതാണ് …

അവൾ എന്നെ ഒന്ന് നോക്കി പതിയെ പറഞ്ഞു

എന്റെ മുഖം അപ്പോഴാണ് തെളിഞ്ഞത്

അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി … അവൾക് ആവശ്യമുള്ളതൊക്കെ ചയ്തു കൊടുക്കാൻ തോഴിമാരോട് പറഞ്ഞ് ..

അവളുടെ മൗന സമ്മതത്തോടെ പുറത്തേക്ക് നടന്നു

അച്ഛനെയും അമ്മയെയും കാണണം

അവരുടെ അന്തപുരത്തിലേക്ക് നടന്നു

രുദ്രനും പടയാളികളും എന്നെ അനുഗമിക്കുന്നുണ്ട്

അന്തപുരത്തിൽ എത്തിയ ഞാൻ പരിഭ്രമത്തോടെ ചുറ്റും നോക്കി

ഞാൻ ഇതുവരെ കാണാത്തതരത്തിലുള്ള സുരക്ഷ

അതൊക്കെ കണ്ടപ്പോൾ എനിക്ക് ഉള്ളിൽ അല്പം ഭയം തോന്നാതെ ഇരുന്നില്ല

ഞാൻ അന്തപുരത്തിന് അകത്ത് കയറി

അമ്മയും അച്ഛനും അവിടെ ഉണ്ട്

ഞാൻ എന്റെ വേവലാതിയുണ് സംശയങ്ങളും അച്ഛനോട് ചോദിച്ചു

എല്ലാത്തിനും അച്ഛൻ മറുപടി തന്നു

.

നാളെ മുതൽ രാജഗുരുവിന്റെ മൂന്ന് ദിവസത്തെ മഹാ യാഗം ഉണ്ട്

അത് കഴിഞ്ഞ യാഗത്തിന്റെ മുന്നിൽ വെച് ഞാൻ എന്റെ പ്രണയിനിയെ താലി ചാർത്തി എന്റെ സ്വന്തമാക്കും

അങ്ങിനെയെന് ഗുരു അച്ഛനോട് പറഞ്ഞത്

.

ഞാൻ രുദ്രനെ അകത്തേക്ക് വിളിച്ചു

എന്നിട്ട് അച്ഛന്റെ നേരെ തിരിഞ്ഞ്

ഞാൻ അച്ഛനോട്

മറ്റൊരു കാര്യം കൂടെ ബോധിപ്പിച്ചു

.”എനിയ്ക്കു അവളെയും കൊണ്ട് ചന്തയിലും അവളുടെ ഗ്രാമത്തിലും ഒന്ന് പോവണം”

.

” വേണ്ട മോനെ …ഇങ്ങനെ ഒരു സാഹചര്യത്തിൽ അവിടെ പോകുന്നത് ആപത്താണ് ”

അച്ഛൻ വിലക്കി

.

”എന്തെ ഇപ്പൊ ഇങ്ങനെ തോന്നാൻ ”

‘അമ്മ എന്നെ നോക്കി ചോദിച്ചു

.

”അമ്മേ… എന്റെ പെണ്ണിനെ ഇത്രയും കാലം ശാപം നിറഞ്ഞവൾ എന്ന് മുദ്രകുത്തി അവളെ വേദനിപ്പിച്ച , അവളെ പട്ടിണിക്കിട്ട ,ജോലി കൊടുക്കാത്ത ,അവളെ കൂടെ നിന്ന് കച്ചവടം ചെയ്യാൻ സമ്മതിക്കാത്ത ആളുകളുടെ ഇടയിലൂടെ അവളെ എനിക്ക് എന്റെ രാജകുമാരിയായിട്ട് കൊണ്ട് പോവണം

Leave a Reply

Your email address will not be published. Required fields are marked *