ഭൂമിയിലെ ഗന്ധർവ്വൻ – 2 2അടിപൊളി  

ആ പുതിയ അനുഭവത്തിന്റെ അമ്പരപ്പും ചെറുവിറയും അവളുടെ മുഖത്ത് അപ്പോഴും മാഞ്ഞിരുന്നില്ല.

അവളോടൊപ്പം ഞാനും കുതിരപ്പുറത്തു കയറി അവൾക് പിറകിലായി ഇരുന്നു

എന്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചു

അപ്പോൾ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി

ആ മുഖത്ത് സന്തോഷവും അതിലേറെ അത്ഭുദവും ഉണ്ടായിരുന്നു

അങ്ങനെ ഞങ്ങൾ യാത്ര തുടർന്നു

ഇടവഴികളും ,കവലകളും എല്ലാം കടന്ന് യാത്ര നീളുകയാണ്

എല്ലാ സ്ഥലത്തും ഭടന്മാർ

കാവൽ ഉണ്ട്

അവൾ ചെറിയ കുഞ്ഞിനെ പോലെ അത്ഭുതത്തോടെ ചുറ്റുപാടും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്

ആ മുഖം മുഴുവൻ സന്തോഷം കൊണ്ട് തുടിച്ചിട്ടുണ്ട് ..ഞാൻ പുറകിലാണെങ്കിലും അതെനിക്കറിയാൻ പറ്റുന്നുണ്ട്

ആളുകളുടെ കണ്ണുകൾ ഞങ്ങളെ തന്നെ നോക്കി നില്കുന്നു

പലരും ചെയ്യുന്ന ജോലി നിർത്തി വെച്ച് ഞങ്ങളിലേക്ക് തന്നെ കണ്ണും നട്ട് ഇരിക്കുന്നു

അങ്ങനെ ഞങ്ങൾ അന്നത്തെ ചന്തയുടെ ഭാഗത്തു എത്തി

കുറെ ഭടന്മാർ ഉണ്ട്

ഞങ്ങൾ ചന്തയുടെ അകത്തേക്ക് കയറി

അവളെ കണ്ട പലരും അന്താളിച് നോക്കുന്നത് ഞാൻ കണ്ടു ,ചിലർ മൂക്കത്ത് വിരൽ വെച്ചിരിക്കുന്നു

അതെല്ലാം കണ്ട എനിക്ക് ചിരി പൊട്ടി

ഉള്ളിൽ പൊട്ടിച്ചിരിച്ച് പുറമേക്ക് അത് പുഞ്ചിരി മാത്രമാക്കി

അവൾ ചുറ്റുപാടും നോക്കി പലരോടും സന്തോഷത്തോടെ ചിരിക്കുകയും

ചിലരോട് കൈ കാണിച്ച പരിചയം പുതുക്കുകയും ഒക്കെ ഉണ്ടായിരുന്നു

അങ്ങനെ ഞങ്ങൾ അവൾ കച്ചവടം ചെയ്ത ഭാഗത്തു എത്തി

അവിടേക്ക് നോക്കിയ അവൾ പെട്ടെന്ന് എന്റെ കയ്യിൽ ഒന്ന് മുറുക്കി പിടിച്ചു

ഞാനാ മുഖത്തേക്ക് എത്തി നോക്കി

ആ പുഞ്ചിരി മാഞ്ഞിരിക്കുന്നു

”എന്ത് പറ്റി പ്രിയേ ”

ഞാൻ അവളോട് ചോദിച്ചു

”അതായിരുന്നു എന്റെ സ്ഥലം … ആളുകൾ അധികം വരാത്ത..ആരും നോക്കാത്ത ..

ഞാൻ വിശപ്പ് സഹിച്ചു കുനിഞ്ഞിരിക്കുന്ന ഇടം ”

അവൾ കച്ചവടം ചെയ്തിരുന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടി സങ്കടത്തോടെ എന്നോട് പറഞ്ഞു

അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു

”അതാണ് എനിക്ക് ഈ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടം …എന്റെ ജീവനായ ഈ രാജകുമാരിയെ എനിക്ക് സമ്മാനിച്ച സ്ഥലം ”

ഞാൻ അവളെ

എന്റെ നെഞ്ചോട് ചേർത്ത് പതിയെ പറഞ്ഞു

അവൾ എന്നെ നോക്കി ഒരു നിറഞ്ഞ പുഞ്ചിരി തന്നു

പിന്നെ അവിടന്ന് അവളുടെ ഗ്രാമത്തിലേക്ക് നീങ്ങി

ഗ്രാമത്തിന്റെ മറ്റൊരു വശത്തുകൂടി ആണ് ഞങൾ ഗ്രാമത്തിലേക്ക് പ്രവേശിച്ചത്

ഗ്രാമം മുഴുവൻ ഭടന്മാർ ഉണ്ട്

ഗ്രാമത്തിലെ ആളുകൾ ഞങ്ങളെ കണ്ടതും അത്ഭുതത്തോടെ നോക്കി നിന്നു

പല മുഖത്തും അസൂയയും എനിക്ക് കാണാൻ കഴിഞ്ഞു

അവരോട് എനിക്ക് ചെറിയ പുച്ഛമായിരുന്നു

എന്റെ പെണ്ണിനെ പട്ടിണിക്കിട്ടു ആളുകൾ ..അവർ ഇനി ആരോടും ഇങ്ങനെ ചെയ്യരുത്

അതായിരുന്നു എൻറെ ഉദ്ദേശം

ഞങ്ങൾ നടന്ന് അവളുടെ കുടിലിന്റെ അടുത്തെത്തി

അങ്ങോട്ട് തിരിഞ്ഞു നോക്കിയ അവളുടെ മുഖം വിടർന്നു

ഞാൻ പതിയെ കുതിരയിൽ നിന്ന് ഇറങ്ങി ..അവളെയും കൈ പിടിച്ചിറക്കി

അവൾ വീണ്ടും അങ്ങോട്ട് നോക്കി … ആ സുന്ദരമായ മുഖം വീണ്ടും വിടർന്നു

മുഖത്തൊരു വെളിച്ചം പരന്നു

അവളുടെ ആ പഴയ കുടിലിന്റെ ചുറ്റും ഞാൻ മാറ്റിമറിച്ചിരുന്നു. ചോർന്നുപോയ മേൽക്കൂരയെല്ലാം പുതുക്കിപ്പണിത് മനോഹരമായ പനയോലകൾ കൊണ്ട് മേഞ്ഞു. ചുറ്റുമുള്ള ചെറിയ മുറ്റമെല്ലാം വെട്ടിത്തെളിച്ച്, നാനാവിധത്തിലുള്ള വർണ്ണപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടങ്ങൾ കൊണ്ട് ഞാൻ അതിനെ അലങ്കരിച്ചിരുന്നു.

റോസാപ്പൂക്കളും ജമന്തിയും മുല്ലയും വള്ളിച്ചെടികളും ആ ചെറിയ കുടിലിന് ചുറ്റും ഒരു മാലപോലെ പടർന്നു കിടന്നു. പൂക്കളുടെ സുഗന്ധം അവിടെ വായുവിൽ പരന്നൊഴുകി, ആ വീടും പരിസരവും മൊത്തം മുഖച്ഛായ തന്നെ മാറിയിരുന്നു.

അത്ഭുതം കൊണ്ടും സന്തോഷം കൊണ്ടും വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ പതുക്കെ ആ പൂന്തോട്ടത്തിലൂടെ നടന്ന് ആ പഴയ കുടിലിന്റെ വാതിൽപ്പടിയിലേക്ക് അടുത്തു.

കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ട് അവൾ എന്നെ നോക്കി

ചോദിച്ചു:

“വ്യോമാ … ഇതെന്റെ കൂര തന്നെയാണോ? ഞാൻ ഒരുപാട് കണ്ണുനീർ പൊഴിച്ച, ഒരു പിടി അന്നത്തിന് വേണ്ടി കഷ്ടപ്പെട്ട ആ പഴയ സ്ഥലമാണിത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *