ഭൂമിയിലെ ഗന്ധർവ്വൻ – 2 2അടിപൊളി  

അച്ഛന്റെ ഗാംഭീര്യമുള്ള കണ്ണുകൾ അവളിൽ പതിഞ്ഞപ്പോൾ അവൾ പതുക്കെ തല താഴ്ത്തി.

അപ്പോൾ ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു.

“അച്ഛാ, അമ്മേ… ഞാൻ അന്ന് ആ തിരക്കേറിയ ചന്തയിലൂടെ നടക്കുമ്പോൾ, തെരുവിന്റെ ഒരു മൂലയിൽക്കണ്ട ഈ പാവം കുട്ടിയുടെ കണ്ണുകളിലെ നിഷ്കളങ്കതയാണ് എന്നെ കീഴ്പെടുത്തിയത്.

പ്രൗഢഗംഭീരമായ കൊട്ടാരങ്ങളിൽ ഇല്ലാത്ത എന്തോ ഒരു സമാധാനം അവളുടെ ആ മുഖത്തുണ്ടായിരുന്നു . എനിക്കിവളെ ഇഷ്ടമാണ്… ഇവൾക്ക് സമ്മതമാണെങ്കിൽ, എന്റെ ജീവിതസഖിയായി, ഈ രാജ്യത്തിന്റെ രാജകുമാരിയാക്കാൻ ഞാൻ ഇവളെ ഈ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതാണ്.

എന്റെ വാക്കുകൾ കേട്ട് ‘അമ്മ സ്നേഹത്തോടെ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ കൈകൾ തന്റെ കയ്യിലെടുത്തു. തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് വിശ്വസിക്കാനാവാതെ, കണ്ണുനിറഞ്ഞ അവളുടെ മുഖം ‘അമ്മ കൈകുമ്പിളിൽ എടുത്തു പതിയെ ആ കണ്ണീർ തുടച്ചു

”ഇനി ഈ കണ്ണ് നിറയരുത് മോളെ ”

‘അമ്മ അവളോടായി പറഞ്ഞു … എന്റെ മുഖത്തു നോക്കി

”എനിയ്ക്കിവളോടൊന്ന് സംസാരിക്കണം ”

എന്ന് അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി പതിയെ പറഞ്ഞു

”മ്മ് ..ചെല്ലൂ ”

അമ്മയാണ്

മറുപടി പറഞ്ഞത്

അതും പറഞ്ഞ ‘അമ്മ അച്ഛനോട് ചാരി നിന്നു

ഞാൻ രണ്ടു പേരുടെയും മുഖത്തു നോക്കി … ആ മുഖങ്ങളിൽ സന്തോഷം നിഴലിച്ചു നിന്നിരുന്നു

എല്ലാവരുടെയും കണ്ണുകളിൽ നിന്നും മാറി, കൊട്ടാരത്തിന്റെ നിലാവ് പരന്ന ആ വിശാലമായ മട്ടുപ്പാവിലേക്ക് ഞാൻ അവളെ കൈപിടിച്ചു നടത്തി. തണുത്ത കാറ്റ് വീശിയടിക്കുന്ന ആ മേൽക്കൂരയിൽ നിന്ന് നോക്കിയാൽ താഴെ ഉറങ്ങിക്കിടക്കുന്ന ആ രാജ്യത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി കാണാമായിരുന്നു…”

”നീ വല്ലാതെ ഭയപ്പെട്ടിരിക്കുകയാണല്ലേ? എന്തിനാണ് പെട്ടെന്ന് നിന്നെ ഇവിടേക്ക് കൊണ്ടുവന്നതെന്നോർത്ത് നിന്റെ മനസ്സ് മുഴുവൻ ചോദ്യങ്ങളും ആശങ്കകളുമായിരിക്കുമെന്ന് എനിക്കറിയാം.”

ഞാൻ അവളോടായി ചോദിച്ചു

അവൾ പതുക്കെ തലയുയർത്തി, വിറയ്ക്കുന്ന ചുണ്ടുകളോടെ എന്തോ പറയാൻ ശ്രമിച്ചെങ്കിലും തൊണ്ടയിടറി വാക്കുകൾ പുറത്തേക്ക് വന്നില്ല. അവൾ വീണ്ടും തല താഴ്ത്തി കണ്ണീർ തുടച്ചു.

“കുഴപ്പമില്ല… പേടിക്കേണ്ട, സാവധാനം സംസാരിക്കൂ. എനിക്ക് നിന്റെ മനസ്സിലുള്ളത് അറിയണം. ഈ കൊട്ടാരവും ഇവിടുത്തെ വസ്ത്രങ്ങളും ആഭരണങ്ങളും നിനക്ക് തീർത്തും അപരിചിതമായിരിക്കുമെന്ന് എനിക്കറിയാം.”

ഞാൻ പറഞ്ഞു

അവൾ ഒടുവിൽ വിറയാർന്ന ശബ്ദത്തിൽ, കണ്ണീരോടെ സംസാരിച്ചുതുടങ്ങി

“എനിക്ക്… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല പ്രഭു. തെരുവിൽ ചെറിയൊരു കച്ചവടം ചെയ്ത് ജീവിച്ച എന്നെ… എന്തിനാണ് ഈ കൊട്ടാരത്തിലേക്ക് ഇങ്ങനെയൊരു മഹാഭാഗ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്?

ഒരു രാജകുമാരിയായി ജീവിക്കാനുള്ള യോഗ്യതയോ പരിചയമോ എനിക്കില്ല… എന്റെ ഉള്ളിൽ ആകെ ഭയമാണ്.”

.

.

”എന്നെ.. വ്യോമ… എന്ന് വിളിച്ചാൽ മതി … അതാണ് എനിക്കിഷ്ടവും സന്തോഷവും ”

ഞാൻ പുഞ്ചിരിയോടെ പറഞ്ഞു

.

.

ഞാൻ അവളുടെ തോളിൽ സ്നേഹത്തോടെ കൈവെച്ചു ശാന്തമായി പുഞ്ചിരിച്ചു കൊണ്ട് അവളോട്

പറഞ്ഞു

””യോഗ്യതയെന്നോ പരിചയമെന്നോ ഒക്കെ പറയുന്നത് പഠിച്ചെടുക്കാവുന്നതേയുള്ളൂ

ഞാൻ ആ ചന്തയിലൂടെ നടക്കുമ്പോൾ നൂറു കണക്കിന് ആളുകളുടെ ഇടയിൽ നിന്ന് എന്റെ കണ്ണുകൾ യാന്ത്രികമായി നിന്നിലേക്ക് വീണതാണ് …പക്ഷെ അത് യന്ത്രികമായിരുന്നോ അതോ എന്നെ അങ്ങോട്ട് ആരെങ്കിലും അദൃശ്യമായി നയിച്ചതാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല പക്ഷെ ഒന്നറിയാം ..

ഇപ്പോൾ ഞാൻ നിന്നെ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നുണ്ട്

രാജാവായാലും സാധാരണക്കാരനായാലും സ്നേഹിക്കാൻ മനസ്സ് വേണം, അത് നിന്നിലുണ്ട്.

എന്നെ നിനക്ക് ഇഷ്ടമാണെങ്കിൽ ഇനി എല്ലാറ്റിനും ഞാൻ കൂടെയുണ്ടാകും.

”

ഞാൻ അവളുടെ കൈകൾ മെല്ലെ എന്റെ കൈകളിലേക്ക് എടുത്തു.

“ഒരിക്കലും പേടിക്കേണ്ടതില്ല. എന്റെ ജീവിതത്തിന്റെ പാതിയായി , ഈ കൊട്ടാരത്തിന്റെ രാജ്ഞിയായി എന്റെ കൂടെ നിൽക്കാൻ നിനക്ക് സമ്മതമാണോ? നിന്റെ മനസ്സ് പറയുന്നത് എന്താണെന്ന് എനിക്ക് കേൾക്കണം.”

Leave a Reply

Your email address will not be published. Required fields are marked *