“വ്യോമ … എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോവുകയാണോ? എനിക്ക്…
എനിക്ക് വല്ലാത്ത ഭയമാകുന്നു…”
.
ഞാൻ അവളുടെ കൈകൾ എന്റെ കൈകളിൽ സുരക്ഷിതമായി കോർത്തുപിടിച്ചുകൊണ്ട് സ്നേഹത്തോടെ പുഞ്ചിരിച്ചു:
“പേടിക്കേണ്ട പ്രിയേ… നീ ഇനിയൊരിക്കലും ഒറ്റയ്ക്കല്ല. ഈ മുറിക്ക് പുറത്ത് നമ്മുടെ വിശ്വസ്തരായ ഭടന്മാർ കാവലുണ്ടാകും. യാതൊരു ആശങ്കയുമില്ലാതെ ധൈര്യമായി ഉറങ്ങിക്കോളൂ…
രാവിലെ ആ സൂര്യവെളിച്ചം പരക്കുമ്പോൾ ഞാൻ വീണ്ടും നിന്റെ അരികിലേക്ക് വരും.”
.
എന്റെ വാക്കുകൾ കേട്ട് അവൾക്ക് ചെറിയൊരു ആശ്വാസം ലഭിച്ചു. ഭയം നിറഞ്ഞ ആ മുഖത്ത് പതുക്കെ ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു.
പിന്നീട് അവൾക്ക് യാത്രാമൊഴി ചൊല്ലി, ഞാൻ ആ മുറിവിട്ട് പുറത്തേക്ക് നടന്നു.
ഞാൻ പുറത്തു ഇറങ്ങിയതും പുറത്തുള്ള കാവൽ ഭടന്മാർ എന്നെ ഒന്ന് വണങ്ങി
ഞാൻ അവരോട് ഒന്ന് പുഞ്ചിരിച്ച് മുന്നോട്ട് നടന്നു
കുറച്ച് മുന്നിലെത്തിയപ്പോൾ അതാ നിൽക്കുന്നു രുദ്ര
ഞാൻ ആ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു
പക്ഷെ എനിക്ക് ആ മുഖത്ത് പുഞ്ചിരി കാണാൻ കഴിഞ്ഞില്ല
ഞാൻ ആ മുഖത്തേക്ക് ഒന്നുടെ സൂക്ഷിച്ചു നോക്കി ..ഞാൻ ഒന്ന് ഞെട്ടി
രുദ്രന്റെ മുഖത്ത് ഭയം
ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് വരെ രുദ്രന്റെ മുഖത്തു കാണാത്ത ഒരു ഭാവം
”എന്താ രുദ്ര …എന്തുപറ്റി ”
ഞാൻ ആശങ്കയോടെ ചോദിച്ചു
”വാഗ …വാഗ .. വന്നിട്ടുണ്ട് ”
രുദ്ര പരിഭ്രമത്തോടെ പറഞ്ഞു
അത് കേട്ട് ഞാൻ വീണ്ടും ഞെട്ടി
ഇന്ന് കൊട്ടാരത്തിൽ മുഴുവൻ ഞെട്ടലാണല്ലോ എന്നും ചിന്തിച്ചു പതിയെ രാജ സദസ്സിലേക്ക് നടന്നു
എങ്കിലും എന്തിനായിരിക്കും ”വാഗ” വന്നത്
ഇരുപത്തിമൂന്നു വർഷമായി പൂജയിൽ മുഴുകിയ മഹാ മാന്ത്രികൻ
ഇപ്പോൾ ഇവിടെ വരണമെങ്കിൽ അതിനു തക്കതായ എന്തെങ്കിലും കാരണം കാണും
ഇനി എന്നോട് എന്തെങ്കിലും പറയാനാകുമോ ?..
ദിവസങ്ങൾ മുൻപ് മാത്രം കേട്ട് പരിചയമുള്ള ആ വ്യക്തിയെ രുദ്രൻ പറഞ്ഞതിലൂടെ
ആവോളം മനസ്സിലാക്കിയിരുന്നു
അന്ന് അദ്ദേഹത്തെ കാണാനും ആഗ്രഹിച്ചിരുന്നു
അതിത്ര പെട്ടെന്ന് പ്രതീക്ഷിച്ചിട്ടുമില്ല
അങ്ങിനെ എന്തൊക്കെയോ ആലോചിച്ച് ഞാൻ രാജ സദസ്സിലേക്ക് പതിയെ കയറി ചെന്നു
ഒരുപാട് പേര് അവിടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു
അച്ഛൻ സിംഹാസനത്തിൽ ഉപവിഷ്ടനാണ് ..അടുത്ത് തന്നെ അമ്മയും
എല്ലാവരുടെ മുഖത്തും ഒരേ ഭാവം …അതിൽ അല്പം ഭയം കലർന്നിട്ടുണ്ട്
ഞാൻ രാജ സദസ്സിലേക്ക് കയറിചെന്നതും എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് തിരിഞ്ഞു
അതോടെ ഞാൻ ഒന്ന് നിന്നു …പതിയെ പിറകിലേക്ക് നോക്കി രുദ്ര അവൻ കൂടെ തന്നെ ഉണ്ട് മുഖത്തെ ഭാവം എല്ലാവരെയും പോലെ തന്നെ
എന്റെ ജീവിതത്തിൽ ആദ്യമായി രുദ്രന്റെ മുഖത്തേക്കു കാണുന്ന ആ ഭാവം എന്നെ
തികച്ചും അത്ഭുദപ്പെടുത്തിയിരുന്നു
പെട്ടെന്ന് സദസ്സിൽ നിന്ന് ഒരാൾ എഴുന്നേറ്റു എന്റെ നേരെ വന്നു
അയാൾ എഴുന്നേറ്റപ്പോൾ സദസ്സിലുണ്ടായിരുന്ന മുഴുവൻ പേരും എഴുന്നേറ്റു
അതെന്തിനാ എന്ന ഒരു ചോദ്യം എന്റെ പുരികത്തിൽ വന്നു നിന്നു
ഞാൻ എന്റെ നേരെ നടന്നു വരുന്ന ആളെ നോക്കി
ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആളെ ബോധ്യമായി
”വാഗ ” രുദ്രൻ പറഞ്ഞ മഹാ മാന്ത്രികനായ ”വാഗ ”
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ അദ്ദേഹത്തെ നേരിൽ കാണുന്നത്. ആ കാഴ്ച എന്റെ ഉള്ളിൽ ഒരു നിമിഷം അമ്പരപ്പും ചെറിയൊരു ഭയവും നിറച്ചു.
അദ്ദേഹത്തിന്റെ രൂപവും ഭാവങ്ങളും ഒരേസമയം വിസ്മയകരവും ഭയാനകവുമായിരുന്നു:
കാലങ്ങളായുള്ള കഠിനമായ തപസ്സും സൂര്യവെളിച്ചം കാണാത്ത ഏകാന്തതയും അദ്ദേഹത്തിന്റെ ശരീരത്തെ പൂർണ്ണമായി മാറ്റിമറിച്ചിരുന്നു. നീണ്ട് വളർന്ന കട്ടികൂടിയ വെളുത്ത താടിയും, തലമുട്ടോളം അഴിഞ്ഞുകിടക്കുന്ന പാൽനരച്ച മുടിയും അദ്ദേഹത്തിന്റെ മുഖത്തിന്റെ വലിയൊരു ഭാഗവും മറച്ചിരുന്നു.
എങ്കിലും ആ മുടികൾക്കിടയിലൂടെ പുറത്തേക്ക് നോക്കുന്ന ആ കണ്ണുകൾ… അവ കനലുകൾ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. ശരീരത്തിലെ ഞരമ്പുകളും അസ്ഥികളും വലിഞ്ഞുമുറുകി, വായുവിൽ മാത്രം ജീവിക്കുന്ന ഒരു യോഗിയെപ്പോലെയായിരുന്നു ആ ശരീരം.
