ഭൂമിയിലെ ഗന്ധർവ്വൻ – 2 2അടിപൊളി  

രാജസദസ്സിൽ വെച്ച് ഗുരു പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ വലിയൊരു പ്രകമ്പനം സൃഷ്ടിച്ചിരുന്നു

അവളുടെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ അവൾ ജനലരികിൽ നിന്ന് പുറത്തേക്ക് നോക്കുകയായിരുന്നു. എന്നെ കണ്ടതും അവളുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു

.

ഞാനും അവളോടൊപ്പം ആ ജനലരികിൽ ചെന്ന് നിന്ന് പുറത്തേക്ക് നോക്കി അവളോട് പറഞ്ഞു

“പ്രിയേ… നമ്മുടെ ജീവിതം നമ്മൾ വിചാരിച്ചതിലും വേഗത്തിൽ ഒരു പുതിയ അധ്യായത്തിലേക്ക് കടക്കാൻ പോവുകയാണ്.”

അവൾ സംശയത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി.

.

“വ്യോമാ … എന്താണ് താങ്കൾ പറയുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ?

അങ്ങ് എന്തോ വലിയ ചിന്തയിലാണല്ലോ…”

അവൾ അമ്പരപ്പോടെ ചോദിച്ചു

.

“ഒരു പ്രശ്നവുമില്ല.

പക്ഷേ ഒരു സന്തോഷവാർത്തയുണ്ട്. നമ്മുടെ രാജഗുരു കൊട്ടാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. നമ്മൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, എന്റെ ജീവിതത്തിലെ നിന്റെ സ്ഥാനത്തെക്കുറിച്ചും അറിഞ്ഞപ്പോൾ ഗുരുജി പറഞ്ഞത് ഒന്നേയുള്ളൂ…

നമ്മുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തണം എന്ന്!”

ഞാൻ അവളോടായി പറഞ്ഞു

.

ആ വാക്കുകൾ കേട്ടതും അവൾ വിസ്മയത്തോടെ കണ്ണുകൾ വലുതാക്കി എന്നെ നോക്കി നിൽക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്ത കേട്ട അമ്പരപ്പ് അവളുടെ മുഖത്ത് വ്യക്തമായിരുന്നു.

“വിവാഹമോ? ഇത്രയും പെട്ടെന്നോ? … ഞാൻ… ഒരു സാധാരണ തെരുവ് പെൺകുട്ടിയായ എന്നെ ഈ കൊട്ടാരത്തിലെ രാജകുമാരൻ ഇത്രയും വേഗം താലി ചാർത്തി സ്വന്തമാക്കുമെന്നോ? എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല…”

അതും പറഞ്ഞ അവൾ അഷ്ചൊര്യത്തോടെ എന്നെ നോക്കി

.

“ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, പ്രിയേ. നീ എന്റെ രാജ്ഞിയാണ്. അതിന് ഇനി നാളുകൾ നീട്ടിക്കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വരാനിരിക്കുന്ന മംഗളമുഹൂർത്തത്തിൽ നീ എന്റെ സ്വന്തമാകും.

എന്റെ ജീവിതത്തിന്റെയും ഈ രാജ്യത്തിന്റെയും സർവ്വ സൗഭാഗ്യങ്ങളും നിന്റേതായി മാറും.”

ഞാനവൾക്കു മറുപടി കൊടുത്തു

.

എന്റെ വാക്കുകളിൽ നിറഞ്ഞ സത്യസന്ധതയും സ്നേഹവും കണ്ടപ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി. ആ അമ്പരപ്പെല്ലാം മാറി, അതിരറ്റ ആനന്ദത്തോടെ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.

“എന്റെ ജന്മം ധന്യമായി വ്യോമ … സ്വപ്നത്തിൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത ഈ വലിയ ഭാഗ്യം എനിക്ക് തന്നതിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല.

താങ്കളുടെ നിഴലായി, ജീവന്റെ പാതിയായി ജീവിക്കാൻ ഞാൻ പൂർണ്ണമനസ്സോടെ സമ്മതിക്കുന്നു.”

അവൾ സന്തോഷത്തോടെ എന്നോട് പറഞ്ഞു

അത് കേട്ട എന്റെ ഉള്ളു നിറഞ്ഞു

ഞാൻ എന്റെ രണ്ട് കയ്യും കൊണ്ട് അവളുടെ മുഖം കോരിയെടുത്തു നിലാവിന്റെ പ്രകാശം പരന്ന നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി

അവളുടെ മുഖത്തേക്ക് നോക്കി

കണ്ണുകളടച്ച് ചെറു പുഞ്ചിരിയോടെ എന്റെ ചുംബനം ആസ്വദിച്ച് നിക്കുന്ന അവളുടെ മുഖം എന്റെ ഉള്ളു നിറച്ചു

ഞാൻ എന്റെ അധരങ്ങളെ അവളുടെ അധരങ്ങളിലേക്ക് അടുപ്പിച്ചു …അവൾ ചെറുതായൊന്ന് വിറച്ചത് ഞാൻ അറിഞ്ഞു

അവൾ എന്നെ ചുറ്റി വരിഞ്ഞ് എന്നിലേക്ക് കൂടുതൽ അടുത്തു

ആ ജനലരികിൽ പാൽ നിലാവിന്റെ വെട്ടത്തിൽ ഞങ്ങളുടെ അധരങ്ങൾ ഒന്നായി

ഞങ്ങളുടെ ശ്വാസഗതി വളരെ വേഗത്തിലായി

അവൾ എന്നെ ചുറ്റിയ കൈ ഒന്നുടെ മുറുക്കി … എന്നിലേക്ക് കൂടുതൽ അലിയുന്ന പോലെ അടുത്തു

ഞങ്ങൾ രണ്ടു പേർക്കും ശ്വാസം എടുക്കാൻ ബുദ്ദിമുട്ട് തോന്നി

ഞങ്ങളുടെ അധരങ്ങൾ പതിയെ അകന്നു

ഞാനാ കണ്ണുകളിലേക്ക് നോക്കി

പൂർണ മനസ്സോടെ എന്നിലേക്ക് അലിയാൻ വെമ്പുന്ന എന്തോ ഒന്ന് ഞാനാ കണ്ണിൽ കണ്ടു

എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല

ഞങ്ങൾ കുറെ നേരം കണ്ണുകളിലേക്ക് നോക്കി നിന്നു

പിന്നെ അവളോട് ഉറങ്ങാൻ പറഞ്ഞ് ഞാൻ പതിയെ നിറഞ്ഞ പുഞ്ചിരിയോടെ അവളിൽ നിന്ന് അകന്നു

ഞാൻ അകലുമ്പോൾ ആ മുഖത്തുള്ള പുഞ്ചിരി പതിയെ മാഞ്ഞു മുഖത്തു ഒരു കാർ മേഘം മൂടുന്നത് പോലെ തോന്നി

Leave a Reply

Your email address will not be published. Required fields are marked *