”ഇനിയും ദൂരമുണ്ടോ ”
ഞാൻ മുൻപിൽ പോകുന്ന ഭടനോട് ചോദിച്ചു
”അവിടെയാണ്”
ഭടൻ നേരത്തെ കണ്ട വീടുകളുടെ ഭാഗത്തേക്ക് കൈ ചൂണ്ടി
ഞങ്ങൾ നടന്ന് അവിടെ എത്തി
ഒരു ചെറിയ സൈന്യം അവിടെ ഉണ്ട് .. ഞങ്ങൾ കൊട്ടാരത്തിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ചന്തയിൽ ഉണ്ടായിരുന്നവരിലെ ഒരു ഭടനെയും ഒരു ചെറിയ സൈന്യത്തെയും രുദ്രൻ ഇങ്ങോട്ട് അയച്ചതാണ്
ഞാൻ പുഞ്ചിരിയോടെ രുദ്രനെ നോക്കി
”ആർക്കും ബുദ്ധിമുട്ടാവില്ല …ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് ”
എന്റെ മുഖത്ത് നോക്കി രുദ്ര ശാന്തമായി പറഞ്ഞു
ഞങ്ങൾ ആ വീടുകളുടെ അടുത്തെത്തി ..അല്പം കൂടെ ഉള്ളിലേക്ക് പോയപ്പോൾ
ഒരു ചെറിയ കുടിൽ
മുന്നിലെ ഭടൻ അവിടേക്ക് വിരൽ ചൂണ്ടി അതാണ് വീടെന്ന കാണിച്ചു
കുടിൽ എന്ന് പോലും പറയാൻ പറ്റാത്ത ഒരു കൂര
അതിന്റെ മുകളിൽ പനയോല എങ്ങിനൊയൊക്കെയോ വെച്ചിരിക്കുന്നു
ഒരു ഒറ്റ മുറി പോലെ തോനുന്നു
ഞാൻ കുതിരയിൽ നിന്ന് താഴെ ഇറങ്ങി …എന്നോടൊപ്പം രുദ്രനും
ഞാൻ ആ കുടിലിന്റെ മുറ്റത്തേക്ക് നടന്നു എന്നെ അനുഗമിച്ച് രുദ്രനും കൂടെ വന്നു …
കൂടെ ഉണ്ടായിരുന്ന
ഭടന്മാരോട് അവിടെ തന്നെ നിൽക്കാൻ ഞാൻ ആംഗ്യം കാണിച്ചു
ഞാൻ വീടിനു ചുറ്റും നോക്കി ആരെയും കാണുന്നില്ല
പെട്ടെന്ന് ആ കുടിലിന്റെ പുറകിൽ നിന്നും എന്തോ ശബ്ദം കേട്ട് ഒന്ന് നോക്കിയ രുദ്ര അങ്ങോട്ട് വിരൽ ചൂണ്ടി എന്നെ നോക്കി
ഞാനും രുദ്രനും കുടിലിനു പുറകിലേക്ക് നടന്നു
ഞാൻ പിറകിലെത്തി അവളെ കണ്ട് നിന്നു ..
ഞാവൽ മരങ്ങൾ
അവൾ അതിൽ നിന്ന് പഴങ്ങൾ പറിക്കുകയാണ് …കയ്യിൽ ഒരു തുണി സഞ്ചി ഉണ്ട്
അവളുടെ ശ്രദ്ധ മുഴുവൻ പഴങ്ങളിലേക്കും ആ മരത്തിലേക്കുമാണ് …
നാളെ ചന്തയിൽ വിൽക്കാൻ ഉള്ളതാവും
ഞാൻ സങ്കടത്തോടെ എന്റെ പെണ്ണിനെ നോക്കി
ചന്തയിൽ കണ്ട അതെ വേഷം
കറുത്ത ഉടുപ്പ് … അതിനു ഇപ്പോഴും ആ മുഷിപ്പ് ഉണ്ട്
അവളുടെ മുഖത്ത് കുറച്ചു തെളിച്ചം കൂടിയിട്ടുണ്ട്
ഇന്നലെ രുദ്രൻ കൊടുത്ത വെള്ളിക്കാശ് കൊണ്ട് വയറു നിറയെ ഭക്ഷണം കഴിച്ചത് കൊണ്ടാവും
മുടി ഇപ്പോഴും ഇന്നലെ കണ്ട പോലെ തന്നെ .. കൈ കൊണ്ട് ഒതുക്കി വെച്ചിട്ടുണ്ട്
അല്പം മെലിഞ്ഞ ശരീരം …തൂവെള്ള നിറമാണ്
പഴങ്ങൾ പറിക്കുന്നതിന്റെ തിരക്കിൽ ഇന്നലെ കണ്ട തക്കാളിപ്പഴം പോലെ ചുവന്ന ചുണ്ടുകൾ വായിലേക്ക് മടക്കി വെച്ചിരിക്കുന്നു
ഞാൻ പുഞ്ചിരിയോടെ രുദ്രനെ നോക്കി …
രുദ്രൻ എന്റെ മുഖത്തു നോക്കി പുഞ്ചിരിയോടെ നില്കുന്നു …
അവൾ ഒന്ന് ഞങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു
പെട്ടെന്ന് ഞങ്ങളെ കണ്ട അവൾ ഒന്ന് ഞെട്ടി …
കയ്യിലുണ്ടായിരുന്ന പഴങ്ങൾ നിറച്ച സഞ്ചി താഴെ വീണു ..
മുഖത്തു പെട്ടെന്നുണ്ടായ പരിഭ്രമം… ഞങ്ങളാണെന്ന് അറിഞ്ഞതോടെ ശാന്തമായി
ചിലപ്പോ ദിവസങ്ങൾക്കു ശേഷം വയറു നിറയെ ഭക്ഷണം കഴിച്ചതും …അതിനു കരണക്കാരായവരെ കണ്ടത് കൊണ്ടുമാവാം ആ ശാന്തത
ആ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു
എന്റെ പെണ്ണിന്റെ ആദ്യത്തെ പുഞ്ചിരി ഞാൻ കണ്ടു …എന്റെ ഉള്ളിൽ ആയിരം സൂര്യൻ ഒരുമിച്ച് ഉദിച്ചപോലെ തോന്നി
ഞാൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി …
എന്റെ മനസ്സ് വായിച്ച പോലെ… രുദ്രൻ എന്നെ അനുഗമിച്ചില്ല ..ഞങ്ങളെ നോക്കി അവിടെ തന്നെ നിന്നു
.
അവൾ വലിയ ബഹുമാനത്തോടെയും ചെറിയ പുഞ്ചിരിയോടെയും എന്നെ തന്നെ നോക്കി
തൊഴു കയ്യോടെ നിൽക്കുകയാണ്
ഞാൻ അവളുടെ മുന്നിൽ എത്തി നിന്നു
.
”രാജാവ് കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു
ഞാൻ അതിനുവേണ്ടി വന്നതാണ് ”
അത് കേട്ടതും അവൾ അത്ഭുതത്തോടെയും പരിഭ്രമത്തോടെയും എന്നെ തന്നെ നോക്കി നിന്നു
.
രുദ്രാ .. അവരെ വിളിച്ചോളൂ
ഞാൻ രുദ്രനോട് പറഞ്ഞു
രുദ്രൻ അവിടെ നിന്ന് ഒരല്പം പുറകിലേക്ക് നീങ്ങി കൈ കൊണ്ട് താളം കാട്ടി
നിമിഷങ്ങൾക്കകം രണ്ട് സുന്ദരിമാരായ തോഴിമാർ ഞങ്ങളുടെ മുൻപിൽ എത്തി
അവളുടെ മുന്നിൽ എത്തിയ തോഴിമാരുടെ സൗന്ദര്യം പൂർണ ചന്ദ്രന് മുന്നിൽ ചെറിയ വിളക്ക് കത്തിച്ച പോലെ മാത്രമേ എനിക്ക് തോന്നിയുള്ളൂ
അത്രക്ക് ഭംഗിയാണ് എന്റെ പെണ്ണിന്
