ഭൂമിയിലെ ഗന്ധർവ്വൻ – 2 2അടിപൊളി  

അവളുടെ മുഖത്തെ ആ ചെറിയ നാണവും ഒപ്പം പടർന്ന ആത്മവിശ്വാസവും കണ്ടപ്പോൾ, എന്റെ ഉള്ളിലെ പ്രണയം അതിരുകവിഞ്ഞു. എനിക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് പോലും മറന്ന്, ചുറ്റുമുള്ള സകലരുടെയും നോട്ടങ്ങൾ അവഗണിച്ച് ഞാൻ അവളെത്തന്നെ കണ്ണുചിമ്മാതെ നോക്കിനിന്നുപോയി.

ലോകത്തിലെ ഏറ്റവും വലിയൊരു നിധി സ്വന്തമാക്കിയ സന്തോഷവും അഭിമാനവും ആ നിമിഷത്തിൽ എന്റെ നെഞ്ചുനിറഞ്ഞു തുളുമ്പി.

പതിയെ നാണത്തോടെ എന്റെ അടുത്തു വന്ന അവൾ എന്നോട് സന്തോഷത്തോടെ ചോദിച്ചു

”വ്യോമാ .. ഇന്നാണോ നമ്മുടെ വിവാഹം ”

ആ നിഷ്കളങ്കമായ ചോദ്യം കേട്ട് …എന്റെ ഉള്ളം തുടിച്ചു

അത് ഞാനൊരു പുഞ്ചിരിയായി അവൾക് തിരിച്ചു കൊടുത്തു

അല്ല പ്രിയേ … നമ്മൾ ഒന്ന് നാട് കാണാൻ പോവുകയാണ് …

എന്റെ ഈ പ്രാണനെ വേദനിപ്പിച്ചവർക് ഈ

മുഖത്തെ വിരിഞ്ഞ സന്തോഷം ഒന്ന് കാണിച്ചു കൊടുക്കണം

നീ ഇനി എന്റെ മാത്രമാണെന്നും …ഈ രാജ്യത്തിൻറെ രാജകുമാരി ആണെന്നും അവരെ അറിയിക്കണം

ഞാൻ അവളോട് പറഞ്ഞു

അത് കേട്ട അവളുടെ കണ്ണുകൾ ഈറനണിഞ്ഞു

മുഖം ചുവന്നു ,ചുണ്ടുകൾ വിരിഞ്ഞു ,അവളുടെ കൈ എന്റെ കയ്യിൽ പതിയെ കോർത്തു

അവൾ പുഞ്ചരിയോടെ മുഖം താഴ്ത്തി

”രുദ്രാ … കുതിരയെ കൊണ്ട് വരൂ ”

ഞങ്ങളുടെ യാത്രയ്ക്കായി കൊട്ടാരത്തിന്റെ ലായത്തിൽ നിന്നും എന്റെ പ്രിയപ്പെട്ട കുതിരയെ രുദ്ര കൊണ്ടുവന്നു.

കയ്യിൽ ഭംഗിയായി പൊതിഞ്ഞ ഒരു സമ്മാനപ്പൊതിയും ഉണ്ടായിരുന്നു

അതൊരു സാധാരണ മൃഗമായിരുന്നില്ല; രാജവംശത്തിന്റെ വീര്യവും സൗന്ദര്യവും ഒരുപോലെ തുളുമ്പുന്ന ഒരേയൊരു വെളുത്ത കുതിര—ഹിമക്കട്ടികൾ പോലെ തിളങ്ങുന്ന വെളുത്ത നിറമുള്ള ‘കാന്തൻ’.

അതിന്റെ സൗന്ദര്യവും പ്രൗഢിയും കാണേണ്ടത് തന്നെയാണ്:

പാൽക്കടലിലെ നുരപോലെ വെളുത്ത അതിന്റെ ശരീരം സൂര്യവെളിച്ചത്തിൽ വെള്ളിപോലെ മിന്നിത്തിളങ്ങി. കഴുത്തിലെയും വാലിലെയും മുടികൾ കാറ്റിൽ അലയടിക്കുന്ന തിരമാലകൾ പോലെ മനോഹരമായി ഒഴുകിനടന്നു.

അതിശക്തമായ നെഞ്ചളവും, ആൺകൂട്ടത്തിന്റെ ഗാംഭീര്യമുള്ള വലിയ കണ്ണുകളും അതിന് വല്ലാത്തൊരു തേജസ്സ് നൽകിയിരുന്നു. അതികഠിനമായ ദൂരങ്ങൾ മിനിറ്റുകൾക്കുള്ളിൽ താണ്ടാൻ കഴിയുന്ന കരുത്തുറ്റ ആ കാലുകളുടെ ചുവടുകൾക്ക് ഒരു രാജകീയമായ താളമുണ്ടായിരുന്നു.

അതിന്റെ പുറത്ത് വിരിച്ചിരുന്നത് സ്വർണ്ണനൂലുകൾ കൊണ്ട് തുന്നിയ മനോഹരമായ പട്ട് ആവരണമായിരുന്നു. തലയിലെയും മുഖത്തെയും ഭാഗങ്ങളിൽ ചുവപ്പും സ്വർണ്ണവും കലർന്ന തഴപ്പട്ടുകളും രത്നങ്ങൾ പതിച്ച അലങ്കാരങ്ങളും അണിയിച്ചിരുന്നു.

അതിന്റെ പുറത്തിരുന്ന് കടിഞ്ഞാൺ പിടിക്കുമ്പോൾ, ഏത് യുദ്ധക്കളത്തെയും അതിജീവിക്കാൻ പോന്ന ഒരു പോരാളിയുടെ വീര്യം എന്റെ സിരകളിൽ പടരുന്നതായി എനിക്ക് തോന്നാറുണ്ട്

യാത്രയ്ക്കായി തയ്യാറെടുത്തുനിന്ന ആ വെളുത്ത

കുതിരയുടെ അരികിലേക്ക് ഞാൻ അവളെ ആനയിച്ചു. കൊട്ടാരത്തിന്റെ വായുവും ആചാരങ്ങളും ആ മുഖത്ത് അത്ഭുതം നിറച്ചിരുന്നുവെങ്കിലും, എന്നെ നോക്കിനിന്ന ആ കണ്ണുകളിൽ ഇപ്പോൾ ചെറിയൊരു ഭയത്തിന്റെ നിഴൽ വീണിട്ടുണ്ടായിരുന്നു.

കാടുകളും മലകളും താണ്ടാൻ പാകത്തിന് തലയെടുപ്പോടെ നിൽക്കുന്ന ആ വലിയ കുതിരയെ അവൾ ഇതുപോലെ അടുത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. അതിന്റെ ജീവനുള്ള ശരീരത്തിന്റെ ചൂടും, ഇടയ്ക്കിടെ കാലുകൾ മണ്ണിലുരസുന്ന ശബ്ദവും കേട്ട് അവൾ അറിയാതെ എന്റെ കൈകളിൽ കൂടുതൽ മുറുകിപ്പിടിച്ചു.

“വ്യോമാ ….. ഇതിന്റെ പുറത്തുകയറി ഇരിക്കാൻ എനിക്ക് പേടിയാകുന്നു… ഞാൻ വീണുപോയാലോ?”

അവൾ ഭയത്തോടെ എന്നോട് പറഞ്ഞു

ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ തോളിൽ സ്നേഹത്തോടെ തട്ടി:

“പേടിക്കേണ്ട പ്രിയേ… എന്റെ കൈകൾക്കുള്ളിൽനീ ഇപ്പോഴും സുരക്ഷിതമായിരിക്കും . ഈ ലോകത്തിലെ സകല ആപത്തുകളിൽ നിന്നും നിന്നെ ഞാൻ കാക്കുന്നതുപോലെ, ഈ യാത്രയിലും ഞാൻ നിനക്ക് കാവലായി ഒപ്പമുണ്ടാകും.”

ഞാൻ അവൾക് ധൈര്യം പകർന്നു

എന്റെ ആശ്വാസവാക്കുകൾ കേട്ട് അവൾ ആഴത്തിൽ ഒന്ന് ശ്വാസമെടുത്ത് ധൈര്യം സംഭരിച്ചു. പിന്നീട്, വിറയ്ക്കുന്ന വിരലുകളോടെ എന്റെ തോളിൽ പിടിച്ച് അവൾ ആ കുതിരയുടെ പുറത്തേക്ക് പതുങ്ങനെ കയറിപ്പറ്റി.

Leave a Reply

Your email address will not be published. Required fields are marked *