അരയിൽ കറുത്ത വസ്ത്രവും കഴുത്തിലും കൈകളിലും രുദ്രാക്ഷമാലകളും ധരിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഭാവങ്ങളിൽ സാധാരണ മനുഷ്യരുടെ വികാരങ്ങളോ ഭയമോ ഒട്ടുമില്ലായിരുന്നു. പകരം പ്രപഞ്ചത്തിന്റെ ഗൂഢമായ രഹസ്യങ്ങൾ അറിയുന്ന ഒരാളുടെ അലൗകികമായ ശാന്തതയും, ഏതു നിമിഷവും ഏത് അദൃശ്യ ശക്തിയെയും നിയന്ത്രിക്കാൻ കഴിയുന്ന ഒരു മാന്ത്രികന്റെ തീക്ഷ്ണതയും ആ മുഖത്ത് പ്രകടമായിരുന്നു.
അദ്ദേഹം നിശബ്ദനായി എന്റെ അടുത്തേക്ക് പതുക്കെ നടന്നു വന്നു. ഭൂമിയോട് ചേർന്നുറയ്ക്കുന്ന അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റവും, ആ കണ്ണുകളിലെ കറുത്ത തിളക്കവും എന്നെ സ്തംഭിപ്പിച്ചു നിർത്തി.
എനിക്കരികിൽ വന്ന് നിന്നു കൊണ്ട്, ആ അദൃശ്യ ശക്തിയുടെ പ്രകമ്പനം പോലെ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി.
ഞാനാ ചുവന്ന തീപ്പൊരി പോലെയുള്ള കണ്ണുകളിലേക്ക് നോക്കി
എന്റെ ഉള്ളിൽ എവിടെ നിന്നോ ഭയം വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു
”കുഞ്ഞേ ”
എന്നെ നോക്കി അദ്ദേഹം വിളിച്ചു
ആ വിളി ഒരു ലാളനയുടെ ആയിരുന്നെങ്കിലും …ആ ശബ്ദ ഗാംഭീര്യത്തിൽ ഞാൻ ഒന്ന് വിറച്ചു
”ഗുരോ ”
ഞാൻ ആ വിളിക്ക് ഉത്തരം നൽകി
അദ്ദേഹത്തിന്റെ മുഖത്തു എന്തോ ഒരു ഭാവം മിന്നി മറഞ്ഞു
മുഖത്തെ രോമങ്ങൾ
ചുണ്ടിനെ മൂടിയത് കാരണം എനിക്ക് അതൊരു പുഞ്ചിരിയാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഭാവമാണോ എന്ന് മനസ്സിലായില്ല
അദ്ദേഹം തുടർന്നു
”കുഞ്ഞേ ”
നിന്റെ ജീവിതത്തിലെ നിന്റെ ഇണയെ നീ തന്നെ കണ്ടെത്തിയിരിക്കുന്നു
അവളല്ലാതെ മറ്റൊരു ഇണ ഈ ഭൂമിയിൽ നിനക്ക് ദൈവം നിശ്ചയിച്ചിട്ടില്ല
അതാണ് ദൈവ നിശ്ചയം ..അവൾ തന്നെയാണ് ദൈവം നിനക്കായി ഭൂമിയിൽ
കാത്തുവെച്ച ഇണയും
പക്ഷെ ഒരു കാര്യം നീ ശ്രദ്ദിച്ചു കേൾക്കണം
നിന്റെ പ്രണയത്തിന്റെ നിഴൽ വീണ വഴികളിൽ ഒരു വലിയ പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നത് ഞാൻ കാണുന്നു. വിധിയുടെ നിഗൂഢമായ ഏടുകളിൽ എഴുതപ്പെട്ട ആ പെൺകുട്ടിയെ, നിന്റെ ഇണയെ നീ കണ്ടെത്തിക്കഴിഞ്ഞു!
എന്നാൽ സന്തോഷിക്കുകയല്ല, ഭയപ്പെടുകയാണ് വേണ്ടത്. കാരണം, ഈ ഇണയെ നിന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചത് നിന്റെയും ഈ രാജ്യത്തിന്റെയും ഏറ്റവും വലിയ പരീക്ഷണത്തിന്റെ തുടക്കമാണ്.
ഇനി നിന്റെ മുന്നിലുള്ളത് പൂമെത്തകളല്ല, മറിച്ച് അദൃശ്യമായ ശക്തികളുടെ പടപ്പുറപ്പാടുകളും ഒടുങ്ങാത്ത പ്രഹേളികകളുമാണ്. വരാനിരിക്കുന്ന ആ വലിയ വിപത്തിന്റെ മുന്നിൽ നിന്റെ ഈ വാളിനോ കൊട്ടാരത്തിന്റെ കോട്ടമതിലുകൾക്കോ നിന്നെ സംരക്ഷിക്കാനാവില്ല.
ആ കാളരാത്രികളെയും വിനാശകരമായ ശാപങ്ങളെയും ഭസ്മമാക്കാൻ ഒരേയൊരു മാർഗ്ഗം മാത്രമേയുള്ളൂ…
നിങ്ങളുടെ രണ്ടുപേരുടെയും ആത്മാക്കൾ ഒന്നാകുന്ന നിമിഷത്തിൽ, നിങ്ങളുടെ സ്നേഹത്തിന്റെ പുണ്യമായി ഒരു ജീവൻ ഈ മണ്ണിൽ പിറവിയെടുക്കണം! ആ കുഞ്ഞിന്റെ ജനനം മാത്രമാണ് വരാനിരിക്കുന്ന എല്ലാ ദുരന്തങ്ങൾക്കും അന്ത്യം കുറിക്കുന്ന അമൃതവരി.
അതുകൊണ്ട് ഒരു നിമിഷം പോലും വൈകരുത്! യാതൊരു തടസ്സവും കൂടാതെ, എത്രയും പെട്ടെന്ന് നിങ്ങളുടെ വിവാഹം നടക്കണം. പ്രകൃതിയും വിധിന്യാസങ്ങളും ആ മംഗളമുഹൂർത്തത്തിനായി കാത്തിരിക്കുന്നു… കാലം നിനക്ക് നൽകുന്ന മുന്നറിയിപ്പാണിത്,
”കുഞ്ഞേ നീ പോയി വിവാഹത്തിന് അവളുടെ സമ്മതം വാങ്ങുക ”
അദ്ദേഹം എന്നോട് പറഞ്ഞു
ഞാൻ അച്ഛനെ നോക്കി
അച്ഛനും അമ്മയും തലയാട്ടി സമ്മതം തന്നു
ഞാൻ അവളുടെ മുറിയിലേക്ക് തിരിഞ്ഞു
എന്നെ അനുഗമിച്ച് രുദ്രനും
“രുദ്രാ …”
ഗുരു വളരെ ഗാംഭീര്യത്തോടെ വിളിച്ചു
രുന്ദ്രൻ ഒരു ഭയപ്പാടോടെ തിരിഞ്ഞു …കൂടെ ഞാനും
”നിനക്ക് ഇനി വിശ്രമമില്ല രുദ്ര..
നീ ഇപ്പോഴും ഇവരുടെ കൂടെ ഉണ്ടാവണം
നിന്റെ ഇമ വെട്ടുന്ന സമയം പോലും നീ ചരുക്കണം
ശത്രുക്കൾ ശക്തരാണ് ”
രുദ്രൻ പതിയെ തല ഒന്നിളക്കി സമ്മതിച്ചു
ഇത്രയും പറഞ്ഞ് അദ്ദേഹം അച്ഛന്റെ അടുത്തേക്ക് നടന്നു
ഞങ്ങൾ എന്റെ പ്രണയിനിയുടെ മുറി ലക്ഷ്യമാക്കിയും
ഗുരുവിന്റെ നിഗൂഢമായ വാക്കുകൾ തന്ന അമ്പരപ്പോടെയാണ് ഞാൻ രാജസദസ്സിൽ നിന്നും തന്റെ പ്രാണപ്രിയയുടെ മുറിയിലേക്ക് തിരികെ നടക്കുന്നത്.
