ഭൂമിയിലെ ഗന്ധർവ്വൻ – 2 2അടിപൊളി  

.

”ഇവരെ കൊണ്ട് രഥത്തിൽ കയറ്റൂ ”

ഞാൻ അവരോട് പറഞ്ഞു കൊണ്ട് അവളുടെ മുഖത്ത് നോക്കി

പുഞ്ചിരിയോടെ അവരുടെ കൂടെ പോകാൻ തല കൊണ്ട് ആംഗ്യം കാണിച്ചു

അവൾ പരിഭ്രമത്തോടെ അവരോട് കൂടെ നടന്നു

എതിർപ്പില്ല കാരണം രാജ കല്പനയാണ്

.

ഞാനും രുദ്രനും അവർക്കു പിറകെ നടന്നു

കുറച്ചു ദൂരെയായി ആ ഗ്രാമത്തിലെ മുഴുവൻ ആളുകളും ഞങ്ങളെ നോക്കി നിൽക്കുന്നു

പലരുടെയും മുഖത്തു അത്ഭുദമാണ്

ഒരു യുവ രാജാവ് തെരുവിൽ കച്ചവടം ചെയ്യുന്നവളെ കൂട്ടികൊണ്ട് പോവാൻ വന്നിരിക്കുകയോ ?

അതായിരിക്കും അവരുടെ ചിന്ത എന്ന് ആ മുഖങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നി

ഞാൻ അത് കണ്ട് പതിയെ ചിരിച്ചു

രഥത്തിൽ കയറിയ അവരിൽ ഒരു തോഴിയെ ഞാൻ അടുക്കലേക്ക് വരാൻ ആംഗ്യം കാണിച്ചു

അവർ അനുസരണയോടെ എന്റെ മുന്നിൽ വന്ന് നിന്നു

”അമ്മയും അച്ഛനും അവളെ കാണുന്നത് ഈ രൂപത്തിലാവരുത് ”

മ്മ് .. പൊക്കോളൂ

ഞാൻ തോഴിയോട് കല്പിച്ചു ..അവർ അതനുസരിച്ച പോലെ തലയാട്ടി

”രുദ്ര പോവാം ”

ഞാൻ പറഞ്ഞു

അങ്ങനെ ഞങ്ങൾ കൊട്ടാരത്തിലേക്ക് നീങ്ങി തുടങ്ങി

ഞാനും രുദ്രനും മുൻപിലും രഥം ഞങ്ങളുടെ പുറകിലും

അതിനു പുറകിൽ മറ്റു സൈനികരും

ഞാൻ ഇടക്ക് പിറകിലേക്ക് അവളെ തിരിഞ്ഞു നോക്കുന്നുണ്ട്

അവൾ എന്നെ തന്നെ നോക്കിയിരിക്കുകയാണ്

ആ മുഖത്ത് ഇപ്പോഴും പരിഭ്രമം ഉണ്ട്

ഒരിക്കലും മനസ്സിൽ പോലും പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് സംഭവിക്കുന്ന പോലെയാണ്

അവളുടെ മുഖ ഭാവം

ഞാൻ പിറകിലേക്ക് നോക്കുമ്പോൾ എന്റെ കൂടെ രുദ്രനും നോക്കും

അവന്റെ തീഷ്ണതയോടെയുള്ള നോട്ടം കാണുമ്പോൾ അവൾ താഴേക്ക് നോക്കും

പുറകിൽ ശത്രുക്കൾ ആരെങ്കിലും ഉണ്ടോ എന്നാണ് ഞാൻ നോക്കുന്നത് എന്ന കരുതിയിട്ടാവും അവനും നോക്കുന്നത്

ഇവനെക്കൊണ്ട് തോറ്റു …എന്ന് മനസ്സിൽ കരുതി മുന്നോട്ട് നീങ്ങി …

സമയം അല്പം ഇരുട്ടിയിരുന്നു

അങ്ങനെ കൊട്ടാരത്തിലെത്തി

തോഴിമാരെയും അവളെയും

മറ്റൊരു വഴിക്ക് പോവാൻ പറഞ്ഞു ഞാൻ കൊട്ടാരത്തിലേക്ക് നടന്നു

ഞാൻ അകത്തേക്ക് കയറിയപ്പോൾ അച്ഛനും അമ്മയും എന്നെയും കാത്ത് അവിടെ ഉണ്ടായിരുന്നു

അവരുടെ കണ്ണുകൾ എനിക്ക് പിറകിലേക്ക് പരതി

പെട്ടെന്ന് ആ കണ്ണുകൾ എന്തോ കണ്ട് ഒരു നിരാശ ആ മുഖത്തു വന്ന പോലെ തോന്നി

ഞാൻ പതിയെ തിരിഞ്ഞു നോക്കി

ഉറയിലെ വാളിന്റെ പിടിയിൽ ഒരു കയ്യും പിടിച്ച് പ്രത്യേകിച്ച് ഒരു മുഖ ഭാവവും ഇല്ലാതെ എന്റെ രുദ്ര

ആ നിർത്തം കണ്ട എനിക്ക് ശെരിക്കും ചിരി വന്നു

ഞാൻ പതിയെ അവരുടെ അടുത്തേക്ക് ചെന്ന് ഇരുന്നു

”എവിടെ എന്റെ രാജകുമാരി ”

അമ്മയാണ് ചോദിച്ചത്

”വരും …അമ്മയുടെ മുൻപിൽ ഒരു രാജകുമാരിയായിട്ട് തന്നെ അവൾ വരും ”

ഞാൻ അമ്മയുടെ മുഖത്തു നോക്കി പുഞ്ചിരിയോടെ പറഞ്ഞു

ആ മുഖത്ത് ഒരു നിറ പുഞ്ചിരി വിരിയുന്നത് ഞാനറിഞ്ഞു

അങ്ങനെ ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നു

അല്പം കഴിഞ്ഞ് ഒരു തോഴി ഞങ്ങള്ക് മുന്നിലേക്ക് കയറി വന്നു

”മഹാറാണി അവർ വന്നിട്ടുണ്ട് ”

തോഴി അമ്മയുടെ മുഖത്തു നോക്കി പറഞ്ഞു

അമ്മയുടെ മുഖം തെളിഞ്ഞു

”മ്മ് .. വരാൻ പറയൂ ”

‘അമ്മ അവരോടായി പറഞ്ഞു

അവൾ പതിയെ ഞങ്ങളുടെ മുന്നിലേക്കു ചെറു പുഞ്ചിരിയോടെ വന്നു

അവളെ കണ്ട ഞങ്ങൾ ശെരിക്കും ഞെട്ടി

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി … ആ മുഖം സൂര്യകാന്തി പൂ പോലെ വിരിയുന്നത് ഞാൻ കണ്ടു

അച്ഛന്റെ മുഖവും മറിച്ചല്ല

ഞാൻ അവളിലേക്ക് തന്നെ നോക്കി

ആകാംക്ഷയും അല്പം ഭയവും നിറഞ്ഞ മനസ്സോടെയാണ്

അവൾ കടന്നുവന്നത്. തെരുവിലെ പൊടിയും വിയർപ്പും പുരണ്ട പഴയ വസ്ത്രങ്ങൾക്ക് പകരം, രാജകീയമായി നെയ്തെടുത്ത വിലകൂടിയ പുതുപുടവയും സ്വർണാഭരണങ്ങളും അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

എങ്കിലും, താൻ എന്തിനാണ് ഈ കൊട്ടാരത്തിലേക്ക് കൊണ്ടുവരപ്പെട്ടതെന്ന ചോദ്യം അവളുടെ ഉള്ളിൽ ഒരു ചുഴിപോലെ കറങ്ങിക്കൊണ്ടേയിരുന്നു

ഞാൻ അവളുടെ കൈപിടിച്ച് അവരുടെ അരികിലേക്ക് നടത്തിക്കൊണ്ടു വന്നു. തന്റെ മകന്റെ മുഖത്തെ തിളക്കവും ആ പെൺകുട്ടിയുടെ നിഷ്കളങ്കതയും കണ്ട് ‘അമ്മ സ്നേഹത്തോടെയും അത്ഭുതത്തോടെയും അവളെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *