അശ്വതി മുഖമെടുത്തുയർന്നു.
“ഏട്ടന്റെ കാലൊന്ന് റെഡിയാവട്ടെ.. നമുക്ക് എങ്ങോട്ടേലും പോകാം..”
“മ്മ് പോകണം…”
“സമയം ഒരുപാടായി.. ഉറങ്ങാം.. അയാള് വരുമ്പോ വരട്ടെ.. അല്ലേ..?”
“ആ..”
“എങ്കി ഉറങ്ങിക്കോ.. സമാധാനമായി..”
അവൾ അവന്റെ മേലേ പുതപ്പ് പുതച്ചു കൊടുത്തിട്ട് എണീറ്റു.
“എടി അപ്പോ പാത്രങ്ങൾ കഴുകണ്ടേ..?”
“ഇനി നാളെ കഴുകാം..”
“ആ..”
അവൾ ലൈറ്റ് ഓഫ് ചെയ്ത് മക്കളുടെ അടുത്ത് കിടന്നു. ചിന്നുമോളുടെ അനക്കങ്ങൾ മനസ്സിലാക്കി മുടിയിൽ തഴുകി കൊടുത്തു കൊണ്ട്.
പതിനൊന്നു മണിയോട് അടുക്കുന്ന രാത്രിയുടെ നിശബ്‍ടതയിൽ ക്ലോക്കിലെ സൂചിയുടെ ചലന ശബ്ദം കേൾക്കാം. ഒപ്പം പ്രസാദിന്റെ ഉറക്ക ശ്വാസത്തിന്റെ ഏറ്റ കുറച്ചിലുകളും.
പക്ഷെ ഉറക്കം കിട്ടാതെ കിടക്കുന്ന അശ്വതി ചെവി കൂർപ്പിച്ചു. പ്രസാദേട്ടൻ ഉറങ്ങിയെന്നു മനസിലായ അവൾ മെല്ലെ ബെഡിൽ നിന്നുയർന്ന് തറയിൽ പാദങ്ങൾ കുത്തി. മനസ്സിൽ എന്തോ ഒരു തരം വേവലാതിയും പേടിയും. സമയം പതിനൊന്നര മണിയായിട്ടും മാധവനെ കാണുന്നില്ല. ദൂരേക്ക് പോകുന്നതാണെങ്കിൽ പറയാതെ പോകില്ല. എന്തായാലും വരുമെന്ന് പറഞ്ഞിട്ടുണ്ട്. എത്തിയാൽ തന്നെ കാണാതെ ഉറങ്ങാനും പോകുന്നില്ല. അവൾക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെട്ടു. ഉള്ളിന്റയുള്ളിൽ എവിടെയോ ഒരു അനുകമ്പ..അല്ലെങ്കിൽ സ്നേഹം..?
ഈശ്വരാ….
ദൈവത്തെ വിളിച്ചു കഴിഞ്ഞതും പുറത്ത് കാറിന്റെ ശബ്ദം കേട്ടതും ഒരുമിച്ചാണ്. ഹൃദയമിടിപ്പ് വല്ലാതെ കൂടി. കോളിങ് ബെല്ലടിച്ചു എല്ലാരുടേം ഉറക്കം ഞെട്ടിക്കുമോയെന്ന് ഭയന്ന് അവൾ വേഗം മുറി തുറന്ന് പുറത്തിറങ്ങി. നേരെ ചെന്ന് മുൻവാതിൽ തുറന്നു.
കാറിൽ നിന്നിറങ്ങുകയാണ് മാധവൻ. വാതിൽക്കൽ അശ്വതിയെ കണ്ടതും പത്തു വാട്ടിന്റെ പ്രകാശമായിരുന്നു മുഖത്തു. ഉണ്ടായ ക്ഷീണമൊക്കെ പമ്പ കടന്നു.
അവളുടെ മുഖത്തെ എന്തെന്നറിയാത്ത ഭാവം ശ്രദ്ധിച്ചുകൊണ്ട് മാധവൻ ഇറയത്തേക്ക് കയറി.
“അശ്വതി.. നീ എന്നെ കാത്തിരിക്കുകയായിരുന്നോ..?”
മാധവന്റെ സന്തോഷത്തോടെയുള്ള ചോദ്യത്തിന് എന്തുത്തരം പറയണമെന്ന് പിടികിട്ടിയില്ല. ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറിയപ്പോൾ മാധവനും പുറകെ കയറി വാതിൽ ലോക്ക് ചെയ്തു.
“അശ്വതി..”
നടന്നകലാൻ ശ്രമിക്കുന്ന അവളെ വീണ്ടും വിളിച്ചത് കൊണ്ട് നിൽക്കേണ്ടി വന്നു. തിരിയുമ്പോൾ മാധവൻ മുന്നിൽ.
“പറയ്..കാത്തിരുന്നതാണോ..?”
“അല്ല..”
“പിന്നേ..? പിന്നെന്തിനാ ഈ വൈകിയ സമയം എന്നെ നോക്കി പുറത്തേക്ക് വന്നത്.?”
“അത് കാത്തിരുന്നതൊന്നുമല്ല. നിങ്ങൾ കോളിങ് ബെല്ലടിച്ചു എല്ലാരുടേം ഉറക്കം കളയേണ്ടെന്ന് കരുതി.”
“കള്ളം..”
“അല്ല..”
“എനിക്കറിയില്ലേ എല്ലാരും കിടന്നിട്ടുണ്ടാകുമെന്ന്.. നിങ്ങടെ ഉറക്കം കളയാതിരിക്കാൻ ഞാൻ പുറത്ത് കിടക്കുമല്ലോ..”
അത് കേട്ട് അത്ഭുതത്തോടെ അവളുടെ മിഴികൾ അയാളുടെ നേരെ ഉയർന്നു. ആഹ.. എന്താ ഒരു സംസാരം..! ഇങ്ങേർക്ക് വല്ല പ്രധാനമന്ത്രിയാവാൻ പൊയ്ക്കൂടേ..
നോട്ടങ്ങൾ കൈമാറുന്ന മൗനമായ നിമിഷങ്ങൾക്ക് വല്ലാത്തൊരു മൃദുല ഭാവം.
“എന്താടി..? ങ്ങേ..?”
അവളുടെ നോട്ടം മനസിലാകാതെ മാധവൻ ചോദിച്ചു.
“ഭക്ഷണം കഴിച്ചാരുന്നോ..?”
ആ ചോദ്യം മാധവനിൽ നല്ല സന്തോഷമുണ്ടാക്കി.
“കഴിച്ചു..”
“മ്മ്..”
അധിക നേരം അയാളുടെ മുന്നിൽ നിൽക്കാൻ മടിച്ചു കൊണ്ട് അവൾ റൂമിലേക്ക് പോകാൻ നടന്നു.
“അശ്വതി പോകുവാണോ..??”
അവൾ തിരിഞ്ഞു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
“ഉറക്കമില്ലെങ്കിൽ കുറച്ച് നേരം എന്റെ കൂടെയിരിക്കാം..”
“വേണ്ട..”
“എന്തു പറ്റി..?”
മാധവൻ അവളുടെ അടുത്തേക്ക് നടന്നു.
“പ്ലീസ് കുറച്ചു നേരം..”
അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു. എതിർക്കാതെ, അയാളെ നോക്കാതെ നിൽക്കുകയാണവൾ. താടിയിൽ പിടിച്ച് മുഖം ഉയർത്തുന്നത് വരെ.
“പ്ലീസ്..”
കഴുത്തിലൂടെ പിൻ കഴുത്തിൽ വിരലുകൾ നീക്കി തഴുകിയ സമയം മിഴികളടഞ്ഞു തുറന്ന അവളുടെ നോട്ടം വല്ലാത്തൊരു ലഹരിയായിരുന്നു അയാൾക്ക്.
പക്ഷെ മാധവനും ക്ഷീണിതനാണ്. ഒരു രതി വേഴ്ചക്കുള്ള ഊർജം ശരീരത്തിൽ ഇല്ലെന്നറിയാം. പക്ഷെ അവളെ ഇങ്ങനെ മെരുങ്ങി നിൽക്കുന്നത് പോലെ കാണുമ്പോൾ വിടാനും തോന്നുന്നില്ല.
