മനസ്സിലായോ..??”
കേട്ടത് അംഗീകരിക്കാനാവാതെ അയാളെ തള്ളി നീക്കി. കവിളിലെ നനവ് സാരിതലപ്പിൽ ഒപ്പിയെടുത്ത് പുറത്തേക്ക് പോകാൻ നേരം മാധവൻ അവളുടെ കയ്യിൽ പിടിച്ച് നിർത്തിച്ചു.
“നീ രാത്രി വാ.. നമുക്ക് സംസാരിക്കാം..”
കേട്ട ഭാവം വെക്കാതെ അവൾ അയാളുടെ കൈ വിടുവിച്ച് പുറത്തേക്ക് നടന്നു.
ചിന്നുമോൾ വരാനുള്ള നേരമായത് കൊണ്ട് അവളെ കൂട്ടാൻ വേണ്ടി അശ്വതി ഇറയത്തേക്ക് ചെന്നു. നീറുന്ന മനസുമായി കൊച്ചിനെ കാത്തിരിക്കുന്ന അശ്വതിയുടെ ചിത്രം മാധവന്റെ മനസ്സിൽ പതിയുകയാണ്.
സ്കൂൾ ബസിറങ്ങി ഓടി വരുന്ന ചിന്നുമോളെ എടുത്തുയർത്തി ഉമ്മകൾ നൽകികൊണ്ട് സ്വീകരിക്കാൻ ശ്രമിക്കുകയാണ് പാവം.
“അമ്മ കരഞ്ഞോ..?”
ചിന്നുമോളുടെ പൊടുന്നനെയുള്ള ചോദ്യം അവളുടെ ആഴത്തിലാണ് പതിഞ്ഞത്.
“ഏയ്.. ഇല്ല മോളെ..”
“പിന്നെ ഇതൊ..?”
മിഴികൾക്ക് താഴെയുള്ള നനവിൽ തൊട്ടുകൊണ്ടാണ്ചിന്നുവിന്റെ ചോദ്യം.
“അ.. അത് കണ്ണിൽ പൊടി പോയതാ..”
എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച്, അവൾ കൊച്ചിനേം കൊണ്ട് ഉള്ളിലേക്ക് കയറുമ്പോൾ മാധവൻ പുറത്തേക്ക് പോകാൻ ഇറങ്ങുകയാണ്.
അയാൾ ചിന്നുമോളെ നോക്കി ചിരിച്ചു കൊഞ്ചിച്ചു.
“മോളെ.. നന്നായി പഠിക്കുന്നില്ലേ..?”
“ണ്ട്..അങ്കിളേ..”
“മിടുക്കി..!വരുമ്പോ എന്താ വേണ്ടേ..? ഐസക്രീം കൊണ്ടു വരട്ടെ..?”
“ആ വേണം..”
ചിരിച്ചു കൊണ്ട് കൊച്ചിന്റെ പുറത്ത് തട്ടി പോകാൻ തുടങ്ങുമ്പോൾ അശ്വതിയുടെ മുഖവും അയാൾ ശ്രദ്ധിച്ചിരുന്നു. ദേഷ്യ ഭാവം തന്നെയാണ്. അവളെ അടക്കിയെ മതിയാവു..!!
സാഹചര്യങ്ങളെ അതിന്റെ പൂർണതയിൽ മനസിലാക്കിയ പ്രസാദിന് എന്തു ചെയ്യണമെന്നറിയാതെ തല പുകയുകയാണ്. തന്റെ പെണ്ണിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാധവൻ..! അവളെയും കൊണ്ട് ഇനി എവിടേക്ക് മാറിയാലും അയാൾ വെറുതെ വിടുമോ..? കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക്. ഒരു പോംവഴിയും കിട്ടാതെ, അശ്വതി പറഞ്ഞത് പോലെ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണോ വേണ്ടത്..?
ശെരിയാണ് അയാൾ ഇനി അവളെ വിടില്ല. ഞാൻ ഇവിടുന്ന് എണീറ്റാലും ഇതൊക്കെ തന്നെയാവില്ലേ അവസ്ഥ. അവളെയും കൊണ്ട് എവിടേക്ക് മാറും..? ഒരുത്തരം കിട്ടുന്നില്ല..!
സന്ധ്യ മയങ്ങിയ നേരം, അശ്വതി ചിന്നുമോളെ പഠിക്കാനിരുത്തി. ഇളയ കൊച്ചിന് പാല് കൊടുത്ത് ചിന്നുവിനൊപ്പമിരുത്തി റൂമിലേക്ക് വന്നു. കിടക്കുകയാണ് പ്രസാദ്. വല്ലാത്ത ഇളിഭ്യതയോടെ അടുത്തേക്ക് ചെല്ലുമ്പോൾ അവനും അവളെ നോക്കുന്നുണ്ട്. എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിച്ചല്ലേ മതിയാവു.
“ഏട്ടാ..”
“മ്മ്..”
“എന്തു പറ്റി..?”
“എന്ത്..”
“ഒരു വല്ലായ്മ പോലെ..”
“ഏയ്.. ഒന്നുമില്ല..”
“പറയ്..”
“അല്ലെടി, ഞാൻ ഓർക്കുകയായിരുന്നു. ഇങ്ങോട്ടേക്ക് വരാൻ മടിച്ച നിന്നെ ഞാൻ നിർബന്ധിപ്പിച്ചു കൊണ്ട് വന്നത്.”
“മ്മ്..കഴിഞ്ഞ കാര്യങ്ങളല്ലേ.. ഇനിയെന്തിനാ ഓർക്കുന്നെ..”
“ഇവിടെ നടക്കുന്നത് എനിക്ക് സമാധാനം തരുന്ന കാര്യങ്ങൾ അല്ലല്ലോ..?”
അവൾക്കൊരു ഉത്തരം കിട്ടിയില്ല. എങ്കിലും തുടർന്നു.
“അത് വിട്, ഞാൻ പറഞ്ഞില്ലേ..? കണ്ടില്ലെന്ന് നടിക്കണം..”
അശ്വതി വീണ്ടും ഇതു തന്നെ ആവർത്തിച്ചു പറയുന്നതിൽ പ്രസാദിന്റെ സങ്കോചം ഒഴിയുകയായിരുന്നു. കാരണം അവൾക്ക് അത്തരത്തിൽ ഒരു പ്രശ്നമില്ലെന്ന ഭാവം.
“അശ്വതി, എനിക്കൊരു കാര്യം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..”
“എന്താ..?”
“ഇന്ന്.. ഇന്നുച്ചയ്ക്ക് അയാൾ നിന്നോടെന്താ കാട്ടിയത്..?”
“എന്തിനാ ഏട്ടാ അതൊക്കെ.. അത് വിട്..”
“പറയ് അശ്വതി. എനിക്ക് കേൾക്കാൻ ഇഷ്ടമല്ലാത്ത കാര്യങ്ങൾ തന്നെയാവും എന്നെനിക്കറിയാം. പക്ഷെ എനിക്കൊരു സമാധാനം കിട്ടുന്നില്ല. നീയത് മറച്ചു വെക്കുമ്പോൾ ചതിക്കപ്പെടുന്നൊരു ഫീല്.. പ്രണയിക്കുന്ന സമയത്ത് ഒന്നും എന്നിൽ നിന്ന് മറച്ചു വെക്കാത്തവളല്ലേ നീ..”
“ഉം..”
അവൾ ദയനീയമായി മൂളി.
“പറയുവോ..?”
“അത് വേണ്ട ഏട്ടാ.. വിഷമമാകും..”
അപ്പോ എന്തോ കാര്യമായി തന്നെയുണ്ടെന്നോർത്ത അവന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങി. എങ്കിലും സംയീപനം വിട്ടില്ല
