അലിയുന്ന പാതിവ്രത്യം – 3 62അടിപൊളി 

“വേണ്ട..”

ആ രംഗം നോക്കി നിന്ന അശ്വതി സമയം കളയാതെ കൊച്ചിനെ ഒക്കത്തെടുത്തു.

“പ്രസാദിനിപ്പോ വലിയ ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലല്ലോ..?”

“ഇല്ല..”

അവർ പതിയെ നീങ്ങി പുറത്തെത്തി. പുറകെ അശ്വതിയും. സാവധാനം മാധവൻ അവനെ കാറിലേക്ക് കയറ്റുമ്പോൾ വീടിന്റെ വാതിൽ പൂട്ടുകയായിരുന്നു അവൾ.

ആശുപത്രിയിലേക്കുള്ള യാത്ര.

മാധവന്റെ ഡ്രൈവിങ്ങിന്റെ ഗുണം കാരണം കൃത്യ സമയത്ത് തന്നെ അവർ ആശുപത്രിയിൽ എത്തി. വീൽ ചെയറു വന്നു. പ്രസാദിനെ അതിലിരുത്തി ഡോക്ടറുടെ ഓപി ലക്ഷ്യമാക്കി നീങ്ങുമ്പോൾ പുറകെ അശ്വതിയും അനുഗമിച്ചു. മാധവൻ ആ സമയം റീസെപക്ഷനിലെ അവന്റെ ചീട്ടും ഫീസിന്റെയും കാര്യങ്ങൾ ശെരിയാക്കുകയായിരുന്നു.

പ്രസാദിന്റെ സ്കാനിംങും കാര്യങ്ങളൊക്കെ കഴിഞ്ഞു. വാൾക്കറിൽ അത്യാവശ്യം നടന്നു തുടങ്ങാം എന്ന നിർദേശത്തോടെ ഡോക്ടർ അവന്റെ കൺസൽട്ട് പൂർത്തിയാക്കി. മരുന്നും നിർദേശിച്ച് കൊടുത്തു. എല്ലാം കഴിഞ്ഞ് അവരവിടുന്ന് മടങ്ങി.

കാലിന്റെ വേദനയും ബല പരിമിതികളുമെല്ലാം ക്രമേണ മാറി വരുന്നതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു പ്രസാദിന്റെ മുഖത്ത്.

അവർ തിരികെ വീട്ടിലെത്തി.

അവളെക്കൊണ്ട് അവനെ തൊടാൻ വിടാതെ മാധവൻ തന്നെ അവനെ റൂമിലേക്കെത്താൻ സഹായിച്ചു. പുറകെ അശ്വതിയും.

“പ്രസാദേ.. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ.. അത്യാവശ്യം നടക്കാം.. എന്ന് വച്ച് എപ്പോഴും ശ്രമിക്കേണ്ട..”

സന്തോഷം മിന്നിമറിയുന്ന ഭാവത്തോടെ അവൻ തലകുലുക്കി.

“എറി പോയാൽ ഇനി ഒരു മാസമേ റസ്റ്റ്‌ വേണ്ടി വരൂ. പഴയത് പോലെയാകും..”

മനസ്സിൽ ഇഷ്ടപ്പെടാതെ മാധവനത് പറയുമ്പോൾ പ്രതീക്ഷ തുന്നുന്ന പ്രസാദിന്റെ മുഖത്ത് സന്തോഷമായിരുന്നു. അശ്വതിയെ നോക്കുമ്പോൾ നിസംഗമായ കണ്ണുകൾ..!

ഫോൺ റിംഗ് ചെയ്ത സമയം മാധവന് പുറത്തേക്ക് നടക്കേണ്ടി വന്നു.

ആ സമയം കൊച്ചിനെ ബെഡിലിരുത്തി, അശ്വതി പ്രസാദിന്റെ അടുത്തിരുന്നു. കയ്യിൽ പിടിച്ച് കൊണ്ട് മുഖത്തോട് മുഖം നോക്കുകയാണ്. അവന്റെ സന്തോഷം കാണുമ്പോൾ പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ് പാവം.

“അച്ചൂ.. ഇനി ഒരു മാസമേ റസ്റ്റ്‌ വേണ്ടു..”

പ്രസാദിന്റെ സന്തോഷവും ആവേശം നിറഞ്ഞ വെപ്രാളവും ശബ്ദത്തിൽ അറിയാം. പരസ്പരം പുഞ്ചിരിക്കുന്ന നിമിഷം അവൾ തുടർന്നു.

“ഇടക്ക് നടക്കണം..”

“നീയുണ്ടല്ലോ എന്നെ സഹായിക്കാൻ..”

“മ്മ്.., ഇനി എന്താ ഏട്ടന് സംസാരിക്കാനുള്ളത്..?”

“എന്ത്..?”

“രാവിലത്തെ പെർഫ്യൂം മണത്തെ കുറിച്ച്..”

“അത്.. എടി ഞാൻ..”

“അങ്ങേര് ഉള്ളത് കൊണ്ടല്ലേ ഏട്ടനെ ചിക്കൽസിക്കുന്നത്. ഇന്ന് ഡോക്ടറെ കാണാൻ കഴിഞ്ഞത്. അപ്പോ അയാൾ തന്ന പെർഫ്യൂം ഞാൻ അടിച്ചതിനാണോ ഏട്ടനെന്നോട് ദേഷ്യം വന്നത്..?”

പ്രസാദ് എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് അവൾ കയറി പറഞ്ഞു. അവനെന്തു പറയണമെന്ന് കിട്ടിയില്ല.

“ഏട്ടാ.. ഏട്ടനുമറിയാം എനിക്കുമറിയാം അയാൾക്ക് എന്നെ നോട്ടമുള്ള കാര്യം. അത്കൊണ്ട് തന്നെയാണ് നമ്മൾ ഇവിടെ കഴിഞ്ഞു പോകുന്നതും. അത് കൊണ്ട് എല്ലാ തരത്തിലും അയാളെ നിഷേധിച്ചാൽ നമ്മളിവിടെ പട്ടിണി കിടന്ന് മരിക്കുവേ ഉള്ളൂ..”

പെട്ടെന്നാണ് അവന്റെ സന്തോഷം മാറി സങ്കടവും ഭയവും നിഴലിച്ചത്. നെഞ്ചിടറുന്ന വേദനയോടെ അവളുടെ കണ്ണുകളിൽ നോക്കി പേടിക്കുകയാണ് പ്രസാദ്.

“നമ്മൾ മാത്രമേ ഉള്ളുവെങ്കിൽ മരിക്കാമെന്നെങ്കിലും വെക്കാം.. പക്ഷെ നമ്മുടെ രണ്ട് മക്കൾ..??”

കണ്ണുകളിൽ വെള്ളം പൊടിയുമെന്ന തരത്തിൽ, ആ വാക്കുകൾ തീചൂള പോലെ അവന്റെ മനസ്സിൽ വെന്തു. കാരണം ഈ നിമിഷം ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അശ്വതി സംസാരം തുടരുകയാണ്. കാരണം പ്രസാദിന്റെ മനസ്സിൽ തന്നെക്കുറിച്ച് സംശയങ്ങൾ ഉണ്ടാവാൻ പാടില്ലെന്ന് അവൾ ശഠിച്ചു.

“സംസാരിക്കുന്നതിടയിൽ അയാളെന്റെ തോളിലും കയ്യിലും പിടിക്കാറുണ്ട്..”

വലിയുന്ന ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി വീണ്ടും തുടർന്നു.

“ഇഷ്ടമുണ്ടായിട്ട് അനുവദിച്ചു കൊടുക്കുന്നതല്ല.. രാവിലെ അയാൾ നീട്ടിയ പെർഫ്യൂം താൻ ഉപയോഗിച്ചില്ലെങ്കിൽ സമയം വൈകുവേ ഉള്ളൂ. അതാ ഞാൻ.. അല്ലാതെ അയാളുടെ സംസാരമോ പ്രവർത്തികളോ ഇഷ്ടപ്പെട്ടിട്ടല്ല.. മനസിലാവുന്നുണ്ടോ..?”

Leave a Reply

Your email address will not be published. Required fields are marked *