അങ്ങനെ ഞാൻ ജിമ്മിൽ പോവാൻ തുടങ്ങി, ഇനി ആകെ ഉള്ള പ്രശ്നം കൂടെ workout ചെയ്യാൻ ആരെങ്കിലും കിട്ടണം അല്ലേൽ ഒരു സുഖം ഉണ്ടാവില്ല support ചെയ്യാൻ ആരുമില്ലേ ശോകം ആണ്.
രാവിലെ പോയിരുന്ന സമയത്ത് എന്റെ കൂടെ 2 പിള്ളേർ ഉണ്ടായിരുന്നു പക്ഷെ അവന്മാർ വൈകീട്ട് വരാൻ പറ്റില്ല എന്ന് പറഞ്ഞു അതുകൊണ്ട് പുതിയ പിള്ളേർ വന്നാലേ ശെരിയാവു.
ഒരു രണ്ട് ദിവസം കഴിഞ്ഞപ്പോ ഞാൻ warmup ഒക്കെ ചെയ്ത് കഴിഞ്ഞപ്പോൾ ആശാൻ പറഞ്ഞു bench press ചെയ്തോളാൻ അങ്ങനെ 5ഇന്റെ weight എടുത്ത് set ആക്കി ഒരു set workout കഴിഞ്ഞപ്പോ എന്റെ അടുത്ത് ഒരുത്തൻ വന്നു എന്നിട്ട് “bro ഇന്ന് chestഇന് അല്ലെ
അടിക്കുന്നത്?” എന്ന് ചോദിച്ചു ഞാൻ അതെ എന്ന് പറഞ്ഞു. അപ്പൊ അയാൾ “അപ്പൊ set ഇന്ന് തൊട്ട് നമ്മുക്ക് ഒരുമിച്ച് workout ആക്കാം” എന്ന് പറഞ്ഞു.
അങ്ങനെ bench press ഞങ്ങൾ ഒരുമിച്ച് മാറി മാറി ചെയ്തു. ആൾ കൊള്ളാമെന്ന് എനിക്ക് തോന്നി കാരണം ആക്രാന്തം ഇല്ല പൊതുവെ ചില്ല വാണങ്ങൾ കേറി വന്ന് അവരുടെ ഇഷ്ടത്തിന് അവർക്ക് പറ്റിയ weight ഇട്ട് നമ്മളും ചെയ്യണം ആ വക വെറുപ്പിക്കൽ ഉണ്ടായിരുന്നില്ല.
ഞങ്ങൾ അങ്ങനെ പരിചയപ്പെട്ടു
ആളുടെ പേര് സുജിത്ത് എന്നാണ് aluminium fabrication ചെയ്യുന്ന പണി ആണ് ഒരു 27 വയസൊക്കെ ഉണ്ടാവും.
ഞാൻ എന്നെ പറ്റിയും പറഞ്ഞു +2 ആണ് ടൗണിൽ ഉള്ള parellel കോളേജിൽ ആണെന്നൊക്കെ അപ്പൊ അയാൾ പറഞ്ഞു അങ്ങേര് NIOS ചെയ്ത് +2 complete ചെയ്തത് ഞാൻ പഠിക്കുന്ന parallel കോളേജിൽ ആണെന്ന്.
ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ച് അന്നത്തെ workout ഒക്കെ കഴിച്ചു, ഇറങ്ങാൻ നേരം എന്നെ വീട്ടിൽ drop ആക്കാം എന്ന് പറഞ്ഞു എന്റെ വീടിന്റെ അവിടെ നിന്ന് 3km അകലെ ആണ് അയാളുടെ വീട്.
വീട്ടിൽ ഇറക്കിയപ്പോൾ എന്നോട് നാളെയും same timeഇൽ വരാനും ഒരുമിച്ച് workout ചെയ്യാം എന്നൊക്കെ പറഞ് പോയി.
വീട്ടിൽ കേറി കുളിയൊക്കെ കഴിഞ്ഞ് TV കണ്ടോണ്ടിരിക്കുമ്പോൾ ആണ് ഒരു കാര്യം ഓർത്തത്. അന്ന് vaccation സമയത്ത് 10ആം ക്ലാസ്സിലെ tution പയ്യൻ അഞ്ചു ടീച്ചർ വൈകീട്ട് ഉള്ള NIOS Batchഇന് class എടുക്കുന്ന കാര്യം പറഞ്ഞിരുന്നു.
ജിമ്മിലെ പുതിയ partner ആയ സുജിത്തേട്ടനും എന്റെ കോളേജിൽ ആണ് NIOS ചെയ്തത് എന്നും പറഞ്ഞു. അപ്പൊ സുജിത്തേട്ടനെയും അഞ്ചു ടീച്ചർ പഠിപ്പിച്ച് കാണും, പക്ഷെ ആകെ ഉള്ളൊരു സംശയം സുജിത്തേട്ടൻ ഏത് മാസമാണ് NIOS complete ചെയ്തേ എന്നറിയണം.
കാരണം അഞ്ചു ടീച്ചർ ഞങ്ങളുടെ കോളേജിൽ പഠിപ്പിക്കാൻ വന്ന് തുടങ്ങിയത് ഞങ്ങളുടെ vaccation സമയത്താണ് അപ്പൊ തന്നെയാണ് NIOS batchഇനും class എടുത്ത് തുടങ്ങിയത്.
ഏതായാലും നാളെ ജിമ്മിൽ പോവുമ്പോ ചോദിക്കാം എന്ന് വിചാരിച്ചു.
പിറ്റേ ദിവസം ഞാൻ ജിമ്മിൽ എത്തിയപ്പോൾ സുജിത്തേട്ടൻ എന്നേക്കാൾ മുന്നേ എത്തി warm up ഒക്കെ തുടങ്ങി. ഞാനും പതിയെ stretching ഒക്കെ കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് workout ആരംഭിച്ചു.
ഞാൻ അതിന്റെ ഇടക്ക് ഇന്നലെ ചോദിക്കാൻ വിചാരിച്ച
കാര്യം പതിയെ ചോദിക്കാൻ തുടങ്ങി.
ഞാൻ :- സുജിത്തേട്ടൻ ഞങ്ങളുടെ കോളേജിൽ അല്ലെ NIOS ചെയ്തത് ആരൊക്കെയാ പഠിപ്പിക്കാൻ ഉണ്ടായിരുന്നത്?
സുജിത്തേട്ടൻ :- economic, business studies, accountancy ഒക്കെ oru മാഷാണ് എടുത്തിരുന്നത് പേര് പ്രസാദ്. ഇംഗ്ലീഷ് വേറെ ലാൽ എന്ന സാർ ആണ് എടുത്തിരുന്നത്.
പിന്നെ maths ഒരു പെണ്ണ് ആയിരുന്നു എടുത്തിരുന്നത്.
ഞാൻ :- ഓ അപ്പൊ +2ഇന് പഠിപ്പിക്കുന്ന ആരും ഇല്ല. അല്ലmaths എടുത്തിരുന്നു ടീച്ചറിന്റെ പേരെന്താ?
സുജിത്തേട്ടൻ :- അഞ്ചു അങ്ങനെ എന്തോ ആയിരുന്നു പേര്
ഞാൻ അപ്പൊ തന്നെ phone എടുത്ത് അഞ്ചു ടീച്ചറുടെ whatsapp DP എടുത്ത് കാണിച്ചിട്ട് “ഈ ടീച്ചറാണോ” എന്ന് ചോദിച്ചു. സുജിത്തേട്ടൻ അതെ എന്ന് പറഞ്ഞു.
ഞാൻ :- ആ ഈ ടീച്ചർ ഞങ്ങളുടെ class ടീച്ചർ ആണ് പക്ഷെ ഞങ്ങൾക്ക് chemistry മാത്രമാണ് എടുക്കുന്നത്.
