”ചേച്ചി… അതിന് അവരുടെ പിന്നാലെ ആര് പോകുന്നു? എനിക്ക് ചേച്ചി കഴിഞ്ഞിട്ടേ വേറെ ആരുമുള്ളൂ.”
”അപ്പോൾ ഞാൻ കഴിഞ്ഞാൽ നിനക്ക് വേറെ ആരൊക്കെയുണ്ട്?” അച്ചുവിന്റെ കലി മൂത്തു…
”എന്റെ ചേച്ചി… ആരുമില്ലേ! എനിക്ക് ചേച്ചിയെ മാത്രം മതിയേ… വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും എന്നെ നിർബന്ധിച്ച് ഓരോന്ന് പറയിപ്പിച്ചിട്ട് ഇപ്പോൾ ഞാൻ കുറ്റക്കാരൻ!” അക്കു പരിഭവം നടിച്ച് മുഖം തിരിച്ചു…
എന്നിട്ടും അച്ചുവിന്റെ കലി അടങ്ങിയിരുന്നില്ല. “ഹ്മ്മ്… എല്ലാം നോക്കി വെച്ചിരിക്കുന്നു! അവളുടെ വെളുപ്പും ചെറുപ്പവും എല്ലാം!” അവളുടെ ഉള്ളിലെ കുശുമ്പ് വാക്കുകളിലൂടെ പുറത്തേക്ക് ഒഴുകുകയായിരുന്നു…
അവളുടെ ആ വിറയ്ക്കുന്ന ചുണ്ടുകളും ദേഷ്യം നിറഞ്ഞ മുഖവും കണ്ടപ്പോൾ അക്കു ശരിക്കും ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു…
“അല്ലെങ്കിലും ചേച്ചി… ആരെങ്കിലും എച്ച്.ആറിനെ ഒക്കെ വളക്കാൻ നോക്കുമോ? ഒന്ന് പാളിയാൽ പണി കിട്ടില്ലേ?? അയ്യേ… ശേ പണി പോകില്ലേ?!”
”ഓ… അപ്പോൾ എച്ച്.ആർ അല്ലെങ്കിൽ നീ നോക്കിയേനെ, അല്ലേ?” അച്ചു വിടാൻ ഭാവമില്ല…
അക്കു പൂർണ്ണ പരാജയം സമ്മതിച്ച് കൈകൂപ്പി: “എന്റെ ചേച്ചിയേ… ഞാനില്ല! ഞാൻ സുല്ലിട്ടു! ഇനി ഈ വീട്ടിൽ ഷബീന എന്നൊരു പേര് ഞാൻ മിണ്ടില്ല, സത്യം!”
അവർ തമ്മിൽ വീണ്ടും പിണക്കത്തിലായി..
ബാൽക്കണിയിൽ വീണ്ടും മൗനം പടർന്നു. ഗ്ലാസ്സിലേക്ക് മദ്യം പകരുന്ന ആ “ഗ്ലുക്ക്… ഗ്ലുക്ക്…” ശബ്ദവും, ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോഴുള്ള ആ നേർത്ത മണിയും അല്ലാതെ അവിടെ മറ്റൊരു സംസാരവുമില്ല…
അച്ചു തന്റെ കുശുമ്പ് ഉള്ളിലൊതുക്കി ദൂരേക്ക് നോക്കിയിരിക്കുകയാണ്. അക്കുവാണെങ്കിൽ പതുക്കെ തന്റെ ഗ്ലാസ്സിൽ നിന്നും ഒരു സിപ്പ് എടുത്ത് ആ ടെൻഷൻ കുറയ്ക്കാൻ ശ്രമിക്കുന്നു…
അല്പം കഴിഞ്ഞപ്പോൾ അച്ചു തന്നെ ആ നിശബ്ദത വെട്ടിച്ചു. അവൾ പതുക്കെ അവനെ നോക്കി വീണ്ടും സംസാരം തുടങ്ങി…
”എന്നാൽ… ഞാൻ വേറൊരു കാര്യം കൂടി ചോദിക്കട്ടെ?”
അതുകേട്ടതും അക്കുവിന്റെ ഉള്ളിലൊന്ന് കാളി. അവൻ ഗ്ലാസ്സ് താഴെ വെച്ച് പെട്ടെന്ന് രണ്ട് കൈകളും കൂപ്പി അവളുടെ നേർക്ക് തിരിഞ്ഞു…
”എന്റെ പൊന്നു ചേച്ചിയേ… ഇനിയിപ്പോൾ ആളെ ഇങ്ങനെ കൊഴുപ്പിക്കുന്ന ചോദ്യമാണെങ്കിൽ എനിക്ക് വേണ്ട! എനിക്ക് ചേച്ചിയുടെ ഈ കമ്പനിയും വേണ്ട, ഒരു മണ്ണാങ്കട്ടയും വേണ്ട! ഞാൻ ഇവിടെ ഒറ്റയ്ക്കിരുന്ന് അടിച്ചോളാമേ… പ്ലീസ്!”
അവന്റെ ആ വെപ്രാളവും രണ്ട് കൈയും കൂപ്പിയുള്ള ആ ‘കാട്ടിക്കൂട്ടലുകളും’ കണ്ടപ്പോൾ അച്ചുവിന് തന്റെ ഗൗരവം പിടിച്ചുനിർത്താനായില്ല. അവൾ അറിയാതെ തന്നെ പൊട്ടിച്ചിരിച്ചു പോയി…
”നീയെന്തിനാടാ ഇങ്ങനെ പേടിക്കുന്നത്?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…
”പേടിക്കാതെ പിന്നെ… ഒന്നുലർത്തി വിടാൻ ഓരോന്ന് നിർബന്ധിച്ച് പറയിപ്പിച്ചിട്ട് ഇപ്പോൾ ഞാൻ പെണ്ണുപിടിയനായി! വേണ്ടേ വേണ്ട!” അക്കു മുഖം വീർപ്പിച്ചു തന്നെയിരുന്നു..
അതൊന്നുമല്ലടാ അക്കു… ഇനി ഞാൻ ചോദിക്കാൻ പോകുന്നത് നമ്മളെപ്പറ്റി തന്നെയാണ്!”
”നമ്മളെപ്പറ്റിയോ? എന്ത്?” അല്പം ആകാംക്ഷയോടെയും ഉള്ളിലൊരു ചെറിയ ഭയത്തോടെയും അക്കു ചോദിച്ചു.
അച്ചു അവളുടെ രണ്ടാമത്തെ പെഗ്ഗും ഒരൊറ്റ വലിക്ക് ഫിനിഷ് ചെയ്തു. എന്നിട്ട് മൂന്നാമത്തേതിനായി ആ കാലി ഗ്ലാസ് അക്കുവിന്റെ നേർക്ക് ആവേശത്തോടെ നീട്ടിവെച്ചു.
(സത്യം പറഞ്ഞാൽ രണ്ട് പെഗ്ഗാണ് അച്ചുവിന്റെ മാക്സിമം കപ്പാസിറ്റി. ഇതിപ്പോ വിസ്കി ആയതുകൊണ്ട് അതിന്റെ ലഹരി പതുക്കെ തലയ്ക്ക് പിടിച്ചു തുടങ്ങിയിട്ടേ ഉള്ളൂ… ആ ഒരു ആവേശത്തിലാണ് കക്ഷി ഇപ്പോൾ ഇരിക്കുന്നത്. അല്ലെങ്കിലും നമ്മുടെ അച്ചുവിന് എന്ത് വിസ്കി, എന്ത് ബ്രാൻഡി! കള്ളിന്റെ ശാസ്ത്രമൊന്നും അവൾക്ക് അറിയില്ല, അവൾക്ക് എല്ലാം മദ്യം… അത്രമാത്രം!)
”നീ അന്ന് പറഞ്ഞപോലത്തെ കാര്യങ്ങൾ പറ…” അച്ചു അല്പം ചമ്മലോടെ പറഞ്ഞു…
”അന്ന് പറഞ്ഞ പോലെ ഏതു കാര്യം?” അക്കുവിന് ശരിക്കും ഒന്നും മനസ്സിലായില്ല.
