പ്രണയത്തിന്റെ മധുരം കലർന്ന പിച്ചും പേയും അവർക്കിടയിൽ ഒരു ലഹരിയായി പടർന്നു…
ഊതിവീർപ്പിച്ചതുപോലെ സുന്ദരമായ അച്ചുവിന്റെ വിരലുകൾ തന്റെ ഉള്ളംകൈക്കുള്ളിൽ ഒതുക്കിപ്പിടിച്ച് അക്കു അവയെ പ്രണയത്തോടെ ലാളിച്ചുകൊണ്ടിരുന്നു. ഓരോ വിരൽത്തുമ്പിലും അധരങ്ങൾ ചേർത്തുകൊണ്ട് അവൻ പതുക്കെ പറഞ്ഞു…
“ശരിക്കും… ശരിക്കും എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല ചേച്ചീ…”
അവന്റെ ഇടതൂർന്ന മുടിയിഴകൾക്കിടയിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടിരുന്ന അച്ചു, ഒരു ചോദ്യചിഹ്നമെന്നോണം അവനെ നോക്കി. ആ നോട്ടത്തിൽ വാത്സല്യവും നേരിയൊരു പരിഭ്രമവും കലർന്നിരുന്നു.
“അല്ല… ചേച്ചി എന്നോട് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞതും, എന്റെ തൊട്ടുമുന്നിൽ… ഇങ്ങനെ ഇരിക്കുന്നതും… ഇത് സത്യമാണോ എന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല. എന്റെ എത്രകാലത്തെ മോഹമാണെന്ന് അറിയാമോ ഈ നിമിഷം?” അത് പറയുമ്പോൾ അക്കു അവളുടെ ഉള്ളംകൈകളിൽ ആർത്തിയോടെ മുത്തം നൽകുകയായിരുന്നു.
അവന്റെ ആ പ്രണയാർദ്രമായ തഴുകലുകളിൽ അലിഞ്ഞ്, തന്റെ നിയന്ത്രണങ്ങൾ ഓരോന്നായി കൈവിട്ടുപോകുന്നത് അച്ചു അറിഞ്ഞു. അവൾ പതിഞ്ഞ സ്വരത്തിൽ, കൊഞ്ചിക്കൊണ്ട് ചോദിച്ചു:
“എന്നിട്ട്… ഇപ്പൊ,,, ഇപ്പോൾ എന്റെ കുട്ടന് സന്തോഷമായോ?”
അക്കു അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ അഗാധമായ പ്രണയമായിരുന്നു.
“ചേച്ചി എന്നെ ഒന്ന് നുള്ളാമോ? അല്ല… ഇത് സ്വപ്നമല്ലെന്ന് എനിക്ക് ഉറപ്പുവരുത്തണം. അഥവാ ഇതെങ്ങാനും ഒരു സ്വപ്നമാണെങ്കിൽ, ഉറക്കം ഞെട്ടുമ്പോൾ ഞാൻ കരഞ്ഞുപോകും ചേച്ചീ… ഉറപ്പായിട്ടും,, അത്രയ്ക്ക് പേടിയുണ്ട് എനിക്ക്.”
അതുകൂടി കേട്ടപ്പോൾ അച്ചുവിന്റെ ഹൃദയം ഒന്ന് വിങ്ങി. ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ അവൻ അത് പറയുമ്പോൾ, ഒരാൾക്ക് മറ്റൊരാളെ ഇത്രത്തോളം ആഴത്തിൽ സ്നേഹിക്കാൻ കഴിയുമോ എന്ന് അവൾ അത്ഭുതപ്പെട്ടുപോയി. ആ സ്നേഹത്തിന് മുന്നിൽ താൻ എത്രത്തോളം നിസ്സാരയാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു…
അക്കുവിന്റെ ആ നിഷ്കളങ്കമായ ചോദ്യത്തിന് മറുപടിയായി അച്ചു ഒന്നും പറഞ്ഞില്ല. വാക്കുകൾ അവളുടെ ഉള്ളിൽ അസ്തമിച്ചുപോയിരുന്നു. പകരം, അതിരറ്റ വാത്സല്യത്തോടെ അവൾ അവന്റെ കവിളുകളിൽ ഒന്ന് തഴുകുക മാത്രം ചെയ്തു. ആ തഴുകലിൽ ആയിരം വാക്കുകളേക്കാൾ വലിയൊരു സമ്മതമുണ്ടായിരുന്നു.
അക്കു അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പതുക്കെ ചോദിച്ചു…
“സത്യം പറ ചേച്ചീ… ഇതിനു മുൻപേ എന്നെ ഇഷ്ടമായിരുന്നില്ലേ? ഞാൻ ഓരോ സമ്മാനങ്ങളുമായി വരുമ്പോൾ ചേച്ചിയുടെ ഉള്ളിൽ ഒത്തിരി സന്തോഷം തോന്നിയിരുന്നില്ലേ?”
അതുകേട്ടതും അച്ചു ഒന്ന് വിടർന്നു ചിരിച്ചു… അവനെ കളിയാക്കാനെന്നോണം ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു..
“അയ്യടാ… എന്തൊരു കോൺഫിഡൻസ്!”
അവളുടെ ആ പരിഹാസം കലർന്ന മറുപടി കേട്ടപ്പോൾ അക്കുവിന്റെ മുഖം ഒന്ന് മങ്ങി. ഒരു ചെറിയ നിരാശ അവന്റെ കണ്ണുകളിൽ നിഴലിച്ചു. അവന്റെ ആ മാറ്റം കണ്ടപ്പോൾ അച്ചുവിന് പാവം തോന്നി. അവൾ തന്റെ നുണക്കുഴികൾ കാട്ടി സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് തുടർന്നു…
”സത്യം പറഞ്ഞാൽ നീ വല്ലാതെ അഹങ്കരിക്കും… എന്നാലും പോട്ടെ, ഞാൻ പറയാം. നീ കൊണ്ടുവരുന്ന സമ്മാനങ്ങൾ ഒന്നുമല്ല എന്റെ സന്തോഷം… അതിലും വലിയ സമ്മാനങ്ങളൊക്കെ ദേവേട്ടൻ എനിക്ക് തരാറുണ്ട്.. പക്ഷേ…”
അവൾ ഒന്ന് നിർത്തി, അവന്റെ കവിളിൽ പതുക്കെ നുള്ളി… “ചിലപ്പോഴൊക്കെ നിന്റെ ആ കൊതിപിടിച്ചുള്ള നോട്ടവും, പിന്നെ വലിയ കാരണവരെപ്പോലെയുള്ള ആ സംസാരവും ഒക്കെ കേൾക്കുമ്പോൾ… നിന്നോട് വല്ലാത്തൊരു സഹതാപവും, കൂടെ ഇത്തിരി… ഒരിത്തിരി മാത്രം ഇഷ്ടവും തോന്നിയിട്ടുണ്ട്.”
അതുപറഞ്ഞ് അവൾ ഒന്നു കുണുങ്ങി ചിരിച്ചുകൊണ്ട് അവനെ നോക്കി. ആ ചിരിയിൽ അക്കുവിന്റെ എല്ലാ പിണക്കങ്ങളും അലിഞ്ഞുപോയി. തന്റെ ചേച്ചിയുടെ ഉള്ളിൽ തനിക്കായി ഒരു സ്ഥാനം നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് അവനെ ആവേശഭരിതനാക്കി…
