”എടാ പൊട്ടാ…” അച്ചുവിന്റെ സംസാരം ചെറുതായി കുഴഞ്ഞു തുടങ്ങിയിരുന്നു. അവൾ അവനെ കള്ളക്കണ്ണാലെ നോക്കി പറഞ്ഞു, “അന്ന് നമ്മൾ ആ സോഫയിൽ ഇരുന്നപ്പോൾ നീ പറഞ്ഞിരുന്നില്ലേ… സാരിയിലൂടെ എന്റെ ഇടുപ്പിന്റെ മുഴുപ്പ് കാണുമ്പോൾ നീ ഏതാണ്ടൊക്കെ ചെയ്യുമെന്ന്! അങ്ങനെയുള്ള കാര്യങ്ങൾ പറ…”
ചേച്ചി അല്പം ഫിറ്റായി തുടങ്ങിയെന്ന് അക്കുവിന് അപ്പോഴാണ് ഉറപ്പായത്… ലഹരിയുടെ പുറത്ത് മനസ്സിലുള്ളതൊക്കെ അവൾ ഓരോന്നായി പുറത്തെടുക്കുകയാണെന്ന് അവന് മനസ്സിലായി…
”ഓഹോ… അങ്ങനത്തെ കാര്യങ്ങൾ!” അക്കു ഒന്നു നീട്ടി മൂളി.
”പക്ഷേ അന്ന് ഞാൻ അത് പറഞ്ഞപ്പോൾ ചേച്ചിക്ക് വലിയ നാണമായിരുന്നല്ലോ! അന്ന് എന്നെ പിച്ചുകയും തല്ലുകയും ഒക്കെ ചെയ്തിരുന്നല്ലോ… എന്നിട്ട് ഇപ്പോഴെന്തേ? നാണം ഒക്കെ പമ്പകടന്നോ?”
”അതാണ് ഞാനും ആലോചിക്കുന്നത്… എനിക്കെന്തോ ഇപ്പോൾ വല്ലാത്തൊരു ധൈര്യം!” അച്ചു ഗ്ലാസ്സ് ഒന്നുകൂടി അവന്റെ നേർക്ക് ആട്ടി.
”ഇത് ധൈര്യമൊന്നുമല്ല ചേച്ചീ… കള്ള് തലയ്ക്ക് പിടിച്ചതാ!” അക്കു ഒരു കള്ളച്ചിരിയോടെ പരിഹസിച്ചു…
“ഞാൻ ഫിറ്റ് ഒന്നുമല്ലടാ… എനിക്ക് നല്ല ബോധമുണ്ട്! നിനക്ക് പറയാൻ പറ്റുമെങ്കിൽ പറ…” അച്ചു ഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് അവനെ ഒന്ന് കണ്ണ് ഉരുട്ടി കാണിച്ചു.
”എന്നാലേ… എനിക്ക് ഇപ്പോൾ പറയാൻ വലിയ മനസ്സൊന്നുമില്ല!” അക്കുവും വിട്ടു കൊടുക്കാതെ തിരിച്ചടിച്ചു.
”എന്നാ നീ പറയണ്ട… പോ!” അച്ചു വീണ്ടും കള്ളപ്പരാതിയുമായി മുഖം തിരിച്ച് ഇരുട്ടിലേക്ക് നോക്കിയിരുന്നു. അക്കുവാണെങ്കിൽ അവളുടെ ആ ഓരോ ഭാവങ്ങളും നോക്കി ഉള്ളിൽ ചിരിച്ച് ആസ്വദിക്കുകയായിരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ചു പതുക്കെ അവന്റെ നേർക്ക് തിരിഞ്ഞു. “ലൊട്ട…!” എന്ന് പറഞ്ഞ് അവൾ അവനെ നോക്കി ഒരു ഒന്നൊന്നര കൊഞ്ഞനം കുത്തി.
അതിനവൻ “ലോടുങ്ങ…!” എന്ന മറുപടിയോടെ അവൾക്ക് നേരെയും ഒരു കൊഞ്ഞനം തിരിച്ചു കുത്തി. പിന്നെ കുറെ നേരം രണ്ടുപേരും മിണ്ടാതെ മുഖത്തോടു മുഖം നോക്കാതെ ഇരുന്നു. പക്ഷേ അച്ചുവിന് ആ പഴയ കാര്യങ്ങൾ അവനെക്കൊണ്ട് പറയിപ്പിക്കാതെ സമാധാനമില്ലായിരുന്നു. അവൾ അടുത്ത ‘നമ്പർ’ ഇറക്കി:
”എടാ അക്കു… നീ പറയടാ, നീ നല്ല മോനല്ലേ? നീ പറഞ്ഞാൽ ചേച്ചി നിനക്കൊരു സമ്മാനം തരും!”
”എന്ത് സമ്മാനം?” അക്കു വലിയ താല്പര്യമില്ലാത്ത മട്ടിൽ ഗ്ലാസ്സിലേക്ക് നോക്കി ചോദിച്ചു.
അതുകേട്ടതും അച്ചു ഒരു ശൃംഗാര ചിരിയോടെ, തന്റെ ചുണ്ടുകൾ പതുക്കെ കൂർപ്പിച്ചു പിടിച്ച് ഒരു ഉമ്മ കൊടുക്കുന്നതുപോലെ ആംഗ്യം കാണിച്ചു.
”ഓ… പിന്നെ! ഇതൊക്കെ ചേച്ചിയുടെ വെറും നമ്പറല്ലേ എന്നെക്കൊണ്ട് പറയിക്കാൻ?” അക്കു അവിശ്വാസത്തോടെ അവളെ നോക്കി.
”അല്ലടാ… സത്യമായിട്ടും തരും!” അവൾ ഒരു വലിയ വാക്ക് കൊടുക്കുന്നതുപോലെ പറഞ്ഞു.
”ശരിക്കും? സത്യം?” അക്കുവിന് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല.
”അമ്മയാണെ സത്യം!” അച്ചു പതുക്കെ ബാലചന്ദ്രമേനോനെ അനുകരിച്ച് തന്റെ നെഞ്ചിൽ കൈ വെച്ച് ഗൗരവത്തോടെ പറഞ്ഞു…
അച്ചുവിന്റെ ആ ബാലചന്ദ്രമേനോൻ സ്റ്റൈലിലുള്ള സത്യം ചെയ്യലും ആ മുഖഭാവവും കണ്ടപ്പോൾ അക്കുവിന് ശരിക്കും നിയന്ത്രണം വിട്ടു. കുടിച്ചുകൊണ്ടിരുന്ന വിസ്കി ചിരി വന്നതോടെ അണ്ണാക്കിൽ കുടുങ്ങി അവൻ പുറത്തേക്ക് തുപ്പിപ്പോയി.
ആ ചിരിയുടെയും ചുമയുടെയും ഇടയിലും അച്ചുവിന് അവനോടുള്ള ആ പഴയ വാത്സല്യം പുറത്തുവന്നു. ലഹരിയുടെ ഒരു തരിപ്പുണ്ടെങ്കിലും അവൾ അവനെ കരുതലോടെ ശാസിച്ചു…
”എടാ… ഒന്ന് ശ്രദ്ധിക്കണ്ടേടാ! കള്ള് നറുകയിൽ കയറിപ്പോകും. പതുക്കെ കുടിക്ക്!”
അവൾ അവന്റെ പുറത്ത് പതുക്കെ തട്ടി കൊടുത്തു. ആ സ്പർശനത്തിൽ ഒരു നിമിഷം അക്കുവിന്റെ ചുമയൊക്കെ മാറി. അവളുടെ കണ്ണുകളിലെ ആ ലഹരിയും സ്നേഹവും കലർന്ന നോട്ടം അവനെ വല്ലാതെ ആകർഷിച്ചു.
”സമ്മാനം തരുമെന്ന് ഉറപ്പാണല്ലോ അല്ലേ?” അക്കു ഗ്ലാസ്സ് തുടച്ച് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
