ഹാവൂ.. വീട്ടിൽ ആരുമില്ല എന്ന് വച്ച് അലൻ ആശ്വസിക്കുന്നത് ഞാൻ കണ്ടു. പക്ഷെ എനിക്ക് എന്തോ ആ ചേച്ചിയുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നി, ഞങ്ങൾ വന്നത് ഒരു മഹാ പന്തികേട് കാര്യത്തിന് ആണെങ്കിൽ കൂടി..
‘വേറെ ആരുമില്ലേ വീട്ടിൽ..?
അലൻ ചോദിച്ചു
‘ഇല്ല.. ‘
സംശയത്തോടെ ചേച്ചി മറുപടി തന്നു. അലന്റെ മുഖത്ത് പിന്നെയും സന്തോഷം
‘അച്ഛൻ വരാൻ കുറച്ചു കഴിയും. ആര് തന്നത് ആണെന്ന് പറയണം..’
ചേച്ചി ചോദിച്ചു
ആര് വന്നെന്ന് തന്തയോട് പറയണോ..? ഇതെന്ത് ആചാരം ആണ്. എനിക്ക് അതിന്റെ പൊരുൾ പിടികിട്ടിയില്ല
‘അച്ഛനോട് എന്തിനാ പറയണേ..?
ഞാൻ ചോദിച്ചു
‘അച്ഛനു കൊടുക്കാൻ ഉള്ളത് അല്ലേ..?
ചേച്ചി സംശയത്തോടെ ചോദിച്ചു
‘അല്ല. ചേച്ചിക്ക് ഉള്ളതാ..’
അലൻ കയറി പറഞ്ഞു
‘എനിക്കോ..? എനിക്ക് എന്തിന്..?
അവർ ചോദിച്ചു. അവരുടെ മുഖം വല്ലാതെ മാറി
‘കാണിച്ചു തരാൻ..’
അലൻ എടുത്തടിക്ക് പറഞ്ഞു
‘പ്ഫ……’
നീട്ടി ഒരു ആട്ടായിരുന്നു ഞാൻ പിന്നെ കേട്ടത്. ആട്ടിന്റെ ശക്തിയിൽ അവിടെ ഇരുന്ന പൂച്ച വരെ പേടിച്ചു മുറ്റത്തേക്ക് ചാടി ഓടി മറഞ്ഞു. ഞങ്ങൾ രണ്ടും അനക്കം അറ്റവരെ പോലെ അവിടെ തന്നെ നിന്നു..
‘വീട്ടിൽ കേറി വന്നു ചെറ്റത്തരം പറയുന്നോടാ തെണ്ടിക്കഴുവേറികളെ…’
ആ പെണ്ണുമ്പിള്ള കയ്യിൽ കിട്ടിയ എന്തോ എടുത്തു ഞങ്ങളെ തല്ലാൻ ഓങ്ങി..
ഞങ്ങൾ പിന്നെ ഒന്നും നോക്കിയില്ല. അരപ്രയ്‌സ് ചാടി കടന്നു തിരിഞ്ഞു നോക്കാതെ ഞങ്ങൾ രണ്ടും പാഞ്ഞു. ഞാൻ ആണേൽ അലൻ പിന്നിൽ ഉണ്ടോന്ന് പോലും നോക്കാതെ ആണ് ഓടിയത്. എനിക്ക് നല്ല വേഗത ഉള്ളോണ്ട് അവന് എന്റെ അടുത്ത് വരാനും പറ്റിയില്ല..
‘എടാ നന്ദു പതിയെ ഓടടാ.. എനിക്കീ കാട്ടിലെ വഴി ഒന്നും അറിയില്ല..’
പിന്നിൽ നിന്ന് അലൻ വിളിച്ചു പറയുന്നത് ഞാൻ കേട്ടു
‘ആകെ ഒറ്റ വഴിയേ ഉള്ളു. അത് വഴി ഓട് മൈരേ..’
തിരിഞ്ഞു നോക്കാതെ ഞങ്ങൾ രണ്ടും ഓടി. പറ പറന്നു എന്നതാണ് സത്യം..
ഓടി ഓടി ഞങ്ങൾ രണ്ടും ഒടുവിൽ വലിയ വഴിയുടെ അവിടെ എത്തി. അവിടെ നിന്ന് ഞങ്ങൾ രണ്ടും പട്ടിയെ പോലെ കിതയ്ക്കാൻ തുടങ്ങി..
‘എന്ത് പണിയാട കാണിച്ചെ.. എന്നെ നോക്കാതെ ഓടിയെ..’
അലൻ ചോദിച്ചു
‘ഞാൻ പിന്നെ നിന്നേ തലയിൽ വച്ച് ഓടണോ..?
ഞാൻ ചോദിച്ചു
‘നീ അല്ലേ പറഞ്ഞെ എല്ലാം ഓക്കേ ആണെന്ന്. പിന്നെ എന്തിനാ അവർ നമ്മളെ തല്ലാൻ വന്നേ..?
അലൻ ചോദിച്ചു
‘അറിയില്ല.. എന്തോ കുഴപ്പം പറ്റി..’
ഞാൻ അണച്ചു കൊണ്ട് പറഞ്ഞു
‘പൈസയും പോയി.. ഒന്നും നടന്നുമില്ല..’
അലൻ പറഞ്ഞു
‘നീ പൈസ എടുത്തില്ലേ..?
ഞാൻ ചോദിച്ചു
‘ഓ പിന്നെ തല്ലാൻ ഓങ്ങി വന്നവരോട് പൈസ പിടിച്ചു വാങ്ങാൻ ഞാൻ അങ്ങ് ചെല്ലാമായിരുന്നു..’
അലൻ ദേഷ്യത്തോടെ പറഞ്ഞു
‘എന്റെ ചെരുപ്പ്.. പണ്ടാരം.. അത് ഞാൻ അവിടുന്ന് എടുത്തില്ല..’
ഞാൻ അപ്പോളാണ് അത് ശ്രദ്ധിച്ചത്. ഞാൻ ചെരുപ്പ് ഇടാതെ ആണ് അവിടുന്ന് ഓടിയത്. അലനും ഇട്ടിട്ടില്ല. വീട്ടിൽ കയറിയപ്പോ ഒരു മാന്യതക്ക് ചെരുപ്പ് അവിടെ ഊരി ഇട്ടിരുന്നു. അതാണിപ്പോ പണിയായത്
‘ഞാനും എടുത്തില്ല.. പോട്ടെ പുല്ല്..’
അലൻ പറഞ്ഞു
‘എന്റെ നല്ല ചെരുപ്പാ.. വേറെ ഇല്ല..’
ഞാൻ പറഞ്ഞു. ആ ചെരുപ്പ് എനിക്ക് അവനെ പോലെ ഉപേക്ഷിക്കാൻ പറ്റില്ല. അവന്റെ സാഹചര്യം അല്ല എന്റേത്.. ഞാൻ കുറേ വിളിച്ചിട്ടും പേടി കാരണം അവൻ ചെരുപ്പ് എടുക്കാൻ വന്നില്ല. ഒടുവിൽ അവനെ അവിടെ നിർത്തി ഒറ്റയ്ക്ക് പോയി ചെരുപ്പ് എടുക്കാമെന്ന് ഞാൻ തീരുമാനിച്ചു.
അവനെ പോലെ തന്നെ എനിക്കും നല്ല പേടി ഉണ്ടായിരുന്നു അങ്ങോട്ട് തിരിച്ചു ചെല്ലുന്നത്. പക്ഷെ വേറെ വഴി ഇല്ല. ഇനി രണ്ട് തെറി കൂടുതൽ കേട്ടാലും കുഴപ്പമില്ല. ചെരുപ്പ് കിട്ടിയാൽ മതി. ആ ചിന്തയിൽ ഞാൻ തിരിച്ചു നടന്നു. വീട് അടുക്കുന്തോറും എന്റെ പേടി കൂടി കൂടി വന്നു.
വീടിന്റെ അടുത്തെത്തി ഞാൻ കുറേ നേരം മറഞ്ഞു നിന്നു. ആ ചേച്ചി അകത്തു ആയിരിക്കും. അനക്കം ഒന്നുമില്ല. ചെരുപ്പ് വീടിന്റെ മുന്നിൽ തന്നെ കിടപ്പുണ്ട്. അലന്റെയും ഉണ്ട്. പെട്ടന്ന് അത് എടുത്തോണ്ട് ഓടാം. ഞാൻ ചിന്തിച്ചു.. പിന്നെ അധികം നേരം അവിടെ ആലോചിച്ചു നിന്നില്ല. ഞാൻ വേഗം മുറ്റത്തേക്ക് ഇറങ്ങി.. ഓടി വന്നു ചെരുപ്പ് കാലിൽ ഇട്ടു. പെട്ടന്നാണ് പിന്നിൽ നിന്നുമൊരു വിളി ഞാൻ കേട്ടത്
